ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ന്

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍‌എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും. പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് പ്രതിനിധി ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു. പ്രൊഫഷണൽ കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ട് വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രഷറര്‍ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്‌…

ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ്

തിരുവനന്തപുരം: ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ചതായി കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷനല്‍ ചെയർമാൻ ആണ് ജെയിംസ് കൂടല്‍. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായും പ്രവർത്തിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാനും എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനുമാണ് ജെയിംസ് കൂടൽ. 1994 മുതല്‍ ബഹ്‌റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തിവരുന്നു. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു.…

കോപ്പേല്‍ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു

ഡാളസ് : ടെക്സാസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയർ ആയ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2018 ൽ ബിജു മാത്യു മത്സരിക്കുമ്പോൾ കോപ്പേൽ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച് വളർന്ന ഒരു വ്യക്തി കൗൺസിലിൽ വിജയിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തുടർന്ന് 2021- ൽ മുപ്പത്തി അഞ്ചിൽ പരം വർഷമായി സിറ്റിയിൽ സ്ഥിര താമസക്കാരനായ മാർക്ക്‌ സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചതും പിന്നീട് പ്രോടേം മേയർ ആയതും. കോപ്പേൽ സിറ്റിയുടെ place – 6 ൽ നിന്നാണ് 2024 ൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ലാ എസി ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അമേരിക്കയിൽ എത്തിച്ചേർന്ന…

മിഷിഗണിൽ ബൈഡനെക്കാൾ ട്രംപ് 8 പോയിന്റ് മുന്നിൽ, പെൻസിൽവാനിയയിൽ സമനില: പുതിയ സർവ്വേ

മിഷിഗൺ :വെള്ളിയാഴ്ച പുറത്തുവന്ന പുതിയ സർവ്വേ  അനുസരിച്ച്, ഡൊണാൾഡ് ട്രംപ് മിഷിഗണിൽ ജോ ബൈഡനെക്കാൾ എട്ട് ശതമാനം പോയിൻ്റ് ലീഡ് നേടി. സർവേയിൽ പങ്കെടുത്ത മിഷിഗൺ വോട്ടർമാരിൽ നിന്ന് മുൻ പ്രസിഡൻ്റ് 50 ശതമാനം പിന്തുണ നേടിയപ്പോൾ , ബൈഡനു  42 ശതമാനമാണ് ലഭിച്ചത് , സിഎൻഎൻ പോൾ പ്രകാരം. പെൻസിൽവാനിയയിൽ ട്രംപും ബൈഡനും 46 ശതമാനം വോട്ട് നേടി. 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കൻ എതിരാളിയെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു , മിഷിഗനിൽ  ഏകദേശം മൂന്ന് ശതമാനം പോയിൻ്റിനും പെൻസിൽവാനിയയിൽ ഒരു ശതമാനത്തിലധികം പോയിൻ്റിനും വിജയിച്ചു. എന്നാൽ രണ്ട് സ്വിംഗ് സംസ്ഥാനങ്ങളിലെയും വോട്ടർമാർ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ തങ്ങളുടെ ഓപ്ഷനുകളിൽ അതൃപ്തരാണെന്ന് വോട്ടെടുപ്പ് വ്യക്തമാക്കുന്നു. മിഷിഗൺ വോട്ടർമാരിൽ 53 ശതമാനവും പെൻസിൽവാനിയ വോട്ടർമാരിൽ 52 ശതമാനവും തങ്ങൾ സ്ഥാനാർത്ഥികളിൽ അതൃപ്തി രേഖപ്പെടുത്തി…

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24 ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു

ന്യൂയോർക്ക്: കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20 പ്രസിഡൻറ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ഞായറാഴ്ച സ്വീകരണം നൽകുന്നതിനുള്ള ക്രമീകരണം സംഘാടകർ ചെയ്യുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുന്നതിന് സാബു തീരുമാനിച്ചത്. സാബുവിനുള്ള സ്വീകരണ യോഗം ശനിയാഴ്ച വൈകിട്ട് നടത്തുന്നതിനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും ശനിയാഴ്ച ശക്തമായ മഴക്കുള്ള മുന്നറിപ്പ് ലഭിച്ചതിനാൽ പ്രതികൂല കാലാവസ്ഥ മൂലം പരിപാടി ഞായറാഴ്ച വൈകിട്ടത്തേക്കു മാറ്റുകയാണ്. മാതൃ സംസ്ഥാനത്തോടുള്ള അമേരിക്കൻ മലയാളികളുടെ പ്രതിബദ്ധതയും സ്നേഹവും നാടിന്റെ വികസനത്തിനും നാട്ടിലുള്ളവരുടെ ക്ഷേമത്തിനും അവർ കാണിക്കുന്ന താൽപ്പര്യവും കണക്കിലെടുത്ത് ട്വൻറി-20-യുടെ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർക്ക്…

