രാശിഫലം (മാര്‍ച്ച് 15 വെള്ളി 2024)

ചിങ്ങം : ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിച്ചെങ്കിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അനുകൂല ഫലങ്ങൾ നേടിയെടുക്കാം. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും ആവശ്യമായി വരും. ഈ ശുഭദിനത്തിൽ ബിസിനസിൽ വലിയ ബഹുമതികളും ലാഭവും കൊയ്യാൻ കഴിയും.

കന്നി : അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക്‌ വരാനുള്ളൊരു വഴി ഇന്ന് നിങ്ങൾ കണ്ടെത്തിയേക്കും. വികാരങ്ങളെ വികസിപ്പിക്കുകയും വാസ്‌തവികമായ വസ്‌തുക്കളിലേക്ക്‌ അടുക്കുകയും ചെയ്യും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു പരിസരം അല്ല എങ്കിൽ അത്‌ നിങ്ങളെ അസ്വസ്ഥനാക്കും.

തുലാം : കലാപരമായ കഴിവുകൾക്കുള്ള ഒരു ദിനമാകും ഇന്ന്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻ ഒടുവിൽ പുറത്ത്‌ വരും. നിങ്ങളുടെ തിളക്കമേറിയ സൗന്ദര്യബോധം ഇന്‍റീരിയർ ഡെക്കറേഷനിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്ക് നയിക്കും.

വൃശ്ചികം : തങ്ങളുട പദ്ധതികളില്‍ നിങ്ങളെ പങ്കാളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരെ നിങ്ങള്‍ കണ്ടുമുട്ടുകയും ഇന്നുതന്നെ പൂര്‍ണമായും പ്രവര്‍ത്തനനിരതനാകാന്‍ അവർ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇതിന്‍റെ ഫലം നിങ്ങള്‍ ആഗ്രഹിക്കുന്നത് ആയില്ലെങ്കിലും ക്ഷമ കൂടുതല്‍ മികച്ച പ്രതിഫലം നേടിത്തരും.

ധനു : ഇന്ന് നിങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നിങ്ങളിലേക്ക് വന്നേക്കാം. എന്നാല്‍ അവയെ തള്ളിക്കളയരുത്. ചിലത് നിങ്ങളെ സംബന്ധിച്ച് ഗുണകരമായിരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമതീരുമാനം നിങ്ങളുടേത് ആയിരിക്കും.

മകരം : ഓരോ ദിവസവും ജീവിതത്തിൽ പുതുതായി എന്തെങ്കിലും സംഭവിക്കുന്നു. ഇന്ന് എന്താകും ഫലം എന്നതിനെക്കുറിച്ച്‌ നിങ്ങൾക്ക്‌ ആശങ്കയുണ്ടാകാം. പകൽ മുഴുവൻ നിങ്ങൾക്ക്‌ ചെറിയ തളർച്ച അനുഭവപ്പെടാം. പ്രവൃത്തിരംഗങ്ങളിൽ നിങ്ങളുടെ എല്ലാ അധ്വാനങ്ങളും ഇന്ന് ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുകയും, ഭാവി ഉദ്യമങ്ങളിൽ ശക്തമായ അടിത്തറ നിർമിക്കപ്പെടുകയും ചെയ്യും.

കുംഭം : ഇന്നത്തെ നിങ്ങളുടെ പകൽ തികച്ചും സംഭവബഹുലമാണ്. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനും അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും നിങ്ങൾക്കിന്നുകഴിയും. അതുവഴി അറിവിന്‍റെ അടിത്തറ നിങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ഈ പകൽ നിങ്ങൾ നിങ്ങളുടെ എല്ലാ ഊർജവും പ്രയോജനപ്പെടുത്തുകയും നിങ്ങൾ ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ മൊത്തത്തിൽ ഈ ദിവസം നിങ്ങൾക്ക്‌ വളരെയേറെ ആവേശങ്ങൾ കൊണ്ടുവരും

മീനം : പ്രവർത്തനരംഗങ്ങളിൽ അവക്കനുസരിച്ച തരത്തിലുള്ള മാനസിക പിരിമുറുക്കം നിങ്ങൾക്ക്‌ ഉണ്ടാകും. നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തരുത്‌. നിങ്ങൾ നിങ്ങളുടെ തന്നെ പോരാട്ടങ്ങളെ സ്വയം നേരിടുകയും അതിന്‍റെ ഫലം സഹിക്കുകയും വേണം. ദിവസം മുന്നേറുന്തോറും നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക്‌ അനുഭവിക്കാൻ കഴിയും.

മേടം : നിങ്ങൾ ഇന്ന് വേണ്ടാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കും. നിങ്ങൾ കഠിനമായി ശ്രമിച്ച്‌ അവയെ ഒഴിവാക്കിയാലും അവ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പോവില്ല. കുറച്ച്‌ സമയമെടുത്ത്‌ വിശ്രമിക്കുക. കാരണം, ഒരു കാര്യവും നിങ്ങൾ ഉദ്ദേശിച്ചപോലെ നടക്കുകയില്ല.

ഇടവം : ഇന്ന് നിങ്ങൾ ഒരുപാട്‌ ആലോചിക്കതെയും സമ്മർദത്തിന് അടിമപ്പെടാതെയുമിരിക്കണം. നിങ്ങളുടെ ഉടമസ്ഥ സ്വഭാവവും ദേഷ്യവും ആവശ്യമില്ലാത്ത ലഹളകൾക്ക്‌ കാരണമാകും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരേയൊരുമാർഗ്ഗം ആത്മപരിശോധന മാത്രമാണ്.

മിഥുനം : ഇന്ന് നിങ്ങൾ വളരെ ക്ഷീണിതനായി തോന്നാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത്‌ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദുഃഖിപ്പിക്കാതെയും അവരെ ബാധിക്കാതെയും നോക്കണം. ഇന്ന് നിങ്ങളുടെ വികാരങ്ങൾ അസ്വസ്ഥമാകുകയും നിങ്ങളുടെ കോപം അനാവശ്യ തർക്കങ്ങൾ സൃഷ്‌ടിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും. എന്നാൽ ഇന്ന് നിങ്ങളുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങൾക്ക് നന്നായി നടക്കാൻ കഴിയും.

കര്‍ക്കടകം : ഇന്നത്ത ദിവസം നിങ്ങളുടെ ഇഷ്‌ടം സാധിക്കലിന്‍റേതാണ്. ദൈവാനുഗ്രഹത്താൽ നിങ്ങൾ സ്വായത്തമാക്കിയ എല്ലാ ആശയങ്ങളും മറ്റുള്ളവരുടെ മനസിൽ പതിയുകയും അത്‌ നിങ്ങളുടേതായ കുറേ ശ്രോതാക്കളെ സൃഷ്‌ടിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സർഗാത്മകകഴിവുകൾ അതിരുകൾ ഭേദിക്കുകയും ബഹുമതികൾ നിങ്ങളെത്തേടിയെത്തുകയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News