ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസ്‌ 2026 ലെ CIO 100 അവാർഡ് സിന്ധു മേനോന്

ഹ്യൂസ്റ്റണ്‍: ഹാരിസ് കൗണ്ടി യൂണിവേഴ്സൽ സർവീസസിന് 2026 ലെ അഭിമാനകരമായ CIO 100 അവാർഡ് കൗണ്ടി ചീഫ് ഇൻഫർമേഷൻ ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറും മലയാളിയുമായ സിന്ധു മേനോന് ലഭിച്ചു. സ്വകാര്യ മേഖലയിൽ വിവര സാങ്കേതിക വിദ്യയിൽ തന്റെ കരിയർ ആരംഭിച്ച സിന്ധു, തുടർന്ന് കാനഡയിലെ ഒന്റാറിയോ ഗവൺമെന്റിൽ ഒരു എന്റർപ്രൈസ് ആർക്കിടെക്റ്റായി പൊതുമേഖലയിലേക്ക് മാറി. ഹാരിസ് കൗണ്ടിയിൽ ചേരുന്നതിന് മുമ്പ്, സിന്ധു നോർത്ത് കരോലിനയിലെ റാലി നഗരത്തിന്റെയും ടെക്സസിലെ സിറ്റി ഓഫ് കോളേജ് സ്റ്റേഷന്റെയും സിഐഒ ആയിരുന്നു. സിന്ധു ഹ്യൂസ്റ്റൺ നഗരത്തിൽ ഇആർപിയുടെ അസിസ്റ്റന്റ് ഡയറക്ടറായും എന്റർപ്രൈസ് ഡാറ്റ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐടിയിലെ തന്റെ കരിയറിൽ, ധനകാര്യം, നിർമ്മാണം, ഇൻഷുറൻസ്, പൊതുമേഖല എന്നിവയുൾപ്പെടെയുള്ളവയില്‍ മാത്രം ഒതുങ്ങാതെ വിവിധ വ്യവസായങ്ങളിൽ ടെക്നോളജി ടീമുകളെ സിന്ധു നയിച്ചിട്ടുണ്ട്. ഉയർന്ന പ്രശസ്തി നേടിയ അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സയൻസ് ബിരുദവും…

ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും

വാഷിങ്ടൺ: ഹൈദരാബാദില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യാമ്പസുകള്‍ ആരംഭിക്കാന്‍ ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയും ലണ്ടന്‍ യൂണിവേഴ്സിറ്റിയും എത്തുന്നതായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഹൈദരാബാദിനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. ഹാര്‍വാർഡ് സര്‍വ്വകലാശാലയും തെലങ്കാനയില്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം യുകെ സന്ദർശിച്ച മുഖ്യമന്ത്രി ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കന്‍ യൂണിവേഴ്സിറ്റികളുമായുള്ള ചർച്ചകൾക്കായി അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.

മിസൂറിയിലെ ക്രിസ്ത്യൻ കൗണ്ടിയിൽ പ്രതിയുടെ വെടിവെപ്പിൽ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

മിസൂറി: മിസൂറിയിലെ ക്രിസ്ത്യൻ കൗണ്ടിയിൽ പ്രതിയുടെ വെടിവെപ്പിൽ രണ്ട് ഡെപ്യൂട്ടി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ പ്രതി റിച്ചാർഡ് ബേർഡിനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൈലാൻഡ്‌വില്ലെയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം ആരംഭിച്ചത്. പ്രതിക്കായുള്ള തിരച്ചിലിനിടയിൽ ചൊവ്വാഴ്ച പുലർച്ചെ റീഡ്സ് സ്പ്രിംഗിന് സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഡെപ്യൂട്ടികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ മുപ്പതുകാരനായ ഗബ്രിയേൽ റമിറസ് ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരിക്കുകൾ ഗുരുതരമല്ല. നൂറിലധികം ഉദ്യോഗസ്ഥരും ഫെഡറൽ ഏജൻസികളും ചേർന്നാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.

