ആലപ്പുഴയുടെ ഹൃദയ ഭാഗത്തുകൂടെയുള്ള മുല്ലക്കൽ റോഡിലൂടെ നടക്കുമ്പോൾ ആണ് ജോസഫ് ജെ പാലത്രയെ കാണുന്നത്. പ്രൈമറി ക്ലാസ്സ്മു തൽ, ഡിഗ്രി പഠനം വരെ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്ത്. മുല്ലക്കൽ റോഡരികിലുള്ള പാലത്ര ജൂവലേഴ്സിൽ എപ്പോഴും ജോസഫ് ഉണ്ടാവും. സംഭാഷണ മദ്ധ്യേ ജോസഫ് ചോദിച്ചു, “കല്ലേലി സാറിനെ കാണാൻ പോകുന്നില്ലേ”? സാറിപ്പോൾ പുറത്തേക്കൊന്നും പോകാറില്ല. അപ്പോഴാണ് ഓർമിച്ചത്, ഇത്തവണ സാറിനെ കണ്ടില്ലല്ലോ. പണ്ടൊക്കെ നാട്ടിലെത്തുമ്പോൾ, വൈകുന്നേരങ്ങളിൽ മുല്ലക്കൽ റോഡിലൂടെ നടന്നുപോകുന്ന സാറിനെ കാണാറുണ്ടായിരുന്നു. എപ്പോഴും ശുഭ്രവസ്ത്രധാരിയായി, ഇടതു കൈ മുണ്ടിനറ്റത്തും, വലതു കൈയ്യിൽ നീളൻ കുടയും പിടിച്ച്, ആലപ്പുഴയുടെ സ്പന്ദനം അറിഞ്ഞുകൊണ്ടുള്ള ആ നടത്തം— കാണുന്നവരോടെല്ലാം സ്നേഹവും, സൗഹൃദവും പങ്കുവെച്ചുകൊണ്ട് സാർ കടന്നുപോകുമ്പോൾ, ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയധികം ആരാധകർ ഉണ്ടാവുക എന്ന് അതിശയപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചിരിമായാത്ത സാറിനെ കാണുമ്പോൾ തന്നെ, അനിർവചനീയമായ ശാന്തി ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുമായിരുന്നു. ജൂൺ…
Category: AMERICA
അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു
പെന്‍സില്‍വാനിയ: അഞ്ചാംപനിയെത്തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ നാല്‍പ്പതുകാരി മരിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ രോഗവ്യാപനത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് അഞ്ചാംപനി മൂലമുള്ള മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഫേഴ്സണ്‍ കൗണ്ടി നിവാസിയായ സ്ത്രീയാണ് ശനിയാഴ്ച മരിച്ചതെന്ന് കൗണ്ടി കൊറോണര്‍ ഗ്രെഗ് ഫര്‍ലോങ് സ്ഥിരീകരിച്ചു. അഞ്ചാംപനി ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ രോഗമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരണത്തെക്കുറിച്ച് പെന്‍സില്‍വേനിയ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പെന്‍സില്‍വേനിയയിലെ 37 കൗണ്ടികളിലായി ഇതുവരെ 676 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് 124 പേര് ചികിത്സയിലാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായി എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ…
ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സെപ്റ്റംബർ രണ്ടാംവാരം ഫ്ലോറിഡയിലെ ലേക്ലാന്റിലെ വീട്ടിലാണ് കുഞ്ഞിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരിക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെസിക്ക ധരിച്ചിരുന്ന ഡയമണ്ട് മോതിരമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞത്.ഇവരെ സെപ്റ്റംബർ 10 വ്യാഴാഴ്ച പോൾക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. ഒക്ടോബര്‍ 13 നു കോടതിയിൽ ഹാജരാക്കും മദ്യപിച്ചാൽ ജെസിക്ക അക്രമാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് പൊലീസിന്…
ജോബി മാത്യു ഡാളസിൽ അന്തരിച്ചു; പൊതുദർശനവും സംസ്ക്കാരവും സെപ്റ്റംബർ 19 ന്
പ്ലേനോ, ടെക്സാസ്: പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാഗം ജോബി മാത്യു (53) സെപ്റ്റംബർ 11 – ന് നിര്യാതനായി.ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുയെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു. ഭാര്യ : ജുബൈൽ മാത്യൂ. മക്കൾ : ജോയൽ, ജോസിയ പൊതുദർശനവും, സംസ്ക്കാര ശ്രിശൂഷയും സെപ്റ്റംബർ 19- ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്ക്കാരം നടക്കും.
