സഫാരി സൈനുല്‍ ആബിദീന് കൃപ ചാരിറ്റീസിന്റെ ആദരം

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം. സഫാരി മാളിലെത്തിയ കൃപ ചാരിറ്റീസ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന്‍ സഫാരി സൈനുല്‍ ആബിദീനെ മെമെന്റോ നല്‍കിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്. പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര, ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.  

റിയാദ് ഇന്ത്യൻ മിഡിയ ഫോറം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു, അഷ്‌റഫ്‌ വെങ്ങാട്ട് പ്രസിഡന്റ്‌

റിയാദ്: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. വി ജെ നസ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എം കനകലാല്‍ വരവു ചെലവ് കണക്കും ജയന്‍ കൊടുങ്ങല്ലൂര്‍ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന്‍ കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. വി ജെ നസ്‌റുദ്ദീന്‍ (മുഖ്യ രക്ഷാധികാരി), ജലീല്‍ ആലപ്പുഴ (വൈസ് പ്രസിഡന്റ്), കെ എം കനകലാല്‍ (സെക്രട്ടറി), വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി സുലൈമാന്‍ ഊരകം (അക്കാദമിക്), നാദിര്‍ഷ റഹ്മാന്‍ (വെല്‍ഫെയര്‍), ഷംനാദ് കരുനാഗപ്പള്ളി (സാംസ്‌കാരികം), ഷമീര്‍ ബാബു (ഇവന്റ്) എന്നിവരെയും തെരഞ്ഞെടുത്തു. നജീം കൊച്ചുകലുങ്ക്, അഫ്താബ് റഹ്മാന്‍, നൗഫല്‍…

ഹൂത്തികൾ അമേരിക്കയുടെ അഭിമാനം ആകാശത്ത് വെച്ച് തകർത്തു; ‘മിസൈൽ ജുഗാദ്’ ലോക ശക്തിയുടെ ഒന്നാം നമ്പർ ശത്രുവായി

യെമനിലെ ഹൂത്തി വിമതർ ഇപ്പോൾ വെറുമൊരു പ്രാദേശിക പോരാട്ട ഗ്രൂപ്പല്ല, മറിച്ച് ലോകത്തിലെ പ്രധാന സൈന്യങ്ങൾക്ക് ഒരു വെല്ലുവിളിയായി സ്വയം ഉയർത്തിയിരിക്കുകയാണ്. അമേരിക്ക പോലുള്ള വൻശക്തികളുടെ റീപ്പർ ഡ്രോൺ സാങ്കേതിക വിദ്യയെ പരാജയപ്പെടുത്തി, ഹൂത്തി പോരാളികൾ ഇതുവരെ 67-ലധികം ഹൈടെക് ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. യുഎസ്, ഇസ്രായേൽ തുടങ്ങിയ വന്‍ സൈനിക ശക്തികളുടെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കിടയിലും ഹൂത്തി വിമതർ ഉറച്ചുനിന്ന തന്ത്രപരമായ ശക്തി വിദഗ്ധരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഹൂത്തികൾ ഇത്ര കഠിനമായ പോരാട്ടം നടത്തുന്ന സാങ്കേതികവിദ്യ എന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ആ വ്യോമ പ്രതിരോധ സംവിധാനം എന്താണ്? 30 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഡ്രോണുകൾ വെടിവച്ചിടുകയും ഇസ്രായേലി ജെറ്റുകളെ ആകാശത്ത് ലക്ഷ്യം വെച്ച് തകര്‍ക്കുകയും ചെയ്ത ഹൂത്തി വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പാളികൾ ഇപ്പോള്‍ പുറംലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബർ…

ശാന്തിനികേതൻ അൽ മദ്രസ ഉന്നത വിജയികളെ ആദരിച്ചു

വക്‌റ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും നിന്നും കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അർഹരായ വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ പ്രിൻസിപ്പാൾ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ സാലിഹ്‌ ശിവപുരം, നബീൽ ഓമശ്ശേരി, നിസാർ ഉളിയിൽ, കരീം മൗലവി, ജമീൽ ഫലാഹി, പി.പി. കായണ്ണ, ശഹർബാൻ, അബദുന്നാസർ മാസ്റ്റർ, സൈനബ മുഹമദലി, മോയിൻ മാസ്റ്റർ, റാഹില, ഉമൈബാൻ തുടങ്ങിയവർ വിതരണം ചെയ്തു. മുഴുവൻ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അതത് ക്ലാസധ്യാപകർ ചടങ്ങിൽ വിതരണം ചെയ്തു. നിസാർ പി വി, നബീൽ , ജാസിഫ്, ഹംസ, ഫജ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 18-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 50-തിൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പി. എ. പ്രസിഡന്റ്‌ അനോജ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽ കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും പറഞ്ഞു. കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, സെക്രട്ടറി രജീഷ് പട്ടാഴി , കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം ബ്ലഡ് ഡോനെഷൻ കൺവീനർമാരായ വി. എം. പ്രമോദ് ,…

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ദോഹ : മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു.  ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.  സുധീർ ടി.കെ. സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്,  സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. റയ്യാൻ  സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം. എം. സ്വാഗതം പറഞ്ഞു

ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്

ദോഹ: ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്.ഖത്തറില്‍ മികച്ച കുവൈത്തി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലക്കാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരത്തിന് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിനെ തെരഞ്ഞെടുത്തത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്. ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം സമ്മാനിച്ചു. റസ്റ്റേറന്റ് മാനേജര്‍ റിജാസ് പൗരത്തൊടിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാര്‍ട്ണര്‍മാരായ ഷറഫുദ്ദീന്‍ വരമംഗലം , പി.ടി.മൊയ്തീന്‍ കുട്ടി, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ്, പെര്‍ഫ്യൂം ഗാലറി ഡയറക്ടര്‍…

കുട്ടികൾക്കായി വേനൽ അവധിക്കാല ക്യാമ്പ്

ദോഹ : അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന “നൂർ” സമ്മർ ക്യാമ്പിലേക് രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി. ആത്മീയവും ധാർമ്മികവുമായ വളർച്ചക്ക് പ്രാധാന്യം നൽകി ആർട്സ് & ക്രാഫ്റ്റ്, സ്പോർട്സ്, റോബോട്ടിക് എന്നീ മേഖലകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി. ബർവ വില്ലേജിൽ ജൂലൈ 15 മുതൽ ഓഗസ്റ്റ് 14 വരെ, ഞായർ മുതൽ വ്യാഴം വരെ, 3 മണി മുതൽ 6 മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 77161492 എന്ന നമ്പറിൽ ബന്ധപ്പെടുക.  

മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്‌സുമായി കൈകോര്‍ക്കുന്നു . ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മീഡിയ പ്‌ളസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ്‍ മൂന്നില്‍ വെച്ച് കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് മജീദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ് എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജറുമായി…

മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ് സീസണ്‍ 3

ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്‌ളസ് അണിയിച്ചൊരുക്കിയ ഇശല്‍നിലാവ് സീസണ്‍ 3 ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായമായ സംഗീത  വിരുന്നായി. ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്. മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകള്‍ക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോള്‍ ഇശല്‍ നിലാല് സീസണ്‍ 3 സംഘാടകര്‍ക്കും കലാകാരന്മാര്‍ക്കും വേറിട്ട അനുഭവമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ് ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍,  ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍  പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ്…