ജേർണലിസത്തിന്റെ സേവന ശക്തിയായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക: ഫിലഡൽഫിയ ചാപ്റ്ററിന് പ്രൗഢ പ്രവർത്തനോദ്ഘാടനം

ഫിലഡൽഫിയ: ഉത്തരവാദ മാധ്യമപ്രവർത്തനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ), ഫിലഡൽഫിയ ചാപ്റ്ററിന്റെ, 2026–2028 പ്രവർത്തനവർഷങ്ങളുടെ, ഉദ്ഘാടനം പ്രൗഢമായി നടന്നു. മാധ്യമ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് പ്രവർത്തനോദ്ഘാടനം ഗംഭീരമായി. “ജീർണ്ണതയ്ക്കും മൂല്യച്യുതിക്കും എതിരായ ജേർണലിസത്തിന്റെ ജനുസ്സിലാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാനം” എന്ന ആശയം സമ്മേളനത്തിന്റെ സന്ദേശമായി ഉയർന്നു. വാർത്തകളുടെ വേഗത്തിനും മത്സരത്തിനും അപ്പുറം, സത്യസന്ധതയും വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന മാദ്ധ്യമ പ്രവർത്തനമാണ് , ഇന്നിൻ്റെ ആവശ്യം എന്ന്, പ്രഭാഷകർ ഊന്നിപ്പറഞ്ഞു.. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐ.പി.സി.എൻ.എ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോ. നീന അഹമ്മദ് മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രശസ്ത വാഗ്മിയും സാഹിത്യകാരനുമായ പ്രൊഫ. കോശി തലക്കൽ വിജ്ഞാനപ്രഭാഷണം…

മിടായി കുന്നിലെ തണൽമരങ്ങൾ (ഭാഗം – 3): ജയശങ്കര്‍ പിള്ള

കുന്നിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണു തുടങ്ങിയിരുന്നു. പുതുമണ്ണിന്റെ മണവും വഹിച്ചു പോകുന്ന കാറ്റിനു പറയുവാനേറെ ഉണ്ടെന്നു തോന്നി. സ്റ്റാഫ് കോർട്ടേഴ്സിന്റെ താഴെ മീര കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവൾ കൈ ഉയർത്തി വീശി കാണിച്ചു. പ്രായത്തിന്റെ അസ്ക്യത മായയെ വല്ലാതെ തളർത്തിയിരുന്നു. പക്ഷെ തനിയ്ക്ക് ഇതുവരെ മനസ്സിലാകാത്ത എന്തോ ഒന്ന് മായ തന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് എന്ന തോന്നൽ ദേവനെ അലട്ടിക്കൊണ്ടിരുന്നു. മീരയും സഹപ്രവർത്തകയും കൂടി എന്തോ സംഭാഷണത്തിലായിരുന്നു. കാറിനടുത്തെത്തിയപ്പോൾ, പിൻവാതിൽ തുറന്നു ഇരിക്കാൻ തുടങ്ങുന്ന മായയെ മീര സഹായിക്കുന്നുണ്ടായിരുന്നു. “അങ്കിൾ കയറുന്നില്ലേ ?…” അവൾ ചോദിക്കുന്നതിനിടയിൽ തന്നെ പിൻസീറ്റിലെ വാതിൽ തുറന്നു. “ഇല്ല മോളേ…. നിങ്ങൾ പൊയ്ക്കോളൂ… എന്നെ വിളിക്കാനായി ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്..” ദേവൻ ഡോർ അടച്ചുകൊണ്ട് പറഞ്ഞു. കൃഷ്ണ മീരയുടെ വാക്ക് കേട്ടിട്ടാകാം മായ ചുളിവ് വീണു തുടങ്ങിയ സെറ്റു മുണ്ടിന്റെ കൊന്തൽ ഒതുക്കി ഒതുങ്ങി ഇരുന്നു. “അങ്കിളേ..…

