മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നല്‍കി കരാറില്‍ ഒപ്പിട്ട കുടുംബങ്ങളുടെ നോമികള്‍ക്ക് ഫാക്ടറിയിൽ സ്ഥിര നിയമനം നല്‍കി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ നോമികള്‍ക്ക് നിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
Category: ASTROLOGY
നക്ഷത്ര ഫലം (19-02-2025 ബുധന്‍)
ചിങ്ങം : നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കള്‍ നിങ്ങളെ സന്ദര്‍ശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടില്‍ ഉണ്ടാകാം. അതിഥികള്‍ക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും. കന്നി : ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും. അതിനാല്‍ തന്നെ സന്തോഷവും വന്നുചേരും. ഇന്നൊരു പാര്‍ട്ടി ആസ്വദിക്കാന്‍ സാഹചര്യം ഒരുങ്ങും. സമ്പത്ത് വന്നുചേരുന്നതിനാല്‍ അധികമായി ചെലവാക്കാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങളുടെ വിവേകപൂര്‍ണമായ ഇടപെടലില്‍ ചെലവ് കുറയും. തുലാം : നല്ലൊരു ദിവസമാണിന്ന്. ജോലിയോടും കുടുംബത്തോടുമുള്ള സമര്‍പ്പണം ഇന്ന് പ്രകടിപ്പിക്കേണ്ടിവന്നേക്കും. നിങ്ങള്‍ നല്‍കുന്ന ഒരാശയം, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കും. വൃശ്ചികം : ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങൾ അടുത്തുള്ളപ്പോൾ നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങിനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് ആരെയെങ്കിലും വളരെ നന്നായി പരിഗണിക്കൂ. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കണം. എന്നാൽ അവരെ ഒരുതരത്തിലും…
നക്ഷത്ര ഫലം (17-02-2025 തിങ്കള്‍)
ചിങ്ങം : ഇന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുമെന്ന് കരുതരുത്. അത്തരം ആഗ്രഹങ്ങൾ മാറ്റണം. അത്ര നല്ല ദിവസമല്ലിന്ന്. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം പരിശോധിക്കുക. കന്നി : സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം : ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു ഇന്ന്. പ്രത്യേകിച്ച് ഒരു ഇന്‍റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം : ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ…
നക്ഷത്ര ഫലം (16-02-2025 ഞായര്‍)
ചിങ്ങം: നിങ്ങൾ ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. ചെലവുകൾ ഉയരാൻ സാധ്യത. പ്രിയപ്പെട്ടവരുമായി സൗഹൃദം പുലര്‍ത്തുന്നത് നിങ്ങൾക്ക് പ്രയോജനകരമായിത്തീരുന്നതായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്നോ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നോ പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യത. കന്നി: നിങ്ങൾക്ക് ഇന്നൊരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കുന്നതായിരിക്കും. പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും സാധ്യത. നിങ്ങളുടെ ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. നിങ്ങളുടെ മനസിന്ന് അസാധാരണമാംവിധം ശാന്തമായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യത. തുലാം: നിങ്ങളുടെ മോശം മനോഭാവവും സഭ്യമല്ലാത്ത വാക്കുകളും പല ബന്ധങ്ങളെയും നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടം നടത്തുന്ന ആളാണ് നിങ്ങളെങ്കിൽ മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട…
നക്ഷത്ര ഫലം (15-02-2025 ശനി)
ചിങ്ങം: അപ്രതീക്ഷിതമായി പണം കയ്യിൽ വന്നേക്കാം. എന്നാൽ ചെലവുകളും ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹകരണവും ഉണ്ടാവും. കന്നി: ഗുണദോഷഫല സമ്മിശ്രസ്വഭാവമുള്ള ദിവസമാണ് കാത്തിരിക്കുന്നത്. ആശയങ്ങൾ അംഗീകരിക്കപ്പെടും. സംഭാഷണങ്ങള്‍ ഉപയോഗപ്രദവും ആകർഷകവുമായിരിക്കും. ഇത് നിങ്ങളിലേക്ക് മറ്റുള്ളവരെ അടുപ്പിക്കും. സാമ്പത്തിക രംഗത്തും മികച്ച ദിവസം. കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. തുലാം: അത്ര ഗുണകരമല്ലാത്ത ദിവസം. അഭിമുഖങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവക്കാന്‍ അത്യധ്വാനം വേണ്ടിവരും. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ഉണ്ടാവും. ധനു: ഗുണകരമായ ദിവസം. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില…
നക്ഷത്ര ഫലം (14-02-2025 വെള്ളി)
ചിങ്ങം: നിങ്ങളിന്ന് കലാരംഗത്ത് ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. കുടുംബവുമായി സമയം ചെലവിടും. ദൂരയാത്ര പോകാനും സാധ്യത. വിദ്യാർഥികളും പഠിത്തത്തിൽ ഇന്ന് മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും.ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകും. ശാരീരികവും മാനസികവുമായ ആരോഗ്യനില നല്ല രീതിയിലായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടകും. ധനു: നിങ്ങളുടെ ആരോഗ്യനില ഇന്ന് നല്ല രീതിയിലായിരിക്കില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മതപരവും…
നക്ഷത്ര ഫലം (13-02-2025 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് ചെയ്‌തുതീർക്കാൻ സാധിക്കും. തൊഴിൽസ്ഥലത്ത് സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്നത്തെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കും. ആത്മീയകാര്യങ്ങൾക്കായി സമയം കണ്ടെത്തും. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കണം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. വൃശ്ചികം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ധനു: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും.…
നക്ഷത്ര ഫലം (12-02-2025 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. കുടുംബാംഗങ്ങളോടോ പ്രിയപ്പെട്ടവരോടോ കലഹിക്കാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കുക. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കില്ല. കന്നി: നിങ്ങളുടെ ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും.ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ ചെയ്‌തുതീർക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ബിസിനസിൽ നഷ്‌ടം സംഭവിക്കാൻ സാധ്യത. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. ധനു: മതപരവും…
നക്ഷത്ര ഫലം (11-02-2025 ചൊവ്വ)
ചിങ്ങം: നിങ്ങൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. പ്രിയപ്പെട്ടവർക്കൊപ്പം യാത്ര പോകാൻ സാധ്യത. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആത്മീയതയ്‌ക്കായി സമയം കണ്ടെത്തും. ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യത. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ധനു: ഇന്ന് നിങ്ങളുടെ…
നക്ഷത്ര ഫലം (10-02-2025 തിങ്കൾ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ബിസിനസിൽ നഷ്‌ടം സംഭവിക്കാൻ സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. ഏറ്റെടുത്ത ജോലികൾ മികച്ച രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. തുലാം: നിങ്ങളുടെ ഇന്ന് ഗംഭീരമായിരിക്കും. തൊഴില്‍ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. ജോലിയിൽ മികവ് കാണിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. കുടുംബാംഗങ്ങളുമായി യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടത്തിനും സാധ്യത. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്.…
