ബോച്ചേയും തേനീച്ചയും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. എൺപതുകളുടെ ആരംഭത്തിൽ വീഡിയോ കാസറ്റുകൾ കേരളത്തിൽ സജീവം ആയിരുന്ന കാലത്ത് സിനിമകൾക്കിടയിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത് തൃശൂർ കേന്ദ്രമായുള്ള ചെമ്മണ്ണൂർ ജ്വല്ലഴ്സിന് പറ്റി ആയിരുന്നു. ആ പരസ്യങ്ങളിൽ എല്ലാം അഭിനയിച്ചിരുന്നതും അവരുടെ ബ്രാൻഡ് അംബാസ്സിഡറും പഴയകാല സിനിമതാരം വിധുബാല ആയിരുന്നു എന്നാൽ കുറെ വർഷങ്ങൾക്കു ശേഷം മറ്റു പല ജ്വല്ലറി ഗ്രൂപ്പുകളും കേരളത്തിൽ ആധിപത്യം സ്‌ഥാപിച്ചപ്പോൾ ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഇളം തലമുറക്കാരൻ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്വയം ബ്രാൻഡ് അംബാസ്സിഡർ ആകുകയും ചെയ്തു പ്രശസ്തിയും പേരും ലഭിക്കുവാൻ അദ്ദേഹം ആദ്യം ചെയ്തത് സമൂഹത്തിൽ വ്യത്യസ്തങ്ങൾ ആയ കാര്യങ്ങൾ ചെയ്യുക എന്നുള്ളതായിരുന്നു. അതിനായി അദ്ദേഹം ആദ്യമേ തന്നെ തന്റെ വസ്ത്രധാരണ ശൈലി മാറ്റി. ജീൻസും ടീഷർട്ടും ധരിച്ചിരുന്ന അദ്ദേഹം പിന്നെ സമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത് അമ്മച്ചിമാർ ധരിക്കുന്ന ചട്ടയും മുണ്ടും ധരിച്ചാണ് ഫുട്ബോൾ…

തീ കെടുത്താൻ വെള്ളമില്ല; രാജ്യം ഭരിക്കാൻ പണമില്ല: കാലിഫോർണിയയിലെ തീപിടിത്തത്തിന് ബൈഡനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ലോസ് ഏഞ്ചൽസിലെ വനങ്ങളില്‍ ആരംഭിച്ച വന്‍ തീപിടിത്തം ഇപ്പോൾ നഗരത്തിലേക്ക് അതിവേഗം പടരുകയാണ്. ഈ വൻ തീപിടുത്തത്തിൽ ഇതുവരെ 5 പേർ മരിച്ചു. 70,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തി. ഇതുവരെ ആയിരത്തിലധികം കെട്ടിടങ്ങൾ ഈ തീപിടിത്തത്തിൽ നശിച്ചു. ഈ തീപിടിത്ത സംഭവത്തിൽ ഡൊണാൾഡ് ട്രംപ് ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചു. തീ അണയ്ക്കാൻ വെള്ളമില്ല, ഫെമയിൽ (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി) പണമില്ല, ഇതൊക്കെയാണ് ബൈഡൻ എനിക്ക് വിട്ടു നല്‍കുന്നതെന്നായിരുന്നു രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രം‌പ് എഴുതിയത്. പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു, “നന്ദി ജോ!” ഗവർണർ ഗാവിൻ ന്യൂസോമും ജോ ബൈഡനും കാലിഫോർണിയ തീപിടുത്തത്തിന് ക്രമീകരണങ്ങൾ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തീപിടിത്തത്തിന് ശേഷം ആളുകളെ സഹായിക്കുന്നതിന് പകരം ഉപേക്ഷിച്ചുവെന്നും ട്രംപ് പറഞ്ഞു. വെള്ളം തിരിച്ചുവിടാനുള്ള നിർദ്ദേശം ഗവർണർ ന്യൂസോം നിരസിച്ചതായി ട്രംപ് ആരോപിച്ചു. ഗവർണർ…

മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു

ന്യൂയോർക് / തിരുവല്ലാ :മലങ്കര മാർത്തോമ്മാ സഭ ജനുവരി  ‘താരക മാസം’ ആയി ആചരിക്കുന്നു.  സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന “മലങ്കര സഭാ താരകം” 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ  ആരംഭ  മാസമായ ജനുവരി എല്ലാ വർഷവും ‘താരക മാസം’ ആയി ആചരിക്കുന്നു. വായനക്കാരുടെ എണ്ണവും സബ്‌സ്‌ക്രിപ്‌ഷനും വർദ്ധിപ്പിക്കുന്നതിനായി 2025 ജനുവരി എല്ലാ ഇടവകകളും ‘താരക മാസം’ ആയി ആചരികണമെന്നു .മലങ്കര മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ നോർത്ത്  അമേരിക്ക ഭദ്രാസനം  ഉൾപ്പെടെ  എല്ലാ ഇടവകകളിലെയും അംഗങ്ങൾക്കും അയച്ച സർക്കുലർ നമ്പർ 146ലൂടെ  അറിയിച്ചു. ഓരോ മാർത്തോമ്മാ ഭവനത്തിലും താരകയുടെ ഒരു പകർപ്പ് എത്തുന്ന തരത്തിൽ ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം.സഭയുടെ ഔദ്യോഗിക മുഖപത്രമായതിനാൽ, മെത്രാപ്പോലീത്തയുടെ കത്ത്, സഭാ വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടങ്ങിയ ലേഖനങ്ങൾ താരകയിലൂടെയാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ, എഡിറ്ററുടെ…

