നടി യാമി ഗൗതമിൻ്റെ ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘ആർട്ടിക്കിൾ 370’ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു. ‘ആർട്ടിക്കിൾ 370’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി ആഭ്യന്തര-വിദേശ ബോക്‌സ് ഓഫീസിൽ വിജയം നേടുമ്പോൾ, ഗൾഫിലെ നിരോധനം ഹിന്ദി സിനിമാ വ്യവസായത്തിന് മറ്റൊരു തളർച്ചയാണ്. കാരണം, ഇത് ഈ മേഖലയിലെ പ്രേക്ഷകരെ നഷ്ടപ്പെടുത്തുന്നു. പരക്കെ പ്രശംസിക്കപ്പെട്ട ഒരു ഇന്ത്യൻ സിനിമാറ്റിക് ഓഫർ അനുഭവിക്കാനുള്ള അവസരവും നഷ്ടപ്പെടുത്തുന്നു. സങ്കീർണ്ണമായ ഒരു സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ചട്ടക്കൂടിനുള്ളിൽ സാർവത്രികമായ മനുഷ്യാനുഭവങ്ങളെയാണ് സിനിമ പ്രധാനമായും പര്യവേക്ഷണം ചെയ്യുന്നത്. പ്രക്ഷുബ്ധമായ സമയങ്ങളിൽ വ്യക്തികൾ അഭിമുഖീകരിക്കുന്ന അഭിലാഷങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നുചെല്ലുമ്പോൾ, ഈ പ്രക്രിയയിൽ ധാരണയും സംഭാഷണവും വളർത്തിയെടുക്കുമ്പോൾ, സ്വത്വം, പോരാട്ടം, പ്രതിരോധം എന്നിവയുടെ തീമുകൾ ആഖ്യാനത്തിലുടനീളം ആഴത്തിൽ പ്രതിധ്വനിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ നിരോധനം ആശ്ചര്യകരമാണ്, പ്രത്യേകിച്ചും മേഖലയിലെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായവും അവിടെ ചിത്രീകരിക്കപ്പെടുന്ന ഇന്ത്യൻ സിനിമകളുടെ…
Category: MIDDLE EAST/GULF
റമദാൻ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്; ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ് ലഭിക്കും
യൂണിയൻ കോപ് 2024-ലെ റമദാൻ പ്രൊമോഷൻസ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ് ലഭിക്കും. പുണ്യമാസമായ റമദാനിൽ 4000-ത്തിൽ അധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്. ഇത്തവണ റമദാനിൽ 11 പുതിയ വിൽപ്പന ക്യാംപെയ്നുകളാണ് യൂണിയൻ കോപ് അവതരിപ്പിച്ചത്. ഇതിൽ ഷോപ് ആൻഡ് വിൻ ഓഫറും ഉൾപ്പെടുന്നു. യൂണിയൻ കോപ് ശാഖകളിലും മാളുകളിലും 200 ദിർഹത്തിന് മുകളിൽ ഷോപ് ചെയ്യുന്നവർക്ക് 14 കാറുകൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണിത്. ആഴ്ച്ചതോറും ഫുഡ്, ടെക്, വീട്ടുപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും. (The CEO highlights Union Coop’s diverse Ramadan promotions: 11 campaigns, including ‘Shop and Win’ with 14 cars up for grabs for shoppers who spend AED 200 at Union Coop branches or malls. Weekly offers on…
കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് വെള്ളിയാഴ്ച; 13 ടീമുകൾ കളത്തിലിറങ്ങും; മത്സരങ്ങൾ രാവിലെ 7 മണി മുതൽ; ടീം പരേഡ് വൈകുന്നേരം മൂന്ന് മണിക്ക്
ദോഹ: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ദുഹൈലിലെ യൂണിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്നോളജി ഗ്രൗണ്ടില്‍ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതികരിച്ച് ടീമുകൾ കളത്തിൽ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിൽ 600 ലധികം കായികതാരങ്ങൾ പങ്കെടുക്കും . വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. ഖത്തറിലെ കായിക സാംസ്കാരിക രംഗത്തെ സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ , വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ,…
നടുമുറ്റം ഇ-മാഗസിൻ ‘ഇടം’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
