കാൻജ് ക്രിസ്മസ് ആഘോഷവും 2025 ജനറൽ ബോഡി യോഗവും വിജയകരമായി സംഘടിപ്പിച്ചു

ന്യൂജേഴ്‌സി –  മഞ്ഞുതുള്ളികൾ പോലെ സന്തോഷം പടർന്നൊഴുകുന്ന ക്രിസ്മസ് കാലത്ത്, കരോളുകളുടെ മധുരസ്വരങ്ങളും ഐക്യത്തിന്റെ സന്ദേശവും ഒന്നിച്ചുചേർന്ന മനോഹരമായ സന്ധ്യയായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ)യുടെ ക്രിസ്മസ് ആഘോഷം മാറി. “Jingle Bells ” എന്ന പേരിൽ ഡിസംബർ 6-ന് സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി. KANJ പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്ജ്വലമായ ഒരു വർഷമാണ് KANJ പിന്നിട്ടത്‌. ചെറിയ കുട്ടികൾക്കായി Little Star Reading Club, യുവജനതയ്ക്ക് വേണ്ടി KANJ Yuva, വനിതകളുടെ കൂട്ടായ്മയായി KANJ Women’s Forum, IT മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് KANJ IT Academy എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക്…

അമേരിക്കയിൽ ‘മെഡികെയർ ഫോർ ഓൾ’: മികച്ച നയവും രാഷ്ട്രീയവുമെന്ന് പ്രമീള ജയപാൽ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ (Medicare for All) പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇതുമായി ബന്ധപ്പെട്ട പുതിയ സർവേ റിപ്പോർട്ടുകൾ അടുത്ത മാസം അവർ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. പുതിയ സർവേ പ്രകാരം ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല, സ്വതന്ത്ര വോട്ടർമാർക്കിടയിലും 20 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലും ഈ പദ്ധതിക്ക് പിന്തുണയുണ്ട്. ആരോഗ്യ മേഖലയിലെ വർധിച്ചുവരുന്ന ചിലവുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും സർവേ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ചർച്ചയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് പ്രമീള ജയപാൽ വാദിക്കുന്നു. മുൻപ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ചിലവ് ചൂണ്ടിക്കാട്ടി ഈ പദ്ധതിയെ എതിർത്തിരുന്നു. അതിനാൽ ഇത് പാർട്ടിയിലെ മിതവാദികളും…

2026 നെക്കുറിച്ചുള്ള ഭയം യുദ്ധം, പണപ്പെരുപ്പം, നേതൃത്വത്തിന്റെ നിശബ്ദത എന്നിവയിൽ നിന്നായിരിക്കും; നോസ്ട്രഡാമസിന്റെ 500 വർഷം പഴക്കമുള്ള പ്രവചനങ്ങൾ വീണ്ടും ചർച്ചയില്‍

കഴിഞ്ഞ അമ്പത് പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് ലോകം പ്രക്ഷുബ്ധമായിരിക്കുമ്പോൾ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ആവർത്തിച്ച് വാർത്തകളിൽ ഇടം നേടി. 2025 അവസാനത്തോടെ പോലും, 2026 അടുക്കുമ്പോൾ, യുദ്ധം, പണപ്പെരുപ്പം, മാറിക്കൊണ്ടിരിക്കുന്ന ലോകം എന്നിവ ഈ കവിതകളിലേക്ക് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നു. ഭയത്തിനും പ്രതീക്ഷയ്ക്കും ഇടയിൽ കുടുങ്ങിപ്പോയ ആളുകൾ അവ വായിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നു. വാസ്തവത്തിൽ, നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ഭാവിയെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകുന്നില്ല. ഇന്നത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അദ്ദേഹത്തിന്റെ പുരാതന കവിതകൾ വായിക്കുന്നു. ഉക്രെയ്ൻ-റഷ്യ യുദ്ധം, പണപ്പെരുപ്പം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ പ്രതിസന്ധി എന്നിവ കാണുമ്പോൾ, ജനങ്ങള്‍ ഭാവിയിൽ ഇതിലും മോശമായ സമയങ്ങൾ പ്രതീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. കവിതകൾ യാഥാർത്ഥ്യമാകുമെന്ന് ഇതിനർത്ഥമില്ല, മറിച്ച് നമ്മൾ തന്നെ വർത്തമാനകാലത്തെ ഭയപ്പെടുന്നുവെന്ന് കാണിക്കുന്നു. ചില വ്യാഖ്യാതാക്കൾ ഈ പ്രവചനങ്ങളെ 2026 മധ്യത്തിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന…

ട്രംപിന്റെ തീരുവകൾ 2026-ല്‍ അമേരിക്കയ്ക്ക് ദുരന്തം വരുത്തി വയ്ക്കുമോ?

