ഐ.ഓ.സി. ന്യൂയോർക്കിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2- ന് രാവിലെ ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പാർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഭാരവാഹികൾ എത്തി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഭാരത ജനതയെ ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വതന്ത്രമാക്കുന്നതിനു നേതൃത്വം വഹിച്ച് സ്വാതന്ത്ര്യ സമരങ്ങളുടെ നെടുംതൂണായി നിന്ന് നമുക്ക് വിമോചനം നേടി തന്ന മഹാത്‌മാവിനെ ഏഴാം കടലിനക്കരെ അമേരിക്കയിലാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്മരിക്കുവാൻ ഓവർസീസ് കോൺഗ്രസ്സ് പാർട്ടി പ്രതിനിധികൾക്കു സാധിച്ചു. മൂന്നുനാലു ദിവസമായി പെയ്ത മഴ മൂലം പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും കോൺഗ്രസ്സ് പാർട്ടിയോട് കൂറ് പുലർത്തിയും മഹാത്‌മാവിന്റെ സ്മരണകൾക്ക് മുന്നിൽ…

ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒഡീഷ: പെന്തക്കോസ്തല്‍ ചര്‍ച്ച് റായിഗഢില്‍ വെച്ച് ഒക്ടോബര്‍ 8-ന് നടന്ന ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍റെ ജനറല്‍ ബോഡി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ഡോണ്‍ കുരുവിള (പ്രസിഡന്‍റ്), പാസ്റ്റര്‍ സുനാം സാമല്‍ (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ബിജു എം മാത്യു (സെക്രട്ടറി), പാസ്റ്റര്‍ സുധീര്‍ നായ്ക്ക് (ജോ. സെക്രട്ടറി), ബ്രദര്‍ ബീരേന്ദ്രകുമാര്‍ സുന (ട്രഷറര്‍), പാസ്റ്റര്‍ ജോണ്‍സി മാത്യൂസ് (പി.വൈ.പി.എ & സണ്‍‌ഡേ സ്കൂള്‍ പ്രസിഡന്‍റ്), പാസ്റ്റര്‍ ഡോണ്‍ കുരുവിള, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജനറല്‍ കൗണ്‍സില്‍ അംഗംങ്ങള്‍) എന്നിവരെ കൂടാതെ പതിനഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇരുപത്തൊന്ന് കൗണ്‍സിലിനേയും തിരഞ്ഞെടുത്തു. ഇലക്ഷന്‍ നിരീഷകരായി ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗംങ്ങളായ കേരളത്തില്‍ നിന്നും, നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഡോണ്‍ കുരുവിള 2019-2022 കാലഘട്ടത്തില്‍ ആരംഭിച്ച ഒഡീഷ…

ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” അനുഗ്രഹമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്സിന്റെ നേത്യത്വത്തിൽ നടന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് അനുഗ്രഹമായി. ടൈസൺ സെന്റ്‌റിൽ നടന്ന പരിപാടി പാസ്റ്റർ ജോൺ തോമസ്സിന്റെ പ്രാത്ഥനയോടെയായിരുന്നു ആരംഭിച്ചത്. മ്യൂസിക്കൽ നൈറ്റിൽ സഹ്യദയ ക്രിസ്ത്യൻ ആർട്സ് ജോയിന്റ് സെക്രട്ടറി റെജി ജോസഫ്, ന്യൂ ജേഴ്സി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി. സഹ്യദയ ക്രിസ്ത്യൻ ആർട്സ് ചെയർമാനും ഡിവൈൻ മ്യൂസിക് ഡയറക്ടറും ഈ പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ ലാജി തോമസ് സ്വാഗതം ആശംസിച്ചു. ഗായക സംഘം ഒരുമിച്ച് ആലപിച്ച ‘എൻ മനോഫലകങ്ങളിൽ ‘ എന്ന ഗാനത്തോടെയായിരുന്നു മ്യൂസിക് നൈറ്റ് ആരംഭിച്ചത്. മുഖ്യാതിഥിയായി ആയിരുന്ന ഫാദർ ജോണി ചെങ്ങലാൻ സി എം ഐ (ഒ എൻ ജി ചർച്ച്, ബ്രൂക്ക്‌ലിൻ ) സന്ദേശം നൽകുകയും തന്റെ കീട്ടാറിൽ ‘ ഇസ്രായേലിൻ നാഥൻ ‘ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗായകരായ നൈനാൻ കോടിയാട്ട്, ജിബിൻ…

കേന്ദ്ര മന്ത്രി വി മുരളീധരനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നിവേദനം നല്‍കി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാനയാത്ര സേവനത്തിനായി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും, അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജെയിംസ് കല്ലറകനിയും കേന്ദ്ര മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളം അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംസ്ഥാനങ്ങളായ, ജോർജിയ, ടെന്നസി, അലബാമ, കെന്റക്കി, സൗത്ത് കരോലിന, എന്നിവിടങ്ങളിലെ ഇന്ത്യക്കാരും മലയാളികളും നിത്യം ഉപയോഗിക്കുന്ന വിമാന കേന്ദ്രം ആണ്. അവിടെനിന്നും ആഴ്ചയിൽ രണ്ട് സര്‍‌വ്വീസെങ്കിലും ഏർപ്പാടു ചെയ്യുവാൻ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്യമായി ഇടപെടാമെന്നും, മലയാളികൾ മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും അത് ഉപകാരപ്പെടുമെന്നും വ്യോമയാന മന്ത്രാലയത്തിന് നിവേദനം കൈമാറുമെന്നും മന്ത്രി ഉറപ്പു നല്‍കി.

മദ്യപിച്ചു വാഹനമോടിച്ച ഇന്‍ഡ്യാന മേയർ അറസ്റ്റിൽ

ഇന്‍ഡ്യാന: ഇന്‍ഡ്യാനയിലെ ഫോർട്ട് വെയ്ൽ മേയറും, ഡമോക്രാറ്റിക് പാർട്ടിയുടെ മുതർന്ന നേതാവുമായ ടോം ഹെൻട്രിയെ (70) മദ്യപിച്ചു വാഹനമോടിച്ച കേസില്‍ അറസ്റ്റ് ചെയ്തതായി ഇന്ത്യാന പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാത്രിയിലായിരുന്നു മേയർ അറസ്റ്റിലായത്. മേയറുടെ കാർ അപകടത്തിൽ പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല. 2008 മുതൽ 4 തവണ തുടർച്ചയായി മേയറാവുകയും അഞ്ചാം തവണ മത്സര രംഗത്തു സജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസിൽ മേയർ ഉൾപ്പെടുന്നത്. ഫോർട്ട് വൈൻ സിറ്റിയിലെ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഈ സംഭവത്തിൽ മാപ്പപേക്ഷിക്കുന്നുവെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതു ആശ്വാസകരമാണെന്നും മേയർ പറഞ്ഞു. അഞ്ചാം തവണ നടക്കുന്ന തിരഞ്ഞെടുപ്പിൽ മേയർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ടോം ഡിഡിയറെയാണ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത മേയറെ തിങ്കളാഴ്ച വിട്ടയച്ചതായി അലൻ കൗണ്ടി…

മലയാളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് (MASC) മലയാളി വനിത ഫാഷന്‍ മത്സരം രജിസ്ട്രേഷന്‍ ഒക്ടോബര്‍ 15 വരെ

ബ്രാംപ്ടൺ: മലയാളി ആർട്സ് & സ്പോർട്സ് ക്ളബ് (MASC) മലയാളി വനിത ഫാഷൻ മത്സരം സീസൺ ത്രീയിൽ പങ്കെടുക്കാൻ ഇനിയും അവസരം. രജിസ്ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും. പ്രാഥമിക തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നവംബർ 26ന് ലൈവ് ഫാഷൻ ഷോയും അവാർഡ് നൈറ്റ്സ് ഗാലയും നടത്തും. ഒന്നാം സമ്മാനം 1500 ഡോളറാണ്. രണ്ടും മൂന്നും സമ്മാനക്കാർക്കുള്ള 750, 500 ഡോളർ ഉൾപ്പെടെ മൊത്തം 5000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്നു പ്രസിഡന്റ് സന്തോഷ് കുമാറും സെക്രട്ടറി പ്രവീൺ ജനാർദനും ട്രഷറർ ഷെനി ഏബ്രഹാമും അറിയിച്ചു. റിയൽറ്റർ ജയിംസ് വർഗീസാണു മെഗാ സ്പോൺസർ. ആദ്യ സീസണിൽ മിഥു തെരേസ മാത്യുവും രണ്ടാം സീസണിൽ അപർണ മേനോനുമായിരുന്നു വിജയകിരീടം ചൂടിയത്. ഫാഷൻ ഷോയുടെ മൂന്നാം സീസണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആദ്യം വിഡിയോ ആണ് അയയ്ക്കേണ്ടത്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും:…

