ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു. പ്രശസ്ത ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സി ഇ ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, യുഎഇയിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സി.ഇ.ഒ ഡോ: ടിനു തമ്പി, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും അവര്‍ ടിവി സി ഇ ഒ മായ ഷാജി പുഷ്പാംഗദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി, കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സജ്ന സഹ്റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സി.ഒ.ഒ. അഷിഖ്, മൈന്‍ഡ്…
Category: MIDDLE EAST/GULF
പ്രവാസി വെൽഫെയർ വോളിബോൾ ടൂർണമെന്റ്: കൈനറ്റിക് കിംഗ് ജേതാക്കൾ
ദോഹ: പ്രവാസി വെൽഫെയ൪ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ് ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ്…
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയക്ക് പുതിയ അമരക്കാർ
കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റർ നഗർ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ (MVP) അവാർഡ് നേടിയ കെ പി എ ഹമദ് ടൗൺ…
മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ
നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എല്ലാ മദ്റസകളിലും 100% വിജയം. മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) 2026 ഏപ്രിലിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് മദ്റസകളിലായി ആകെ 167…
പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനവുമായി മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും ലോക പരിസ്ഥിതി ദിനം ആചരിച്ചു
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു. കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശ്ശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ…
ദുബായിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ തെറ്റുകൾ ഒരിക്കലും വരുത്തരുത്; യുഎഇ സർക്കാർ നിങ്ങളെ നേരിട്ട് നാടുകടത്തും
ദുബായ്: ദുബായിൽ താമസിക്കുന്ന പ്രവാസികളും സന്ദർശിക്കാൻ പദ്ധതിയിടുന്നവരും യുഎഇ സർക്കാരിന്റെ നിയന്ത്രണങ്ങൾ അറിയേണ്ടത് വളരെ പ്രധാനമാണ്. യുഎഇയിലെ ലംഘനങ്ങൾ നേരിട്ട് നാടുകടത്തലിന് കാരണമാകും. അടുത്തിടെ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) തുടങ്ങിയ വകുപ്പുകള്‍ വിസ, നാടുകടത്തൽ ചട്ടങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കിട്ടു. നിങ്ങൾ ദുബായിൽ താമസിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ എപ്പോഴും ഒഴിവാക്കേണ്ട ചില തെറ്റുകൾ ഉണ്ട്. നിയമങ്ങൾ ലംഘിക്കുന്ന വിദേശ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കാൻ അനുവദിക്കുന്ന ഒരു നിയമ പ്രക്രിയയാണ് യുഎഇയിലെ നാടുകടത്തൽ. നാടുകടത്തലിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്: ഗുരുതരമായ ക്രിമിനൽ കേസുകൾ: യുഎഇ പീനൽ കോഡിലെ ആർട്ടിക്കിൾ 121 പ്രകാരം, മോഷണം, വഞ്ചന, ആക്രമണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട പ്രവാസികളെ ശിക്ഷാ കാലാവധി…
റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഒരു കരാറിൽ മധ്യസ്ഥത വഹിച്ച് 370 തടവുകാരെ മോചിപ്പിച്ചുകൊണ്ട് യുഎഇ വീണ്ടും തങ്ങളുടെ സ്വാധീനം തെളിയിച്ചു
