രാശിഫലം (27-10-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നത് അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കും. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ മറ്റുള്ളവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നന്നായി ചെയ്യും. ചുമതലകൾ കൃത്യമായി നിറവേറ്റും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസികസംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനാകും. വൃശ്ചികം : ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും.…

രാശിഫലം (26-10-2023 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമായിരിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയുണ്ട്. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇന്ന് നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടി വരും. കന്നി: ഏതാനും ചില പ്രശ്‌നങ്ങള്‍ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ചെറിയ പ്രശ്‌നങ്ങളെ വലുതാക്കാന്‍ ശ്രമിക്കരുത്. ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ അതാണ് ഉത്തമ മാര്‍ഗം. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വച്ച് തീർപ്പാക്കുന്നതാണ് നല്ലത്. തുലാം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ജീവിതത്തിന്‍റെ തിരക്കുകളെല്ലാം മാറ്റിവച്ച് ഒരു യാത്ര പോകാന്‍ തീരുമാനമെടുത്തേക്കും. അറിവും അനുഭവജ്ഞാനവും വര്‍ധിപ്പിക്കാന്‍ യാത്രകള്‍ ഗുണകരമാകും. യാത്ര നിങ്ങള്‍ക്ക് ഏറെ ആസ്വദകരമായിരിക്കും. വൃശ്ചികം: കുടുംബ ജീവിതം മെച്ചപ്പെട്ട നിലയിലായിരിക്കും. ജീവിത പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. കൂടുതല്‍ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ നിങ്ങള്‍ക്കാകും. ധനു: നിങ്ങള്‍ക്ക് വളരെയധികം ഗുണകരമായ ദിവസമാണിന്ന്. നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും അപ്പുറം പ്രതിഫലം ലഭിക്കും.…

രാശിഫലം (25-10-2023 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഏറെ വെല്ലുവിളികളും തടസങ്ങളും നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കുക. കന്നി: നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇന്ന് സാധിച്ചേക്കും. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കിയേക്കും. പ്രണയം നിങ്ങളെ ഏറെ ആഹ്ലാദത്തിലാക്കുമെങ്കിലും ചുറ്റുപാടുകളില്‍ നിന്നും സമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന മാനസിക പ്രയാസങ്ങള്‍ കുറയ്‌ക്കും. തുലാം: ഇന്ന് ഏറെ ഗുണകരമായ ദിവസമാണ്. സുഹൃത്തിലൂടെ നിങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചേക്കും. ഒരു തടസവും കൂടാതെ ഒരു പുതിയ സംരംഭം തുടങ്ങാൻ കഴിയും. കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തോടെ പ്രവര്‍ത്തിക്കാനാകില്ല. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അതൃപ്‌തിക്ക് കാരണമുണ്ടാകും. പുതിയ ജോലിയ്‌ക്കായി ശ്രമം നടത്തും. പുതിയ ജോലി…

രാശിഫലം (24-10-2023 ചൊവ്വ)

ചിങ്ങം : വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യത. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. ചൂടേറിയ വാക്കേറ്റങ്ങൾ ഒഴിവാക്കുക. എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. കന്നി : ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം മുതലെടുത്ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ നിങ്ങൾ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം : ഇന്ന് ഊർജ്ജസ്വലതയും സന്തോഷവും അനുഭവപ്പെടും. വ്യക്തിജീവിതത്തിൽ സർഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം : ഗവേഷണ സംബന്ധമായ ജോലിയെക്കുറിച്ച് ചിന്തിക്കും. നിങ്ങളുടെ ഇഷ്‌ടങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന പ്രത്യേകതയുള്ള…

രാശിഫലം (23-10-2023 തിങ്കള്‍)

ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക. കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്‍ന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക്കുതർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.…

രാശിഫലം (22-10-2023 ഞായര്‍)

ചിങ്ങം : തിരക്കിട്ട ജോലികൾ സമ്മർദം ഉണ്ടാക്കിയേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിങ്ങുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും, ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങൾ തളർന്നുപോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തിൽ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം. കന്നി : ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാണ്. ഈ ദിവസവും കടന്ന് പോകും എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം – പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ ശ്രദ്ധ പുലർത്തണം. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താത്‌പര്യവും ഇതിന് കാരണമാകാം. ഒരു പ്രിയപ്പെട്ടയാളെയോ അടുത്ത സുഹൃത്തിനെയോ കണ്ട് മനസ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇപ്പോൾ ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കണം. തുലാം : സക്കാർ…

രാശിഫലം (21-10-2023 ശനി)

ചിങ്ങം: ഈ ദിവസം സന്തോഷകരമായി ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിത എഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സ്നേഹിതമാരില്‍ നിന്നുള്ള നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സാധ്യത. കന്നി: ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിനും സാധ്യത. തുലാം: ഏറെ ക്രിയാത്മകമായ ദിവസം. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.…

രാശിഫലം (20-10-2023 വെള്ളി)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല എന്നീ മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് ഇല്ലാതാക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, വളരെ വേദനിപ്പിക്കുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ മാനസിക വിഷമത്തിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ നല്ല…

രാശിഫലം (19-10-2023 വ്യാഴം)

ചിങ്ങം : ഈ രാശിക്കാർക്ക് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ ഗ്രസിക്കും. ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി : ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷം അനുഭവപ്പെടും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. തുലാം : മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.…

രാശിഫലം (18-10-2023 ബുധന്‍)

ചിങ്ങം : ദിവസം മുഴുവൻ കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്‌കരിക്കേണ്ടിവരും. സ്‌ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി : ഉള്ളിൽ എപ്പോഴും കൂടുതൽ ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നുമുള്ള ആഗ്രഹം ഉണ്ടാകും. കഠിനമായി ജോലി ചെയ്‌ത ശേഷം മാനസിക ഉല്ലാസം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. തുലാം : ഭാഗ്യപരീക്ഷണത്തിനുള്ള ചിന്തകളുണ്ടാകും. ഇന്ന് ചെയ്യുന്ന കാര്യങ്ങളിൽ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. വാക്കേറ്റങ്ങൾ ഒഴിവാക്കുക. വൃശ്ചികം : ഈ രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായതിനാൽ ഇതും നല്ല ദിവസമായിരിക്കും. ധനു : നിങ്ങളിന്ന് തികച്ചും സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ…