ആകര്‍ഷകമായ പ്രൈസ് മണിയുമായി ആവേശക്കൊടുമുടിയേറുന്ന ടിസാക്ക് അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച

ഹൂസ്റ്റണ്‍: തൊട്ടുമുന്നില്‍ നില്‍ക്കുന്ന എതിരാളിയെ കമ്പക്കയറില്‍ കൊരുത്ത് വലിക്കുന്ന ആവേശോജ്വലമായ ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയികളെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെയും കാത്തിരിക്കുന്നത് പതിനായിരക്കണക്കിന് ഡോളറിന്റെ പ്രൈസ് മണി. ടിസാക്ക് അണിയിച്ചൊരുക്കുന്ന ഈ പെരുംപോരാട്ടം, ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ (Fort bend County Epicenter – Indoor air- conditioning) പടഹധ്വനി മഴങ്ങുന്ന അന്തരീക്ഷത്തില്‍ അരങ്ങേറും. പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 മല്‍സരമെന്നത് മറ്റൊരു ചരിത്രമെഴുതും. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിക്കുമിത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഈ വടംവലി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കച്ചമുറുക്കി…

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് 11 ന്‌

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ് 11 നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സൗത്ത്  ഈസ്റ്റ് റീജിയൻ സെന്റർ ബി ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ആശിഷ്  തോമസ്,(വികാർ ചിക്കാഗോ മാർത്തോമാ ചർച് )  മുഖ്യ സന്ദേശം നൽകും. സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: prayer തിങ്കൾ –ആഗസ്റ് 11 – 2025,സമയം: രാത്രി 8-00 (ഇഎസ്ടി) കൂടുതൽവിവരങ്ങൾക്കു റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി). റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സി‌എഫ് വൈസ് പ്രസിഡന്റ്) ഈശോ മാളിയക്കൽ (എസ്‌സി‌എഫ് സെക്രട്ടറി) സി. വി. സൈമൺകുട്ടി (എസ്‌സി‌എഫ് ട്രഷറർ)

ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു

ഫോമാ നേതാവും മുൻ ജോയിന്റ് സെക്രട്ടറിയും മുൻ ഉപദേശക സമിതി ചെയർമാനുമായ സ്റ്റാൻലി കളത്തിലിന്റെ പിതാവ് ഫിലിപ്പ് വർഗീസ് കളത്തിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഡിമലയാളി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേരിൽ, ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനവും പ്രാർത്ഥനകളും അറിയിക്കുന്നു.

കൗമാരക്കാരൻ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചു: രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു

റാന്റോൾഫ് കൗണ്ടി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഒരു കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്സ് (36), ആമി ലീ ലോക്ലിയർ (42) എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ മെയ് മാസത്തിലാണ് ആഷെബോറോയിലെ ഒരു വീട്ടിൽ കൗമാരക്കാരനെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്വേഷണത്തിൽ വീട്ടിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി. തുടർന്ന് ജൂലൈയിൽ ഗ്രാൻഡ് ജൂറി ഇരുവർക്കുമെതിരെ കുറ്റം ചുമത്തി. കാരി ജോ ഗ്രേവ്സിനെതിരെ സെക്കൻഡ്-ഡിഗ്രി കൊലപാതകത്തിനും ആമി ലീ ലോക്ലിയറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിട്ടുള്ളത്. ജൂലൈ 31-ന് ഇരുവരേയും റോബ്സൺ, കംബർലാൻഡ് കൗണ്ടികളിൽ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാകാത്തതിന് ഇരുവർക്കുമെതിരെ നേരത്തെയും വാറന്റ് നിലവിലുണ്ടായിരുന്നു. ഗ്രേവ്സിന് ജാമ്യം…

അമേരിക്കയിലെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി മലയാളി അസോസിയേഷന്‍ ടാമ്പാ തുടക്കം കുറിക്കുന്നു

ടാമ്പാ (ഫ്ലോറിഡ): അടുത്ത രണ്ടു മാസക്കാലത്തോളം അമേരിക്കയില്‍ അങ്ങോളമിങ്ങോളം കൊണ്ടാടുന്ന ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, ഫ്ലോറിഡയിലെ മലയാളി അസോസിയേഷന്‍ ടാമ്പായുടെ ഓണാഘോഷം ഓഗസ്റ്റ് 9 ശനിയാഴ്ച അരങ്ങേറും. അന്നേ ദിവസം രാവിലെ 11:00 മണിക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ക്ക് തിരി തെളിയുക. വാദ്യമേളത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേല്‍ക്കുന്ന ഘോഷയാത്ര, സാംസ്‌കാരിക-സാമുദായിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, വൈവിധ്യമാര്‍ന്ന മികച്ച കലാപരിപാടികള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.

