പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു

തലവടി: പമ്പാ നദിയെ ആവേശക്കടലാക്കി തലവടി ചുണ്ടൻ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു. നീരേറ്റുപുറം വാട്ടർ സ്റ്റേഡിയത്തിൽ നടന്ന ജലമേളയിലാണ് ‘തലവടി ചുണ്ടൻ’ വിജയകിരീടം അണിഞ്ഞത്. റിക്സൺ ഉമ്മൻ ക്യാപ്റ്റനായി കൈനകരി യു.ബി.സി തുഴഞ്ഞ തലവടി ചുണ്ടൻ പാരമ്പര്യവും പെരുമയും ഉള്ള ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരുകരകളിലായി തടിച്ചുകൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. സ്വന്തം തറവാട്ടിൽ കൈകരുത്തും മെയ്കരുത്തുമുള്ള പ്രമുഖ ടീമുകളെ മനക്കരുത്തുകൊണ്ട് പമ്പാ നദിയിലെ കന്നി അങ്കത്തിലൂടെ പരാജയപ്പെടുത്തി വിജയകിരീടമണിഞ്ഞപ്പോൾ ലോകമെമ്പാടുമുള്ള തലവടി ഗ്രാമവാസികൾ ഒന്നടങ്കം ആഹ്ളാദത്തിലായി. 2023 ജനുവരി ഒന്നിനാണ് തലവടി ചുണ്ടൻ നീരണിഞ്ഞത്. ഇക്കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ആദ്യമായി മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മില്ലിസെക്കന്റുകളുടെ വ്യത്യാസത്തിലാണ് ട്രോഫി നഷ്ടമായത്. സാബു നാരായണൻ ആചാരിയുടെ ‘ആറാം തമ്പുരാൻ ‘ എന്നാണ് ജലോത്സവ ലോകം തലവടി ചുണ്ടനെ വിശേഷിപ്പിക്കുന്നത്. 82 തുഴച്ചിൽകാര്‍,…

കൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി

ഒഹായോ : വര്‍ഷംതോറും സെയിൻറ് മേരീസ് സീറോ മലബാർ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ് , അവിസ്മരണീയമായ പോരാട്ടങ്ങൾക്കൊടുവിൽ ജിൻറോ വറുഗീസ് നയിച്ച സെയിൻറ് ചാവറ ടസ്‌കേഴ്‌സ് ടീം സ്വന്തമാക്കി. ജോസഫ് സെബാസ്റ്റ്യൻ ക്യാപ്റ്റനായ എസ്എം യുണൈറ്റഡ്നെതിരെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ടസ്‌കേഴ്‌സ് ടീം 2023-ലെ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം നേടിയത്. ക്യാപ്റ്റനായ ജിൻറോ വറുഗീസിന്റെ അത്യുജ്ജ്വലമായ ആൾറൗണ്ട് പ്രകടനം ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പ്രതീഷ് ചാക്കോ, ടിസൻ ജോൺ, സച്ചിൻ കുര്യൻ, ജോബി തോമസ്, ജോസഫ് തൊഴൽ എന്നിവരുടെ കൃത്യതയോടെയുള്ള ബൗളിംഗും ബാറ്റിംഗും ടീമിന് വളരെ ഗുണകരമായി. ഫൈനൽ മത്സരത്തിന്റെ എല്ലാ നാടകീയതയും ഉൾക്കൊണ്ട മത്സരത്തിൽ, കരുത്തരായ എസ്എം യുണൈറ്റഡിന്റെ മുൻനിര ബാറ്റ്സ്മാൻ മാരെ തുടക്കത്തിലേ പുറത്താക്കി ചാവറ ടസ്കേഴ്സ് അധിപത്യം ഉറപ്പിച്ചു, എന്നാൽ ജോൺ കെ,…

ആനപ്രമ്പാല്‍ ജലോത്സവം: ടി.ടി.ബി.സി തുഴഞ്ഞ ഷോട്ട് പുളിക്കത്ര ജേതാവ്

തലവടി: കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തില്‍ സതീശന്‍ തെന്നശ്ശെരി ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ് (T.T.B.C.) തുഴഞ്ഞ ഷോട്ട് പുളിക്കത്തറ വിജയിച്ചു. നിഖില്‍ ജയകുമാര്‍ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ എബ്രഹാം മൂന്ന്‌തൈയ്ക്കല്‍ ജേതാവായി. പുന്നത്രപുരക്കല്‍ രണ്ടാം സ്ഥാനവും നേടി. വടക്കനോടി ബി ഗ്രേഡ് വിഭാഗത്തില്‍ കുറുപ്പ്പറമ്പന്‍ ജേതാവായി. ചുരുളന്‍ വിഭാഗത്തില്‍ പുത്തന്‍പറമ്പിലും ജേതാവ് ആയി. ജലോത്സവവും പൊതുസമ്മേളനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ ഫ്ളാഗ് ഓഫ് കര്‍മ്മം സുനില്‍ മൂലയില്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍…