ടെക്‌സാസിൽ 40-ലധികം വിദ്യാർത്ഥികളുമായി സ്‌കൂൾ ബസ് മറിഞ്ഞ് 2 പേർ മരിച്ചു

ഓസ്റ്റിൻ :40 ലധികം പ്രീകിൻ്റർഗാർട്ടൻ വിദ്യാർത്ഥികളുമായി ഫീൽഡ് ട്രിപ്പ് പോയ സ്കൂൾ ബസ് ഒരു കോൺക്രീറ്റ് ട്രക്കുമായി കൂട്ടിയിടിച്ച് ടെക്സാസിൽ വെള്ളിയാഴ്ച മറിഞ്ഞ് രണ്ട് പേർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഓസ്റ്റിന് തെക്കുപടിഞ്ഞാറായി 16 മൈൽ (25 കിലോമീറ്റർ) അകലെയുള്ള ബുഡയിലെ ടോം ഗ്രീൻ എലിമെൻ്ററി സ്കൂളിലാണ് വിദ്യാർത്ഥികൾ പഠിക്കുന്നതെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. ഓസ്റ്റിന് പുറത്തുള്ള പ്രാന്തപ്രദേശങ്ങളിൽ മറ്റൊരു വാഹനവും അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് ടെക്സാസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി സർജൻറ്ഡിയോൺ കോക്രെൽ പറഞ്ഞു. അപകടത്തിൽപ്പെട്ടവർ ഏതൊക്കെ വാഹനങ്ങളിലാണെന്ന് അറിയില്ല. പരിക്കേറ്റ മറ്റുള്ളവരെ ഹെലികോപ്റ്ററിൽ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും എത്രപേർ ഉണ്ടെന്ന് അറിയില്ലെന്നും കോക്രെൽ പറഞ്ഞു. ഒരു മൃഗശാലയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ബസ് ഗുരുതരമായ അപകടത്തിൽ പെട്ടതായി ഹെയ്സ് കൺസോളിഡേറ്റഡ് ഇൻഡിപെൻഡൻ്റ് സ്കൂൾ ഡിസ്ട്രിക്ട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 44 വിദ്യാർത്ഥികളും 11…

ചെറുപുഷ്പ മിഷൻ ലീഗിന്റെ ശുശ്രൂഷകൾ അതിമനോഹരം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ശുശ്രൂഷകൾ അതിമനോഹരവും സഭക്ക് വളരെ പ്രയോജനകരവും പ്രസക്തവുമാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗിന്റെ അന്തർദേശീയ വാർഷികം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ…

ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ വാർഷിക ധ്യാനം

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ നോമ്പിനോടനുബന്ധിച്ച് വാർഷികധ്യാനം ആരംഭിച്ചു. കപ്പൂച്ചിൻ വൈദികനായ റവ. ഡോ. സ്കറിയ കല്ലൂർ ആണ് ധ്യാനം നയിക്കുന്നത്. മാർച്ച് 21വ്യാഴാഴ്ച ആരംഭിച്ച് 23 ശനിയാഴ്ച സമാപിക്കത്തക്ക രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വചനദീപ്തിയാൽ ഹൃദയങ്ങളെ പ്രകാശിതമാക്കാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കാൻ, ബന്ധങ്ങളെ സുദൃഢമാക്കാൻ തിരുഹൃദയ കുടുംബാംഗങ്ങളേവരും ഈ നോമ്പിൽ വിശുദ്ധീകരിക്കപ്പെട്ട് ആത്മാവിൽ നവീകൃതരാവാൻ ഈ ധ്യാനത്തിൽ ഉടനീളം പങ്കെടുക്കാൻ ഇടവകാംഗങ്ങളെ യേവരെയും സ്വാഗതം ചെയ്യുന്നതായി വികാരിഫാ. തോമസ്മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അറിയിക്കുന്നു.  