നടുമുറ്റം ഖത്തർ 2022-2023 പ്രവർത്തന കാലയളവിനോടനുബന്ധിച്ച് പുറത്തിറക്കിയ ഓൺലൈൻ മാഗസിന്‍ ‘ഇടം’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. നുഐജയിൽ വെച്ച് നടന്ന ചടങ്ങിൽ ഖത്തർ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡൻ്റ്, ദോഹയിലെ പ്രശസ്ത എഴുത്തുകാരിയും ഷി ക്യു അവാർഡ് ജേതാവുമായ ഷാമിന ഹിഷാം,കൾച്ചറൽ ഫോറം പ്രസിഡൻ്റ് ആർ.ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. 2021-2022 കാലയളവിൽ ഇടം ഒന്നാം പതിപ്പ് പുറത്തിറക്കിയിരുന്നു.അതിൻ്റെ തുടർച്ചയായാണ് ഇടം രണ്ടാം പതിപ്പ് പുറത്തിറക്കിയത്. കവർ പേജ്, ലേഔട്ട്,രചനകൾ തുടങ്ങി മാഗസിൻ്റെ മുഴുവൻ പ്രവർത്തനങ്ങളും പൂർണ്ണമായും വനിതകൾ തന്നെ ചെയ്തുവെന്നതാണ് ഇടം മാഗസിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ നടുമുറ്റം പ്രസിഡൻ്റ് സജ്ന സാക്കി പറഞ്ഞു.നടുമുറ്റം ഖത്തറിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും പ്രവാസി വനിതകൾക്ക് കൂടുതൽ ക്രിയാത്മകമായ വഴിയാണ് നടുമുറ്റം കാണിക്കുന്നതെന്നും പ്രകാശനം ചെയ്തു സംസാരിച്ച ,ഡോ.സാബു കെ.സി,ഷാമിന ഹിഷാം തുടങ്ങിയവർ…
കൾച്ചറൾ ഫോറം ഗാന്ധി ക്വിസ്: വിമൺ ഇന്ത്യ ജേതാക്കൾ
ഖത്തര്‍: കൾച്ചറൽ ഫോറം തിരൂർ താനൂർ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ നസീഹ, ഷഹറുബാൻ എന്നിവരടങ്ങിയ വിമണ്‍ ഇന്ത്യ ഖത്തര്‍ ഒന്നാം സ്ഥാനം നേടി. സർഫീന, ഹഫ്‌സത്ത് എന്നിവരടങ്ങിയ ക്യു-ടീം ഖത്തര്‍ രണ്ടാം സ്ഥാനവും അഡ്വ: നൗഷാദ്, അഡ്വ: മഞ്ജുഷ എന്നിവരടങ്ങിയ എഡ്സോ ഖത്തര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്നത്തെ ഇന്ത്യക്ക് ഗാന്ധി ദര്‍ശനമാണ് ആവശ്യം എന്ന ആശയത്തിലൂന്നി നടന്ന മത്സരം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഗാന്ധി സന്ദേശം നൽകി. കൾച്ചറൽ ഫോറം മലപ്പുറം പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ക്വിസ് വിജയികൾക്ക് ഇന്ത്യൻ കൾച്ചറൽ സെന്റർ സെക്രട്ടറി അബ്രഹാം ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.…
“അഷ്റഫ് കൂട്ടായ്മ” ഖത്തർ ഘടകം അഞ്ചാം വാർഷികം ആഘോഷിച്ചു
ദോഹ: അഷ്റഫ് നാമധാരികളുടെ കരുണയുടെ കൂട്ടായ്മയായ “അഷ്റഫ് കൂട്ടായ്മ” ഖത്തർ ഘടകം അഞ്ചാം വാർഷികം ആഘോഷിച്ചു. ഫെബ്രുവരി 13 ന് വൈകീട്ട് 7 മണിക്ക് ഐ.സി.സി. അശോക ഹാളിൽ വെച്ച് ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം യൂ എ ഇ യിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഷ്റഫ് അമ്പലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അഷ്റഫ് ചെമ്മാപ്പിള്ളി സ്വാഗതം പറഞ്ഞു. തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് രക്ഷാധികാരി അഷ്റഫ് മൊയ്തു, ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഖത്തർ കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, സഫ വാട്ടർ എം.ഡി. അഷ്റഫ് , ഇന്റർ ടെക് സി.ഒ. ഒ അഷ്റഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഖത്തറിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അഷ്റഫ് സഫ…
കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ്