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ട്രംപ് ജയിലിൽ പോകുമോ?; ഹഷ് മണി കേസിൽ സുപ്രീം കോടതിയിൽ എത്തിയ ട്രം‌പ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു

ന്യൂയോര്‍ക്ക്: അശ്ലീല നടിക്ക് പണം നൽകിയ കേസിലെ ന്യൂയോർക്ക് കോടതിയുടെ വിധിക്കെതിരെ നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിലെത്തി. നടിയെ നിശബ്ദയാക്കാൻ പണം നൽകിയ കേസിൽ തനിക്കെതിരായ ശിക്ഷാവിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് ട്രംപിൻ്റെ അഭിഭാഷകർ രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ, ജഡ്ജി ജുവാൻ എം മാർച്ചൻ പ്രഖ്യാപിക്കുന്ന ശിക്ഷാവിധി മാറ്റിവയ്ക്കാൻ ന്യൂയോർക്ക് കോടതി വിസമ്മതിച്ചിരുന്നു. 2024 മേയിലാണ് ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ചൊവ്വാഴ്ച, അപ്പീൽ കോടതി മുഖേന ശിക്ഷാ പ്രഖ്യാപനം സ്റ്റേ ചെയ്യാൻ ട്രംപിൻ്റെ അഭിഭാഷകർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പോൺ താരവുമായുള്ള ട്രംപിൻ്റെ ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ 2024 മേയിൽ ഈ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് ജഡ്ജി മെർച്ചൻ കണ്ടെത്തിയിരുന്നു. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടി സ്റ്റോമി ഡാനിയേല്‍സിനെ നിശ്ശബ്ദയാക്കാന്‍ 1,30,000…

കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത,നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു

ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ്  ഐ എസ് ഡി തുട്ങ്ങിയ  നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ മിക്കവാറും സ്കൂളുകൾ  ഇനി തിങ്കളാഴ്ചയെ തുറക്കൂ, കൂടുതൽ വിവരങ്ങൾ അതതു   ഐ എസ് ഡി വെബ്സൈറ്റുകളിൽ ലഭ്യമാണ് വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശേഷം മഴ ആരംഭിക്കുമെന്ന് ഫോർട്ട് വർത്തിലെ  ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മഞ്ഞുവീഴ്ചയും  ഇടകലർന്ന് മഴ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും, അതായത് തുടക്കത്തിൽ മഞ്ഞുവീഴ്ച കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ ടെക്സസിലെ റോഡുകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച വരെ അപകടകരമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. വെള്ളിയാഴ്ചയോടെ പ്രദേശത്ത് നിന്ന് മഞ്ഞ് നീങ്ങുമെങ്കിലും, റോഡ്…

PCNAK പ്രയർ ലൈൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 19 ന്

ചിക്കാഗോ: നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ ഓൺലൈൻ പ്രാർത്ഥനയ്ക്ക് ജനുവരി 19ന് സെലിബ്രേഷൻ ചർച്ചിൽ വച്ച് ആരംഭം കുറിക്കും. വൈകിട്ട് അഞ്ചരമണിക്ക് ആരംഭിക്കുന്ന സമ്മേളനം നാഷണൽ കൺവീനർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥനയിൽ പങ്കുചേരും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ലോക്കൽ പ്രയർ കമ്മിറ്റിയോട് ചേർന്ന് തുടർ പദ്ധതികൾ ആവിഷ്കരിക്കും. 2026ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ ലോഗോയുടെ ഔദ്യോഗിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും കൺവീനർ നിർവഹിക്കും. ഇതോടനുബന്ധിച്ച് കേരള ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡിന് അർഹനായ പാസ്റ്റർ സാംകുട്ടി മത്തായി ക്കുള്ള അവാർഡ് വിതരണവും ചിക്കാഗോയിലെ സീനിയർ മിനിസ്റ്റേഴ്സ് ആയ പാസ്റ്റർ ജോസഫ്…

