യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി ദുബൈ: യൂണിയൻ കോപ് സ്മാർട്ട് ആപ്പ്, ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പർച്ചേസ് റിക്വസ്റ്റുകൾ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്തകി. രണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസവും ഉൽപ്പന്നങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം മെച്ചപ്പെട്ടതാക്കാൻ നിരവധി ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സാധ്യമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റം നിലനിർത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കോപ് സ്മാർട്ട് ആപ്പിൽ 2024 ജൂൺ വരെ രജിസ്റ്റർ ചെയ്തത് 474,656 പേരാണ്. ഡൗൺലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റൽ റിക്വസ്റ്റുകൾ 920…
Category: MIDDLE EAST/GULF
ഇസ്രായേൽ അധിനിവേശ സിറിയൻ പ്രദേശത്ത് റോക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു
ദുബൈ: സിറിയയിലെ ഇസ്രായേൽ അധിനിവേശ മജ്ദൽ ഷംസിലേക്ക് റോക്കറ്റ് വിക്ഷേപിച്ചതിനെ തുടർന്ന് 12 പേർ മരിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയാണ് ഇത് നടത്തിയതെന്ന് ഇസ്രായേൽ ആരോപിക്കുന്നതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വലിയ ഡ്രൂസ് പട്ടണമായ മജ്ദൽ ഷംസ് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരം നേരിട്ടുള്ള ആക്രമണത്തെത്തുടർന്ന്, 10 നും 20 നും ഇടയിൽ പ്രായമുള്ള കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 19 പേർക്ക് വിവിധ തലങ്ങളിൽ പരിക്കേറ്റു, ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്, 13 പേര്‍ക്ക് നിസ്സാര പരിക്കേറ്റതായും പറന്നു. മാഗൻ ഡേവിഡ് അഡോം (എംഡിഎ) ടീമുകളും ഐഡിഎഫ് ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഇവരെ ആശുപത്രികളിലെത്തിച്ചതെന്ന് എംഡിഎ പ്രസ്താവനയിൽ പറഞ്ഞു. കളിസ്ഥലത്തിന് സമീപമുള്ള ഫുട്ബോൾ മൈതാനത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ട്. Bunlar Hizbullah tarafından dün Majdal Shams'ta katledilen 12…
5,340 ടൺ അവശ്യ വസ്തുക്കളുമായി ഗാസയ്ക്കുള്ള നാലാമത്തെ യുഎഇ സഹായ കപ്പൽ ഈജിപ്ത് തുറമുഖത്ത് എത്തി
ദുബൈ: യുദ്ധത്തിൽ തകർന്ന ഗാസയ്ക്കുള്ള 5,340 ടൺ അവശ്യ സാധനങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) നാലാമത്തെ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് വിജയകരമായി എത്തി. ഈജിപ്ഷ്യൻ ഗവർണറേറ്റായ നോർത്ത് സിനായിലെ അരിഷ് തുറമുഖത്ത് വ്യാഴാഴ്ചയാണ് കപ്പൽ എത്തിയത്. ഈജിപ്ഷ്യൻ അധികൃതരുമായി ഏകോപിപ്പിച്ചാണ് കപ്പൽ റാഫ ക്രോസിംഗ് വഴി എത്തിയതെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ പലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും അവരെ സഹായിക്കാൻ യുഎഇ ആരംഭിച്ച ഓപ്പറേഷൻ “ചൈവൽറസ് നൈറ്റ് 3” ൻ്റെ (Chivalrous Knight 3) ഭാഗമായി ജൂലൈ 8 നാണ് യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടത്. “ചൈവൽറസ് നൈറ്റ് 3” പദ്ധതിയുടെ ഭാഗമായി അരീഷിൽ എത്തുന്ന നാലാമത്തെ കപ്പൽ, ഗാസ മുനമ്പിലേക്കുള്ള എട്ടാമത്തെ യുഎഇ സഹായ കപ്പലാണ്. ചരക്കുകളുടെയും ഉള്ളടക്കങ്ങളുടെ വൈവിധ്യത്തിൻ്റെയും അടിസ്ഥാനത്തിൽ…
തൊഴിലന്വേഷകര്‍ക്ക് ദിശാബോധം പകര്‍ന്ന് നല്‍കി കരിയര്‍ വര്‍ക്ക്ഷോപ്പ്
ഖത്തര്‍: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കും ദിശാബോധം പകര്‍ന്ന് നല്‍കി പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്ഷോപ്പ്. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷിച്ച് പ്രവാസ ലോകത്തെത്തുന്ന ഒരാള്‍ക്ക് ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കുകയും തന്റെ കുറവുകള്‍ നികത്താനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിലൂടെയും ഒരു കുടുംബത്തിന്റെ ജീവിത സാഹചര്യത്തെയാണ് മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. ബയോഡാറ്റ, ഇന്റര്‍വ്യൂ തുടങ്ങിയവയിലെ ക്യാമ്പ് അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഐ.സി.ബി.എഫ്…
നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്
ബഹ്റൈന്‍: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്‌റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്‌പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്സ്പോർട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗ്ഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു
കെ.പി.എ ക്രിക്കറ്റ് ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിംഗ് നടന്നു
കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമ്മദ്ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിംഗ് ട്യൂബ്‌ളി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്നു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെ.പി.എ ടസ്‌കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്‌റഫ്, കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ മീറ്റിംഗിനു നേതൃത്വം നൽകി. 2024 ജൂലൈ 26, ഓഗസ്റ്റ് -2 എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിൽ വച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്.
