ഡാളസ്: ഹൃദയാഘാതത്താൽ ഡാളസിൽ നിര്യാതനായ പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാമിന്റെ (33) പൊതുദർശനം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. സംസ്കാരം ജനുവരി 21 ശനിയാഴ്ച്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസ്റ്റിൻ അക്കൗണ്ടിംഗിൽ മാസ്റ്റേഴ്സ് ബിരുദത്തിനു ശേഷം ജെ. ഹിൽബേൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി…
Category: AMERICA
ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന മൂവര്‍ സംഘം പിടിയില്‍
പ്ലാനോ (ടെക്സസ്) : പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്സസില്‍ വിവിധ സൈറ്റുകളില്‍ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്നു മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസെ ഗോണ്‍സാല്‍വസ്, മെല്‍ബ ഗെയിറ്റന്, ലിബര്‍ഡോ സോട്ടോ, എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും കൊളംബിയയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം പ്ലാനോയില്‍ മാത്രം 12 ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ചു ഇന്ത്യക്കാരുടെ വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തി. വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വര്‍ണം എന്നിവ കൊണ്ടുപോവുകയായിരുന്നു. നോര്‍ത്ത് കരോലിന, ഫ്ലോറിഡ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. ഗേയ്റ്റനും സോട്ടോയും ഹൂസ്റ്റണില്‍ നിന്നും ഗോണ്‍സാല്‍വസ് മിയാമിയില്‍ നിന്നും ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരുടെ വീടുകളില്‍ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും വിലയേറിയ മോഷണമുതലുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടികൂടിയവരെ പ്ലാനോ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
10,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റ് കമ്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു വിടല്‍ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കമ്പനി സിഇഒ സത്യ നദെല്ല ജീവനക്കാര്‍ക്ക് ഇ-മെയ്ല് സന്ദേശം അയച്ചു’.ബൃഹദ് സാമ്പത്തിക സാഹചര്യങ്ങളും ഉപഭോക്താക്കളുടെ മാറിയ മുന്‍ഗണനകളും’ മുന്‍നിര്‍ത്തിയാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. . ‘ചില മേഖലകളില്‍ ആളുകളെ ഒഴിവാക്കുന്നതിനൊപ്പം സുപ്രധാനവും തന്ത്രപരവുമായ മേഖലകളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യും,’ നദെല്ല വ്യക്തമാക്കി. ഭാവിയെക്കരുതി തന്ത്രപരമായ മേഖലകളില്‍ നിക്ഷേപം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി ഫയലിംഗില്‍ കൂട്ട പിരിച്ചു വിടലിനെപ്പറ്റി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നു. നേരത്തെ ആമസോണ്‍, ട്വിറ്റര്‍, മെറ്റ തുടങ്ങിയ വമ്പന്മാരും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന ആമസോണ്‍…
ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍
നോര്‍ഫോള്‍ക്ക് (മാസച്യുസെറ്റ്സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍. വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാള്‍ഷ് ഭാര്യ അനാ വാള്‍ഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് നോര്‍ഫോള്‍ക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലില്‍ അടക്കുന്നതിനും ,ഫെബ്രുവരി 9 നു വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു. വിവാഹമോചനത്തെക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ലെന്നാണ് ഭര്‍ത്താവ് പോലീസിനു നല്കിയ വിവരം. ജനുവരി നാലിന് ജോലിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനം ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 28): ജോണ്‍ ഇളമത
അറുപത്തേഴു വയസ്സ് പ്രായമായിട്ടും തളരാതെ മറ്റൊരു മഹാദാത്യം ഏറ്റെടുത്ത മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ മറ്റൊരാശങ്ക കൊള്ളിമീന്‍പോലെ പാഞ്ഞുപോയി. അറുപതുകഴിഞ്ഞവരാരും ഇത്ര കടുത്ത ഉത്തരവാദിത്വം ഏറ്റെടുത്തതായി കേട്ടുകേള്‍വിപോലുമില്ല. എങ്കിലും സാഹസികത മൈക്കിള്‍ആന്‍ജലോയെ ഉന്മേഷവാനാക്കി. തന്റെ ജീവിതത്തില്‍ എത്രയ്രെത പോപ്പുമാര്‍ കടന്നുപോയി. നാല്പ്പത്തെട്ട്, അമ്പത്, അങ്ങേയറ്റം അറുപത് എന്നീ പ്രായങ്ങളില്‍. ഒരു ചെറിയ പനി മതി വാര്‍ദ്ധക്യത്തില്‍ ജീവിതം അവസാനിക്കാന്‍. സെസ്റ്റീന്‍ ചാപ്പലിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങള്‍, വൃദ്ധനായ മൈക്കിള്‍ആന്‍ജലോയുടെ നയനങ്ങളില്‍ ആവേശം പടര്‍ത്തി. അന്നു ചെറുപ്പമായിരുന്നു. യൗവനത്തിന്റെ കുതിപ്പ് കുഞ്ചിരോമങ്ങള്‍ ഉളക്കി പായുന്ന ഒരു കുതിരയുടേതുപോലെയും. ഇവയെല്ലാം വരച്ച നിമിഷങ്ങള്‍ അസ്വസ്ഥതയുടേതായിരുന്നു. സൃഷ്ടിയുടെ അസ്വസ്ഥത! ശില്‍പിയില്‍നിന്നും ചിത്രകാരന്റെ വേഷം ആദ്യമല്പം കഠിനമായിരുന്നു. കടുംചായങ്ങളുടെ രൂക്ഷഗന്ധം. കയറിനിന്ന് എത്തിവരയ്ക്കുമ്പോഴുണ്ടാകുന്ന പിടലികഴപ്പ്, വേദന. കൈകളുടെയും വിരലുകളുടെയും മരവിപ്പ്, എന്നാല്‍ എല്ലാം വരച്ചു തീര്‍ന്നപ്പോള്‍ ആര്‍ത്തലച്ച് ഒഴുകി കടലിന്റെ…
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് മധ്യമേഖലാ സമാഗമത്തിന് ചിക്കാഗോയില്‍ പ്രൗഡോജ്ജലമായ തുടക്കം
2023 ജൂലൈയിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന ലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ (മന്ത്ര) മധ്യമേഖലാ ഹിന്ദു സംഗമം ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടന്നു. ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ, ട്രസ്റ്റീ വൈസ് ചെയർമാൻ മധു പിള്ള, പ്രസിഡന്റ് എലെക്ടും ഗീതാമണ്ഡലം പ്രസിഡന്റ്മായ ശ്രീ. ജയചന്ദ്രൻ, സാമൂതിരി കോവിലകത്തെ ഡോക്ടർ രവി രാജ, ജോയിന്റ് ട്രെഷറർ ശ്രീ ബിജു കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ശ്രീ ഹരി ശിവരാമന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിലും രജിസ്ട്രേഷന് കിക്ക് ഓഫിനും മധ്യ മേഖല റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ രാഹുൽ നായർ, മധ്യ മേഖലാ കോർഡിനേറ്റർ ഡോക്ടർ സുമിതാ പണിക്കരും മധ്യമേഖലാ റെജിസ്ട്രേഷൻ കോർഡിനേറ്റർ…
വന്ദ്യ ഷേബാലി അച്ചന് വിശ്വാസ സമൂഹത്തിന്റെ യാത്രാമൊഴി