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വീണ്ടും ശക്തമായ അന്താരാഷ്ട്ര വിശ്വാസ്യത തെളിയിച്ചു. യുഎഇയുടെ വിജയകരമായ മധ്യസ്ഥതയെത്തുടർന്ന്, റഷ്യയും ഉക്രെയ്നും തമ്മിൽ തടവുകാരുടെ കൈമാറ്റം നടന്നു. ഈ കരാർ പ്രകാരം, ഇരു രാജ്യങ്ങളും 185 തടവുകാരെ വീതം വിട്ടയച്ചു. ഇത് മൊത്തം 370 തടവുകാരെ സ്വരാജ്യത്തേക്ക് മടങ്ങാൻ അനുവദിച്ചു. ഇന്ന് (2026 ജൂൺ 5 ന്) ചർച്ചകൾ അവസാനിച്ചു. ഈ നീക്കം ഇരു രാജ്യങ്ങളിലെയും കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള 24-ാമത്തെ വിജയകരമായ മധ്യസ്ഥ ശ്രമമാണിതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) അറിയിച്ചു. ഈ പുതിയ കരാർ ഉൾപ്പെടെ, ഇതുവരെ യുഎഇയുടെ ശ്രമങ്ങളിലൂടെ ആകെ 7,471 തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. ഈ ചർച്ച വിജയകരമാക്കുന്നതിൽ റഷ്യയും ഉക്രെയ്‌നും സഹകരിച്ചതിനെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ഇരു രാജ്യങ്ങളുമായുള്ള യുഎഇയുടെ ശക്തവും ശക്തവുമായ ബന്ധമാണ് ഈ ചർച്ചയുടെ…
കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയക്ക് പുതിയ അമരക്കാർ
ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള റിഫാ ഏരിയ സമ്മേളനം പ്രൗഢ ഗംഭീരമായി നടന്നു. മാമീർ ഗ്രാൻഡ് റസ്റ്റോറന്റ് ഹാൾ പ്രൊഫ. വി സാംബശിവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ മജു വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി സാജൻ നായർ സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ…
ട്രംപിന്റെ സമാധാന സംരംഭത്തിന് തിരിച്ചടി; ഹിസ്ബുള്ളയുടെ വിസമ്മതം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാക്കുന്നു
ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടി. ലെബനനുവേണ്ടി നിർദ്ദേശിച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ള പാടെ വിസമ്മതിച്ചു. ഒരു സാഹചര്യത്തിലും തെക്കൻ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യം പിൻവാങ്ങില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ ഉടൻ തന്നെ അതേ നിലപാട് സ്വീകരിച്ചു. ലെബനൻ, ഇറാൻ മുന്നണികളിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ രണ്ട് സംഭവവികാസങ്ങളും ഗുരുതരമായി അപകടത്തിലാക്കി. യുഎസ് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ ഒരു സമഗ്ര സമാധാന കരാർ തയ്യാറാക്കിയിരുന്നു. തെക്കൻ ലെബനനിലെ എല്ലാ ഹിസ്ബുള്ള സൈനിക പ്രവർത്തനങ്ങളും പൂർണ്ണമായി നിരോധിക്കുന്നതും ആ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം പൂർണ്ണമായും ലെബനൻ സൈന്യത്തിന് കൈമാറുന്നതും ഈ ബ്ലൂപ്രിന്റിൽ ഉൾപ്പെടുന്നു. ഹിസ്ബുള്ള തലവൻ നയിം ഖാസിം ഈ നിർദ്ദേശം…
ഇറാനെതിരെ യുഎസിന്റെ പ്രതികാര നടപടി: ഇറാന്റെ എണ്ണ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിട്ട് യുഎഇ, ചൈനീസ് കമ്പനികളെ നിരോധിച്ചു
ദുബായ്: ഇറാന്റെ എണ്ണ, ബാങ്കിംഗ് മേഖലകളെ ലക്ഷ്യമിട്ട് യുഎസ് ഭരണകൂടം പുതിയതും കർശനവുമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)യിലെയും ചൈനയിലെയും ചില കമ്പനികളെയും ഈ ഉപരോധങ്ങൾ നേരിട്ട് ബാധിക്കും. ഇറാന്റെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ നടപടിയിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് (ഒഎഫ്‌എസി) ആകെ 12 സ്ഥാപനങ്ങൾക്കും ആറ് കപ്പലുകൾക്കും നിരോധനം ഏര്‍പ്പെടുത്തി. ഇതിൽ അഞ്ച് കമ്പനികൾ മാർഷൽ ദ്വീപുകളിൽ നിന്നും, നാലെണ്ണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നും, ഒരെണ്ണം ചൈനയിൽ നിന്നുമുള്ളതാണ്. പനാമ പതാകയുള്ള നാല് ടാങ്കറുകൾ ഉൾപ്പെടെ ആറ് മറ്റ് കപ്പലുകളും തടഞ്ഞു. ദക്ഷിണ, കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾക്ക് ഇറാനിയൻ എൽപിജി ഗ്യാസ് വിൽക്കാൻ ഒമാനി പേരുകൾ ഉപയോഗിച്ചതായി ഈ കമ്പനികൾക്കെതിരെ…