ചിങ്ങം: യാത്രകൾക്കും വിനോദങ്ങൾക്കും അനുയോജ്യമായ ദിവസമാണ്. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ ഒരു വിനോദയാത്ര പ്ലാൻ ചെയ്യാൻ സാധ്യതയുണ്ട്. സർഗ്ഗാത്മക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശംസ ലഭിക്കുകയും ദിവസം മുഴുവൻ മികച്ച ഊർജ്ജസ്വലത നിലനിൽക്കുകയും ചെയ്യും.
കന്നി: ചില മാനസിക ശാരീരിക സമ്മർദ്ദങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. പ്രിയപ്പെട്ടവരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ കരുതൽ വേണം. വസ്‌തു സംബന്ധമായ രേഖകൾ ഭദ്രമായി സൂക്ഷിക്കേണ്ടതുണ്ട്. അനാവശ്യ ധനച്ചിലവുകൾക്കും സാധ്യതയുണ്ട്.
തുലാം: വ്യവസായ രംഗത്ത് എതിരാളികളുടെ കണ്ണുതള്ളിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കും. എങ്കിലും ശത്രുക്കളുടെ ചതിക്കുഴികളിൽ വീഴാതെ ജാഗ്രത പാലിക്കണം. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം രാജതന്ത്രജ്ഞതയോടെയും ബുദ്ധിപരമായ നിലപാടുകളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
വൃശ്ചികം: കാര്യങ്ങൾക്ക് ചെറിയ തടസ്സങ്ങളും മന്ദതയും അനുഭവപ്പെട്ടേക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും കുടുംബത്തിലെ തെറ്റിദ്ധാരണകൾ തിരുത്താനും ജാഗ്രത പാലിക്കുക. ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വിഷമങ്ങളും ഒഴിവാക്കാൻ പോസിറ്റീവ് ചിന്തകൾ നിലനിർത്തുക.
ധനു: നിങ്ങളുടെ വ്യക്തിത്വത്തിലും വസ്ത്രധാരണത്തിലും ആകർഷകമായ മാറ്റങ്ങൾ പ്രകടമാകുന്ന ദിവസമാണ്. വേറിട്ട പെരുമാറ്റം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായി മാറാൻ നിങ്ങൾക്ക് സാധിക്കും. സൗഹൃദവലയം വികസിക്കും.
മകരം:വിവിധ വഴികളിലൂടെ ധനാഗമം ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ സമ്പാദ്യത്തിന് മുൻഗണന നൽകുക. അനുഭവപരിചയവും സർഗ്ഗാത്മകതയും ഉപയോഗിച്ച് ജോലിയിലെ എല്ലാ പോരായ്‌മകളും പരിഹരിക്കാൻ സാധിക്കും.
കുംഭം: സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം സഫലമാകാൻ മികച്ച ദിവസമാണ്. ഇതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചാൽ അനുകൂല ഫലം ലഭിക്കും. ദിവസാവസാനത്തോടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിൻ്റെ സംതൃപ്‌തി കൈവരിക്കും.
മീനം: ഏറെ സന്തോഷകരവും ഭാഗ്യനിർഭരവുമായ ദിവസമാണ്. ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയത്തിന് മുൻപ് തന്നെ പൂർത്തിയാക്കും. കുടുംബത്തിൽ ഏറെ നാളുകളായി ആഗ്രഹിച്ച ആഘോഷങ്ങളോ ഒത്തുചേരലുകളോ നടക്കാൻ സാധ്യതയുണ്ട്.
മേടം:ഔദ്യോഗിക മേഖലയിൽ നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരവും ബഹുമാനവും ലഭിക്കും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ആഗ്രഹിച്ച വിജയം തൊട്ടടുത്തെത്തിയില്ലെങ്കിലും നിരാശപ്പെടാതെ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക.
ഇടവം:നിങ്ങളുടെ നേതൃത്വപാടവം മികച്ച രീതിയിൽ പുറത്തെടുക്കാൻ സാധിക്കുന്ന ദിവസമാണിന്ന്. സഹപ്രവർത്തകരെയും പങ്കാളികളെയും കൃത്യമായി നയിക്കാൻ നിങ്ങൾക്ക് കഴിയും. നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകൾ വഴി പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിജയം കൈവരിക്കും.
മിഥുനം:മേലധികാരികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മികച്ച പ്രോത്സാഹനവും പിന്തുണയും ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിലെ വെല്ലുവിളികൾ എളുപ്പത്തിൽ തരണം ചെയ്യാൻ സാധിക്കും. ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുക.
കർക്കടകം:ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുന്നതിനോടൊപ്പം പ്രണയത്തിനും വ്യക്തിബന്ധങ്ങൾക്കും പ്രാധാന്യം നൽകും. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ മനസ്സ് പ്രാപ്‌തമാകും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കി പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.
