സണ്ണിവെയിലിൽ ‘സണ്ണിഫെസ്റ്റ്’ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സണ്ണിവെയിൽ, ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ “സണ്ണിഫെസ്റ്റ് സെലിബ്രേഷൻ” ഈ മാസം 27-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പ്രദേശവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരമായി ഒരുക്കിയിരിക്കുന്ന പരിപാടിയിൽ വിവിധ വിനോദപരിപാടികളും ആഘോഷങ്ങളും അരങ്ങേറും. പരിപാടിയുമായി ബന്ധപ്പെട്ട് പാർക്കിംഗ് ക്രമീകരണങ്ങളിൽ പ്രത്യേക നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ടൗൺ സെന്റർ പാർക്കിലും ട്രിനിറ്റി ക്യാപിറ്റൽ ബാങ്ക് പരിസരത്തും പാർക്കിംഗ് അനുവദിക്കില്ല. കൂടാതെ ടൗൺ ഹാളിൽ പെർമിറ്റ് പാർക്കിംഗ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്, ഇത് കർശനമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. സാധാരണ സന്ദർശകർക്കായി സണ്ണിവെയിൽ ഐ.എസ്.ഡി (ISD) ക്യാംപസിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും ഷട്ടിൽ സർവീസ് ലഭ്യമാകും. പ്രാദേശിക സമൂഹത്തിന്റെ ഐക്യവും ആഘോഷാത്മകതയും ഉയർത്തിക്കാട്ടുന്ന സണ്ണിഫെസ്റ്റിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർ പാർക്കിംഗ് സംബന്ധമായ…

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ജൂൺ 28-നു

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2026–27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2026 ജൂൺ 28-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് എൽമോണ്ടിലുള്ള സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ വെച്ചു നടക്കും. 2026–27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ടാഥിതി ബിഷപ്പ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയിൽ പ്രാർത്ഥനാപൂർവ്വം സംബന്ധിക്കുവാൻ താല്പര്യപ്പെടുന്നു. റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്)…

സംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്

ഡാലസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. “സ്വർഗ്ഗീയ നാദം ” (Volume 46) എന്ന സംഗീതപരമ്പരയുടെ ഭാഗമായി പ്രശസ്ത താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ രാജൻ കോരയുമായി മുഖാമുഖം പരിപാടി നടക്കും. ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി ശ്രദ്ധേയ സാന്നിധ്യമായ രാജൻ കോര , താളവാദ്യം, ഗാനരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യയിലെ പ്രശസ്ത ഗായകസംഘമായ **ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ “ഹാർട്ട് ബീറ്റ്സ്”** സംഗീതസംഘവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം, നിരവധി രാജ്യങ്ങളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1980-ൽ ഹാർട്ട് ബീറ്റ്സിൽ അംഗമായ രാജൻ കോര , 1992-ൽ സംഘത്തിന്റെ നേതൃത്വചുമതല ഏറ്റെടുത്തു. 2000 വരെ അദ്ദേഹം ഈ നിലയിൽ സേവനമനുഷ്ഠിച്ചു. സംഗീതരംഗത്തെ അനുഭവങ്ങളും ഹാർട്ട്…

നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

നോർത്ത് പ്ലെയിൻഫീൽഡ് (ന്യൂജേഴ്‌സി) : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് നോർത്ത് പ്ലെയിൻഫീൽഡ് സെന്റ് ബസേലിയോസ് – ഗ്രിഗോറിയോസ് (SBSG) മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണും കൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ…

സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം

ന്യൂയോർക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്  സ്ഥാനാർത്ഥി ഡാരിയലിസ അവില ഷെവലിയർക്ക് അട്ടിമറി വിജയം. ന്യൂയോർക്കിലെ പതിമൂന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ, അഞ്ച് തവണ എം.പിയായിരുന്ന പ്രമുഖ ഡെമോക്രാറ്റിക് നേതാവ് അഡ്രിയാനോ എസ്പയ്യത്തിനെ  പരാജയപ്പെടുത്തിയാണ് 32-കാരിയായ ഡാരിയലിസ വിജയം കൊയ്തത്. സി.യു.എൻ.വൈ സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർത്ഥിനിയാണ്. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ  പിന്തുണയോടെയാണ് ഡാരിയലിസ മത്സരിച്ചത്. നിലവിലെ ഡെമോക്രാറ്റിക് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ഈ പരാജയം. പാർട്ടിയിലെ പ്രമുഖ നേതാക്കളുടെയും വൻകിട കോർപ്പറേറ്റുകളുടെയും ഫണ്ടിന്റെയും പിന്തുണ എസ്പയ്യത്തിനുണ്ടായിരുന്നിട്ടും, സാധാരണക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളും ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടിയാണ് ഡാരിയലിസ അട്ടിമറി വിജയം നേടിയത്. ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ ചരിത്ര വിജയം.

അമേരിക്കയിലെ നീണ്ട വേനലവധി: കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ? (ഭാഗം1): പിന്റോ കണ്ണംപള്ളി

അമേരിക്കയിൽ ജൂൺ മാസം ആരംഭിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ മെയ് അവസാനവാരമോ ജൂൺ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതൽ 100 ദിവസം വരെ നീളുന്ന ഒരു ദീർഘ അവധിക്കാലം. പല സ്കൂൾ ജില്ലകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനേഷനുകൾ, ആരോഗ്യരേഖകൾ, മെഡിക്കൽ പരിശോധനകൾ എന്നിവ പുതുക്കി സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികൾക്ക് വിശ്രമത്തിന്റെയും കുടുംബങ്ങൾക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു. ന്യൂജേഴ്‌സി, ന്യൂയോർക്ക്, മേരിലാൻഡ്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ജൂൺ മധ്യത്തിലോ അവസാനത്തിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ടെക്സസ്, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം…

മാപ്പ് ഓണാഘോഷം 2026 ഒരുക്കങ്ങൾ ഊർജിതമായി മുന്നേറുന്നു

ഫിലാഡൽഫിയ: ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും സദ്യയും, സാംസ്കാരിക പരിപാടികളും സജീവം. ഏപ്രിൽ 2026 ൽ ലിജോ പി ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചെസ്സ് -ക്യാരംസ് ടൂർണമെന്റിന്റെ വമ്പിച്ച വിജയത്തിന് ശേഷവും ,മെയ് 2026ൽ മില്ലി ജോർജിന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും ആദരവിന്റെയും നിറവിൽ നടന്ന മദേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് ശേഷവും മാപ്പ് ഓണാഘോഷത്തിനായി ഒരുങ്ങുന്നു മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനും ആയി വിവിധ കലാസാംസ്കാരിക പരിപാടികൾ കോഡിനേറ്റ് ചെയ്യാൻ മിസ്റ്റർ സാബു സക്കറിയയും ഓണസദ്യയുടെ ഒരുക്കങ്ങൾ ക്രമീകരിച്ച് മിസ്റ്റർ ലിബിൻ പുന്നശ്ശേരിയും നേതൃനിരയിൽ സജീവമാണ്. രാഷ്ട്രീയ സിനിമാരംഗത്തെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു എന്ന് മാപ്പ് പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു . സിംഗിൾ ടിക്കറ്റ് 30ഡോളർ, ഫാമിലി ടിക്കറ്റ്…

ഇന്ത്യയിലെ ഗ്രാമീണ വികസനത്തിനായി കാലിഫോർണിയയിൽ $4 മില്യൺ (33 കോടിയിലധികം രൂപ) സമാഹരിച്ചു

ഓറഞ്ച്, കാലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ 4 മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി. ‘ബെർക്ക്‌ലി ഹാസ്’ മായി സഹകരിച്ച് പ്രവർത്തിക്കുന്ന ‘സ്മാർട്ട് വില്ലേജ് മൂവ്‌മെന്റ്’ സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ്  ഈ തുക സമാഹരിച്ചത്. കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ SVM-ന് സാധിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ. ജെ. ശ്രീനിവാസ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മനു ഷാ, SVM സ്ഥാപകൻ ഡോ. അനിൽ ഷാ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്കായി ഐഐടി ഖരഗ്പൂരുമായി  സഹകരിച്ച് കുറഞ്ഞ ചെലവിലുള്ള ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം വികസിപ്പിക്കും. കൂടാതെ 13 ലക്ഷത്തിലധികം…

