ഗർഭിണിയായ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നെന്ന് കണ്ടെത്തൽ

നോർത്ത് വെയിൽസ് :യുവതിയെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്. വെയിൽസിൽ കത്തിനശിച്ച വാനിൽ നിന്നാണ് ഗർഭിണിയായ സമന്ത നതാലി ഫിത്തിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാന് തീയിടുമ്പോൾ അവർ ജീവനോടെയുണ്ടായിരുന്നുവെന്നും പൊള്ളലേറ്റാണ് മരണം സംഭവിച്ചതെന്നും കോടതിയിൽ വെളിപ്പെടുത്തി. വെയിൽസിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് വാഹനം കത്തുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം കണ്ടെത്തിയത്. റൈലിലെ വെല്ലിംഗ്ടൺ റോഡിൽ നിന്നുള്ള 38 കാരനായ തോമസ് ബെല്ലിനെ വെള്ളിയാഴ്ച  കൊലക്കുറ്റം ചുമത്തി മോൾഡ് ക്രൗൺ കോടതിയിൽ ഹാജരാക്കി തുടർന്ന് പ്രതിയെ  റിമാൻഡു ചെയ്തു..  കൊലപാതക കുറ്റം ചുമത്തപ്പെട്ട 38 കാരനായ തോമസ് ബെൽ കോടതിയിൽ ഹാജരായി. സമന്തയെ തനിക്കറിയാമെന്ന് സമ്മതിച്ചെങ്കിലും വാന് തീയിട്ടത് താനല്ലെന്നാണ് ഇയാളുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുള്ള മറ്റൊരുയാളെക്കൂടി…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കേറ്റി സക്കാരിയെ ട്രംപ് തിരഞ്ഞെടുത്തു

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കൺസർവേറ്റീവ് കമന്റേറ്ററും ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ കേറ്റി സക്കാരിയെ നിയമിച്ചു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്. ആഗസ്റ്റ് അവസാനം കരോലിൻ ലെവിറ്റ് ഒഴിഞ്ഞ ഒഴിവിലേക്കാണ് ഈ നിയമനം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ കേറ്റി സക്കാരി, മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു.

ബേബി മണ്ണിൽ പാപ്പി ഡാളസ്സിൽ നിര്യാതനായി

ഡാളസ്‌: ഡാളസ് വിക്ടറി എജി സഭാംഗവും പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഒക്‌ടോബർ 7, ബുധനാഴ്ച ഡാളസ്സിൽ നിര്യാതനായി. ഭാര്യ : ലീലാമ്മ ബേബി സംസ്‌ക്കാര ശ്രിശൂഷ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാൽവറി പെന്തകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ വെച്ച് നടക്കും. തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്ക്കാരവും നടക്കും

രാത്രിയാകുന്നു (കവിത): ഷാഹുൽ പണിക്കവീട്ടിൽ

രാത്രിയാകുന്നു…ഘടികാരം നോക്കൂ.. സമയമെത്രയായ്…. ഇനിയെത്ര ദൂരമെന്നറിയാതെ തുടരുന്നു നമ്മളീ യാത്ര.. വെറുതെ ഇരിക്കുമ്പോൾ ഉൾത്തടം നനയ്ക്കുന്ന സ്മൃതിയുടെ നനഞ്ഞ ചിറകടിയൊച്ച നീ കേട്ടുവോ കൗമാരച്ചോട്ടിൽ കൊഴിഞ്ഞുവീണോരാ കുസൃതി പൂക്കൾക്കിടയിൽ നിന്നൊരു ഗദ്ഗദം കേട്ടുവോ..നീ യൗവനം കുടമാറ്റം നടത്തിയ പൂരപ്പറമ്പിൽ നിന്നൊരു മുറവിളി നീ കേട്ടുവോ ഇടഞ്ഞ കൊമ്പൻ ചിന്നം വിളിച്ചു കോരിയെറിഞ്ഞ ജീവിതം നടുവൊടിഞ്ഞു തളർന്നു കിടക്കുന്നത് നീ കണ്ടുവോ പോക്കുവെയിൽ പൊത്തിലൊരു വേഴാമ്പൽ കേഴുന്നതു കേട്ടുവോ പരാശ്രയത്തിന്റെ പരുക്കൻ പാതയിൽ മുറിവേറ്റ കാൽപാദങ്ങൾ നീ കണ്ടുവോ ഏകാകിയുടെ തോളിൽ തൂങ്ങും രോഗപീഡകളുടെ മാറാപ്പു നീ കണ്ടുവോ വഴിയിൽ പതിയിരിക്കുന്ന ദുർവിധിയെ കണ്ടു ഭയന്ന പഥികന്റെ  ദീനരോദനം നീ കേട്ടുവോ.. ചോരതുപ്പിയൊടുങ്ങുന്ന സന്ധ്യതൻ വിളറിയ മുഖം പടിഞ്ഞാറു നീ കണ്ടുവോ ഇരുൾമൂടും ഇടവഴിയിൽ ഇന്നലെകളുടെ ദുർഭൂതങ്ങളെ കണ്ടുവോ ദൂരെ എവിടെയോ ഒരു കാലൻകോഴി കൂകുന്നതു നീ കേട്ടുവോ… ഘടികാരം നോക്കൂ..…

