നാഷണൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 കൺവെൻഷനിൽ വേണു രാജാമണി പങ്കെടുക്കും: സണ്ണി മാളിയേക്കൽ

ഡാളസ്: നാഷണൽ  അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ്  അഫയേഴ്‌സ്  2024 മെയ് 28 മുതൽ 31 വരെ ന്യൂ ഓർലിയൻസ്, LA-ൽ  സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് & ലീഡർഷിപ്പ് കോൺഫറൻസിലും  വേണു രാജാമണി പങ്കെടുക്കും നാഷണൽ ഫയർ  സ്പ്രിംഗ്ളർ അസോസിയേഷൻ( NAFSA) അസ്സോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേറ്റേഴ്സ്, അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനും വിനിമയത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ്. വേണു രാജാമണി ( ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പ്രൊഫസർ, സീനിയർ അഡ്വൈസർ, സെൻ്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗ്, ജനീവ ചീഫ് മെൻ്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (ഇൻ്റർനാഷണൽ), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്കൂൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ബാഹ്യ സഹകരണം), കേരള സർക്കാർ,നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി,ദുബായിലെ ഇന്ത്യൻ കോൺസൽ…

സിജു മാളിയേക്കൽ (45)സിയാറ്റിലില്‍ അന്തരിച്ചു

സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ – മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലില്‍ അന്തരിച്ചു. ഭാര്യ: ജാൻസി ജോസഫ് മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ. ലിയോ പാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം: ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ (St Stephen the Martyr church, 13055 SE 192ND ST, RENTON, WA 98058, USA) സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ. കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649

വേനൽ മേഘജം (കവിത): പുലരി

പൊരിയുന്ന വേനലിൽ വരളുന്ന തൊണ്ടയുമായ് ഇലനാമ്പു വേഴാമ്പലായ് കാർമേഘദയകാത്തു വാനവും നോക്കി ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു കുളിർ കാറ്റായി ഹരിത പത്രങ്ങൾ തലയാട്ടി രസിക്കുന്നു പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ്: സെന്റ്റ് ബാർണബസ് ഓർത്തഡോക്‌സ് മിഷൻ ഇടവകയിൽ രജിസ്ട്രേഷൻ നടന്നു

വാഷിംഗ്‌ടൺ: മലങ്കര ഓർത്തഡോക്‌സ് ‌സുറിയാനി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 21 ഞായറാഴ്‌ച സെൻ്റ് ബാർണബസ് ഓർത്തഡോക്‌സ് മിഷൻ ഇടവകയിൽ നടന്നു. കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്, നിക്കോൾ വർഗീസ്, നോയൽ വർഗീസ് എന്നിവരടങ്ങിയ സംഘം ഇടവക സന്ദർശിച്ചു വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അനൂപ് തോമസ് (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.കോൺഫറൻസിൻ്റെ സ്ഥലം, തീയതി, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഐറിൻ ജോർജ്ജ്‌ നൽകി. കോൺഫറൻസിന്റെ സ്മ‌രണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ…

ഹഷ് മണി കേസിൽ ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തു രഹസ്യാന്വേഷണ വിഭാഗം

ന്യൂയോർക് :മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ക്രിമിനൽ  ഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തെയ്യാറെടുത്തു  രഹസ്യാന്വേഷണ വിഭാഗം. എന്തുചെയ്യണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മീറ്റിംഗുകൾ നടത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്തു,  ജഡ്ജി  ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത് .വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു. “ഞങ്ങൾ ഇതുവരെ ഒരു തടവുശിക്ഷ ആവശ്യപ്പെട്ടിട്ടില്ല “എന്നാൽ പ്രതി അതിനായി ശ്രമിക്കുന്നതായി തോന്നുന്നു.” അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ക്രിസ് കോൺറോയ് പറഞ്ഞു,ജഡ്ജി ട്രംപിനെ കോടതിയിലെ ഹോൾഡിംഗ് സെല്ലിൽ പാർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല, 2016 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയൽസിന് അന്നത്തെ അഭിഭാഷകനായ മൈക്കൽ കോഹൻ നൽകിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവെക്കാൻ ബിസിനസ് റെക്കോർഡുകൾ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡൻ്റ് വിചാരണ…

