നക്ഷത്ര ഫലം (സെപ്‌റ്റംബർ 22 ഞായര്‍)

ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സഹായിക്കും. ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും നിങ്ങളുടെ വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം. വൃശ്ചികം: തിരക്കുപിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് നല്ലവണ്ണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നത്തിൽ പ്രണയിതാവുമായി സമയം ചെലവഴിക്കുകയും അവരെ കരുതൽ അറിയിക്കുകയും ചെയ്യുക. ധനു: സമാധാനപരമായി സ്വയം വിലയിരുത്തുക. വികാരവിസ്ഫോടനങ്ങൾ മറ്റുള്ളവരുടെ മുൻപിൽ വികാരാധീനനായി ചിത്രീകരിച്ചേക്കാം. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. സായാഹ്നത്തിൽ നന്നായി വസ്‌ത്രധാരണം ചെയ്തേക്കാം.…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 21 ശനി)

ചിങ്ങം: ചന്ദ്രൻ ഒമ്പതാം ഭാവത്തിലാണ്. ആരുടെയെങ്കിലും അപ്രീതി നേരിടേണ്ടിവരും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് മൂലം നഷ്‌ടത്തിന് സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ കഴിയില്ല. മതപര്യടനം സംഘടിപ്പിക്കും. പ്രണയ ജീവിതത്തിലെ ഒരു നല്ല സാഹചര്യത്തിനായി പ്രിയപ്പെട്ടവരുടെ വികാരങ്ങൾക്കും പ്രാധാന്യം നൽകണം. കന്നി: ഇന്ന് പുതിയ ജോലി ആരംഭിക്കരുത്. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തെ നശിപ്പിക്കും. കോപം കൂടുതലായിരിക്കും, അതിനാൽ സംസാരിക്കുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി അകൽച്ച ഉണ്ടാകാം. വെള്ളമുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങളോ അപകടസാധ്യതകളോ ഒഴിവാക്കാൻ പൂർവിക സ്വത്തുക്കളിൽ ജാഗ്രത പാലിക്കുക. അർഹമായ പ്രതിഫലം കിട്ടാത്തതിൽ മനസിൽ സങ്കടം ഉണ്ടാകും. ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ സൂക്ഷിക്കുക. തുലാം: വിനോദത്തിനായി ചെലവഴിക്കും. ഒരു പുതിയ വ്യക്തിയിൽ ആകർഷണം അനുഭവപ്പെടും. അവരോടൊപ്പം ആയിരിക്കുന്നതിൽ സന്തോഷമുണ്ടാകും. താമസസ്ഥലത്ത് സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും കൂട്ടായ്‌മ സന്തോഷം ഇരട്ടിയാക്കും. പുതുവസ്ത്രം വാങ്ങിയോ ധരിച്ചോ പുറത്തിറങ്ങാൻ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 20 വെള്ളി)

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം. കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളില്‍ സന്തോഷം ഉണ്ടാക്കും. തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. വിജയത്തിന്‍റെ കീർത്തി പരക്കും. ധനു: ഒരു യാത്രയ്ക്ക്‌ തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം വിശ്രമിച്ചോളു. വിജയത്തിന്‍റെ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 17 ചൊവ്വ)

ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതു സാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തികമായലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത്‌ കടുത്ത മത്സരം അഭിമുഖീകരിക്കേണ്ടി വരുന്നതായികാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും. കന്നി: വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ യഥാർഥ കഴിവ്‌ പുറത്തുവരൂ. തുലാം: മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള സുഹ്യത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. ഒരു കൂട്ടുകച്ചവട സംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം: മേലധികാരിയുടെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സമീപനമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. തുടക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കലും വൈകിയുള്ള അഭിമുഖവിജയങ്ങളും അന്തിമ തെരഞ്ഞെടുക്കലും ഉണ്ടാകും. ധനു: സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരേ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌തപോലെ ഗംഭീരമായിരിക്കും. ഇഷ്‌ടമുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന് ഉപദേശിക്കുന്നു. മകരം: കഠിനാധ്വാനവും ആസൂത്രണവും…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 14 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാകാൻ സാധ്യതയില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ധനു: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 13 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 12 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠന വിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത്…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 11 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണ്ണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. തുലാം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടാൻ സാധിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ധനു: നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ദൂര യാത്ര പോകാൻ സാധ്യത. മാനസികവും ശാരീരികവുമായ ആരോഗ്യം…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 10 ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ ആത്മാർഥതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോഴുള്ള ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. ധനു: സാമ്പത്തികപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം പങ്കിടും. തൊഴിലിൽ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 07 ശനി)

ചിങ്ങം: ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകുന്നതായിരിക്കും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തും നിങ്ങളുടെ സമയം ഇപ്പോള്‍ നല്ലതാണ്. കന്നി: നിങ്ങള്‍ ഇന്ന് ആളുകളോട് മധുരോദാരമായി പെരുമാറുന്നതായിരിക്കും. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ കഴിയുന്നതായിരിക്കും. ബൗദ്ധികചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾ യാത്ര പോകാൻ സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിൻ്റേയും സാമ്പത്തിക ഇടപാടിൻ്റേയും കാര്യത്തില്‍ സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ കഴിവുകള്‍…