പാക്കിസ്താന്‍ വനിതകൾ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി

കറാച്ചി: കറാച്ചിയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ (T20I series) പരമ്പരയിൽ പാക്കിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിർണായക വിജയം ഉറപ്പിച്ചു, രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ചു. പരമ്പരയിൽ 2-0ന് മുന്നിലെത്തിയ പാക്കിസ്താന്‍ നിർണായക മുന്നേറ്റമാണ് നടത്തിയത്. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീമിനെ മികച്ച ഇന്നിംഗ്സിലൂടെ ക്യാപ്റ്റൻ സിദ്ര അമീൻ  (Sidra Ameen) പാക്കിസ്താനെ നയിച്ചു. 61 റൺസുമായി അമീൻ നേടിയ അസാമാന്യമായ പ്രകടനം പാക്കിസ്താന്റെ വിജയകരമായ റൺ വേട്ടയിൽ നിർണായക പങ്ക് വഹിച്ചു. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ പാക്കിസ്താന്‍ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്താന്റെ ക്ഷണത്തിനു മറുപടിയായി ദക്ഷിണാഫ്രിക്കയുടെ വനിതാ ടീം നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 150…

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 266 റൺസെടുത്തു. ഇതിന് പിന്നാലെ പാക്കിസ്താന് 267 റൺസ് വിജയലക്ഷ്യം ലഭിച്ചെങ്കിലും മഴ മൂലം രണ്ടാം ഇന്നിംഗ്സ് കളിക്കാനായില്ല. പാക് ടീം ബാറ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ മഴ പെയ്തു തുടങ്ങി. അതിനുശേഷം ഗ്രൗണ്ട് വിലയിരുത്തിയ ശേഷം മാച്ച് റഫറിയും അമ്പയർമാരും മത്സരം റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇനി സെപ്തംബർ 4 മുതൽ ഇന്ത്യൻ ടീം കളിക്കും. ഗ്രൂപ്പ് എയിൽ നിന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി സൂപ്പർ ഫോറിലെത്താൻ പാക്കിസ്താന്‍ ആദ്യ മത്സരത്തിൽ നേപ്പാളിനെ വൻ മാർജിനിൽ പരാജയപ്പെടുത്തിയതിനാൽ ടൂർണമെന്റിന്റെ സൂപ്പർ ഫോറിൽ കടക്കാൻ ഇന്ത്യൻ ടീമിന് ഈ മത്സരം ജയിച്ചേ മതിയാകൂ. ഈ മത്സരത്തിൽ തുടക്കം മുതൽ തന്നെ മഴ തടസ്സപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ടോസ് നേടിയ ഇന്ത്യൻ…

മറൈൻ ഡ്രൈവിൽ വള്ളംകളിയുടെ ആരവമുയരാന്‍ ദിവസങ്ങള്‍മാത്രം; സിബി‌എല്‍ മത്സരം സെപ്തംബര്‍ 16 മുതല്‍

കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന് സെപ്തംബര്‍ 16ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. മറൈൻ ഡ്രൈവിലും പിറവത്തുമാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്. സെപ്തംബര്‍ 30-നാണ് പിറവത്ത് വള്ളം കളി നടക്കുന്നത്. മറൈൻ ഡ്രൈവിൽ CBL-ന്റെ ഭാഗമായി ചെറുവള്ളംകളിയും സംഘടിപ്പിക്കും. സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദി കൂടിയായ മറൈൻ ഡ്രൈവിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ചെളിനിറഞ്ഞ മണ്ണുണ്ട്. മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ടൂറിസം റീജണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, കേശവക്കുറുപ്പ്, എ.എം.ഇക്ബാൽ, കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.

കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2023 ഓഗസ്റ്റ് 26 ന്

കൊളംബസ് (ഒഹായോ): സെന്‍റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടു  വർഷമായി നടത്തുന്ന സിഎൻസി എക്സ്റ്റേണൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 26ന് ഡബ്ലിൻ എമറാൾഡ് ഫീൽഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും മിഷന് പുറത്തുള്ള ടീമുകളെ കൂടി ഉൾകൊള്ളിച്ചാണ് മൽസരം. ഓഗസ്റ്റ് 5ന് നടന്ന സിഎൻസി ഇന്റേണൽ  ക്രിക്കറ്റ് ടൂർണമെന്റ്ൽ  ജിൻസൺ സാനിയുടെ നേതൃത്വത്തിൽ റെഡ് ഫാൽക്കൺസ് ടീം വിജയികളായി. ഡെവ് കെയർ സൊല്യൂഷൻസ്, സോണി ജോസഫ് – Realtor, K & N ഫിനാൻഷ്യൽ  സൊല്യൂഷൻസ് (കൃഷ്ണ നിമിൽ) എന്നിവരാണ് പ്രധാന സ്പോൺസർസ്. SM United (സിറോ മലബാര്‍ മിഷൻ കൊളംബസ്), OMCC  (ഒഹായോ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ,  സെൻറ്. ചാവറ ടസ്‌കേഴ്‌സ് (സെൻറ്. ചാവറ സിറോ മലബാർ കത്തോലിക്ക മിഷൻ, സിൻസിനാറ്റി), CAFC (കൊളംബസ്  അംബാസ്സഡർസ്…

ഹൂസ്റ്റൺ ക്രിക്കറ്റ് ലഹരിയിൽ: മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനൽ ശനിയാഴ്ച; ഫൈനൽ ഞായറാഴ്ച

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) അമേരിക്കയിലെ ക്രിക്ക്റ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്റ്റാഫോർഡിലെ സിറ്റി പാർക്കിൽ ഓഗസ്റ്റ് 5 നു ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റ് അതിന്റെ ആവേശകമായ പരിസമാപ്‌തിയിലേക്ക് എത്തിയിരിക്കുന്നു. ഹൂസ്റ്റണിലെ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഓഗസ്റ്റ് 19, 20 (ശനി, ഞായർ) തീയതികളിലായി നടത്തപെടുന്ന സെമി, ഫൈനൽ മത്സരങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുന്നു. ഓഗസ്റ്റ് 5 നു ഐസിഇസിഎച്ച് മുൻ പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി. പ്രകാശിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉത്‌ഘാടന മത്സരത്തിൽ ആദരണീയനായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉൽഘാടന പ്രസംഗം നടത്തി. മാഗ് പ്രസിഡണ്ട് ജോജി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ് എന്നിവർ ആശംസയും സ്പോർട്സ് കോർഡിനേറ്റർ ബിജൂ ചാലയ്ക്കൽ സ്വാഗതവും ട്രഷറർ ജോർജ് വർഗീസ് നന്ദിയും…

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്

ഫിലഡൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23 ആംതീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സെപ്റ്റംബർ മാസം ഒമ്പതാംതീയതിക്ക് മുമ്പായി പേരുകൾ യൂത്ത് ആൻഡ് സ്പോർട്സ് കോഡിനേറ്റർ ജോബി ജോണി ഏൽപ്പിക്കേണ്ടതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെ വനിതാ വിഭാഗം മത്സരവുംഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിൽ ഉം പരിസര പ്രദേശങ്ങളിലുള്ള സഭകളുട് കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് എൻ ഫിലഡൽഫിയ. കഴിഞ്ഞ നാളുകളിൽ ചാരിറ്റി ഉൾപ്പെടെ വിവിധങ്ങളായപരിപാടികളോടെ ജനങ്ങളുടെ ഹൃദയങ്ങളിൽ വേരോടി ഒരു പ്രസ്ഥാനമാണിത്. ഈ ഗെയിം ഡേ യിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ…

IND vs WI: വിൻഡീസ് 8 വിക്കറ്റിന് കിരീടം നേടി; ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര തോറ്റു

ഫ്ലോറിഡ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഫ്ലോറിഡയില്‍ നടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിൻഡീസിന് 166 റൺസിന്റെ വിജയലക്ഷ്യം നൽകി. മറുപടി ബാറ്റിങ്ങിൽ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. ഈ സുപ്രധാന മത്സരത്തിൽ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം പ്ലെയിങ് ഇലവനിൽ പാണ്ഡ്യ മാറ്റമൊന്നും വരുത്തിയില്ല. അതേസമയം, മക്കോയിക്ക് പകരം അൽസാരി ജോസഫിന്റെ രൂപത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിൽ ഒരു സുപ്രധാന മാറ്റം വരുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെസ്റ്റ് ഇൻഡീസിന് മുന്നിൽ 166 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിംഗിൽ വിൻഡീസ് 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്ത് കിരീടം നേടി. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യൻ…