2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്‌സ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. യുഎസ് താരിഫ് നയങ്ങൾ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ കൂടുതൽ അടുപ്പിച്ച സമയമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 100 ശതമാനം താരിഫ് ഭീഷണി ബ്രിക്‌സ് രാജ്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി 1 മുതൽ ഇന്ത്യ ബ്രിക്സ് രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. ആഗോള രാഷ്ട്രീയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും കാര്യത്തിൽ ഈ സമയം വളരെ പ്രധാനമാണ്. യുഎസ് താരിഫ് നയം ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ വൻശക്തികളെ കൂടുതൽ അടുപ്പിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ഗ്രൂപ്പിനുള്ളിലെ സഹകരണം ശക്തിപ്പെടുത്തി. ഈ സമയത്ത്, ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനം പുതിയ ദിശയും തന്ത്രപരമായ പ്രാധാന്യവും കൊണ്ടുവരും. ബ്രിക്‌സ് അംഗരാജ്യങ്ങൾ കാർഷിക മേഖലയ്ക്കുള്ള സംഭാവനകൾ വർദ്ധിപ്പിക്കുകയും…

‘2026 ൽ ഇന്ത്യക്കാരെ തിരഞ്ഞെടുത്ത് ലക്ഷ്യം വയ്ക്കും…’; വംശീയവാദിയായ അമേരിക്കൻ പത്രപ്രവർത്തകന്റെ പ്രകോപനപരമായ പ്രസ്താവന

ഇന്ത്യക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് മാറ്റ് ഫോർണി മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാർക്കും കുടിയേറ്റക്കാർക്കുമെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ജോലി പോലും നഷ്ടപ്പെട്ടു. ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ഭീഷണികളും അമേരിക്കയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ പ്രവർത്തകനുമായ മാറ്റ് ഫോർണി വളരെ വിവാദപരവും വംശീയവുമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണിപ്പോള്‍. 2026 ൽ അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമാസക്തമായ ആക്രമണങ്ങൾക്ക് വിധേയരാക്കുമെന്നാണ് മാറ്റ് ഫോര്‍ണി അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ, ഇന്ത്യൻ വംശജരായ ആളുകൾ, അവരുടെ വീടുകൾ, ബിസിനസുകൾ, ഹിന്ദു ക്ഷേത്രങ്ങൾ പോലും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് മാറ്റ് ഫോർണി പ്രസ്താവിച്ചു. ഇന്ത്യക്കാരുടെ “ജീവൻ രക്ഷിക്കാൻ” എല്ലാ ഇന്ത്യൻ-അമേരിക്കക്കാരെയും ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് പോലും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യാപകമായ വിമർശനം നേരിട്ടതിനെത്തുടർന്ന് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇന്ത്യക്കാർക്കെതിരെ…

‘സ്റ്റാര്‍ ഓഫ് ബെത്ലഹം’: ഫിലഡല്‍ഫിയ സീറോ മലബാര്‍ മതബോധന സ്കൂളിന്‍റെ ക്രിസ്മസ് ഷോ അവിസ്മരണീയമായി

ഫിലഡല്‍ഫിയ: അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥം വരുന്ന ദാവീദിന്‍റെ പട്ടണമായ ബെത്ലഹമില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം സംഭവിച്ച ഉണ്ണിയേശുവിന്‍റെ തിരുജനനം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലനസ്കൂള്‍ ഡിസംബര്‍ 21 ഞായറാഴ്ച്ച ദൃശ്യവല്‍ക്കരണത്തിലൂടെ പുനരാവിഷ്കരിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു സാന്തോം പാരീഷ്ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്. ലൈവ് നേറ്റിവിറ്റി ഷോ, സാന്താക്ലോസിന്‍റെ ആഗമനം, ക്രിസ്മസ് സന്ദേശം, കരോള്‍ഗാനമല്‍സരം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേസ്കൂള്‍ കുട്ടികള്‍ കാഴ്ച്ചവച്ച ലൈവ് നേറ്റിവിറ്റി ഷോ കാണികളുടെ പ്രശംസക്കര്‍ഹമായി. ഗബ്രിയേല്‍ മാലാഖ മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ ഉണ്ണിയെ ആരാധിച്ചു കാഴ്ച്ചകള്‍ സമര്‍പ്പിച്ചു മടങ്ങുന്നതുവരെയുള്ള പിറവിത്തിരുനാളിന്‍റെ എല്ലാസീനുകളും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. മാലാഖയില്‍ നിന്നും മേരിക്കു ലഭിച്ച…

വിവേക് രാമസ്വാമിക്കും ഉഷ വാൻസിനും നേരെയുള്ള വംശീയ അധിക്ഷേപം: റോ ഖന്ന ശക്തമായി അപലപിച്ചു

