ഹൃദയത്തിന് കരുത്തേകാൻ മെഡിക്കൽ ക്യാമ്പ്

സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് തുണയായി ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. ‘റമദാന് വേണ്ടി ഹൃദയം ഒരുക്കാം’ എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ സൗജന്യമായി വിദഗ്ധ…

നാലു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ സ്ത്രീയുടെ വധശിക്ഷ യുഎഇ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം

അബുദാബി: നാലു മാസം പ്രായമുള്ള ഒരു കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്ത്രീയായ ഷഹ്‌സാദി ഖാനെ ഫെബ്രുവരി 15 ന് തൂക്കിലേറ്റിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) മാർച്ച് 1 തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. മകളുടെ നിയമപരമായ നിലയും ക്ഷേമവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് അധികാരികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 1 ന് അവരുടെ പിതാവ് ഷബീർ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയതായും മാർച്ച് 5 ന് അവരുടെ സംസ്കാരം നടത്താൻ തീരുമാനിച്ചതായും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞു. ഉത്തർപ്രദേശിലെ ബന്ദ ജില്ലാ നിവാസിയായ ഷഹ്‌സാദി ഖാൻ, നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് അബുദാബിയിലെ അൽ ബത്വ ജയിലിൽ തടവിലാക്കപ്പെട്ടിരുന്നു. മകളെ തെറ്റായി കുടുക്കിയതാണെന്ന് പിതാവ്…

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 16-ാമതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ റമദാനോടനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ.പി.എ സ്നേഹസ്പർശം 16-ാമതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 50ല്‍പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യ്തു. ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ കെ.ടി. സലിം മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും, ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്‌കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, രക്തദാന കൺവീനർമാരായ വി.എം. പ്രമോദ്, നവാസ് ജലാലുദ്ദീൻ, ഏരിയ കോഓർഡിനേറ്റർ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. കെ.പി.എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ…

ഇസ്രായേൽ, ഖത്തർ, യുഎസ് പ്രതിനിധികളുമായി ഗാസ വെടിനിർത്തൽ ചർച്ചകൾ കെയ്‌റോയിൽ ആരംഭിച്ചു.

കെയ്‌റോ: ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ഇസ്രായേലി, ഖത്തർ പ്രതിനിധികൾ കെയ്‌റോയിലെത്തി. യുഎസ് പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്തിന്റെ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് (എസ്‌ഐ‌എസ്) സ്ഥിരീകരിച്ചതുപോലെ, ജനുവരി 19 മുതൽ നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും മുൻ കരാറുകൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുമായി തീവ്രമായ ചർച്ചകൾ ആരംഭിച്ചതായി എസ്‌ഐ‌എസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും മേഖലയെ കൂടുതൽ സ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മാനുഷിക സഹായ വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ തുടരുന്നതിനായി ഒരു ഇസ്രായേൽ പ്രതിനിധി സംഘത്തെ കെയ്‌റോയിലേക്ക് അയച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ രാത്രിയിൽ അവസാനിച്ച വെടിനിർത്തലിന്റെ ആദ്യ…

ടീം വെല്‍ഫെയറിന്‌ പുതിയ ഭാരവാഹികള്‍

ദോഹ: പ്രവാസി വെല്‍ഫയറിന്റെ വൊളണ്ടിയര്‍ വിഭാഗമായ ടീം വെല്‍ഫെയറിന്റെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടൂത്തു. ക്യാപറ്റനായി സഞ്ചയ് ചെറിയാന്‍ (ആലപ്പുഴ) വൈസ് ക്യാപ്റ്റന്‍മാരായി ഫാത്തിമ തസ്‌നീം (കാസറഗോഡ്), ശമീൽ മുഹമ്മദ് (മലപ്പുറം), ഷെറിൻ അഹമ്മദ്‌ (കോഴിക്കോട്) എന്നിവരെയും തെരഞ്ഞെടുത്തു. ടീം വെല്‍ഫെയര്‍ ജനറല്‍ ബോഡി യോഗത്തില്‍ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസി അപ്ക്സ് ബോഡി മാനേജിംഗ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവര്‍ക്കുള്ള ടീം വെല്‍ഫെയറിന്റെ ഉപഹാരം റസാഖ് പാലേരി സമര്‍പ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന്‌ പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഫ്സല്‍ എടവനക്കാട്, ഫഹദ് ഇ.കെ, നിസ്താര്‍ കളമശ്ശേരി, ഫൈസല്‍ എടവനക്കാട്, രാധാകൃഷണന്‍ പാലക്കാട്, റസാഖ് കാരാട്ട്, സക്കീന അബ്ദുല്ല, സിദ്ദീഖ്…

‘തണലാണ്‌ ബൈതുസകാത്ത്’ സംഗമം ശ്രദ്ധേയമായി

ദോഹ: കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തിൽ കാൽനൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളർപ്പിച്ച് മുന്നേറുന്ന ‘ബൈത്തുസ്സകാത്ത് കേരള’യെ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ദോഹ സോൺ സംഗമം സംഘടിപ്പിച്ചു. ‘തണലാണ് ബൈതുസകാത്ത്’ എന്ന തലക്കെട്ടിൽ ഹിലാലിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമിതി അംഗം ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ സംസാരിച്ചു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹ്‌മദ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തുസക്കാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ശംസുദ്ദീൻ നദ്‌വി, പി.പി അബ്ദുറഹീം എന്നിവർ മറുപടി നൽകി. സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാർഥനയും നിർവഹിച്ചു. ഷഹീർ ബാബു ഖിറാഅത്ത് നടത്തി.

ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു

ദോഹ: മനുഷ്യ സ്നേഹത്തിന്റേയും ജനസേവനത്തിന്റേയും മായാത്ത മുദ്രകള്‍ ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ജീവിതം പുസ്തകമാക്കുന്നു. ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര സമാഹരിക്കുന്ന പുസ്തകം ലിപി പബ്ളിക്കേഷന്‍സാണ് വായനക്കാരിലേക്കെത്തിക്കുക. വാണിജ്യ വ്യവസായിക രംഗങ്ങളില്‍ ജ്വലിച്ചുനിന്നതോടൊപ്പം കലാകാരന്മാരുടെ തോഴനായും സംരക്ഷകനായും മികച്ച സംഘാടകനായും കായിക പ്രേമിയായും ജീവകാരുണ്യ പ്രവര്‍ത്തകനായും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം പുതിയ തലമുറക്ക് ഒട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്. ആ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളും പഠനങ്ങളും ഉള്‍കൊള്ളുന്ന പുസ്തകമാണ് തയ്യാറാക്കുന്നത്. ഈസക്കയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെ പുസ്തകത്തില്‍ ഇടമുണ്ടാകുമെന്നും കുറിപ്പുകളും  ഫോട്ടോകളും ceomediaplus@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 00974 55526275 എന്ന വാട്‌സ് അപ്പ് നമ്പറിലോ മാര്‍ച്ച് 10 നകം അയക്കണം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങളുടെ മുന്നൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ…

ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ വിശാലമായ വിട്ടുവീഴ്ചക്ക്‌ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം : റസാഖ് പാലേരി

ദോഹ : മത നിരപേക്ഷതയുടെയും സാമൂഹിക നീതിയുടെയും ഇന്ത്യയെ സംരക്ഷിച്ചു നിർത്താൻ വിശാലമായ വിട്ടുവീഴ്ചക്ക്‌  രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമിതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റും അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങലായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റത്തിന്‌ അല്പമെങ്കിലും സഹായകരമായിക്കൊണ്ടിരിക്കുന്ന അവസാന സാമ്പത്തിക സ്രോതസ്സ് കൂടിയാണ്‌ വഖഫ് ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്. ഇത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. സഹവര്‍ത്തിതത്തിന്റെ തുരുത്തെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കേരളത്തിലും വിദ്വേശ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ അനുദിനം വര്‍ദ്ദിക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തിവിട്ട്‌ സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ഉത്തരവാദപെട്ട ചില പാർട്ടികൾ തന്നെ നേതൃത്വം നല്‍കുന്നു. ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് ഫാസിസ്റ്റ്…

ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് പ്രകാശനം ചെയ്തു

ദോഹ: എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള്‍ ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്‍കി മാത് ഗീക്ക് എഡ്യൂക്കേഷണ്‍ കണ്‍സല്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്. വാക്കുകളുടെ വിസ്മയകരമായ ശക്തിയെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രചോദനാത്മകമായ ഉദ്ധരികള്‍ സമാഹരിക്കുകയെന്നത് ശ്‌ളാഘനീയമാണെന്നും അജീന പറഞ്ഞു. ജീവിതത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും പ്രചോദനം ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ സഹജീവികള്‍ക്ക് നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ വാക്കുകളാണ്. നല്ല വാക്കുകളിലൂടെ ക്രിയാത്മകതയെ പ്രോല്‍സാഹിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. സക്‌സസ് മന്ത്രാസ് പദ്ധതിയില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ക്വോട്ട് ഫോര്‍ ഓള്‍…

ഗാസ വിഷയത്തില്‍ ഇസ്രായേലിനെ വിമര്‍ശിച്ച യൂറോപ്യൻ എം പി റിമ ഹസന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി

യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സനെ ഇസ്രായേൽ രാജ്യത്ത് പ്രവേശിക്കുന്നത് തിങ്കളാഴ്ച വിലക്കി. സോഷ്യൽ മീഡിയയിലും മാധ്യമ അഭിമുഖങ്ങളിലും ഇസ്രായേലിനെതിരെ ബഹിഷ്‌കരണം പ്രോത്സാഹിപ്പിച്ചതായി ഹാസനെതിരെ ആരോപിക്കപ്പെടുന്നു. സിറിയയിലെ അലപ്പോയിൽ ജനിച്ച് യൂറോപ്യൻ പാർലമെന്റിലെ ഇടതുപക്ഷ ഗ്രൂപ്പിലെ അംഗമായ 32കാരിയായ ഹസ്സൻ, യൂറോപ്യൻ യൂണിയൻ-പലസ്തീൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇസ്രായേലിലെത്തി. എന്നാല്‍, ഇസ്രായേലിന്റെ ഈ തീരുമാനത്തിന് ശേഷം, ഹസ്സന്റെ ഓഫീസ് പ്രതികരണം അറിയിച്ചു. ഇസ്രായേലിലേക്കുള്ള പ്രവേശനം നിഷേധിച്ച തീരുമാനത്തെക്കുറിച്ച് അവര്‍ക്ക് മുൻകൂർ അറിവില്ലായിരുന്നുവെന്ന് ഓഫീസ് അറിയിച്ചു. നേരത്തെ ഇസ്രായേൽ ഒരു പുതിയ നിയമം പാസാക്കിയിരുന്നു. ഹമാസ് ആക്രമണങ്ങളെ അപലപിക്കുകയോ ഇസ്രായേൽ സൈനികർക്കെതിരായ അന്താരാഷ്ട്ര പ്രോസിക്യൂഷനെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്ക് ഇസ്രായേലിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് ഈ നിയമം പറയുന്നു. ഇസ്രായേലിനെതിരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ റീമ ഹസ്സനും അവരോടൊപ്പമുണ്ടായിരുന്ന മറ്റ് യൂറോപ്യൻ എംപിമാരും…