നക്ഷത്ര ഫലം (15-02-2025 ശനി)

ചിങ്ങം: അപ്രതീക്ഷിതമായി പണം കയ്യിൽ വന്നേക്കാം. എന്നാൽ ചെലവുകളും ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹകരണവും ഉണ്ടാവും.

കന്നി: ഗുണദോഷഫല സമ്മിശ്രസ്വഭാവമുള്ള ദിവസമാണ് കാത്തിരിക്കുന്നത്. ആശയങ്ങൾ അംഗീകരിക്കപ്പെടും. സംഭാഷണങ്ങള്‍ ഉപയോഗപ്രദവും ആകർഷകവുമായിരിക്കും. ഇത് നിങ്ങളിലേക്ക് മറ്റുള്ളവരെ അടുപ്പിക്കും. സാമ്പത്തിക രംഗത്തും മികച്ച ദിവസം. കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും.

തുലാം: അത്ര ഗുണകരമല്ലാത്ത ദിവസം. അഭിമുഖങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവക്കാന്‍ അത്യധ്വാനം വേണ്ടിവരും. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക.

വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ഉണ്ടാവും.

ധനു: ഗുണകരമായ ദിവസം. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കും. പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍ നിന്നും വീട്ടിലെ മറ്റു മുതിര്‍ന്നവരില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

മകരം: സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തത്‌പരരായവര്‍ക്ക് നേട്ടങ്ങളുണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടി വരും. ദിനാന്ത്യമാകുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും പരിക്ഷീണനാകും.

കുംഭം: ജോലി സ്ഥലത്ത് തടസങ്ങള്‍ക്ക് സാധ്യത. ദേഷ്യം വന്നേക്കാം. സഹപ്രവർത്തകരിൽ നിന്നോ കീഴുദ്യോഗസ്ഥരിൽ നിന്നോ നിരുത്തരവാദിത്വപരമായ പെരുമാറ്റങ്ങളുണ്ടാകും.

മീനം: ജോലി സമ്മർദ്ദം ഉണ്ടാകും. വിനോദത്തിനായി സമയം ചെലവഴിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുമായോ കുടുംബവുമായോ യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും വിരുന്നുകള്‍ക്കും സാധ്യതയുണ്ട്.

മേടം: നല്ല വാർത്ത കേള്‍ക്കും. ഉൽസാഹവാനായി കാണപ്പെടും. വർധിപ്പിച്ചേക്കാം. ധനസംബന്ധമായി അനുകൂലം. കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും.

ഇടവം: ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും കൂടി പെരുമാറും. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങള്‍ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിന്നും പുറകോട്ടു പോവില്ല. നേടിയെടുക്കുക തന്നെ ചെയ്യും.

മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. അല്ലെങ്കിൽ വൈകാരികമായി ചൂഷണം ചെയ്യപ്പെടും. മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക.

കര്‍ക്കിടകം: അദ്ധ്വാനിച്ചുണ്ടാക്കിയ പണം സൂക്ഷിച്ച് ചെലവഴിക്കുക. കൂടുതൽ പിശുക്ക് കാണിക്കും. ജോലിയിൽ മാറ്റത്തിന് സാധ്യത.

Print Friendly, PDF & Email

Leave a Comment

More News