ഓര്‍മാ ഇന്റര്‍നാഷണല്‍ സ്പീച് കോമ്പറ്റീഷന്‍ രണ്ടാം റൗണ്ട് : മിസ്സൈല്‍ വനിത ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും

ഫിലഡല്‍ഫിയ/പാലാ : ഓര്‍മാ ഇന്റര്‍നാഷണല്‍ സ്പീച് കോമ്പറ്റീഷന്‍ രണ്ടാം റൗണ്ട്, ഭാരത  മിസ്സൈല്‍ വനിത, ഡോ. ടെസ്സി തോമസ്,  മാര്‍ച്ച് 23 ശനിയാഴ്ച്ച, ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിയ്ക്ക്  ഉദ്ഘാടനം ചെയ്യും.  മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ടും,  ക്രമീകരണ നൂതനതകള്‍കൊണ്ടും, അറിയപ്പെട്ടിടത്തോളം ലോകത്തിലെ, ഇത്തരത്തില്‍ ‘സൂപ്പര്‍ ഡ്യൂപ്പറായ’ പ്രസംഗമത്സര പരിശീലനഘട്ടത്തിന്റെ, ഭദ്രദീപം തെളിയ്ക്കലും,  ഭാരതത്തിന്റെ മിസ്സൈല്‍ വനിത, ഡോ. ടെസ്സി തോമസ് നിര്‍വഹിക്കും. വിധ രാജ്യങ്ങളിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത, ആയിരങ്ങളില്‍ നിന്ന് മാറ്റു തെളിയിച്ച,  200 യുവവാഗ്മികളും, അവരുടെ അദ്ധ്യാപകരും മാതാപിതാക്കളും, ഓര്‍മ്മാ ഇന്റര്‍നാഷണല്‍ സ്പീച്ച് കോമ്പറ്റീഷന്‍ പ്രൊമോട്ടേഴ്‌സായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സഹകരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും,  ഈ സൂം മീറ്റിങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് തോമസ് (പ്രൊമോഷന്‍ ഫോറം ചെയര്‍)1- 412- 656-4853, എബി  ജോസ് (ടാലന്റ് പ്രൊമോഷന്‍ ഫോറം സെക്രട്ടറി)…

ഫോമാ ക്യാപിറ്റൽ റീജിയൻ ഗ്രാൻഡ്മാസ്റ്റർ ദേശീയ ഓൺലൈൻ ചെസ്സ് ടൂർണമെൻ്റിലെ വിജയികൾ

FOMAA യുടെ വിവിധ മേഖലകളിൽ നിന്നുള്ള ചെസ്സ് കളിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓണ്‍ലൈനായി ടൂർണമെൻ്റ് നടത്തി. 2024 മാർച്ച് 17 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു chesskid.com വഴി ടൂര്‍ണ്ണമെന്റ് നടത്തിയത്. ടൂർണമെൻ്റിൽ ഫോമായുടെ വിവിധ മേഖലകളിൽ നിന്നുള്ള കളിക്കാർ പങ്കെടുത്തു. ഗെയിമുകളുടെ ഗുണനിലവാരം വളരെ ഉയർന്നതും വളരെ പ്രൊഫഷണലുമായിരുന്നു. അൺറേറ്റഡ് ടൂർണമെൻ്റ് വിഭാഗങ്ങളിൽ പ്രാഥമിക, മിഡിൽ, ഹൈസ്കൂൾ തലങ്ങൾ ഉൾപ്പെടുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രായഭേദമന്യേ മൂന്ന് റേറ്റഡ് വിഭാഗങ്ങളിലായാണ് ടൂർണമെൻ്റ് നടന്നത്. റേറ്റുചെയ്ത ടൂർണമെൻ്റിനായി, റേറ്റിംഗുകൾ: 0-1100, 1100 – 1400, കൂടാതെ 1400 ന് മുകളിലുള്ള വിഭാഗങ്ങൾ. www.chesskid.com എന്ന വെബ്സൈറ്റിലാണ് ടൂർണമെൻ്റ് നടത്തിയത്. പങ്കെടുക്കുന്നവരെ https://www.chesskid.com/groups/register/DUWT2A എന്നതിൽ രജിസ്റ്റർ ചെയ്യുകയും പോർട്ടലിൻ്റെ ഉപയോക്തൃ ഇൻ്റർഫേസുമായി പരിചയപ്പെടാൻ മറ്റ് അംഗങ്ങളുമായി യഥാർത്ഥ ടൂർണമെൻ്റിന് ഒരു ദിവസം മുമ്പ് പരിശീലന ടൂർണമെൻ്റ് കളിക്കാൻ…