ന്യൂയോർക്ക്: ജനുവരി 13 ന് ഫിലഡൽഫിയയിൽ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ബാബു വർഗീസിന് (ഫാ. ഷേബാലി) ഭദ്രാസനത്തിലെ വൈദികരും അൽമായരും ചേർന്ന് വിടവാങ്ങൽ നൽകി. ജനുവരി 17-ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടന്ന സംസ്കാര ശുശ്രൂഷകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ശെമ്മാശ്ശൻമാരും വൈദിക സെമിനാരി വിദ്യാർത്ഥികളും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന്ആ ളുകളും വന്ദ്യ ഷേബാലി അച്ചന്അ ന്തിമോപചാരം അർപ്പിച്ചു. മദ്രാസ് ഭദ്രാസനം, തുമ്പമൺ ഭദ്രാസനം, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം എന്നിവിടങ്ങളിലുള്ള നിരവധി ഇടവകകളിൽ വന്ദ്യ ഫാ. ഷേബാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡ് ഉൾപ്പെടെ നിരവധി സഭാ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനായിരുന്നു അദ്ദേഹം. അനുശോചന…
എൻ.ബി.എ. മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിലെ ടീനെക്കിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായർ. സുനിത, ഹേമ, ജയ് നായർ എന്നിവർ മക്കളാണ്. ജനുവരി 20 വെള്ളിയാഴ്ചഉച്ചയ്ക്ക് ഒരു മണി മുതൽ സംസ്ക്കാരച്ചടങ്ങുകൾ വസതിയായ തൃശ്ശൂരിലുള്ള വഴനിയിൽ (ശാന്തിഘട്ടിനു സമീപം) കോർമത്ത് വീട്ടിൽ വെച്ച് നടക്കുന്നതാണ്.
ആദ്യ സ്നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരാകണം വിശ്വസസമൂഹം: റവ. ജോബി ജോണ്‍
ഹൂസ്റ്റണ്‍: ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെ വിരല്‍ ചൂണ്്ടി നിന്റെ ആദ്യ സ്നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തി കുറിച്ച് ആദ്യ സ്നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരായി മാറണം ക്രൈസ്തവ സമൂഹമെന്ന് റവ.ജോബി ജോണ്‍ ഉദബോധിപ്പിച്ചു. മനുഷ്യരാശിയുടെ നിലനില്പിന് സ്നേഹം അനിവാര്യമാണെന്നും അച്ചന് പറഞ്ഞു. വിശുദ്ധ വേദപുസ്തകത്തിലെ മര്‍മ്മപ്രധാനമായ വെളിപ്പാട് പുസ്തകത്തില്‍ ഏഴു സഭകള്‍ക്കായി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്നത്തെ ലോക ക്രൈസ്തവ സഭക്ക് നല്കുന്ന സന്ദേശമാണെന്നും അച്ചന് കൂട്ടിചേര്‍ത്തു. ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ 453-ാമത് സമ്മേളനത്തില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോബി ജോണ്‍. പ്രെയര്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ ആമുഖ പ്രസംഗം നടത്തി. പ്രെയര്‍ ലൈനിന്റെ ആരംഭം മുതല്‍ മുടങ്ങാതെ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഹൂസ്റ്റണില്‍ നിന്നുള്ള ചിന്നമ്മ തോമസിന്റെ 100-ാം ജന്മദിനത്തില് ആശംസകള്‍ നേരുന്നതായി സി.വി.എസ്. അറിയിച്ചു. തുടര്‍ന്ന് യോഗത്തിലേക്ക് ഏവരേയും…
മന്ത്രയുടെ അമേരിക്കയിലെ പ്രഥമ വേദ ക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ ഉയർന്നു
സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്, അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഉയരുന്ന വേദക്ഷേത്രങ്ങൾക്ക് മുന്നോടിയായി ആദ്യ വേദക്ഷേത്രം ഷിക്കാ ഗോയിൽ ഉയർന്നു. ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് മന്ത്ര’യുടെ ഭാരവാഹികളായ ശ്രീ ഹരി ശിവരാമന്, ശ്രീ കൃഷ്ണരാജ് മോഹൻ,ബ്രഹ്മശ്രീ മനോജ് നമ്പുതിരി എന്നിവർ ഏറ്റുവാങ്ങിയ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണത്തിനു ശേഷം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12നു ഷിക്കാഗോയിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന വിവിധ…