എച്ച്-1ബി തൊഴിലാളികളെ ‘അടിമത്തൊഴിലാളികൾ’ എന്ന് വിശേഷിപ്പിച്ച് ജെ.ഡി. വാൻസ്; പരാമർശത്തിൽ ഇന്ത്യയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: അമേരിക്കയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെ ‘ബോണ്ടഡ് ലേബർ’ (ബന്ധിത തൊഴിലാളികൾ) എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശം പുതിയ വിവാദത്തിന് വഴിയൊരുക്കുന്നു. വിദേശ തൊഴിലാളികളെക്കുറിച്ച് വാൻസ് ഉപയോഗിച്ച ഭാഷയിലും അവരുടെ തൊഴിൽ സംഭാവനകളെ വിലയിരുത്തിയ രീതിയിലും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ സാമ്പത്തിക വളർച്ചയിലും സാങ്കേതിക മുന്നേറ്റത്തിലും ഇന്ത്യൻ പ്രൊഫഷണലുകൾ നിർണായക പങ്കുവഹിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ അനുചിതമാണെന്ന വിമർശനവും ഉയരുന്നുണ്ട്. അമേരിക്കൻ കമ്പനികൾ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രീതിയെ വിമർശിക്കുന്നതിനിടെയാണ് വാൻസ് വിവാദ പരാമർശം നടത്തിയത്. പ്രമുഖ സാങ്കേതിക സ്ഥാപനമായ മൈക്രോസോഫ്റ്റിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്ന കമ്പനികളുടെ തൊഴിൽരീതികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. എച്ച്-1ബി വിസ സംവിധാനത്തിന്റെ പ്രവർത്തനവും അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങളിൽ അതുണ്ടാക്കുന്ന സ്വാധീനവും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന…

ട്രംപിൽ നിരാശരായി ഇന്ത്യൻ-അമേരിക്കൻ വോട്ടർമാർ; ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ?

വാഷിംഗ്ടൺ: അമേരിക്കയിൽ നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും നിർണായക രാഷ്ട്രീയ പരീക്ഷണമായി മാറുന്നു. കുടിയേറ്റ നയങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ, എച്ച്-1ബി വിസ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വ്യാപാര തീരുവകൾ, ഇന്ത്യ–അമേരിക്ക ബന്ധങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുമോ എന്നതാണ് പ്രധാന ചർച്ചാവിഷയം. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച ഇന്ത്യൻ വംശജരായ വോട്ടർമാരിൽ ഒരു വിഭാഗം ഇപ്പോൾ അദ്ദേഹത്തിന്റെ ഭരണനയങ്ങളിൽ അസംതൃപ്തരാണെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി റിപ്പബ്ലിക്കൻ സ്വാധീനം വർധിക്കുന്ന പ്രവണത പ്രകടമായിരുന്നു. എന്നാൽ, ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ചില തീരുമാനങ്ങൾ ഈ രാഷ്ട്രീയ മാറ്റത്തിന് തിരിച്ചടിയാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രതിനിധിസഭയിലെ മുഴുവൻ…