ദൈവാലയം ഇനി ജനങ്ങളിലേക്ക്; മെക്‌സിക്കോയിൽ ചാപ്പൽ ഓൺ വീൽസ്

മൊണ്ടെറെ, മെക്‌സിക്കോ: ദൈവാലയ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ വിശ്വാസികൾക്ക് ദിവ്യകാരുണ്യ ആരാധനയ്ക്കും കുമ്പസാരത്തിനും അവസരമൊരുക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി മെക്‌സിക്കോയിലെ മൊണ്ടെറെ അതിരൂപത. പ്രത്യേകമായി രൂപാന്തരപ്പെടുത്തിയ യാത്രാവാഹനത്തിൽ ഒരുക്കിയ ‘ചാപ്പൽ ഓൺ വീൽസ്’ അഥവാ സഞ്ചരിക്കുന്ന ആരാധനാ ചാപ്പലാണ് അതിരൂപത ആരംഭിച്ചിരിക്കുന്നത്. ദൈവാലയത്തിലേക്ക് വിശ്വാസികൾ എത്തുന്നതിനായി കാത്തിരിക്കാതെ, ദിവ്യകാരുണ്യ സാന്നിധ്യം ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേവാലയ സൗകര്യമില്ലാത്ത പ്രദേശങ്ങളിലും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണമെന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായതെന്ന് ഇതിന്റെ ചുമതലയുള്ള ഫാ. അഡ്രിയാൻ വില്ലാഗ്രാൻ ഗ്വെറേറോ വ്യക്തമാക്കി. 18 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ വാനാണ് ഇതിനായി പ്രത്യേകമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. വാഹനം പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് ദിവ്യകാരുണ്യ സാന്നിധ്യത്തിൽ ഒരേസമയം നാലുപേർക്ക് പ്രാർത്ഥിക്കാൻ കഴിയുന്ന ചെറിയ ആരാധനാമുറിയുണ്ട്. മധ്യഭാഗത്ത് സ്വകാര്യമായി കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും മുൻഭാഗത്ത് ഡ്രൈവർ സീറ്റുമാണ് ഒരുക്കിയിരിക്കുന്നത്. 2026…

ഇന്ത്യൻ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യൺ ഡോളറായി ഉയർന്നു യു.എസ് ട്രഷറി

വാഷിങ്ടൺ: ഇന്ത്യൻ സെക്യൂരിറ്റികളിലെ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം 2025 അവസാനത്തോടെ 390 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് ട്രഷറി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന വിദേശ രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽ തുടരുകയാണ്. ആഗസ്റ്റ് 31-ന് പുറത്തിറക്കിയ ‘പ്രിമിനറി ആനുവൽ റിപ്പോർട്ട് ഓൺ യു.എസ് പോർട്ട്‌ഫോളിയോ ഹോൾഡിങ്സ് ഓഫ് ഫോറിൻ സെക്യൂരിറ്റീസ് അറ്റ് ഇയർ-എൻഡ് 2025’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. യു.എസ് ട്രഷറി വകുപ്പും ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കും ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്സും ചേർവാണ് ഈ സർവേ നടത്തിയത.് കൂടുതൽ യു.എസ് പോർട്ട്‌ഫോളിയോ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇന്ത്യ 12-ാം സ്ഥാനത്താണ്. 2024 അവസാനം 383 ബില്യൺ ഡോളറായിരുന്ന നിക്ഷേപം 7 ബില്യൺ ഡോളർ വർധിച്ച് 390 ബില്യൺ ഡോളറിലെത്തി.…

ഡാളസ് പെന്തക്കോസ്ത് കോൺഫറൻസിൽ സഭകളിലെ ആധുനിക പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച പാസ്റ്റർ ജേക്കബ് മാത്യുവിന്റെ പ്രസംഗം വൈറലാകുന്നു

ഡാളസ് : ആഗസ്റ്റ് 21-23 തീയതികളിൽ ഡാളസിൽ വെച്ച് നടന്ന ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ പ്രഥമ കോൺഫറൻസിൽ പാസ്റ്റർ ജേക്കബ് മാത്യൂ നടത്തിയ പ്രസംഗം അനേകരിലേക്ക് എത്തുകയും അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അമേരിക്കൻ മണ്ണിൽ പൈശാചിക ശക്തികൾ കൂട്ടത്തോടെ വിവിധ മേഖലകളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ പല സംഭവങ്ങളെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ശക്തമായ സന്ദേശത്തിൽ പെന്തക്കോസ്ത് സഭകളിൽപ്പോലും പിശാച് അതിക്രമിച്ചു കടക്കുന്നതിനെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകുകയുണ്ടായി. യേശുക്രിസ്തുവിന്റെ കാലത്തിന് മുമ്പ് ഈജിപ്തിലും റോമിലും ഗ്രീസിലും ബാബിലോണിലുമൊക്കെയുണ്ടായിരുന്ന ദേവീ ദേവതമാർ പുതിയ രൂപത്തിലും ഭാവത്തിലും ഈ ആധുനിക പാശ്ചാത്യ രാജ്യങ്ങളിൽ ആധിപത്യം നടത്താൻ ശ്രമിക്കുന്നു. ക്രിസ്തുവിന്റെ ആഗമനത്തോടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും പറിച്ചെറിയപ്പെട്ട ഇത്തരം ശക്തികൾ ക്രൈസ്തവ സഭകളെ മൊത്തത്തിലും പെന്തക്കോസ്തു സഭകളിൽ ഭാഗികമായെങ്കിലും കടന്നു കയറ്റം നടത്തിക്കഴിഞ്ഞു. ഇതിനെതിരെ സഭകൾ ഉണരേണ്ടിയിരിക്കുന്നു…