ഹോർമുസ് ഒരിക്കലും പഴയതുപോലെയാകില്ല; അതിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും ഇറാന്റേതായിരിക്കും: ഗാലിബാഫ്

ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന സുപ്രധാന ചർച്ചകൾക്ക് ശേഷം, ഇറാന്റെ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ പ്രസ്താവന പുറത്തുവന്നു. ടെഹ്‌റാന്‍: ഇറാനും യുഎസും തമ്മിൽ സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന നിർണായക ചർച്ചകൾക്ക് ശേഷം, ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഗർ ഗാലിബാഫ് ഒരു സുപ്രധാന പ്രസ്താവന നടത്തി. ഹോർമുസ് കടലിടുക്ക് ഒരിക്കലും പഴയതുപോലെയാകില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുദ്ധത്തിനു മുമ്പത്തെപ്പോലുള്ള കപ്പൽ ഗതാഗതം ഇനി സാധ്യമാകില്ലെന്നും, ഹോർമുസിന്റെ നടത്തിപ്പ് പൂർണ്ണമായും ഇറാനിയൻ ഭരണകൂടത്തിന്റെ കൈകളിലായിരിക്കുമെന്നും ഗാലിബാഫ് വ്യക്തമായി പ്രസ്താവിച്ചു. ഇറാൻ യുഎസിനെ വിശ്വസിക്കുന്നില്ല, ഭാവിയിൽ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം, ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു ടെലിഫോണിക് ഹോട്ട്‌ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗാലിബാഫ് പറഞ്ഞു. ഈ ഹോട്ട്‌ലൈൻ വഴി, യുഎസിനോ മറ്റേതെങ്കിലും രാജ്യത്തിനോ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട എന്തെങ്കിലും എതിർപ്പുകളോ ആശങ്കകളോ…

ഇറാനിൽ അധികാര പോരാട്ടത്തിന്റെ സൂചനകളോ?; രഹസ്യ കത്ത് ചോർച്ച മൊജ്തബ ഖമേനിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു

ഒരു രഹസ്യ കത്തിന്റെ ആവിർഭാവം ഇറാനിൽ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. അമേരിക്കയുമായുള്ള ചർച്ചകൾ, അധികാര സന്തുലിതാവസ്ഥ, മൊജ്തബ ഖമേനിയുടെ നേതൃത്വപരമായ കഴിവുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുകയും ചെയ്തു. ടെഹ്‌റാന്‍: ഇറാനിയൻ രാഷ്ട്രീയം പുതിയ വിവാദവുമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അമേരിക്കയുമായുള്ള ചർച്ചകൾക്കിടെ രഹസ്യമായി എഴുതിയതായി പറയപ്പെടുന്ന കത്ത് ചോർന്നത് രാജ്യത്തെ അധികാര വൃത്തങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചു. യുഎസുമായുള്ള ചർച്ചകൾക്കുള്ള ഉന്നത നേതൃത്വത്തിന്റെ വ്യവസ്ഥകൾ കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വെളിപ്പെടുത്തൽ ചർച്ചാ പ്രക്രിയയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുക മാത്രമല്ല, രാജ്യത്തെ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും കാരണമായി. അമേരിക്കയുമായുള്ള ചർച്ചകളുമായി ബന്ധപ്പെട്ട വളരെ സെൻസിറ്റീവ് രേഖകൾ താൻ കണ്ടതായി ഒരു കടുത്ത എംപി സ്റ്റേറ്റ് ടെലിവിഷനിൽ അവകാശപ്പെട്ടതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രസ്താവനയെത്തുടർന്ന്, പരിപാടി പെട്ടെന്ന് നിർത്തിവച്ചു, പ്രസക്തമായ ഭാഗങ്ങള്‍ പിന്നീട് നീക്കം ചെയ്തു. ഈ…