മുന്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ബഹ്റൈന്‍: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സ്വതന്ത്ര സമര പോരാളിയും കേരളത്തിലെ മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവും നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത വി എസ്, തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. തീക്ഷണസമരങ്ങളുടെ ഫലമായി ജയില്‍ ജീവിതം അനുഭവിച്ചിരുന്നു. വി എസ് ന്‍റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിന്‍റെ ഒരു യുഗം അവസാനിക്കുകയാണ്. വി എസ് ന്‍റെ നിര്യാണത്തില്‍ കേരള ജനതയുടെ ദുഃഖത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനും പങ്ക് ചേരുന്നു.

നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാവണം: പ്രവാസി വെല്‍ഫയര്‍

ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണെന്നും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമായാല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവുമെന്ന് ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്‌ കൈവിലങ്ങിടുന്നവര്‍’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായഹ്നം അഭിപ്രായപ്പെട്ടു. അപകടകരമാം വിധം മാധ്യമ സ്ഥാപനങ്ങള്‍ കോര്‍പറേറ്റ് വത്കരിക്കപ്പെടുകയും സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ ചര്‍ച്ചാ സയാഹ്നം സംഘടിപ്പിച്ചത്. ഭരണഘടനയിലെ മൗലിക അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ടതാണ് മാധ്യമ സ്വാതന്ത്ര്യം. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള പാലമായി വര്‍ത്തിക്കുകയും ജനാഭിലാഷം പ്രതിഫലിപ്പിക്കുയും ഭരണ സംവിധാനത്തിന്റെ നയങ്ങളിലുള്ള വിയോജിപ്പ് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചും എക്കാലവും ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചു കൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതയടക്കം ഏത് മനുഷ്യാവകാശ ലംഘനങ്ങളും വെളിച്ചത്തു കൊണ്ടുവരികയെന്നത് മാധ്യമ പ്രവര്‍ത്തകരുടെ ബാധ്യതയും മാധ്യമ ധാര്‍മികതയുമാണ്. സത്യങ്ങള്‍ പറയുമ്പോള്‍ യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ആവിഷകാര സ്വാതന്ത്ര്യത്തിനു…

ഗാസയിൽ ഭക്ഷണം വാങ്ങാൻ എത്തിയ 36 പലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു; ബെയ്റ്റ് ഹനൂനും തകര്‍ത്തു

ഗാസയിലെ ജിഎച്ച്എഫ് സഹായ കേന്ദ്രത്തിന് സമീപം ഭക്ഷണം തേടിയെത്തിയ പലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ 36 പേർ കൊല്ലപ്പെട്ടു. നേരത്തെ, 700 വർഷം പഴക്കമുള്ള ചരിത്ര നഗരമായ ബെയ്റ്റ് ഹനുൻ ഇസ്രായേൽ ആക്രമണത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നു, ഇക്കാരണത്താൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ഭക്ഷണത്തിനായി ക്യൂ നിന്നിരുന്ന ഫലസ്തീനികൾക്കെതിരെയാണ് ഇസ്രായേൽ സൈന്യം വെടിയുതിർത്തത്. ദൃക്‌സാക്ഷികളും ആശുപത്രി അധികൃതരും പറയുന്നതനുസരിച്ച്, ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക് സമീപമാണ് ശനിയാഴ്ച ഈ ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിൽ കുറഞ്ഞത് 36 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിശന്നുവലഞ്ഞ ആയിരക്കണക്കിന് പൗരന്മാർ ഭക്ഷണം തേടി ജിഎച്ച്എഫ് കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയത്താണ് ഈ സംഭവം നടന്നത്. പരമ്പരാഗത ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ദുരിതാശ്വാസ സംവിധാനത്തിന് പകരമായി യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഒരു സംരംഭമായാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍,…