ട്രംപിന്റെ ഭീഷണി ഇറാനിൽ ഒരു ഫലവും ഉണ്ടാക്കിയില്ല; മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ പ്രതികാരാക്രമണം നടത്തി

ഇറാനിയൻ താവളങ്ങൾക്ക് നേരെ അമേരിക്കയുടെ പുതിയ ആക്രമണങ്ങൾക്ക് ശേഷം, പ്രതികാര സൈനിക നടപടി ആരംഭിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈന്യം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. അതേസമയം, ജോർദാനും കുവൈത്തും അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ദോഹ (ഖത്തര്‍): ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് താവളങ്ങളിൽ യുഎസ് സൈന്യം പുതിയ വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായി ഇറാന്‍ യു‌എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി. യുഎസിനെതിരായ പ്രതികാരമായാണ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതെന്ന് ഐആർജിസി അവകാശപ്പെട്ടു. ജോർദാനിലെ ഒരു യുഎസ് സൈനിക താവളം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണകാരികൾക്കുള്ള പ്രതികാര നടപടിയായിട്ടാണ് ഐആർജിസി ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇറാന്റെ അവകാശവാദം യുഎസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥിരീകരിച്ചിട്ടില്ല. ബഹ്‌റൈനിലെ ഒരു യുഎസ് സൈനിക താവളത്തിൽ വൻതോതിലുള്ള ഡ്രോൺ ആക്രമണം…

കേരളത്തിന്റെ ഓണപ്പെരുമ അരിസോണയില്‍; കെ.എച്ച്‌.എ ഓണം ആഘോഷിച്ചു

ഫീനിക്സ്‌: അരിസോണയില്‍ കേരള ഹിന്ദൂസ്‌ ഓഫ്‌ അരിസോണ (KHA) യുടെ ആഭിമുഖ്യത്തില്‍ “ഓണം പൊന്നോണം 2026 “ ആഗസ്റ്റ്‌ 22 ശനിയാഴ്ച ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിപൂലമായ ഈ ആഘോഷ പരിപാടികളില്‍ അരിസോണയുടെ നാനാഭാഗങ്ങളില്‍ നിന്നും ഒട്ടനവധി കുടുംബങ്ങളും സമൂഹാംഗങ്ങളും പങ്കെടുത്തു. കെ.എച്ച്‌.എ ഭാരവാഹികളായ ജിജു അപ്പുക്കുട്ടന്‍, വിവേക്‌, ധനീഷ്‌, അരുണ്‍, സജിന്‍ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ചതോടെയാണ്‌ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്കു ഔപചാരികമായി തുടക്കം കുറിച്ചത്‌. ജില്‍സി ഡിന്‍സും പൂര്‍ണിമ സന്തോഷും പരിപാടിയുടെ അവതാരകരായി. പരമ്പരാഗത കേരള തറവാട്‌ ശൈലിയിലുള്ള പശ്ചാത്തലത്തിനു മുന്നില്‍ ഒരുക്കിയ മനോഹരമായ പൂക്കളം കേരളത്തിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിന്‌ മാറ്റേകി. സബിത സുജിത്ത്‌ ചിട്ടപ്പെട്ടുത്തിയവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്‌. തിരുവാതിരയ്ക്ക്‌ സദസ്സില്‍ നിന്ന്‌…