രാശിഫലം (28-11-2023 ചൊവ്വ)

ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലുദ്യോഗസ്ഥർ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സാമൂഹിക അംഗീകാരം നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങളായിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥരാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്‌ഠയും ഉൽപ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ട വിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവട് എന്താണെന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: ഇന്ന് ഓരോ ചുവടും…

രാശിഫലം (27-11-2023 തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത. ഇത് കൂടാതെ പൈതൃകസ്വത്തും കൈവന്നേക്കും. കലാകായിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി: നിര്‍മലമായ ഒരു ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ മനസിന് സന്തോഷം പകരും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. തുലാം: പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം…

രാശിഫലം (26-11-2023 ഞായര്‍)

ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. എന്നാൽ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. കന്നി: നിങ്ങള്‍ മുന്‍പ് ചെയ്‌ത പല കാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടാകില്ല. ഈ സാഹചര്യത്തില്‍ എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. തുലാം: നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് ഇന്ന് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളില്‍ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യ സംവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ അത്യന്തം തയ്യാറാവും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്സ്വസ്ഥവും ആക്രമണോത്സുകവുമായ…

രാശിഫലം (25-11-2023 ശനി)

ചിങ്ങം: ഗുണദോഷസമ്മിശ്രമായ ദിവസം. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. പല കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടും. കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. സുഹൃത്തുക്കളോട് നിങ്ങളുടെ സ്വപ്‌നത്തെ കുറിച്ച് സംസാരിക്കും. കാര്യങ്ങള്‍ അത്ര നിസാരമല്ല. സ്വപ്‌ന സാക്ഷാത്‌കാരത്തിനായി നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. തീര്‍ച്ചയായും അനുകൂലമായ സമയം വന്നെത്തുക തന്നെ ചെയ്യും. തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഇന്നുണ്ടാകും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള…

രാശിഫലം (23-11-2023 വ്യാഴം)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കുക. കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം: പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. അതിന് വളരെ…

രാശിഫലം (22-11-2023 ബുധന്‍)

ചിങ്ങം: ശാരീരികവും മാനസികവുമായി നല്ല രീതിയിലാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരാനുള്ള സമയമാണിത്. പ്രിയപ്പെട്ടവരുമായി ഇടക്കിടെയുള്ള ഇത്തരം ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്യുന്നത് നല്ല ആശയമായിരിക്കും. കച്ചവടത്തില്‍ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്. കന്നി: ബിസിനസ് പങ്കാളികളില്‍നിന്ന് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരാഘോഷത്തിന് സാധ്യത. ശരിക്കും മനസിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക. തുലാം: സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം.…

രാശിഫലം (21-11-2023 ചൊവ്വ)

ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യതയുണ്ട്. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പല പ്രശ്‌നങ്ങളും സങ്കീർണ്ണമാകാനും കൈകാര്യം ചെയ്യാന്‍ കഴിയാതെ വരാനുമിടയുണ്ട്. പൊതുകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ബിസിനസിലോ മറ്റ് മേഖലകളിലോ ലാഭമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. രോഗങ്ങൾ സുഖപ്പെടാനുള്ള സാധ്യതയുണ്ട്. തുലാം: നിങ്ങള്‍ക്ക് മാനസികോന്മേഷമുള്ള ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളെയും അപരിചിതരെയും പ്രീതിപ്പെടുത്താനാവും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത് ശ്രദ്ധാകുലരാവുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. സാഹിത്യ മേഖലയിലുള്ളവർക്ക് നല്ല ദിവസമാണ്. വൃശ്ചികം:…

രാശിഫലം (20-11-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച അത്ര പരിഹണന ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു. കന്നി: നിങ്ങളുടെ ഇന്നത്തെ മനോനില വളരെ ഉയർന്നതാണ്. അത്‌ നിങ്ങൾക്ക്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസികമായ നിങ്ങളുടെ അവസ്ഥക്ക്‌ നന്നായിരിക്കും. തുലാം: നിങ്ങൾക്ക്‌ ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: പ്രിയപ്പെട്ടവർക്കായി ഇന്നത്തെ ദിവസം ചെലവഴിക്കും. മുതിർന്നവരോടുള്ള കടമകൾ നിർവഹിക്കാനാവും. പുതിയ…

രാശിഫലം (19-11-2023 ഞായർ)

ചിങ്ങം : കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം മൂലം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. കന്നി : ആരോഗ്യത്തിന്‍റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. മുമ്പ് നടന്ന കാര്യങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം. എങ്കിലും ദിവസം പൊതുവെ സമാധാനവും സമ്പത്സമൃദ്ധിയും നിറഞ്ഞതായിരിക്കും. നിങ്ങൾ ആനന്ദിക്കാനും രസിക്കാനും സമയം കണ്ടെത്തുന്നത് നന്നായിരിക്കും. തുലാം : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. അതിവൈകാരികത, എടുത്തുചാട്ടം എന്നിവ വിഷമത്തിനിടയാക്കിയേക്കാം. മറ്റുള്ളവരുടെ വാക്കിലോ പ്രവൃത്തിയിലോ പ്രകോപിതനാകായാൽ അന്തസിനെ വരെ ബാധിക്കാനിടയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ തര്‍ക്കത്തില്‍ കലാശിക്കാം. അമ്മയിൽ നിന്നും വിഷമമുണ്ടാകാം. വൃശ്ചികം : പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ പഴയവ പുനരാരംഭിക്കാനോ നിങ്ങൾക്ക് നല്ല ദിവസമാണ്. ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഫലമുണ്ടാവുകയും…

രാശിഫലം (18-11-2023 ശനി)

ചിങ്ങം: നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടും. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്ക് സാധ്യത, ധനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നന്നായി തുടങ്ങുന്നതെല്ലാം നന്നായി പര്യവസാനിക്കണമെന്നില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും തിരിച്ചുവരും. വൃശ്ചികം: രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞ വേതനവും എന്ന അനുഭവം നിങ്ങളുടെ മനോവീര്യം…