രണ്ട് പതിറ്റാണ്ട് കോമയിൽ കഴിഞ്ഞ സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ “ഉറങ്ങുന്ന രാജകുമാരൻ” എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ, രണ്ട് പതിറ്റാണ്ടുകളായി കോമയിൽ കഴിഞ്ഞതിന് ശേഷം അന്തരിച്ചു. 35 വയസ്സായിരുന്നു പ്രായം. ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത കുടുംബം അറിയിച്ചത്. ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് പ്രാർത്ഥനകൾ നടക്കും. ഖാലിദ് ബിൻ തലാൽ രാജകുമാരന്റെ മകനും ശതകോടീശ്വരൻ നിക്ഷേപകനായ പ്രിൻസ് അൽവലീദ് ബിൻ തലാലിന്റെ അനന്തരവനുമായ പ്രിൻസ് അൽ വലീദിന് 2005 ൽ ലണ്ടനിൽ സൈനിക കേഡറ്റായി പഠിക്കുന്നതിനിടെയാണ് ഒരു വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റത്. അന്ന് അദ്ദേഹത്തിന് വെറും 15 വയസ്സായിരുന്നു പ്രായം. ഉന്നത മെഡിക്കൽ വിദഗ്ധരിൽ നിന്ന് ചികിത്സ ലഭിച്ചിട്ടും അദ്ദേഹത്തിന് ഒരിക്കലും പൂർണ്ണമായി ബോധം വീണ്ടെടുത്തില്ല. എന്നാല്‍, 2020 ൽ അദ്ദേഹത്തിന്റെ കുടുംബം പ്രചരിപ്പിച്ച…

സിറിയയെ ആക്രമിച്ചത് ഡ്രൂസ് സമൂഹത്തെ സം‌രക്ഷിക്കാനാണെന്ന് ഇസ്രായേല്‍

സിറിയയിലെ സ്വീഡയിൽ ഡ്രൂസ് മിലിഷ്യയും സിറിയൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിനിടയിൽ, ഡ്രൂസ് സമൂഹത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ ഇസ്രായേൽ സിറിയൻ സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തി. സിറിയ, ലെബനൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ഷിയ ശാഖയുടെ അറബ് ന്യൂനപക്ഷ സമൂഹമാണ് ഡ്രൂസ്. ഗോലാൻ കുന്നുകളിലും സ്വീഡ മേഖലയിലും അവർക്ക് വലിയൊരു ജനസംഖ്യയുണ്ട്. ആക്രമണങ്ങളെ “ഡ്രൂസുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ അവരുടെ നടപടിയെ ന്യായീകരിച്ചു. ഡ്രൂസ് സമൂഹത്തെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇസ്രായേൽ സർക്കാർ അവകാശപ്പെടുന്നു. ഡ്രൂസ് മിലിഷ്യയും സിറിയൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രൂക്ഷമായ സമയത്താണ് ഈ ആക്രമണം നടന്നത്. പത്താം നൂറ്റാണ്ടിൽ ഉത്ഭവിച്ച ഒരു അറബ് ന്യൂനപക്ഷ മതവിഭാഗമാണ് ഡ്രൂസ് സമൂഹം. ഇസ്ലാം മതത്തിലെ ഇസ്മായിലി ഷിയ വിഭാഗത്തിന്റെ ഒരു ശാഖയായി അവർ കണക്കാക്കപ്പെടുന്നു. ഈ സമൂഹത്തിന്റെ എണ്ണം ഏകദേശം 1…

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് തിരിച്ചടി: പ്രധാന സഖ്യകക്ഷി അദ്ദേഹത്തെ ഉപേക്ഷിക്കുന്നു; സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമായി ചുരുങ്ങി

ഗാസ യുദ്ധത്തിനും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിൽ നെതന്യാഹുവിന്റെ ഗവൺമെന്റിന് ഇനി ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയെ നേരിടേണ്ടിവരുമെന്ന് മാത്രമല്ല, നയപരമായ തീരുമാനങ്ങളുടെ സങ്കീർണ്ണതയും വർദ്ധിക്കും. ഈ സാഹചര്യം ഇസ്രായേൽ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണകക്ഷിയായ സഖ്യകക്ഷിയിൽ നിന്നുള്ള ഒരു പ്രധാന സഖ്യകക്ഷി രാജിവച്ചതിനെത്തുടർന്ന് ബുധനാഴ്ച പാർലമെന്റിൽ ന്യൂനപക്ഷമായി. സൈനിക സേവനത്തിൽ നിന്നുള്ള മതപരമായ ഇളവുകൾ കുറയ്ക്കുന്ന നിർദ്ദിഷ്ട നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് തീവ്ര ഓർത്തഡോക്സ് പാർട്ടിയായ ഷാസ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാർലമെന്റിൽ 11 അംഗങ്ങളുള്ള ഷാസ്, സർക്കാരിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍, അംഗങ്ങളുടെ രാജി നെതന്യാഹുവിന്റെ സർക്കാരിന് 120 സീറ്റുകളുള്ള പാർലമെന്റിൽ 50 സീറ്റുകൾ മാത്രമേ ഉള്ളൂ, 61 സീറ്റുകളുള്ള ഭൂരിപക്ഷത്തിന് കുറവാണ്. നേരത്തെ, മറ്റൊരു തീവ്ര ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജൂതമത പാർട്ടിയും ഇതേ വിഷയത്തിൽ…