ഗർഭഛിദ്ര നിരോധനം അധാർമ്മികമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ടെക്സസിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അപലപിച്ചു. ഗർഭഛിദ്ര നിരോധനം തികച്ചും അധാർമ്മികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റിനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും സ്റ്റേറ്റ് അധികൃതരുടേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു. ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ക്രിമിനലുകളായി കാണുന്ന അറ്റോർണി ജനറലും ഗവർണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടത് ടെക്സസ് വോട്ടർമാരാണെന്നും അവർ പറഞ്ഞു. ലിൻഡൻ ബി ജോൺസൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിച്ചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു. “സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു…

ന്യൂയോർക്ക് ഗവർണർ സ്ഥാനാർഥിയുടെ വീടിനു മുന്നിൽ വെടിവയ്പ്പ്; രണ്ടു പേര്‍ക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ലീ സെൽഡിന്റെ വീടിനു മുന്നിൽ നടന്ന വെടിവയ്പ്പിൽ രണ്ടു പേർക്ക് പരുക്കേറ്റു. സംഭവം നടക്കുമ്പോൾ ലോംഗ് ഐലന്റ് ഷെർലിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍‌മക്കള്‍ ഭയപ്പെട്ടെന്നും, മുകളിലുള്ള മുറിയില്‍ അഭയം തേടിയതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മോറിസ് പാർക്കിൽ കൊളംബസ് ഡേ പരേഡിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവയ്പ്പു നടന്ന കാര്യം അറിഞ്ഞത്. മക്കൾ ആത്മസംയമനം കൈവിടാതെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടികൾ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുള്ളറ്റ് വന്ന് തറച്ചതെന്നും വെടിയേറ്റ രണ്ടു പേർ വീടിന്റെ മുൻവശത്ത് വീണതായും ലീ സെല്‍ഡിന്‍ പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള ഗവർണർ നടപടി സ്വീകരിക്കുന്നില്ലെന്നും ലീ…

ജീവപ്രകാശം മ്യൂസിക് ആൽബത്തില്‍ നിന്നുള്ള വരുമാനം ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റയില്‍ വച്ച് നടന്ന മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സില്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് പ്രകാശനം ചെയ്ത ജീവപ്രകാശം എന്ന മ്യൂസിക്ക് ആല്‍ബത്തില്‍നിന്ന് ലഭിച്ച വരുമാനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന് കൈമാറി. ഭാരതത്തിലെ പിന്നോക്ക പ്രദേശങ്ങളിലെ നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടി മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പദ്ധതിയാണ് ലൈറ്റ് ടു ലൈഫ് മിഷൻ. അനേകം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനും, ഡാലസ് സ്വദേശിയുമായ ജോര്‍ജ്ജ് വര്‍ഗീസ് (ജയന്‍) തന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ദൈവവചന ധ്യാനത്തിന്റെയും പശ്ചാത്തലത്തില്‍ ഈണം നല്‍കി രചിച്ച് പ്രസിദ്ധീകരിച്ച പത്താമത്തെ മ്യൂസിക് ആല്‍ബമാണ് ജീവപ്രകാശം. മലയാളത്തിലെ പ്രശസ്ത ഗായകരായ ക്ലെസ്റ്റര്‍, ഇമ്മാനുവല്‍ ഹെന്ററി, എലിസബത്ത് രാജു, അനില്‍ കൈപ്പട്ടൂര്‍, മിതില്യ, അലീഷ…

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 16-നു

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഫെല്ലോഷിപ്പ് ഡിന്നറും സംഗീത സായാഹ്നവും ഒക്ടോബർ മാസം 16-നു ഞായറാഴ്ച്ച വൈകുന്നേരം 6-മണിക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡി പോൾ സീറോ മലങ്കര കാത്തോലിക്കാ കത്തീഡ്രലിൽ വെച്ചു നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെ ആദ്യ കാല പ്രവർത്തകരും ഒന്നിച്ചു ചേരുന്ന ഒരു വേദിയാണ് ഈ ഫെലോഷിപ്പ് ഡിന്നർ. സീറോ മലങ്കര കത്തോലിക്ക സഭയുടെ യു എസ് എ – കാനഡ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യാഥിതിയും എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി വിശിഷ്ടാതിഥിയുമായിരിക്കും. അംഗ ഇടവകകളിലെ വൈദീകരും അൽമായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. ഈ…