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം

ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ റീജിയണൽ കൺവെൻഷനും ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയും ഏപ്രിൽ 20  ശനിയാഴ്ച വൈകിട്ട് 5:30 ന് ഫിലാഡഡൽഫിയ വെൽഷ് റോഡിലെ സിറോ മലബാബാർ ഓഡിറ്റോറിയത്തിൽ വച്ച് വൻ പൗരാവലിയുടെ സാന്യധ്യത്തിലും സഹകരണത്തിലും വിജയകരമായി നടത്തപെട്ടു. മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂരിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലിറ്റി മെൽവിന്റെ പ്രാർത്ഥനാ ഗാനത്തെ തുടർന്ന് റീജിയണൽ ചെയർ പദ്മരാജൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫോമാ നാഷണൽ പ്രസിഡന്റ് ഡോ ജേക്കബ് തോമസ് യോഗം ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിയിൽ റീജിയണൽ സെക്രട്ടറി ജോബി ജോൺ പ്രോഗ്രാം എംസിയായി പരിപാടികൾ നിയന്ത്രിക്കുകയും. തുടർന്ന് ഈ വരുന്ന ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന ഗ്ലോബൽ കൺവെൻഷന്റെ…

ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു

തിങ്കളാഴ്ച യുഎസിലെ എലൈറ്റ് സർവകലാശാലകളിൽ സെമിറ്റിക് വിരുദ്ധ, ഭീകരവാദ അനുകൂല പ്രകടനങ്ങൾ അരങ്ങേറിയപ്പോൾ, ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ കാർട്ടറുടെ ഓഫീസ് ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ തകർത്തു “അനിയന്ത്രിതമായ ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ  ജോർജ്ജ്ടൗൺ ഓഫീസ് തകർത്തു,” റെപ് കാർട്ടർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തു, ചുവന്ന പെയിൻ്റ് കൊണ്ട് വികൃതമാക്കിയ ഓഫീസിൻ്റെ ഫോട്ടോയും “ഫ്രീ ഗാസ” എന്ന വാക്കുകളും പ്രതിനിധി പുറത്തു വിട്ടു ഇസ്രായേലിനുള്ള എൻ്റെ പിന്തുണ അചഞ്ചലമാണ്, നിങ്ങളുടെ ഭീഷണി പ്രവർത്തിക്കില്ല. രണ്ടാമതായി, ഉത്തരവാദികളായ കക്ഷികളെ കണ്ടെത്തുകയും നിയമത്തിൻ്റെ പരമാവധി പരിധിയിൽ അവരെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ഒക്ടോബർ 7 ന് ഇസ്രായേലിനെ ആക്രമിക്കുകയും 1,200 പേരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ഭീകര സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യാൻ പോരാടുമ്പോൾ ഇസ്രയേലിനുള്ള പിന്തുണയിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്താൻ…

പമ്പ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 11-ന്

ഫിലാഡല്‍ഫിയ : പമ്പ മലയാളി അസ്സോസിയേഷന്റെ  വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോത്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു. കവയിത്രിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്‍കും. പെന്‍സില്‍വേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും  ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്‌ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്നു് പ്രസിഡന്റ് റവ: ഫിലിപ്പ് മോഡയില്‍ അറിയിച്ചു. മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് അലക്‌സ് തോമസ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേയ്ക്കും മാതൃദിനാഘോഷ പരിപാടികളിലേയ്ക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു. കൂടുതല്‍ വവരങ്ങള്‍ക്ക്: റവ: ഫിലിപ്പ് മോഡയില്‍, 267 565 0335,…

6 ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്‌ പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ

ന്യൂയോർക്ക്: ഇമ്മിഗ്രന്റ്സിനു  വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പ്രോഗ്രാമായ  പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പിൻ്റെ 2024-ലെ 30 വിജയികളിൽ ആറ് ഇന്ത്യൻ അമേരിക്കക്കാരും ഉൾപ്പെടുന്നു.ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ അമേരിക്കക്കാർ. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി  ഓരോരുത്തർക്കും $ 90,000 വരെ ധനസഹായം ലഭിക്കും. 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ്  അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അർത്ഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തിരഞ്ഞെടുക്കപ്പെട്ടതു. 26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതുമുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിംഗ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു, ഇന്ത്യൻ വംശജനായ ആദ്യത്തെ സർജൻ ജനറലും എബോള,…

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞുകവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് . ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് അസോസിയേഷൻ പ്ലാൻ ചെയ്യുന്നത്. പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ ) ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉൽഘാടനം ചെയ്‌തു. കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി ), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി :…