ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ന്

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസി‌എന്‍‌എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രിൽ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാർ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.

പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് പ്രതിനിധി ജാറെഡ് സോളമൻ എന്നിവർ പങ്കെടുക്കുമെന്ന് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട്‌ പ്രസ്‌താവിച്ചു.

പ്രൊഫഷണൽ കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ട് വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ ഒരു ഗംഭീര പ്രകടനം ആസ്വാദകർക്കായി ഒരുക്കുമെന്ന് ട്രഷറര്‍ വിൻസെൻറ്റ് ഇമ്മാനുവേൽ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട്‌ (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, ജോർജ് നടവയൽ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ് (ചാപ്റ്റര്‍ അംഗങ്ങള്‍).

Print Friendly, PDF & Email

Leave a Comment

More News