സ്റ്റാറ്റൻ ഐലൻഡ് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാൾ ഓഗസ്റ്റ് 15-16 തിയ്യതികളില്‍

സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): പരിശുദ്ധ കന്യക മറിയാമിന്റെ വാങ്ങിപ്പു പെരുനാൾ സ്റ്റാറ്റൻ ഐലൻഡ് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തില്‍ (130 Park Avenue, Staten Island, NY) 2025 ഓഗസ്റ്റ് 15-16 (വെള്ളി, ശനി) തിയ്യതികളില്‍ ആഘോഷിക്കും. സെയിന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ് ആയിരിക്കും മുഖ്യകാർമികത്വം വഹിക്കുക. ഓഗസ്റ്റ് 10 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പതാക ഉയർത്തൽ ചടങ്ങോടെ പെരുന്നാൾ ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. കാര്യപരിപാടികൾ: ഓഗസ്റ്റ് 15 വെള്ളിയാഴ്ച: വൈകുന്നേരം 6:00 മണിക്ക് സന്ധ്യാ നമസ്‌കാരം ആരംഭിക്കും. തുടർന്ന് ഫാ. ഡോ. നൈനാൻ വി. ജോർജ് വചനശുസ്രൂഷ നിർവഹിക്കും. ഓഗസ്റ്റ് 16 ശനിയാഴ്ച: രാവിലെ 8:30 ന് പ്രഭാത നമസ്‌കാരം ആരംഭിക്കും. തുടർന്ന് 9:30 ന് വിശുദ്ധ കുർബാന ആഘോഷിക്കും. ഫാ. ഡോ.…

അമേരിക്കയുടെ എഫ്-35 സ്പെയിൻ നിരസിച്ചത് നേറ്റോയിൽ ട്രം‌പിനേറ്റ വന്‍ തിരിച്ചടി

അമേരിക്കൻ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് F-35 വാങ്ങാൻ നേറ്റോ രാജ്യമായ സ്പെയിൻ വിസമ്മതിച്ചു. ബജറ്റ് പരിമിതികളും യൂറോപ്യൻ ഓപ്ഷനുകളെ ആശ്രയിക്കുന്നതും കാരണമാണ് ട്രം‌പിനെ ഞെട്ടിച്ചുകൊണ്ട് സ്പെയിൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്. പല രാജ്യങ്ങളോടും അമേരിക്കയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് എഫ്-35 വാങ്ങാന്‍ ട്രം‌പ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ, തങ്ങള്‍ ആ ജെറ്റ് വാങ്ങില്ലെന്ന് സ്പാനിഷ് സർക്കാർ പ്രഖ്യാപിച്ചു. അവരുടെ വ്യോമസേന യൂറോപ്പിൽ നിർമ്മിച്ച ജെറ്റുകൾക്ക് മുൻഗണന നൽകുമെന്ന് മാഡ്രിഡിലെ പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമായി പറഞ്ഞു. സ്പെയിനിന്റെ ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ട്രം‌പിനേറ്റ തിരിച്ചടിയായി. സ്പെയിനിന്റെ ഈ നടപടി യുഎസ്-സ്പെയിൻ ബന്ധങ്ങളിൽ പുതിയ കോളിളക്കം സൃഷ്ടിച്ചേക്കാം. സ്പെയിൻ ഇപ്പോൾ യൂറോഫൈറ്റർ, ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) പോലുള്ള യൂറോപ്യൻ വിമാനങ്ങളെയാണ് പരിഗണിക്കുന്നത്. ഈ രണ്ട് ജെറ്റുകളും സാങ്കേതികമായി പുരോഗമിച്ചവയാണ്. കൂടാതെ, F-35 നേക്കാൾ ലാഭകരവുമാണെന്ന് പറയപ്പെടുന്നു. പ്രതിരോധ വിശകലന…

