നക്ഷത്ര ഫലം (08-06-2025 ഞായര്‍)

ചിങ്ങം: ബന്ധങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും ഇപ്പോൾ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രധാന്യമുണ്ട്. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്ന സമയം കൂടിയാണിത്. ഈ കാര്യത്തില്‍ നിങ്ങളുടെ ജന്മ നക്ഷത്രങ്ങൾ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നിങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്ന യാത്രകൾ നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ നല്ല സമയമാണ്. കന്നി: നിങ്ങള്‍ക്കിന്ന് ആളുകളോട് മനോഹരമായി പെരുമാറുവാൻ സാധിക്കും. ഇന്ന് സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിൻ്റെ നേട്ടങ്ങള്‍ നിങ്ങൾ മനസിലാക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് ചെയ്‌തു…

നക്ഷത്ര ഫലം (06-06-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലാ നിലയ്‌ക്കും നല്ല ദിവസമാണ്. കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവിടാനാകും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിൽക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. പുതിയ ബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കേണ്ടതുണ്ട്. കന്നി: നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. ബുദ്ധിപരമായി ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണ് ഇന്ന്. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും. തുലാം: ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ട ദിവസമാണിന്ന്. അരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട ദിവസം കൂടിയാണിന്ന്. എടുത്തുചാടി സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വൃശ്ചികം: സഹപ്രവർത്തകരുടെ മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ ശക്തനും…

നക്ഷത്ര ഫലം (05-06-2025 വ്യാഴം)

ചിങ്ങം: ഇന്ന് ചെയ്‌തു തീര്‍ക്കേണ്ട കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് തോന്നാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ, കര്‍ത്തവ്യനിര്‍വഹണത്തില്‍ നിങ്ങളെ സഹായിക്കും. ദൂരത്തുള്ള വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. നിരാശപ്പെടാതെ മുന്നേറുക. കന്നി: നിങ്ങളുടെ സൗമ്യതയുള്ള, മൃദുഭാഷ സംസാരിക്കുന്ന സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങൾക്ക്‌ ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് നിങ്ങൾക്ക് കലഹ സാധ്യത. ശാരീരികമായ അസുഖങ്ങള്‍ പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് മുന്നറിയിപ്പ്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട…

നക്ഷത്ര ഫലം (04-06-2025 ബുധൻ)

ചിങ്ങം: ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത് ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കാൻ ശ്രമിക്കണം കന്നി: സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെപ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും വൃശ്ചികം: ഇന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ പറയുന്നതില്‍ മാത്രം വിശ്വസിക്കുക. സ്വയം കേട്ടകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അനാവശ്യ കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുക.…

നക്ഷത്ര ഫലം (03-06-2025 ചൊവ്വ)

ചിങ്ങം : ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം, എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നുംതന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസിലാക്കണം. കന്നി : കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് മനസിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ശാന്തമായും, കണക്കു കൂട്ടലുകളോടെയുമുള്ള സമീപനം, ജീവിതത്തിലെ പല പ്രശനങ്ങളും പരിഹരിക്കുന്നതിനും, ഒപ്പം പല പാഠങ്ങളും പഠിക്കുന്നതിനും സഹായിക്കും. തുലാം : ഇന്ന് നിങ്ങൾക്ക് സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. ഈശ്വരനോട് പ്രാർഥിക്കുക. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു…

നക്ഷത്ര ഫലം (02-06-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ഉചിതവും ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ മികച്ചരീതിയില്‍ മുന്നോട്ട് പോകും. എന്നിരുന്നാലും ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾ വന്നുകൂടായ്‌കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കണം. കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യമറിയുന്ന ദിവസമാണിന്ന്. കൂടിയാലോചനകളില്‍ നിങ്ങളുടെ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ അവസാനിപ്പിക്കാൻ അവ പ്രയോഗിക്കുകയും ചെയ്യും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം, സന്തോഷമുളള നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ കുടുംബാംഗങ്ങൾക്കൊപ്പം നടത്താൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസും ആശയങ്ങളും ഉണർവിലാവാൻ ആരാധനാസ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്. വൃശ്ചികം: ഒരുപാട് നാളായി ഉളളിലടക്കിയ വിഷമങ്ങൾ പുറത്തു പ്രകടിപ്പിക്കുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിച്ചാൽ ആശ്വാസമുണ്ടാകും. ധനു: ഇന്ന് പെട്ടെന്ന്…

നക്ഷത്ര ഫലം (01-06-2025 ഞായര്‍)

ചിങ്ങം: നിങ്ങൾക്ക് വളരെയധികം ക്ഷമയും എന്നാൽ പെട്ടന്ന് പ്രകോപനവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യത്തെപ്പറ്റിയുള്ള അമിതമായ ചിന്തകൾ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സമ്മർദ്ദവും പിരിമുറുക്കവും നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ആരുടെയും പ്രശ്‌നങ്ങളിൽ ഇടപെടരുത്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. പണം സമ്പാദിക്കുവാൻ സാധിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സന്തോഷം വർധിപ്പിക്കും. തുലാം: ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ…

നക്ഷത്ര ഫലം (31-05-2025 ശനി)

ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ‌ ഇന്ന്‌ തിളക്കമുള്ളതായിരിക്കില്ല. നിങ്ങൾ‌ വേവലാതിപ്പെടാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിച്ചേക്കാം. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്കും ധനസൗഭാഗ്യ വാഗ്‌ദാനങ്ങളുമായി ദിവസം കടന്നു വരുന്നു. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. ഈ യാത്ര അവസാനിപ്പിച്ച ശേഷം നിങ്ങൾക്ക് ജോലി തുടരാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉൽപ്പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും.…

നക്ഷത്ര ഫലം (30-05-2025 വെള്ളി)

ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം! കന്നി: നല്ലൊരു ദിവസമാണ്. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കി ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ – പ്രത്യേകിച്ചും വനിതകളെ – കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്‍തുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമാകട്ടെ ഇത്! തുലാം: നിങ്ങളുടെ കാലടിയിലെ മണ്ണിന്…

നക്ഷത്ര ഫലം (29-05-2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ആത്മവിശ്വാസമുള്ള ദിവസമായിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക്‌ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ യാതൊരു തടസങ്ങളും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങൾക്കായി കുറച്ച്‌ സമയം ചെലവഴിക്കുക. ജോലി സ്ഥലത്ത് ഏതാനും അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പ്രണയിനികള്‍ക്ക് ഇന്ന് നല്ല ദിനമാണ്. തുലാം: കാലങ്ങളായി നിലനില്‍ക്കുന്ന നിയമ പ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമാകും. കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ ആയിരിക്കും അത് പരിഹരിക്കുക. ജോലി ഭാരം കുറയും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. വൃശ്ചികം: ഇന്ന് നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത്ത് ഉത്തരവാദിത്വം കൂടുതലായിരിക്കും എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മാറും. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര നിങ്ങൾക്ക് മാനസിക ഉല്ലാസം നൽകും. ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല.…