രാഹുൽ നായർ മന്ത്ര ഇല്ലിനോയി റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്ര ഇല്ലിനോയി റീജിയണൽ വൈസ് പ്രസിഡന്റ് ആയി രാഹുൽ പൊയ്യാലെ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ പ്രഖ്യാപിച്ചു. ചിക്കാഗോ നോർത്ത് മലയാളി അസോസിയേഷനിൽ 2019 മുതൽ 2022 വരെ 3 വർഷത്തേക്ക് ട്രഷറർ ആയിരുന്നു. ഷിക്കാഗോയിലെ ഹൈന്ദവ സംഘടനകളിൽ സജീവ അംഗമാണ്. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികളെ തൊഴിൽ കിട്ടാൻ സഹായിക്കുന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ യുവജനോത്സവ വേദികളിൽ തിളങ്ങിയിട്ടുള്ള രാഹുൽ അണ്ടർ 16 ക്രിക്കറ്റ് ടൂർണമെന്റിലും കേരളാ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇദ്ദേഹം ഭാര്യ സ്വപ്നാ വേണുഗോപാലിനും രണ്ടു കുട്ടികളോടും ഒപ്പം ഷിക്കാഗോയിൽ താമസിക്കുന്നു ഹൈന്ദവ സന്നദ്ധ സംഘടനാ പ്രവർത്തനങ്ങളിൽ വർധിച്ചു വരുന്ന യുവ സാന്നിധ്യം മന്ത്ര തീർച്ചയായും സ്വാഗതം ചെയ്യുമെന്നും, അവരെ പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്ര പ്രസിഡന്റ് ഇലക്ട് ശ്രീ ജയ് ചന്ദ്രൻ അറിയിച്ചു.

ഫൊക്കാന വനിതാ ഫോറം പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

ഷിക്കാഗോ: ഫൊക്കാനാ വനിതാ ഫോറത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് അസോസിയേറ്റ് ജഡ്ജ് മരിയാ കുര്യാക്കോസ് സിസില്‍ നിര്‍വഹിച്ചു. ബ്രിസ്റ്റല്‍ പാലസ് ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വരുംകാല കര്‍മ്മ പരിപാടികളും ഡോ. ബാബു സ്റ്റീഫന്‍ വിശദീകരിച്ചു. 2023 മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ കേരളത്തില്‍ വെച്ച് നടത്തുന്ന കണ്‍‌വന്‍ഷനിലേക്ക് ഏവരെയും അദ്ദേഹം സ്വാഗതം ചെയ്തു. വളരെ ഭംഗിയായ രീതിയില്‍ ഈ സമ്മേളനം സംഘടിപ്പിച്ച ഡോ. ബ്രിജിറ്റ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള വനിതാ ഫോറം കമ്മിറ്റിയെ ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു. മിനി സിബി ഏറനാട്ടിന്‍റെ പ്രാർഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. അലോന ജോര്‍ജ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. ഡോ. ആനി എബ്രഹാം, ഫാന്‍സി മോള്‍ പള്ളത്തുമഠം, സാറാ…

യു‌എസ് ഹിമാർസ് മിസൈലുകൾ ഉപയോഗിച്ച് ഉക്രെയ്‌ൻ കെർസണിലെ അണക്കെട്ട് ആക്രമിച്ചു: റഷ്യ

കെർസണിന്റെ തെക്കൻ മേഖലയിലെ കഖോവ്ക ജലവൈദ്യുത അണക്കെട്ടിന് നേരെ യുക്രേനിയൻ സൈന്യം യുഎസ് നിർമ്മിത മിസൈലുകൾ തൊടുത്തുവിട്ടു. ഈ നിർണായക അണക്കെട്ടിന് നേരെ ഉക്രേനിയൻ സൈന്യം ആറ് യുഎസ് നിർമ്മിത ഹിമർസ് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യയുടെ ആർഐഎ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അവയിൽ അഞ്ചെണ്ണം റഷ്യൻ വ്യോമ പ്രതിരോധം തടഞ്ഞെങ്കിലും ഒരെണ്ണം ഫ്‌ളഡ് ഗേറ്റിൽ ഇടിച്ചു. “കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ അണക്കെട്ട് നശിപ്പിക്കാനും മാനുഷിക ദുരന്തത്തിനുള്ള സാഹചര്യം സൃഷ്ടിക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഉക്രെയ്നിലെ സായുധ സേന ഉപേക്ഷിക്കുന്നില്ല,” പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. “ഇന്ന് 10:00 ന് (0800 GMT), ആറ് HIMARS റോക്കറ്റുകളുടെ ആക്രമണം ഉണ്ടായി. വ്യോമ പ്രതിരോധ യൂണിറ്റുകൾ അഞ്ച് മിസൈലുകൾ വെടിവച്ചു; ഒരെണ്ണം കഖോവ്ക അണക്കെട്ടിന്റെ ഫ്ലഡ് ഗേറ്റില്‍ ഇടിച്ചു, അത് തകർന്നു. നാശനഷ്ടം നിർണ്ണായകമല്ല,” ഒരു പ്രാദേശിക…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്”: അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടന ECHO (Enhance Community through Harmonious Outreach) 2022 -ലെ “ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്” (ECHO Humanitarian Award) ഡിസംബർ 9-ന് വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ വച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്രം മുൻ‌തൂക്കം നൽകി 2013 -ൽ രൂപം കൊണ്ട സംഘടനയുടെ രണ്ടാമത് അവാർഡാണ് ഈ വർഷം നൽകുന്നത്. പ്രസ്തുത അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനായി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്. അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി…

ഡോ സൂരജ് കുറുപ്പിൻറെ നിര്യാണത്തിൽ കെ എച് എൻ എ യുടെ അനുശോചനം

ഹ്യൂസ്റ്റൺ: ഒക്ടോബർ 29 നു ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നിര്യാതനായ ഡോ സൂരജ് കുറുപ്പിന്റെ (48) ആകസ്മിക വിയോ ഗത്തിൽ കെ എച് എൻ എ യുടെ അനുശോചനം പ്രസിഡന്റ് ജി കെ പിള്ള കുടുംബത്തെ അറിയിച്ചു. കെ എച് എൻ എ നടത്തിവരുന്ന ലളിത സഹസ്രനാമാർച്ചന യജ്ഞത്തിൽ ഡോ. സൂരജ് കുറുപ്പിന് വേണ്ടി പ്രത്യേക പ്രാർഥനയും നടന്നു. ദീർഘകാലമായി കെ എച് എൻ എ കുടുംബത്തിലെ അംഗമായിരുന്ന ഹരിപ്പാട് നങ്യാർകുളങ്ങര ശ്രീഭവനിൽ ശ്രീ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് സൂരജ്. കൊല്ലം പുതുക്കുളത്തു ബാലൻ നായരുടെ മകൾ പാർവതി ആണ് ഭാര്യ. ഏക മകൾ ദേവിക.

വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം നവംബർ ആറിന്

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് സംഘടിപ്പിച്ചിരിക്കുന്നു. ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ കോൺസുൽ ശ്രീ ബിജേന്ദർ കുമാർ ചീഫ് ഗസ്റ്റായ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവാക്കൾ അവതരിപ്പിക്കുന്ന ഗാനാലാപനം, ന്യൂജേഴ്‌സി ന്യൂയോർക് മേഖലയിലെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കുന്ന കലാവിസ്മയങ്ങൾ, കുരുന്നുകളുടെ കേരള പിറവിദിനത്തോടനുബന്ധിച്ചുള്ള പരിപാടി, ഇന്ററാക്ടിവ് ഗെയിം, ഡി ജെ മുതലായവയാണ്‌ പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങൾ അടുത്തയിടെ കാലയവനികക്കുള്ളിൽ മറഞ്ഞ പ്രശസ്ത ജേർണലിസ്റ് ഫ്രാൻസിസ് തടത്തിലിന് ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനത്തോടനുബന്ധിച്ചു “Excellence in Journalism ” അവാർഡും സമ്മാനിക്കും വേൾഡ്…

അറ്റോർണി ജസ്റ്റിൻ ജോസഫിന്റെ സംസ്കാരം നവംബർ 12 ശനിയാഴ്ച

ഡാളസ്: ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ട അവിവാഹിതനായ യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫിന്റെ (35) സംസ്കാരം നവംബർ 12 ശനിയാഴ്ച്ച. ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (2650 E Scyene Rd, Mesquite, TX 75181) വെച്ച് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രുഷ ഫിലിപ്പോസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് 1.30 ന് സംസ്കാരം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019). ഡാളസ് കരോൾട്ടണിൽ താമസിക്കുന്ന പുനലൂർ വെട്ടിത്തിട്ട കിഴക്കേതിൽ ജോസഫ് വർഗീസ്,പത്തനംതിട്ട കൂടൽ ഷീല ഭവനിൽ ഷീല ജോസഫ്‌ എന്നിവരാണ് മാതാപിതാക്കൾ. ജെൻസി ജോസഫ് ഏക സഹോദരിയാണ്.

ഐആര്‍എസില്‍ നിന്നും ആനുകൂല്യം; നവംബർ 17വരെ അപേക്ഷിക്കാം

ന്യൂയോര്‍ക്ക്: ഐആർഎസ്സിൽ നിന്നു സമീപകാലത്തു കത്ത് ലഭിച്ചിട്ടുള്ളവർ, അത് അവഗണിക്കരുത്. നിങ്ങള്‍ക്ക് അധിക പണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളാണിത്. ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഉത്തേജക പേയ്മെന്റുകള്‍ക്കും ടാക്‌സ് ക്രെഡിറ്റുകള്‍ക്കും യോഗ്യത നേടുന്ന 9 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കത്തുകള്‍ അയയ്ക്കാന്‍ തുടങ്ങിയെന്ന് ടാക്‌സ് ഏജന്‍സി ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിച്ചിരുന്നു. കത്തുകള്‍ ലഭിച്ചേക്കാവുന്ന ആളുകളെ ട്രഷറിയുടെ ടാക്‌സ് അനാലിസിസ് ഓഫീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍, ഈ വ്യക്തികള്‍ക്ക് വളരെ കുറഞ്ഞ വരുമാനമുള്ളതിനാല്‍ അവരുടെ നികുതികള്‍ ഫയല്‍ ചെയ്യേണ്ടതില്ല. 2021 റിക്കവറി റിബേറ്റ് ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, സമ്പാദിച്ച ആദായ നികുതി ക്രെഡിറ്റ് എന്നിവയ്ക്കായി ചില അമേരിക്കക്കാര്‍ക്ക് ഇപ്പോഴും പണം ക്ലെയിം ചെയ്യാമെന്ന് ഐആര്‍എസ് പ്രഖ്യാപിച്ചു. നികുതിദായകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിന് സൗജന്യ ഫയല്‍ പ്രയോജനപ്പെടുത്താന്‍ നവംബര്‍ 17 വരെ സമയമുണ്ട്. നോ-ചാര്‍ജ് സോഫ്റ്റ്വെയര്‍ നവംബര്‍ പകുതി വരെ ഐആര്‍എസ്…

കാമുകിയടക്കം നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു

മെരിലാന്റ്: കാമുകിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു. മെരിലാന്റില്‍ ലാപ്ലാറ്റാ റസിഡൻഷ്യൽ ഹോമിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. യുവതിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അഞ്ചു പേരുടെയും മൃതദേഹം വീടിനു മുൻപിൽ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്. സാറാ മാൻ (25), സഹോദരൻ കെയ്‌മാൻ (18), അമ്മ സൊമാലി മാൻ (40) യവോൻ വാട്ട്സൻ (28) എന്നിവരെയാണു സാറയുടെ കാമുകനായ ആൻഡ്ര സാലിസ് (28) വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ആൻഡ്രയും സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നു ചാൾസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. മരിച്ചവരുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നതായി ഓഫിസ് അറിയിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ ആദ്യം കണ്ടെത്താനായില്ലെങ്കിലും പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളിൽ സുരക്ഷിതരായി കണ്ടെത്തി. കൊലപാതകത്തിലേക്ക് ആൻഡ്രിയെ നയിക്കുന്നതിനു തക്കതായ കാരണം എന്തായിരുന്നു എന്നു കണ്ടെത്തുന്നതിനു കുടുംബാംഗങ്ങളെയും കൂട്ടുകാരെയും പൊലീസ്…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്ററിന് നവനേതൃത്വം

ഡാളസ്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന് നവനേതൃത്വം. വടക്കെ അമേരിക്കയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് 9 ചാപ്റ്ററുകൾ ഉണ്ട്. ഷാജി രാമപുരം – പ്രസിഡന്റ്, സജി സെബാസ്റ്റ്യൻ കുര്യൻ (സ്റ്റാർലൈൻ സജി) – സെക്രട്ടറി, തോമസ് കോശി (ട്രഷറർ), രവികുമാർ കേശവൻ എടത്വ – വൈസ് പ്രസിഡന്റ്, മാർട്ടിൻ വിലങ്ങോലിൽ – ജോയിന്റ് സെക്രട്ടറി. എബ്രഹാം തോമസ്, ജോസ് പ്ലക്കാട്ട് (ബോർഡ് മെമ്പേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.