ഐക്യവും ദേശഭക്തിയും വിളംബരം ചെയ്ത് ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സ്വാതന്ത്ര്യദിനാഘോഷം; ഖത്തർ ചാപ്റ്ററിന് ഊഷ്മളമായ സ്വാഗതം
ന്യൂയോർക്ക്: “രാഷ്ട്രസേവനം സർക്കാർ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ സായുധസേനയുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരനും പങ്കുവഹിക്കേണ്ട പൊതുകടമയാണ്.” മുൻ കേരള പൊലീസ് മേധാവി ഋഷിരാജ് സിങ് ഐപിഎസ് പറഞ്ഞു. ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യസന്ധത, അച്ചടക്കം, പൗരബോധം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ സ്വാതന്ത്ര്യവും സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (GIC) സംഘടിപ്പിച്ച “ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം” പ്രൗഢഗംഭീരമായ വെർച്വൽ സംഗമമായി നടന്നു. 2026 സെപ്റ്റംബർ 12 ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 10:00 മുതൽ നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രവാസി ഭാരതീയരുടെ ഐക്യവും ദേശീയബോധവും പ്രകടമായി. ഇതോടൊപ്പം പുതുതായി രൂപീകരിച്ച ജി.ഐ.സി ഖത്തർ ചാപ്റ്ററിലെ അംഗങ്ങൾക്ക് ചടങ്ങിൽ ഊഷ്മളമായ…
മന്ത്ര തീർത്ഥയാത്ര 2026: അയോദ്ധ്യ, കാശി, പ്രയാഗ്രാജ് പുണ്യഭൂമികളിലേക്ക് സെപ്റ്റംബർ 18-ന് ആരംഭിക്കുന്നു
മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (MANTRAH) സംഘടിപ്പിക്കുന്ന “മന്ത്ര തീർത്ഥയാത്ര 2026” സെപ്റ്റംബർ 18-ന് ആരംഭിക്കുന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്രയിൽ അയോദ്ധ്യ, കാശി, പ്രയാഗ്രാജ് ഉൾപ്പെടെയുള്ള പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കും. മന്ത്ര തീർത്ഥയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ മാസം തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു . ഒരു ഹൈന്ദവ ആത്മീയ സംഘടന എന്ന നിലയിൽ സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ സനാതന ധർമ്മ വിശ്വാസികളിലേക്കു എത്തിക്കുകയും അവയെ പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്ന ‘മന്ത്ര’ യുടെ ദൗത്യത്തിന്റെ ഭാഗമായാണ് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ വഴിയിൽ തീർത്ഥയാത്രകൾ സംഘടിപ്പിക്കുക എന്നത് ‘മന്ത്ര’ യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുമാണ്. “ആത്മീയതയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് സമർപ്പിക്കുക എന്ന ‘മന്ത്ര’ യുടെ ദൗത്യം ഇത്തരം തീർത്ഥ യാത്ര കളിലൂടെ നിറ വേറ്റപ്പെടുന്നു…
തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു
ടോറോന്റോ: കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ഗഡീസ് ഇൻ കാനഡയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026 മിൽട്ടൺ സ്പോർട്സ് സെന്റർ കമ്മ്യൂണിറ്റി പാർക്കിൽ ആവേശപൂർവ്വം നടന്നു. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തൃശൂർ സ്വദേശികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി. 2024-ൽ ആരംഭിച്ച തൃശൂർ ഗഡീസിന്റെ ആദ്യ പിക്ക്നിക്കിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് ഇത്തവണത്തെ സംഗമം സംഘടിപ്പിച്ചത്. ചെണ്ടമേളം, വടംവലി, കുടുംബ മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, നൃത്തം തുടങ്ങിയ വിവിധ പരിപാടികൾ പിക്ക്നിക്കിന് ആവേശം പകർന്നു. തൃശൂരിന്റെ തനത് ആഘോഷാന്തരീക്ഷം ഓർമിപ്പിച്ച ചെണ്ടമേളവും വടംവലി മത്സരവും പ്രധാന ആകർഷണങ്ങളായി. നാടൻ രുചിയും ഗൃഹാതുരത്വവും പകരുന്ന വിഭവങ്ങളോടെയുള്ള ഭക്ഷണവിരുന്നും ഒരുക്കിയിരുന്നു. ദി ഗ്രാൻഡ് മലബാർ മെഗാ സ്പോൺസറായപ്പോൾ മോഹൻദാസ് കളരിക്കൽ മണികണ്ഠദാസ് – Royal LePage Certified…