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

റിച്ചാർഡ്‌സൺ,(ടെക്സാസ് ):ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളിൻ കൗണ്ടി കമ്മീഷണർ സൂസൻ ഫ്ലെച്ചർ സത്യപ്രതിജ്ഞാ ചടങ്ങ് നി ർവഹിച്ചു . രാജീവ് കാമത്ത് – പ്രസിഡൻ്റ്,മഹേന്ദർ റാവു പ്രസിഡൻ്റ് എലെക്ട്, സുഷമ മൽഹോത്ര – മുൻ പ്രസിഡൻ്റ്, ജസ്റ്റിൻ വർഗീസ് – വൈസ് പ്രസിഡൻ്റ്,ദീപക് കൽറ – സെക്രട്ടറി,അമൻ സിംഗ് – ജോയിൻ്റ് സെക്രട്ടറി ശ്രേയൻസ് ജെയിൻ – ട്രഷറർ , സംഗീത ദത്ത – ജോയിൻ്റ് ട്രഷറർ, ഭാരതി മിശ്ര – ഡയറക്ടർ, ജനാന്തിക് പാണ്ഡ്യ- ഡയറക്ടർ, കലൈവാണി ഷ്ണമൂർത്തി – ഡയറക്ടർ, മനോജ് തോരണാല – ഡയറക്ടർ,നിഖത് ഖാൻ – ഡയറക്ടർ. 2025 ട്രസ്റ്റി എമിരിറ്റസ്, സുധീർ പരീഖ്,ഷബ്നം മോഡ്ഗിൽ, ലാൽ…

ഇസ്രായേലും അമേരിക്കയും മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പു കൂട്ടുന്നുവോ?; ഇറാൻ യുദ്ധപരിശീലനം ആരംഭിച്ചു

വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. ഒരു മൂന്നാം ലോക മഹായുദ്ധത്തിൻ്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളാണ് അതിന് കാരണം. ഇറാൻ തങ്ങളുടെ സൈനിക ശക്തി പ്രകടമാക്കി യുദ്ധാഭ്യാസം തുടങ്ങിക്കഴിഞ്ഞു. ഇറാനെക്കുറിച്ചുള്ള വാചാടോപങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സമയത്താണ് ഈ നടപടി. ഇറാൻ സൈന്യം അടുത്തിടെ രാജ്യത്തിൻ്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ നിലയത്തിന് സമീപം വ്യോമാഭ്യാസം ആരംഭിച്ചു, ഇത് ഒരു പ്രധാന തന്ത്രപരമായ നീക്കമായി കണക്കാക്കപ്പെടുന്നു. ഇറാൻ്റെ ഈ നടപടി അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കുകയാണ്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേൽ തകർത്തതിനും ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കും ഇടയിലാണ് ഇറാൻ തങ്ങളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഈ വലിയ…

ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി.

പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം മുതൽ ഫിലഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച്  നിറഞ്ഞ കവിഞ്ഞ സദസിൽ നടത്തപ്പെട്ടു. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേൽന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ നിഖിൽ സിവർ,philadelphia സിറ്റി കൗൺസിലർ ഡോക്ടർ നീനാ അഹ്മദ്, പെൻസിൽവേനിയ ഗവർണറുടെ ഏഷ്യൻ അഫേഴ്സ് കമ്മിറ്റി ഡയറക്ടർ റൈസിൻ കരു, ഫൊക്കാനാ ജനറൽസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ ആശംസകൾ നേർന്നു. പൊതുസമ്മേളനത്തിൽ വച്ച് സമൂഹത്തിൻറെ നാനാതുറകളിൽ ചെയ്ത സേവനങ്ങളെ മുൻനിർത്തി ബ്ലസൻ മാത്യുവിനും, അറ്റോർണി…

റവ. ഫാ. റെജി പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി

ഷിക്കാഗോ: സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ സെക്രട്ടറിയായി റവ. ഡോ. റെജി പി. കുര്യൻ പ്ലാത്തോട്ടത്തിനെ നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഡോ. റെജി പ്ലാത്തോട്ടം ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജിന്റെ പ്രിൻസിപ്പലായും സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അദ്ധ്യയന വർഷം നാലുവർഷത്തെ ഡിഗ്രി കോഴ്‌സ് തുടങ്ങുന്നതിന് റവ. ഫാ. റെജി പ്ലാത്തോട്ടം നേതൃത്വം നൽകി. ഈ നിയമത്തോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ തന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ തലപ്പാവിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു. സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സിനഡൽ കമ്മിറ്റിയുടെ കൺവീനർ അഭിവന്ദ്യ മാർ ജോസഫ് കല്ലങ്ങൊട്ട് പിതാവാണ് പെർമെനന്റ് സിനഡിന്റെ അംഗീകാരത്തോടെ ഈ നിയമനം നടത്തിയത്. റവ. ഫാ. റെജി പ്ലാത്തോട്ടത്തിന് അമേരിക്കൻ ഐക്യനാട്ടുകളിലെ എസ്ബി അലുംമ്‌നികളുടെ സ്‌നേഹാദരവുകളും അഭിനന്ദനങ്ങളും ഇതോടൊപ്പം നേരുന്നു. റിപ്പോര്‍ട്ട്: ആന്റണി ഫ്രാൻസിസ്