ഡാലസ് :മാധ്യമ ധർമ്മം കാത്തുസൂക്ഷിക്കുന്നതിനും, മാധ്യമ പ്രവർത്തനത്തിന്റെ സുതാര്യത നിലനിർത്തുന്നതിനും തൂലിക പടവാളാക്കിയ ധീര യോദ്ധാവായിരുന്നു ഫ്രാൻസിസ് തടത്തിലെന്നു ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജൂ വി ജോർജ്, സെക്രട്ടറി സാം മാത്യു, ഡയറക്ടർ ബോർഡ് ചെയർമാൻ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ,ബെന്നി ജോൺ ,റ്റി സി ചാക്കോ,പ്രസാദ് തിയോടിക്കൽ എന്നിവർ അയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു രോഗാതുരനായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചു ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള വാർത്തകളും ,ലേഖന പരമ്പരകളും ക്ര്യത്യമായി , മലയാളി സമൂഹത്തിൽ അതത് സമയം എത്തിക്കുന്നതിന് ഫ്രാൻസിസ് പ്രകടിപ്പിച്ചിരുന്ന താല്പര്യം പ്രശംസനീയം ആയിരുന്നു 1995 മുതൽ ദീപികയിലൂടെ ആരംഭിച്ചു 27 വർഷം പിന്നിട്ട മാധ്യമപ്രവർത്തനം മരണത്തിന് കീഴടങ്ങുന്നതിന് തലേദിവസം വരെ അനുസ്യൂതം തുടരുന്നതിന് ഫ്രാൻസിസിനെ കഴിഞ്ഞിരുന്നു . 2006ൽ കുടുംബസമേതം അമേരിക്കയിലെത്തിയശേഷം ഫ്രാൻസിസിന്റെ മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യ…
Category: AMERICA
പ്രണാമം
വിശുദ്ധ നാമധാരിയായ…… സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ… ഘനഗംഭീര ശബ്ദത്തിനുടമയായ കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു… നിലപാടുതറയിൽ ഉറച്ചു നിന്ന് അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്….. കാർന്നു തിന്നുന്ന വേദനയിൽ കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ കുരുന്നുകളെ മാറോടുചേർത്ത് ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ …… മരണമെത്തും വരെ ഊർജ്ജസ്വലനായി…. ഒരായിരം ചിന്തകൾക്ക് നിറം പകർന്നു…. വഴികാട്ടിയായ നന്മമരമേ.. പ്രണാമം പ്രണാമം പ്രണാമം
സാബു നായർ ഹ്യൂസ്റ്റനിൽ അന്തരിച്ചു
ഹ്യൂസ്റ്റൺ: സാബു ജി നായർ (52) ബുധനാഴ്ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി. ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ പുത്രനാണ്. കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിച്ചു വരികയായിരുന്നു സാബുവും കുടുംബവും. ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ് ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് അറിയിക്കും.
ഫ്രാന്‍സിസ് തടത്തിലിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ‘ഗോഫണ്ട്മീ പേജ്’ ആരംഭിച്ചു
ന്യൂയോര്‍ക്ക്: അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സംഭാവനകൾ നൽകാവുന്നതാണ്. https://gofund.me/7badbdef https://www.gofundme.com/f/fund-raising-for-francis-thadathil?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer
മാത്യു ചെറിയാൻ തെക്കേക്കര ഹ്യൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68) യുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 വെള്ളിയാഴ്ച ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്ജെറ്റ് ചെറിയാൻ മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ. മരുമക്കൾ: ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്. കൊച്ചു മകൻ: ജെയിംസ് ചെറിയാൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489). ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു
ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി
ഫ്ളോറിഡ: ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിച്ചു . വെള്ളി, ശനി ദിവസങ്ങളിൽ പാസ്റ്റർ ജേക്കബ് മാത്യൂവും, പാസ്റ്റർ വിൽസൻ വർക്കിയും മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോർജ് തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷ ഉണ്ടായിരിന്നു. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ആശാ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷൈജ മാത്യു പ്രസംഗിച്ചു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള…
സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരാഞ്ജലികൾ!
കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും സംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ നൂറു കണക്കിന് വാർത്തകൾ ഫ്രാൻസിസിന്റെ തൂലികയിൽ നിന്നും ഉതിർന്നിട്ടുണ്ട്. ആ വാർത്തകൾ ഇവിടെത്തെ മലയാളി സമൂഹം എന്നും ഏറ്റെടുത്തിട്ടുമുണ്ട്. ഫ്രാൻസിസ് ഒരു വേറിട്ട മാധ്യമ പ്രവർത്തകനായിരുന്നു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അപ്പടുതി തൂലികയിൽ കൂടി വിളിച്ചു പറയും. ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാധ്യമ അവാർഡ് ജേതാവായി ജോൺ ബ്രിട്ടാസിൽ നിന്നും പ്ലാക്ക് ഏറ്റുവാങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്നു. രോഗം വല്ലാതെ തളർത്തിയിട്ടും ശക്തിയായി പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. ഫ്രാൻസിസിന്റെ വിടവാങ്ങൽ ഫൊക്കാനയ്ക്കും, അമേരിക്കൻ മലയാളി സമൂഹത്തിനും, മാധ്യമ…
നവംബർ ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തേയുള്ള വോട്ടിംഗില്‍ ജോർജിയയിൽ റെക്കോർഡ് പോളിംഗ്
ജോർജിയ: നവംബർ 8ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോർജിയയില്‍ നേരത്തേയുള്ള വോട്ടിംഗ് ആരംഭിച്ചു. വോട്ടിംഗ് മൂന്നു ദിവസം പിന്നിട്ടപ്പോൾ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ നേരത്തേയുള്ള വോട്ടിംഗിനേക്കാള് റെക്കോർഡ് നമ്പറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിംഗ്ടണ്‍ സെനറ്റ് ആര് നിയന്ത്രിക്കും എന്ന് സാധാരണ ഗതിയില്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേൽ (ഡമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു നേരത്തെ വോട്ട് ചെയ്തത്. 2018 ൽ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടർമാർക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് പറഞ്ഞു. ജോർജിയയിലെ സെനറ്റർ, ഗവർണർ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഗവർണർ ബ്രയാൻ…
അമേരിക്കയില്‍ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർദ്ധനവ് കോവിഡ്-19 മായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: യുഎസിൽ കഴിഞ്ഞ വർഷം ഗർഭധാരണം അല്ലെങ്കിൽ പ്രസവ സങ്കീർണതകൾ മൂലം മരണമടഞ്ഞ സ്ത്രീകളുടെ എണ്ണത്തിൽ കോവിഡ്-19 നാടകീയമായ വർദ്ധനവ് വരുത്തിയതായും, ഈ പ്രതിസന്ധി ആനുപാതികമായി കറുത്ത, ഹിസ്പാനിക് സ്ത്രീകളെ ഇരകളാക്കിയതായി ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. 2018 മുതൽ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏകദേശം 80 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 1,178 മരണങ്ങളിൽ നാലിലൊന്ന് കോവിഡ്-19 കാരണമായി പറയുന്നു. മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങളുടെയും ജനന ശതമാനവും കഴിഞ്ഞ വർഷം ഉയർന്നു. കൂടുതൽ ഗർഭിണികളോ പ്രസവിച്ചവരോ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. “രാജ്യത്ത് മാതൃമരണ നിരക്കുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയുടെ നടുവിലായിരുന്നു ഞങ്ങൾ,” ഉർബാന-ചാമ്പെയ്നിലെ ഇല്ലിനോയിസ് സർവകലാശാലയിലെ മാതൃ ആരോഗ്യ ഗവേഷകയായ കാരെൻ ടാബ് ദിന പറഞ്ഞു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് കൈകാര്യം ചെയ്യാൻ…
