യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി നിരവ് ഷാ മത്സരരംഗത്തേക്ക്

അഗസ്റ്റ (മേയ്ൻ): മേയ്ൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുൻ ഡയറക്ടർ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാർത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം. കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുക, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക്…

40-ാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ തിരശ്ശീല വീണു; ആയിരക്കണക്കിന് വിശ്വാസികൾ ആത്മസംതൃപ്തിയോടെ മടങ്ങി

ചിക്കാഗോ: നാം പിന്തുടരുന്ന വിശ്വാസപ്രമാണങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാനുള്ള ആഹ്വാനത്തോടെ ചിക്കാഗോയിൽ ജൂലൈ 2 മുതൽ 5 വരെ നടന്ന നാല്പതാമത്തെ പിസിനാക് സമ്മേളനം സമാപിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ തുടങ്ങി മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പ്രതീക്ഷയോടെ എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വചനത്തിന്റെയും ആത്മാവിന്റെയും സമ്മിശ്രമായ അനുഭവങ്ങൾ നൽകിയണ് ചിക്കാഗോ പിസിനാക് കോൺഫറൻസ് സമാപിച്ചത്. ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ഡോ ടൈറ്റസ് ഈപ്പന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി.ഡോ സതീഷ് കുമാർ,ഡോ ടിങ്കു തോമസ് എന്നിവർ പ്രസംഗിച്ചു.നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ സ്വാഗതപ്രസംഗം നടത്തി. തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന തീമിനെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരത്തെ തുടർന്ന് ഷെര്‍ലി ചിക്കാഗോ…

28 വർഷമായി യുഎസിൽ കഴിയുന്ന ഗ്രീൻ കാർഡ് ഉടമയെ ഐസ് (ICE) തടങ്കലിലാക്കി

അമേരിക്കയിൽ 28 വർഷമായി നിയമപരമായി താമസിക്കുന്ന ജമൈക്കൻ സ്വദേശിയായ ഡേട്ടൺ ആന്ദ്രെ ലിൻഡ്സെ  എന്ന ഗ്രീൻ കാർഡ് ഉടമയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിലാക്കി. ജമൈക്കയിൽ നിന്ന് അവധിക്കാലം കഴിഞ്ഞ് ഷിക്കാഗോ ഓഹെയർ എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പഴയ ചില ചെറിയ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ലിൻഡ്സെയെ തടവിലാക്കിയിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ യുഎസിൽ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിന്റെയും ഗ്രീൻ കാർഡ് ഉള്ളവരെപ്പോലും വ്യാപകമായി തടങ്കലിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മേരി ജോസ് (76) അന്തരിച്ചു

ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ. മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.

അമേരിക്കയിൽ ഗ്രീൻ കാർഡ് അപേക്ഷകർക്ക് നിയന്ത്രണം കടുപ്പിച്ചു; പുതിയ യു.എസ് ഇമിഗ്രേഷൻ നിയമം 2026 ജൂലൈ 10 മുതൽ

അമേരിക്കയിൽ താമസിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026 ജൂലൈ 10 മുതൽ യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നത് സാധാരണ നടപടിയായി കാണാനാകില്ലെന്നും, ഇത് പ്രത്യേക പരിഗണനയോ ഔദാര്യമോ (Act of Grace) ആയി മാത്രമേ കണക്കാക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം അപേക്ഷകരിൽ പലർക്കും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി അവിടെയുള്ള യു.എസ് കോൺസുലേറ്റുകൾ വഴി മാത്രമേ ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ. യു.എസിനുള്ളിൽ തുടരാൻ മതിയായതും അസാധാരണവുമായ കാരണങ്ങൾ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. ആശങ്കയിൽ പ്രവാസികൾ: ഈ പരിഷ്കാരം നിലവിൽ യു.എസിലുള്ള ലക്ഷക്കണക്കിന് അപേക്ഷകരെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വന്തം രാജ്യം വിട്ട് പോയാൽ പിന്നീട് തിരിച്ചുവരുന്നതിന് വിലക്ക് നേരിടേണ്ടി…

കാർഡിനാൾ കൂവക്കാടിന് ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദ്ദേശീയ മതസൗഹാർദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജൂലൈ 5 ഞായറാഴ്ച രാവിലെ 11:15ന് ദൈവാലയാങ്കണത്തിൽ എത്തിയ കാർഡിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ , കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ച് ആനയിച്ചു. തുടർന്ന്, കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശുദ്ധ മാർ തോമാ ശ്ലീഹായുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ, അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ…

എച്ച്-1ബി വിസ തട്ടിപ്പ്: ഇന്ത്യയിലെ മുൻനിര ഐടി കമ്പനിക്കെതിരെ യു എസ് തൊഴില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട് യുഎസ് തൊഴിൽ വകുപ്പ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. ഈ കമ്പനി വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് തൊഴില്‍ വകുപ്പ് പറയുന്നു. വാഷിംഗ്ടണ്‍: അമേരിക്കയിലെ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി, സ്ഥിരം തൊഴിൽ വിസ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്തുവന്നു. ഈ വൻ തട്ടിപ്പിനെതിരെ യുഎസ് തൊഴിൽ വകുപ്പ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ച് സമഗ്രമായ അന്വേഷണവും ആരംഭിച്ചു. ഈ നടപടിയുടെ ഏറ്റവും വലിയ ആഘാതം വരുത്തിയിരിക്കുന്നത് ഇന്ത്യ ആസ്ഥാനമായുള്ള ഐടി ഭീമനായ കോഗ്നിസന്റിനും മറ്റ് നിരവധി പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുമാണ്. ഈ തട്ടിപ്പ് വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുക മാത്രമല്ല, അമേരിക്കൻ പൗരന്മാരുടെ തൊഴിലിനും ഭീഷണിയാണെന്ന് ഭരണകൂടം പറയുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച…

കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

കുവൈറ്റ്: തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. തങ്ങളുടെ നാവികസേനയും വ്യോമസേനയും സംയുക്തമായി കുവൈറ്റിലെ അരിഫ്ജാൻ, അലി അൽ സലേം വ്യോമതാവളങ്ങളെയും ബഹ്‌റൈനിലെ ജുഫൈറിലെയും ഷെയ്ഖ് ഇസയിലെയും യുഎസ് താവളങ്ങളെയും ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇറാൻ ഇതിനെ വിശേഷിപ്പിച്ചത്. തെക്കൻ ഇറാനിലെ തീരപ്രദേശങ്ങൾ ആക്രമിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അമേരിക്ക ലംഘിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. യുഎസ് ആക്രമണം തുടർന്നാൽ, പശ്ചിമേഷ്യയിലുടനീളമുള്ള (മധ്യേഷ്യ) മറ്റ് യുഎസ് താവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ബന്ദർ അബ്ബാസ്, ചബഹാർ, ജാസ്ക്, അബു…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 5) ജയശങ്കര്‍ പിള്ള

യോഗസാധനയുടെ വഴിയിൽ നിന്ന് സാമൂഹിക ആത്മീയതയിലേക്ക് ഗുരുവിന്റെ ദർശനത്തിന്റെ രൂപീകരണത്തിൽ “തൈക്കാട് അയ്യാവു സ്വാമി”കളുടെ സ്വാധീനം ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ വളർച്ചയെക്കുറിച്ച് പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികളിൽ ചരിത്രപരമായി ശ്രദ്ധേയമായ പേരാണ് തൈക്കാട് അയ്യാവു സ്വാമികൾ . ഗുരുവിന്റെ ജീവിതത്തിലെ ആത്മീയ അന്വേഷണഘട്ടത്തെ മനസ്സിലാക്കാൻ അയ്യാവു സ്വാമികളുടെ പങ്ക് അറിയേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ ലഭ്യമായ ചരിത്രരേഖകൾ പരിമിതമാണെന്നതും ഓർക്കേണ്ടതാണ്. അതിനാൽ, ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളും ഗവേഷകർ പങ്കുവെച്ച വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് ഈ ബന്ധത്തെ മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട് അയ്യാവു സ്വാമികൾ എന്നിവരെ പല ഗവേഷകരും ഒരു ആത്മീയധാരയുടെ മൂന്ന് പ്രധാന കണ്ണികളായി കാണുന്നു. മൂന്നുപേരും ഒരേ ആശയങ്ങൾ പങ്കുവെച്ചിരുന്നില്ലെങ്കിലും, മനുഷ്യന്റെ ആത്മീയ ഉന്നമനം, യോഗസാധന, ജാതിവിവേചനത്തോടുള്ള വിമർശനം, വ്യക്തിപരമായ ആത്മാന്വേഷണം എന്നിവയിൽ അവർ…

വടക്കൻ ടെക്സാസിൽ പാരസൈറ്റ് (പരാദ) ബാധ സ്ഥിരീകരിച്ചു;രോഗാണു കടുത്ത വയറിളക്കത്തിന് കാരണമാകുന്നു

ടെക്സസ് : വടക്കൻ ടെക്സാസിലുള്ള ഡെന്റൺ, കോളിൻ, ടാരന്റ് എന്നീ കൗണ്ടികളിൽ ‘സൈക്ലോസ്പോറിയാസിസ്’ (Cyclosporiasis) എന്ന പകർച്ചവ്യാധി സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തിന് കാരണമാകുന്ന ഒരു പാരസൈറ്റ് (പരാദം) വഴിയാണ് ഈ രോഗമുണ്ടാകുന്നത്. വേനൽക്കാലത്തിന്റെ തുടക്കത്തോടെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ടെക്സാസ് ഉൾപ്പെടെ അമേരിക്കയിലെ 18 സംസ്ഥാനങ്ങളിലായി 300-ലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. ഡെന്റൺ കൗണ്ടിയിൽ രണ്ടും, കോളിൻ കൗണ്ടിയിൽ രണ്ടും, ടാരന്റ് കൗണ്ടിയിൽ അഞ്ചിൽ താഴെയും കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരുന്നതിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശം (Public health advisory) ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ രോഗാണുക്കൾ, അമേരിക്കയിൽ പച്ചക്കറികളിലൂടെയും പഴവർഗ്ഗങ്ങളിലൂടെയുമാണ് പടരുന്നത്. കടുത്ത വയറിളക്കം,വിശപ്പില്ലായ്മ, ശരീരഭാരം…