ജോർജിയയിലെ സൈനിക താവളത്തിൽ വെടിവയ്പ്പ്; അഞ്ച് സൈനികര്‍ക്ക് വെടിയേറ്റു

ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് ആർമി ബേസിൽ അക്രമിയുടെ വെടിയേറ്റ് അഞ്ച് യുഎസ് സൈനികർക്ക് പരിക്കേറ്റു. ഇന്ന് (ബുധനാഴ്ച) രാവിലെ 10:56 ന് രണ്ടാം ആർമർഡ് ബ്രിഗേഡ് സമുച്ചയത്തിലാണ് സംഭവം. മുഴുവൻ ബേസും ഉടൻ തന്നെ ലോക്ക്ഡൗൺ ചെയ്യുകയും രാവിലെ 11:35 ന് അക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം എഫ്ബിഐയും ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനും അന്വേഷിക്കുന്നു. അക്രമി സൈനികനാണോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ സൈന്യം നൽകിയിട്ടില്ല. പരിക്കേറ്റ സൈനികരെ ആർമി കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ അവസ്ഥയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10:56 ഓടെയാണ് ബേസിലെ രണ്ടാം ആർമർഡ് ബ്രിഗേഡ് കോംബാറ്റ് ടീം (എബിസിടി) സമുച്ചയത്തിൽ വെടിവയ്പ്പ് ആരംഭിച്ചത്. തൊട്ടുപിന്നാലെ, സൈന്യവും പോലീസും അടിയന്തര ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാവിലെ 11:35 ന്, ആക്രമണകാരിയെ…

അരിസോണയില്‍ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു; നാല് പേർ വെന്തുമരിച്ചു

അരിസോണ: അരിസോണയില്‍ മെഡിക്കൽ ട്രാൻസ്പോർട്ട് വിമാനത്തിന് തീപിടിച്ച് തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നവാജോ നേഷൻ പ്രദേശത്തെ ചിൻലെ വിമാനത്താവളത്തിന് സമീപമാണ് വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ അപകടം നടന്നത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചതനുസരിച്ച്, ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിയിൽ നിന്ന് പറന്നുയർന്ന് ചിൻലെയിലെ ഒരു ഗുരുതര രോഗിയെ കൊണ്ടുപോകാൻ അയച്ചതായിരുന്നു ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 300 വിമാനം. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ആരോഗ്യ പ്രവർത്തകരും ഉണ്ടായിരുന്നു. വിമാനം ലാൻഡിംഗിന് മുമ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് തീപിടിച്ചു. ലാൻഡിംഗിനിടെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതാണ് അപകടത്തിന് കാരണമെന്ന് നവാജോ പോലീസ് കമാൻഡർ എമ്മെറ്റ് യാസി പറഞ്ഞു. ഉച്ചയ്ക്ക് 12:44 ഓടെ ആകാശത്ത് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ഗോത്ര അധികൃതർ പറഞ്ഞു. തൊട്ടുപിന്നാലെ അത് നിലത്തു വീണു. അപകടത്തെക്കുറിച്ച് അന്വേഷണം…

‘എനിക്കൊന്നും അറിയില്ല, ഞാൻ അന്വേഷിക്കും’: റഷ്യയിൽ നിന്ന് അമേരിക്ക യുറേനിയം വാങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രം‌പിന്റെ മറുപടി

വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ യുഎസും യൂറോപ്പും ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. അമേരിക്ക യുറേനിയവും മറ്റ് വസ്തുക്കളും റഷ്യയിൽ നിന്ന് ഇപ്പോഴും വാങ്ങുന്നുണ്ടെന്ന ഇന്ത്യയുടെ വാദം ശരിയാണോ എന്ന് ട്രംപിനോട് ചോദിച്ചപ്പോൾ, എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഞാൻ അത് അന്വേഷിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. റഷ്യയുമായി ഞങ്ങൾ ഒരു കൂടിക്കാഴ്ച നടത്താൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. “എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. യുദ്ധം തടയുക എന്നതാണ് എന്റെ ശ്രമം, ഇതാണ് ഏറ്റവും വലിയ മുൻഗണന,” അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ചൊവ്വാഴ്ച ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്ന് വിളിക്കുകയും ഇന്ത്യയുടെ ഇറക്കുമതി തീരുവ അതായത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ വർദ്ധിപ്പിച്ചേക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്…