ദോഹ: കലാജ്ഞലിക്ക് ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡ് . ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പ്രവാസ ലോകത്ത് വേറിട്ട പ്രവര്‍ത്തനമായി ബാബാ സാഹിബ് സ്റ്റേറ്റ് അവാര്‍ഡിന് കലാജ്ഞലിയേയും അതിന്റെ ശില്‍പി മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാറിനേയും തെരഞ്ഞെടുത്തത്. കേരളത്തിലെ യുവജനോല്‍സവം മാതൃകയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കായി കലാജ്ഞലി എന്ന പേരില്‍ ഇന്റര്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയിപ്പിച്ചത് മാതൃകാപരമാണെന്നും പ്രവാസ ലോകത്തെ ഈ മുന്നേറ്റം ശ്ളാഘനീയമാണെന്നും അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. തിരുവനന്തപുരം താജ് വിവന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പശ്ചമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസില്‍ നിന്നും ജി.ബിനുകുമാര്‍ അവാര്‍ഡ് സ്വീകരിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ഉഷ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ ഗോപാല കൃഷ്ണന്‍ സ്വാഗതവും സംസ്ഥാന…
യൂണിയൻ കോപ് തമയസ് ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306
ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. യൂണിയൻ കോപ് ലോയൽറ്റി പ്രോഗ്രാമായ ‘തമയസ്’ അംഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞു. മൊത്തം വിൽപ്പനയുടെ 87% ഈ കാർഡ് കൈവശമുള്ളവരിലൂടെയാണ്. രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുന്നത്. ഓഹരിയുടമകൾക്ക് ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെയാണിവ. ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369 എത്തി. ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിക്കാം. ഓരോ ഇടപാടിന്റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഓരോ ദിർഹത്തിനും ഓരോ പോയിന്റും നേടാനാകും. എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്ത് ഉപയോഗിക്കാം. യൂണിയൻ കോപ് ശാഖകളിലെ കസ്റ്റമർ…
സി.ഐ.സി കായിക മേള: ലഖ്ത ജേതാക്കൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ കായിക മേള സംഘടിപ്പിച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. പതിനൊന്ന് ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ലഖ്‌ത യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി. മദീന ഖലീഫ സൗത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും ബിൻ ഉംറാൻ മൂന്നാം സ്ഥാനവും നേടി. മാർച്ച് പാസ്റ്റ്, ഓട്ടം, നടത്തം, ഷൂട്ടൗട്ട് , ബാൾ ബാസ്കറ്റിങ്, ഫുട്ബാൾ, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. ടി.എസ് ഖത്തർ സിസ്റ്റംസ് ആൻ്റ് കമ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് മാനേജർ റഈസ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ സമ്മാനദാനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ്…
കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ്, ദീപശിഖാ പ്രയാണത്തിന് തുടക്കമായി
ദോഹ : ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ഖത്തർ ദേശീയ കായിക ദിനത്തിൽ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ മുഖ്യ പ്രായോജകരായ ഓട്ടോഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം എക്സ്പാറ്റ്സ് സ്പോർടീവ് ക്യപ്റ്റന്‍ അസീം എം.ടിക്ക് ദീപശിഖ കൈമാറിയാണ് പ്രയാണം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ പങ്കെടുക്കുന്ന ടീമുകളിലൂടെയുള്ള വിവിധ ദിവസങ്ങളിൽ ദീപശിക പ്രയാണം നടത്തും. 14 ജില്ല ടീമുകളിലും പ്രയാണം പൂർത്തിയാക്കി കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് നടക്കുന്ന ഫെബ്രുവരി 23 വെള്ളിയാഴ്ച മീറ്റിന്റെ വേദിയായ യൂണിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്നോളജി ഗ്രൗണ്ടില്‍ ദീപശിക പ്രയാണം സമാപിക്കും. വിവിധ ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദീപശിക സ്വീകരണ പരിപാടിയിൽ…