25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ പ്രവാസികളെ ആദരിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ ഹമദ് ടൗൺ ഏരിയയിലെ മുതിർന്ന പ്രവാസികളെ ആദരിച്ചു. ടൂബ്ലി കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് മുൻ ഇന്ത്യൻ സൈനികനും, ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന രാജേഷ് നമ്പ്യാർ ഉത്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ സ്വാഗതവും, ഏരിയ ട്രെഷറർ സുജേഷ് നന്ദിയും അറിയിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീകുമാർ, മുരളി, സുജേഷ്, സുനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്. ഏരിയ കോ-ഓർഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു എന്നിവർ…
പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ക്ഷോപ്പ് വെള്ളിയാഴ്ച
ഖത്തര്‍: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രവാസി വെല്‍ഫെയര്‍ ശില്പശാല സംഘടിപ്പിക്കുന്നു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകീട്ട് 3.30 മണിമുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിലാണ് പരിപാടി. ‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യൂ എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേര്‍സണ്മാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കും. രജിസ്റ്റ്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6619 1285 എന്ന നമ്പറില്‍ വാട്സപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.
ഇസ്രയേലിൻ്റെ നിയമവിരുദ്ധമായ അധിനിവേശത്തെക്കുറിച്ചുള്ള ICJ ഉപദേശക അഭിപ്രായത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു
റിയാദ്: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിൻ്റെ നയങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പുറപ്പെടുവിച്ച ഉപദേശക അഭിപ്രായത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. കഴിഞ്ഞ 57 വർഷമായി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ “നിയമവിരുദ്ധമായ” ഇസ്രായേലി അധിനിവേശത്തെയും അനധികൃത നിർമ്മാണത്തെയും കുറിച്ചുള്ള ICJ യുടെ ഉപദേശപരമായ അഭിപ്രായത്തെ സൗദി അറേബ്യ അംഗീകരിച്ചു. അറബ് സമാധാന സംരംഭത്തിലൂടെ ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രായോഗികവും വിശ്വസനീയവുമായ നടപടികൾ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യകത രാജ്യം ഒരു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. കിഴക്കൻ ജറുസലേമിൻ്റെ തലസ്ഥാനമായി 1967-ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അന്തർലീനമായ അവകാശം ഉറപ്പു നൽകുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ പ്രതിബദ്ധതയുടെ പ്രാധാന്യം സൗദി അറേബ്യയുടെ പ്രസ്താവന ഊന്നിപ്പറയുന്നു. ജൂലൈ 19 വെള്ളിയാഴ്ച ലോക കോടതി, ഫലസ്തീൻ പ്രദേശങ്ങളിൽ…
കുടുംബമൊന്നിച്ച് ഒരു പ്രീമിയം ഷോപ്പിംഗ് അനുഭവത്തിനായി യൂണിയൻ കോപ്പിൻറെ സിലിക്കൺ ഒയാസിസ് സെന്റർ
യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ് സെന്റർ എന്ന് യൂണിയൻ കോപ്പ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ ഡോ. സുഹൈൽ അൽ ബസ്താക്കി പറഞ്ഞു. കുടുംബത്തെ ആകർഷിക്കാൻ പോന്ന നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദുബായ് വാസികൾക്ക് പ്രീമിയം ഷോപ്പിംഗ് അനുഭവം ഒരുക്കി യൂണിയൻ കോപ്പിന്റെ സിലിക്കൺ ഒയാസിസ് സെന്റർ. ഇരുപത്തിആറിൽ അധികം സ്റ്റോറുകളും പ്രാർത്ഥനാലയവും ലോകത്തെ ഏറ്റവും മികച്ച ഭക്ഷണ അനുഭവവും സമ്മാനിക്കുവാൻ ഒരുങ്ങിയാണ് സിലിക്കൺ ഒയാസിസ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ആയിരത്തി ഒരുനൂറിൽ അധികം വിശ്വാസികൾക്ക് ഒരേ സമയം പ്രാർത്ഥിക്കാനുള്ള സൗകര്യമുള്ള പ്രാർത്ഥനാലയമാണ് ഒയാസിസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ കളികൾക്കും വിനോദത്തിനായി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയ അന്തർദേശീയ ഭക്ഷണ അനുഭവത്തിനായി നിരവധി ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. യൂണിയൻ കോപ്പിന്റെ ബിസിനസ് മാതൃകയ്ക്ക് മുതൽക്കൂട്ടാണ് സിലിക്കൺ ഒയാസിസ് സെന്റർ എന്ന് യൂണിയൻ…