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരാക്രമം കാണിച്ച യാത്രക്കാരിയെ മയാമി പോലീസ് അറസ്റ്റ് ചെയ്തു
മയാമി: അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ വസ്ത്രങ്ങൾ പൂർണമായും അഴിച്ചുമാറ്റി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് വനിതാ യാത്രക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സെപ്റ്റംബർ 11-ന് ബാൾട്ടിമോറിൽ നിന്ന് മയാമിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് AA1779 വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ഒമ്പതാം നിരയിൽ ഇരുന്നിരുന്ന യാത്രക്കാരി വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനെ തുടർന്ന് കാബിൻ ജീവനക്കാർ വിവരം പൈലറ്റുമാരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിൽ യുവതി അനുചിതമായി പെരുമാറിയതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാന ജീവനക്കാർ അമേരിക്കൻ എയർലൈൻസ് ഓപ്പറേഷൻസ് വിഭാഗത്തെ വിവരം അറിയിക്കുകയും വിമാനം മയാമിയിൽ എത്തുമ്പോൾ നിയമപാലകരുടെ സഹായം ലഭ്യമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടില്ല. AA1779 മയാമിയിലേക്കുള്ള യാത്ര തുടർന്നു, വെള്ളിയാഴ്ച രാത്രി സുരക്ഷിതമായി മയാമിയിൽ ഇറങ്ങി. വിമാനം ഗേറ്റിലെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ കാത്തുനിന്നിരുന്നതായും തുടർന്ന് വനിതാ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവവുമായി…
ഒക്ലഹോമയിൽ സഹോദരനെ വെടിവെച്ചുകൊന്നു; 11 വയസ്സുകാരി അറസ്റ്റിൽ
ഒക്ലഹോമ: ഒക്ലഹോമയിൽ 15 വയസ്സുള്ള സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന് ആരോ വെടിയേറ്റതായി ഫോൺ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ഈ കൃത്യം ചെയ്തത്. എഡ്മണ്ടിലെ വീട്ടിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കുട്ടികൾ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ ഡിഗ്രി കൊലപാതകക്കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ പ്രായപൂർത്തിയായവർക്കുള്ള കോടതിയിലല്ല, ജൂവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് തോക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
“ഇമ്മാനുവേൽ കൊയ്ത്തുത്സവം 2026” ഒക്ടോബർ 24ന്; ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്!
ഹൂസ്റ്റണ്‍: ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘കൊയ്ത്തുത്സവം 2026’ ഒക്ടോബർ 24 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണി മുതൽ 9 വരെ ഇമ്മാനുവൽ സെൻററിൽ വച്ച് നടത്തപ്പെടുന്നു. വമ്പൻ സമ്മാനങ്ങളുമായാണ് ഇത്തവണ കൊയ്ത്തുൽസവം ഏവരെയും കാത്തിരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി നൽകുന്നത് ഏറ്റവും പുതിയ ‘ടൊയോട്ട കൊറോള ക്രോസ്’! കൂടാതെ സമ്മാന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ആവേശം പകരുന്ന നിരവധി സമ്മാനങ്ങളും, അവസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തി നടക്കുന്ന ഈ ആഘോഷത്തിൽ ഗാനമേള, സ്കിറ്റ്, പാട്ട്, ഡാൻസ്, കലാ-കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ തുടങ്ങി നിരവധി ആകർഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കപ്പ, മീൻകറി, പൊറോട്ട, ഇറച്ചിക്കറി, ദോശ,ചമ്മന്തി,മസാല ദോശ തുടങ്ങി ചക്കപ്പുഴുക്കും ‘നാടൻ തട്ടുകട’യിൽ ഒരുക്കുന്നുണ്ട്. ആഘോഷത്തിന് കൂടുതൽ ആവേശം പകരുന്ന തരത്തിൽ വിവിധ ഉൽപ്പന്നങ്ങളുടെ ലേലവും മറ്റു പരിപാടികൾക്കൊപ്പം അരങ്ങേറും.…