മലയാളി എഴുത്തുകാരികൾ കടലാസ് പുലികളോ?: കാരൂർ സോമൻ, (ചാരുംമൂടൻ)

ശുദ്ധ ജലത്തിൽ എത്ര പ്രാവശ്യം കഴുകിയാലും ശുദ്ധി വരാത്തതുപോലെ കേരളത്തിലെ സമസ്ത മണ്ഡലങ്ങളിലും മനുഷ്യ മനസ്സിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. മലിന മനസുള്ളവർ നായാട്ടു നായ്ക്കളെപോലെ സ്ത്രീകളെ, പെൺകുട്ടികളെ പല വഴികളിലൂടെ വലിച്ചിഴച്ചു് അധികാരദുരകളുടെ കൃതൃമശ്രമത്തിന്റെ ഫലമായി പലവി ധത്തിൽ പീഡിപ്പിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യങ്ങളുടെ ചരടുകളിൽ കുരുങ്ങുമ്പോഴാണല്ലോ ഇവർ അധികാരികളെ സമീപിക്കുന്നത്. കാര്യം നടക്കണമെങ്കിൽ ശരീരം പണയം വെക്കണം. കാണം വിറ്റാലും മാനം വിൽക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട്. ഈ വീട്ടു കോഴികൾ കാട്ടുകോഴികളാകുന്നത് പാവങ്ങൾ എന്തെങ്കിലും ആവശ്യവുമായി ചെല്ലുമ്പോഴാണ്. ഇരകളാക്കപ്പെട്ടവരുടെ വിഷാദം ഊറി നിൽക്കുന്ന കണ്ണിൽ ദുഃഖ സ്മരണകളുടെ ഓളങ്ങളിൽ ആടിയുലയുന്നു. മറ്റൊരു കൂട്ടർ സുഖ ഭോഗങ്ങൾ തേടി  ചഞ്ചല മിഴികളോടെ അഭിഷ്ട കാര്യം നേടി അനുഗ്രഹ വരം വാങ്ങി മടങ്ങുന്നു.  മാന്യതയോ, ആർദ്രതയോ, കാരുണ്യമോ ഇല്ലാത്തവരുടെ മുന്നിലേക്ക് സ്ത്രീകൾ ഒറ്റക്ക് എന്തുകൊണ്ട് പോകുന്നു? കേരളത്തിലെ പെൺകുട്ടികൾ, സ്ത്രീകൾക്ക്…

വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽനിന്ന് ആഗോള മനുഷ്യാവകാശ സംരക്ഷണത്തിലേക്ക്; ഇന്ത്യൻ വംശജ നവി പിള്ളയുടെ ശ്രദ്ധേയമായ ജീവിതയാത്ര

ഓസ്ലോ: ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകൂടത്തിനെതിരെ നിയമപോരാട്ടം നടത്തി അന്താരാഷ്ട്ര മനുഷ്യാവകാശ രംഗത്ത് ശ്രദ്ധേയയായ ഇന്ത്യൻ വംശജ നവി പിള്ള വീണ്ടും വാർത്തകളിൽ ഇടംനേടുന്നു. 2026-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നവി പിള്ളയ്ക്ക് ലഭിച്ചു. ദക്ഷിണാഫ്രിക്കൻ നിയമജ്ഞയും മുൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായ നവനീതം ‘നവി’ പിള്ള ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രചോദനമായ വ്യക്തിത്വമാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിലൂടെ പൊതുജീവിതം ആരംഭിച്ച അവർ പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ വളർച്ചയിലും മനുഷ്യാവകാശ സംരക്ഷണത്തിലും നിർണായക പങ്കുവഹിച്ചു. 1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് നവി പിള്ള ജനിച്ചത്. തമിഴ് വംശജരായ ഇന്ത്യൻ കുടിയേറ്റക്കാരുടെ പിൻതലമുറയിൽപ്പെട്ട കുടുംബത്തിലാണ് അവർ വളർന്നത്. സാധാരണ സാമ്പത്തിക സാഹചര്യങ്ങളുള്ള കുടുംബത്തിൽ ജനിച്ച നവി പിള്ള വിദ്യാഭ്യാസത്തിലൂടെയാണ് തന്റെ ജീവിതത്തിൽ പുതിയ വഴികൾ തുറന്നത്. വർണവിവേചനം ശക്തമായിരുന്ന ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജർക്കും കറുത്തവർഗക്കാർക്കും വിദ്യാഭ്യാസം, തൊഴിൽ,…