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍

ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന്  പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്‌നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും  തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്‌നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . മുഹമ്മദ്  റഫീഖ് തങ്കത്തില്‍ ,ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍…

കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്നു: പ്രവാസി വെല്‍ഫെയര്‍.

ഭരണ രംഗത്തെ ഗുരുതരമായ വീഴ്ചകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മറയ്ച്ച് വെക്കാനാണ്‌ കേരളത്തിലെ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള്‍ ആളെകൊല്ലിയാകുന്ന അവസ്ഥയാണ്‌. ബാറുകള്‍ യഥേഷ്ടം തുറന്ന് വെച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെയും ലഹരിക്കെതിരെ ബോധവൽക്കരണം എന്ന കാപട്യവുമായി സംസ്ഥാന സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌.  50 താഴെയായിരുന്ന കേരളത്തിലെ ബാറുകളുടെ എണ്ണം പത്ത് വർഷം കൊണ്ട് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർ ഇന്നും ദുരിതം പേറി ജീവിക്കുകയാണ്. കൊട്ടിഘോഷിച്ച് നടത്തിയ റോഡ് വികസനമെല്ലാം കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനു മുന്നെ തന്നെ തകര്‍ന്ന അവസ്ഥയിലാണ്‌.  ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ പരിഹാരം കാണുന്നതിനു പകരം കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചും രാഷ്ട്രീയ ലാഭത്തിനായി അപകടകരമായ രീതിയില്‍ വിഭാഗീയത വളര്‍ത്തുകയുമാണ്‌…

ജിദ്ദയില്‍ ലുലുവിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

ജിദ്ദ : മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു റീട്ടെയിൽ, സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചു. ജിദ്ദയിലെ ഊർജ്ജസ്വലമായ അൽ-ബാഗ്ദാദിയ അൽ-ഗർബിയ ജില്ലയിൽ അൽ ആൻഡലസ് റോഡിലാണ് പുതിയ ഔട്ട്‌ലറ്റ് തുറന്നത്. റീട്ടെയിൽ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ വിഷൻ 2030 നോടുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത ഈ ലോഞ്ച് അടിവരയിടുന്നു. ജിദ്ദ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എഞ്ചിനീയർ നാസർ സലേം അൽമോതേബ് ആണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അൽ നഹ്‌ല ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഇഹ്‌സാൻ ബാഫാക്കിഹ്; ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തൈബാൻ അലി അൽകെത്ബി; ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി; ലുലു ഗ്രൂപ്പ്…

തീവ്രവാദ ബന്ധത്തിനും അമീറിനെ അപമാനിച്ചതിനും കുവൈറ്റ് ആഭ്യന്തര മന്ത്രാലയ സൈനികന് 10 വർഷം കഠിന തടവ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിനെ അപമാനിക്കൽ, ഐസിസ് ഭീകര സംഘടനയിൽ ചേരൽ, സഹ സൈനികനെ കലാപത്തിന് പ്രേരിപ്പിക്കൽ, കുവൈറ്റിലെ യുഎസ് സൈനിക താവളമായ ക്യാമ്പ് അരിഫ്ജാൻ ബോംബാക്രമണത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. തീവ്രവാദ പ്രവർത്തനങ്ങളിൽ സൈനികന്റെ പങ്കാളിത്തവും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രത്യയശാസ്ത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടും സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകൾ കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, അപ്പീൽ തള്ളുകയും കീഴ്‌ക്കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. അതേസമയം, കേസിലെ മറ്റ് സഹപ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി. വിദേശത്തുള്ള സംശയാസ്പദമായ കക്ഷികളുമായുള്ള പ്രതിയുടെ നീക്കങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിച്ച ശേഷമാണ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തത്.