വാഷിംഗ്‌ടൺ ഡി സി ::ഇന്ത്യൻ വംശജരായ നേതാക്കൾക്കെതിരെ തീവ്ര വലതുപക്ഷ നിരീക്ഷകൻ നിക്ക് ഫ്യൂന്റസ് (Nick Fuentes) നടത്തുന്ന വംശീയ അധിക്ഷേപങ്ങളെ ശക്തമായി അപലപിച്ച് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റോ ഖന്ന. വിവേക് രാമസ്വാമിയുടെ ഹിന്ദു വിശ്വാസത്തെയും രണ്ടാം പ്രഥമ വനിത ഉഷ വാൻസിന്റെ ഇന്ത്യൻ പാരമ്പര്യത്തെയും ലക്ഷ്യം വച്ചുള്ള ഫ്യൂന്റസിന്റെ പരാമർശങ്ങൾ ഭയാനകമാണെന്ന് റോ ഖന്ന പറഞ്ഞു. വിവേക് രാമസ്വാമി ഒഹായോ ഗവർണറായാൽ ഗവർണറുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്നും പകരം ദീപാവലിയായിരിക്കും ആഘോഷിക്കുകയെന്നും ഫ്യൂന്റസ് ആക്ഷേപിച്ചിരുന്നു. വിവേക് രാമസ്വാമിയെ ‘ആങ്കർ ബേബി’ (Anchor Baby) എന്ന് വിളിച്ച് അധിക്ഷേപിച്ച ഫ്യൂന്റസ്, അദ്ദേഹം ക്രിസ്ത്യാനി അല്ലാത്തതിനാൽ ഗവർണർ പദവിക്ക് അർഹനല്ലെന്നും വാദിച്ചു. “വിവേക് രാമസ്വാമി ഹിന്ദുവായതിന്റെയും ഇന്ത്യൻ പാരമ്പര്യമുള്ളതിന്റെയും പേരിൽ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത് ഭയാനകമാണ്. നിന്റെ ഈ വിദ്വേഷത്തെ ഞാൻ തള്ളിക്കളയുന്നു,” എന്ന്…

എഡ്മിന്റൻ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയം ‘പ്രോജക്ട് ബഥേൽ’ പ്രഖ്യാപിച്ചു

എഡ്മിന്റൻ : നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള പടിഞ്ഞാറൻ കാനഡയിലെ എഡ്മിന്റൻ  സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം. ദേവാലയത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻനിർത്തി 17.8 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ഇടവക വിജയകരമായി പൂർത്തിയാക്കി. 2025-ലെ ക്രിസ്മസ് ദിനത്തിൽ, അതിഭദ്രാസന മെത്രാപ്പോലീത്ത മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പുതുതായി വാങ്ങിയ സ്ഥലത്തെ സന്ദർശിച്ച് അനുഗ്രഹ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് ദൈവാലയത്തിന്റെ നാമഫലകം സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ക്രിസ്മസ് ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പ്രത്യേക ചടങ്ങിൽ, ഈ ബൃഹത്ത് പദ്ധതിയിൽ സഹകരിച്ച എല്ലാ ഇടവക അംഗങ്ങളെയും മെത്രാപ്പോലീത്ത അഭിനന്ദിച്ചു, കൂടാതെ പുതിയ വികസന പദ്ധതിയുടെ ഔദ്യോഗിക നാമം ‘പ്രോജക്ട് ബഥേൽ’ എന്നതായി മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു. സൺഡേ സ്കൂൾ വിദ്യാർത്ഥികായി സംഘടിപ്പിച്ച നാമനിർദ്ദേശ…

അമേരിക്കൻ വിസ തീരുമാനിക്കാൻ ബ്യൂട്ടി സലൂൺ ഉടമയെ നിയമിച്ചു; ട്രംപിന്റെ നീക്കത്തിൽ ചർച്ചകൾ കൊഴുക്കുന്നു

അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിർണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂൺ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ കൺസുലർ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവർ നിയമിതയായത്. പാസ്‌പോർട്ട് വിതരണം, വിസ അനുവദിക്കൽ, റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇനിയുള്ള തീരുമാനങ്ങൾ മോള നംദാറിന്റെ കീഴിലായിരിക്കും. ടെക്സസിൽ ‘Bam’ എന്ന പേരിൽ പ്രശസ്തമായ ബ്യൂട്ടി സലൂൺ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവർക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവർ ട്രംപിന്റെ ആദ്യ ഭരണകാലത്തും താൽക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്. ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ ‘പ്രോജക്റ്റ് 2025’-ൽ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാർ. ഒരു സലൂൺ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയിൽ നിയമിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അവർ മികച്ച…

ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27ന്

ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്. വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി. കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി. ബി…