ജീവിക്കാൻ മതം ആവശ്യമാണോ?! (ലേഖനം): ജയശങ്കര്‍ പിള്ള

ഒരു മനുഷ്യ ജീവൻ ജന്മം കൊള്ളുമ്പോൾ അവന്റെ/അവളുടെ നെറ്റിയിൽ മതത്തിന്റെ പേരോ ജാതിയുടെ അടയാളമോ എഴുതപ്പെട്ടിട്ടില്ല. മനുഷ്യകുലത്തിലേക്കാണ് ആ ജീവൻ ഉദയം കൊള്ളുന്നത്. മതവും, ജാതിയും, വിശ്വാസങ്ങളും, ഭാഷയും, ദേശവും രാഷ്ട്രീയവുമെല്ലാം പിന്നീട് അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സാമൂഹിക തിരിച്ചറിവുകളാണ്. മനുഷ്യനെ നന്മയിലേക്കും ധാർമ്മികതയിലേക്കും നയിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് മതചിന്തകൾ രൂപപ്പെട്ടത്. എന്നാൽ, കാലം കടന്നപ്പോൾ മതം പലപ്പോഴും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വഴിയാകുന്നതിനു പകരം മനുഷ്യർക്കിടയിൽ മതിലുകൾ പണിയുന്ന ഉപാധിയായി മാറിയിരിക്കുന്നു. മതത്തിനു പിന്നാലെ വിശ്വാസ, ആചാര, അനുഷ്ഠാന പ്രമാണങ്ങൾ കൂടി സംന്ദരമായി മനുഷ്യനിൽ സ്വാധീനം ചെലുത്തി. അതുകൊണ്ടുതന്നെ ഇന്നുകളിൽ ഉയർന്നുവരേണ്ടുന്ന ചോദ്യം “ഏത് മതമാണ് ശരി?” എന്നതിലുപരി “മനുഷ്യനായി ജീവിക്കാൻ മതം അനിവാര്യമാണോ?” എന്നതാണ്. ആ തരത്തിലുള്ള സാമൂഹിക സംവാദങ്ങൾക്കാണ് പൊതു സമൂഹം ഊന്നൽ നൽകേണ്ടത്. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യനെ അതിശയകരമായ…

ഫ്ലൈദുബായ് വിമാനത്തിലെ സുരക്ഷാ സംഭവത്തിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി; യുഎസിലേക്കുള്ള വിസരഹിത യാത്രാ സൗകര്യം അനിശ്ചിതത്വത്തിൽ

ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സുരക്ഷാ സംഭവത്തെത്തുടർന്ന് ഇസ്രായേലിന്റെ വ്യോമയാന സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയാൽ ഇസ്രായേലി പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള വിസരഹിത യാത്രാ സൗകര്യത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് വിസ ഒഴിവാക്കൽ പദ്ധതിയുടെ (Visa Waiver Program) നിബന്ധനകൾ ഇസ്രായേൽ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ അമേരിക്കൻ ഉദ്യോഗസ്ഥരുടെ സംഘം ഉടൻ രാജ്യം സന്ദർശിക്കുമെന്നാണ് സൂചന. ഇസ്രായേലി ടെലിവിഷൻ ചാനലായ ചാനൽ 12-നെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ യുഎഇയിൽ വ്യോമയാന സുരക്ഷാ നടപടിക്രമങ്ങൾ പരിശോധിക്കുന്ന അമേരിക്കൻ പ്രതിനിധിസംഘം വരും ദിവസങ്ങളിൽ ഇസ്രായേലിലെത്തുമെന്നാണ് വിവരം. 2023-ലാണ് ഇസ്രായേൽ അമേരിക്കയുടെ വിസ ഒഴിവാക്കൽ പദ്ധതിയിൽ അംഗമായത്. ഇതോടെ യോഗ്യരായ ഇസ്രായേലി പൗരന്മാർക്ക് പരമ്പരാഗത വിസ നടപടിക്രമങ്ങളില്ലാതെ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ…