വീട്ടിൽ പോസിറ്റീവ് എനർജിയും സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആളുകൾ പലപ്പോഴും വാസ്തു ശാസ്ത്ര പരിഹാരങ്ങൾ സ്വീകരിക്കാറുണ്ട്. പ്രധാന കാര്യം, ഇതിന് എല്ലായ്പ്പോഴും വീട്ടിൽ വലിയ മാറ്റങ്ങൾ ആവശ്യമില്ല എന്നതാണ്. നിങ്ങൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ പോലും, വീടിന്റെ ഭംഗി വർദ്ധിപ്പിക്കുകയും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില സസ്യങ്ങൾ നിങ്ങൾക്ക് നടാം. വാടക വീടുകളിൽ താമസിക്കുന്നവർ പലപ്പോഴും സ്വന്തമായി ഒരു വീട് വാങ്ങുന്നത് സ്വപ്നം കാണുന്നു. നിങ്ങളും ഒരു വീട് അന്വേഷിക്കുകയും ജീവിതത്തിൽ സന്തോഷം, സമൃദ്ധി, പോസിറ്റീവ് എനർജി എന്നിവ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ചില സസ്യങ്ങൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു, ഫെങ് ഷൂയി എന്നിവ പ്രകാരം, വീട്ടിൽ ചില സസ്യങ്ങൾ നടുന്നത് പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയും ഭാഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമായും, അവ നടുന്നതിന് വീട്ടിൽ വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല. ലക്കി ബാംബൂ –…
Category: AMERICA
വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു
ഓക്‌ലൻഡിൽ പുതിയ അധ്യായം ആഗോളതലത്തിൽ പ്രൊവിൻസുകളുടെ എണ്ണം 83 ആയി ഓക്‌ലൻഡ്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും വേദിയിൽ ഒരുമിപ്പിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ന്യൂസിലാൻഡ് പ്രൊവിൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ന്യൂസിലാൻഡിലെ മലയാളി സമൂഹത്തെ കൂടുതൽ സജീവമായി സംഘടനയുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രൊവിൻസ് പ്രവർത്തനം ആരംഭിച്ചത്. ഓക്‌ലൻഡിലെ മൗണ്ട് റോസ്‌കില്ലിലുള്ള തമിഴ് കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 6-ന് നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഫാർ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് കിരൺ ജെയിംസ് എന്നിവർ പങ്കെടുത്തു. പുതിയ പ്രൊവിൻസിന്റെ പ്രസിഡന്റായി റോബിൻ കെ. ബാബു, വൈസ് പ്രസിഡന്റായി ഷാൻ ഷാജി കുമാർ, സെക്രട്ടറിയായി ബെൻസി ഫ്രാൻസിസ്,…
ലേബർ ഡേ 2026: അമേരിക്കയെ പടുത്തുയർത്തിയ കരങ്ങളെ ആദരിക്കുന്ന ദിനം: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ
2026 സെപ്റ്റംബർ 7 തിങ്കളാഴ്ച അമേരിക്കയിലുടനീളം ലേബർ ഡേ (തൊഴിൽ ദിനം) ആഘോഷിക്കുകയാണ്. മിക്ക അമേരിക്കക്കാർക്കും ഇത് ദീർഘിച്ച ഒരു വാരാന്ത്യമാണ്; കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കാനും, വിനോദയാത്രകൾക്കും, ഷോപ്പിംഗിനും, കായികവിനോദങ്ങൾക്കും, വേനൽക്കാലത്തിന് വിടപറയാനുമുള്ള ഒരു സമയം. അതുകൊണ്ടുതന്നെ, വേനൽക്കാലത്തിന്റെ ഔദ്യോഗികമല്ലാത്ത സമാപനമായാണ് പലരും ഈ ദിനത്തെ കാണുന്നത്. എന്നാൽ ലേബർ ഡേ എന്നത് വെറുമൊരു അവധിദിവസം മാത്രമല്ല. അമേരിക്കയെ ഇന്നത്തെ നിലയിൽ പടുത്തുയർത്താനും അതിനെ ശക്തമായി നിലനിർത്താനും അഹോരാത്രം പ്രയത്നിച്ച ദശലക്ഷക്കണക്കിന് മനുഷ്യരുടെ അധ്വാനത്തെ ഓർമ്മിക്കാനും ആദരിക്കാനുമുള്ള ദിനമാണിത്. അമേരിക്കൻ തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളുടെ ആഘോഷമായാണ് യു.എസ്. തൊഴിൽ വകുപ്പ് ലേബർ ഡേയെ വിശേഷിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും, ന്യായമായ വേതനത്തിനും, കൃത്യമായ ജോലി സമയത്തിനും, തൊഴിലാളികളുടെ ആത്മാഭിമാനത്തിനും വേണ്ടി ഉയർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളിലാണ് ഈ ദിനത്തിന്റെ വേരുകൾ കിടക്കുന്നത്. വ്യവസായ വിപ്ലവകാലത്ത്…
അതിർത്തി പുനർനിർണ്ണയത്തിലൂടെ ലക്ഷ്യമിട്ട സീറ്റുകളിൽ പകുതിയും റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെടാൻ സാധ്യത
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ജനപ്രതിനിധി സഭയിൽ (ഹൗസ്) ഭൂരിപക്ഷം നിലനിർത്താൻ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിച്ച് സീറ്റുകൾ കൂട്ടാൻ ശ്രമിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. പുതിയ അതിർത്തികൾ നിശ്ചയിച്ച പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നേരിടുന്നത്. ടെക്സസ്, ഫ്ലോറിഡ, ഒഹായോ, നോർത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലെ സുരക്ഷിതമെന്ന് കരുതിയ സീറ്റുകളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, മിസോറി സുപ്രീം കോടതി ഒരു സീറ്റിലെ അതിർത്തി മാറ്റം റദ്ദാക്കിയത് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയായി. തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ചുരുക്കം ചില സീറ്റുകൾ അധികമായി ലഭിച്ചേക്കാമെങ്കിലും, പ്രാരംഭത്തിൽ ലക്ഷ്യമിട്ടതിനേക്കാൾ വളരെ കുറഞ്ഞ നേട്ടം മാത്രമേ പാർട്ടിക്ക് ഉണ്ടാകൂ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രസിഡന്റ് ട്രംപിന്റെ കുറഞ്ഞ ജനപ്രീതിയും ഇറാൻ യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് പാർട്ടിക്ക് തിരിച്ചടിയാകുന്നത്. കൂടുതൽ വിവരങ്ങൾക്കും തത്സമയ അപ്‌ഡേറ്റുകൾക്കുമായി വിവരങ്ങൾ ഔദ്യോഗിക…
ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 15): ജയശങ്കര്‍ പിള്ള
അരുവിപ്പുറവും മറ്റു ക്ഷേത്ര പ്രതിഷ്ഠകളും ആത്മീയതയിലൂടെ സാമൂഹിക വിപ്ലവം ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആഴത്തിൽ പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ക്ഷേത്രപ്രതിഷ്ഠകൾ വെറും മതപരമായ ചടങ്ങുകളുടെ ഒരു പരമ്പരയായിരുന്നില്ലെന്ന് മനസ്സിലാക്കാം. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ ആഴത്തിലുള്ള മാറ്റത്തിന് തുടക്കം കുറിച്ച ആത്മീയ സാമൂഹിക ഇടപെടലുകളായിരുന്നു അവ. ക്ഷേത്രം ആരുടേതാണ്, ദൈവത്തെ ആരാധിക്കാനുള്ള അവകാശം ആർക്കാണ്, ദൈവാനുഭവത്തിന് ജാതി ഒരു മാനദണ്ഡമാണോ, ആരാധന മനുഷ്യരെ വേർതിരിക്കാനുള്ളതാണോ അതോ ഒന്നിപ്പിക്കാനുള്ളതാണോ എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഗുരുവിന്റെ പ്രതിഷ്ഠകൾ ഉയർത്തിയത്. അതുകൊണ്ടുതന്നെ അരുവിപ്പുറം മുതൽ കലവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ വരെയുള്ള അദ്ദേഹത്തിന്റെ യാത്രയെ ഒരു ക്ഷേത്ര പ്രതിഷ്ഠാ ചരിത്രമായി മാത്രം കാണാൻ കഴിയില്ല, അത് ഗുരുവിന്റെ ആത്മീയ ചിന്തയുടെ ക്രമാനുഗതമായ വളർച്ചയും സാമൂഹിക വിപ്ലവത്തിന്റെ പുതിയ ഭാഷയുടെ രൂപീകരണവുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിൽ ക്ഷേത്രങ്ങൾ സാമൂഹിക അധികാരഘടനയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ജാതിയുടെ…
സെപ്റ്റംബറിലെ ഓര്‍മ്മപ്പൂക്കള്‍ (കവിത): എ.സി. ജോര്‍ജ്
അറ്റ്ലാന്റിക്കിന്‍ തീരങ്ങളില്‍ അലയടിക്കും മുദ്രാവാക്യം, ചിക്കാഗോയിന്‍ തെരുവുകളില്‍ ചിന്തിയ ചോരത്തുള്ളികള്‍. എട്ടു മണിക്കൂര്‍ ജോലിതന്‍ അവകാശം വീണ്ടെടുക്കാന്‍, പോരാടിയ തൊഴിലാളി വീരരുടെ സ്മരണയായ് ഈ തിങ്കള്‍. സെപ്റ്റംബറിന്‍ ആദ്യദിനത്തിലെ പുലരിതന്‍ വസന്തത്തില്‍, കൈക്കരുത്തും മനക്കരുത്തും ചേര്‍ത്തുവെച്ച കൈകള്‍ക്കായി, വന്‍കരയിലൊരുമയോടെ ഉയരുന്നു അഭിവാദ്യങ്ങള്‍ വന്ദനങ്ങള്‍. കെട്ടിടങ്ങള്‍ വാനോളം ഉയര്‍ത്തിയ നിശബ്ദനായകര്‍, പാതകളും പാലങ്ങളും പണിതുയര്‍ത്തിയ ശില്പികള്‍, തലപുകഞ്ഞും ചോര നീരാക്കിയും പണിയെടുക്കും തൊഴിലാളികളെ പണിതിട്ടും പണിതിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവരെ ചുട്ടുപൊള്ളും വെയിലില്‍ ഒട്ടിയ വയറുമായി വയലേലകളില്‍ കൃഷിതടങ്ങളില്‍ തുച്ച കൂലിയില്‍ വിയര്‍പ്പു ചിന്തും കരിങ്കല്ലുകള്‍ പൊട്ടിക്കും ഇഷ്ടികകള്‍ തലയില്‍ചുമക്കും അര്‍ദ്ധപട്ടിണിക്കാരാം തൊഴിലാളികളെ അഭിവാദ്യങ്ങള്‍ ഏതെന്ത് തൊഴിലിലും മഹത്വം ദര്‍ശിക്കും നിങ്ങള്‍ക്ക് വന്ദനം. നാടിന്‍ നട്ടെല്ലായ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ ആശംസകള്‍ അധ്വാനത്തിന്‍ മാഹാത്മ്യം വിളിച്ചോതും ഈ വേളയില്‍, സമത്വത്തിന്‍ നാളുകള്‍ക്കായി കൈകോര്‍ക്കാം ഒന്നായി!
ബ്രിട്ടനില്‍ ചീഞ്ഞ പഴങ്ങൾ കഴിച്ച് ലഹരിയിലായ കടന്നലുകള്‍ ആക്രമണകാരികളായി; പരിഭ്രാന്തിയോടെ ജനങ്ങള്‍
ലണ്ടൻ: ബ്രിട്ടനിലെ പല പ്രദേശങ്ങളിലും ചീഞ്ഞ പഴങ്ങൾ കഴിച്ച് ലഹരിയിലായ കടന്നല്‍ കൂട്ടങ്ങള്‍ ജനങ്ങളെ ആക്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ കടന്നല്‍ കൂട്ടം അസാധാരണവും വളരെ ആക്രമണാത്മകവുമായ പെരുമാറ്റം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യം കലർന്ന പഴങ്ങൾ കഴിക്കുന്നത് ഈ കടന്നലുകളെ നിയന്ത്രിക്കാൻ കഴിയാതാക്കുക മാത്രമല്ല, പ്രകോപനമില്ലാതെ സാധാരണക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന്റെ വെളിച്ചത്തിൽ, കീട നിയന്ത്രണ വിദഗ്ധർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽക്കാലത്തിന്റെ അവസാനത്തിൽ, റാണി കടന്നൽ മുട്ടയിടുന്നത് നിർത്തുമ്പോൾ, തൊഴിലാളി കടന്നലുകൾ മധുരമുള്ള ഭക്ഷണങ്ങളും പഴുത്ത പഴങ്ങളും തേടി പുറപ്പെടുന്നു. വീണതും ചീഞ്ഞതുമായ പഴങ്ങളിൽ നിന്ന് സൂര്യപ്രകാശം സ്വാഭാവിക മദ്യം പുറത്തുവിടുന്നു, ഇത് കഴിക്കുമ്പോൾ കടന്നലുകളെ ലഹരിയിലാക്കുകയും അവയെ ആക്രമണകാരികളാക്കുകയും ചെയ്യുന്നുവെന്നാണ് ബ്രിട്ടീഷ് പെസ്റ്റ് കൺട്രോൾ അസോസിയേഷന്റെ (BPCA) സാങ്കേതിക മേധാവി നതാലി ബംഗേ പറയുന്നത്. മദ്യാസക്തിയിലായ കടന്നലുകൾ സമീപത്തുള്ള മനുഷ്യരെയോ മറ്റ് ജീവികളെയോ…
വിമാനത്തിനകത്ത് അക്രമാസക്തനായ യാത്രക്കാരനെ ഡക്ട് ടേപ്പു കൊണ്ട് സീറ്റിൽ ബന്ധിച്ച് പോലീസിന് കൈമാറി
ഡാളസ്: ഡാളസ് -ഫോർട്ട്‌വർത്തിൽ നിന്ന് ന്യൂജെഴ്‌സിയിലെ ന്യൂവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിനകത്ത് യാത്രക്കാരന്‍ അക്രമാസക്തനായതിനെത്തുടര്‍ന്ന് വിമാനം ബാൾട്ടിമോറിലേക്ക് തിരിച്ചുവിട്ടു. സെപ്റ്റംബർ 3-ന് നടന്ന സംഭവത്തിൽ യാത്രക്കാരനെ ഡക്ട് ടേപ്പും പ്ലാസ്റ്റിക് സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ ബന്ധിച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618-ലായിരുന്നു സംഭവം. അധികൃതർ പിന്നീട് യാത്രക്കാരനെ അരിസോണ സ്വദേശിയായ 67 വയസ്സുള്ള ആർതർ ലുണ്ടീൻ (Arthur Lundeen) എന്ന് തിരിച്ചറിഞ്ഞതായി ABC News റിപ്പോർട്ട് ചെയ്തു. വിമാനം യാത്ര തുടരുന്നതിനിടെ ലുണ്ടീൻ പ്രകോപിതനായി ജീവനക്കാരോടും മറ്റു യാത്രക്കാരോടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വംശീയവും സ്വവർഗ്ഗവിരുദ്ധവുമായ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് മറ്റൊരു യാത്രക്കാരനോട് ശാരീരികമായി ആക്രമണപരമായി പെരുമാറിയതോടെയാണ് സ്ഥിതി രൂക്ഷമായത്. വിമാനത്തിലുണ്ടായിരുന്ന മുൻ നിയമപാലന ഉദ്യോഗസ്ഥനായ Juan Mejia ഉൾപ്പെടെയുള്ള യാത്രക്കാരും വിമാന ജീവനക്കാരും…
പൊൻപ്രഭയിൽ ഡാളസ് കേരള അസോസിയേഷൻ; ഗോൾഡൻ ജൂബിലി-തിരുവോണാഘോഷം കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്തു
ഡാളസ്: അമേരിക്കൻ മലയാളി ചരിത്രത്തിലെ സുവർണ്ണ അധ്യായമായ കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി (1976–2026) ആഘോഷങ്ങൾക്കും തിരുവോണാഘോഷങ്ങൾക്കും ലൂയിസ്‌വില്ലയിലെ എന്റക്സ് അരീനയിൽ അവിസ്മരണീയമായ തുടക്കം. പ്രശസ്ത പിന്നണി ഗായകൻ ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് 50-ാം വാർഷിക ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മണിക്ക് തനിമയാർന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഗാനഗന്ധർവ്വൻ, പ്രവാസ ലോകത്ത് മലയാള തനിമയും സംസ്‌കാരവും മൂല്യങ്ങളും നിലനിർത്തുന്നതിൽ ഡാളസ് കേരള അസോസിയേഷൻ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. സദസ്സിനെ പ്രചോദിപ്പിച്ച തന്റെ സന്ദേശത്തിൽ വിനയത്തിന്റെയും സ്‌നേഹത്തിന്റെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു: “സ്ഥാനത്തേക്കാൾ വലിയതാണ് വിനയം; സമ്പത്തിനേക്കാൾ വിലപ്പെട്ടതാണ് സ്‌നേഹം. നമുക്ക് ലഭിച്ചിരിക്കുന്ന പദവികളും സമ്പത്തും കഴിവുകളും മറ്റുള്ളവരിൽനിന്ന് നമ്മെ അകറ്റാനുള്ള കാരണമാകരുത്. കിരീടം ധരിച്ച രാജാവായാൽ പോലും…
മിടായികുന്നിലെ തണൽമരങ്ങൾ (അദ്ധ്യായം – 4): ജയശങ്കര്‍ പിള്ള
പ്ലാറ്റ്ഫോം വിജനമാണ്. ട്രെയിൻ വരുവാനിനിയും സമയമേറെയുണ്ട്. റയിൽവേ ക്രോസ്സും കടന്നു മീരയുടെ കാർ കടന്നു പോകുമ്പോൾ ദേവൻ വെറുതെ കൈ ഉയർത്തി വീശി. പോക്കറ്റിൽ തിരുകിയ ടിക്കറ്റ് എടുത്തു ഒന്ന് കൂടി നോക്കി. സമയം ഇനിയും ഒരു മണിക്കൂറിൽ അധികമുണ്ട്. വെറുതെ പ്ലാറ്റ്ഫോമിൽ കൂടി നടക്കുമ്പോൾ അങ്ങ് ദൂരെ മിടായിക്കുന്നിന് മുകളിലെ കോളേജ് ദൃശ്യമായി. കോളേജിൽ നിന്നും കിഴക്കോട്ടൊള്ള തൊണ്ടു (ഇടവഴി) ഇറങ്ങി പാടവും,ചെറിയ കൈത്തോടും ചാടികടന്നാൽ റയിൽവെ ആയി. കഷ്ടിച്ചു രണ്ടു കിലോമീറ്റർ നടന്നാൽ സ്റ്റേഷനും, മൂവാറ്റുപുഴയാറിനെ വെട്ടിമുറിക്കുന്ന ഇരുമ്പു പാലവുമാണ്. വെറുതെ നിന്ന് മുഷിഞ്ഞപ്പപ്പോൾ ദേവൻ പാളത്തിന്റെ ഓരം ചേർന്നു റയിൽവേ ക്രോസ്സിലേക്ക് നടന്നു. വര്‍ഷങ്ങള്‍ക്കു മുൻപ് ആ ഒരു ചെറിയ കവല ഇന്ന് തിരക്കുള്ള ചെറിയ പട്ടണമായി മാറിയിരിക്കുന്നു. മൂവാറ്റുപുഴയാറിനെ മുറിച്ചുള്ള ഇരുമ്പു പാലത്തിനു അരികിലായി ഒരു രക്തസാക്ഷി കല്ല്. നിരവധിയാളുകളുടെ സ്വപ്നങ്ങളുടെ,…
