നവംബർ ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തേയുള്ള വോട്ടിംഗില്‍ ജോർജിയയിൽ റെക്കോർഡ് പോളിംഗ്

ജോർജിയ: നവംബർ 8ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോർജിയയില്‍ നേരത്തേയുള്ള വോട്ടിംഗ് ആരംഭിച്ചു. വോട്ടിംഗ് മൂന്നു ദിവസം പിന്നിട്ടപ്പോൾ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ നേരത്തേയുള്ള വോട്ടിംഗിനേക്കാള്‍ റെക്കോർഡ് നമ്പറാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിംഗ്ടണ്‍ സെനറ്റ് ആര് നിയന്ത്രിക്കും എന്ന് സാധാരണ ഗതിയില്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേൽ (ഡമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്.

291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു നേരത്തെ വോട്ട് ചെയ്തത്.

2018 ൽ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടർമാർക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് പറഞ്ഞു.

ജോർജിയയിലെ സെനറ്റർ, ഗവർണർ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഗവർണർ ബ്രയാൻ കെംപ് തന്റെ സ്ഥാനം നിലനിർത്താൻ സർവ്വ അടവുകളും പയറ്റുമ്പോൾ വോട്ടിംഗ് അവകാശ പ്രവർത്തക സ്റ്റെയ്സി അബ്രഹാമാണ് എതിരാളി. ഡമോക്രാറ്റിക് പാർട്ടി സ്റ്റെയ്സിയുടെ വിജയം ഉറപ്പാക്കുന്നതിന് പ്രസിഡന്റ് ബൈഡൻ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രചാരണ രംഗത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News