കരുവേലിൽ റെയ്‌ച്ചൽ ജോർജ് (95) കാൽഗറിയിൽ അന്തരിച്ചു

കാൽഗറി : ആറിന്മുള കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ – 95) കാൽഗറിയിൽ അന്തരിച്ചു. ചെങ്ങന്നൂർ മംഗലം മണ്ണൂർ കുടുംബാംഗമായ പരേതയുടെ ഭർത്താവ് അന്തരിച്ച ജോർജ് മാത്യു . മക്കൾ മേഴ്‌സി (ജോയ്‌ക്കുട്ടി) , റോയ് (ശാലു), രെൻജി (സോഫി), ജോജി (ആനി) എന്നിവർ കാൽഗറിയിലും, ആനി(ജോൺ ) ഫോർട്ട് മാക് മറിയിലുമാണ് . കൊച്ചുമക്കൾ അരുൺ , അനൂപ് , പ്രിയങ്ക , അവിനാഷ് , അഞ്ജലി , അരൂഷി , റഫേൽ ,റെയ്‌ച്ചൽ , ജോയൽ ,ലിയാ ,സേറ ,ഐസയ്യ ,ഹന്നാ എന്നിവരുമാണ്. പൊതുദർശനം മാർച്ച് -9 ശനിയാഴ്ച 8.30 AM -9.30 AM (MST), തുടർന്ന് ശവസംസ്കാര ശുശ്രൂഷയും ബ്രെന്റ് വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ (3512 ,Charleswood Dr. NW , Calgary ).ശവസംസ്കാരം ക്യുൻസ് പാർക്കിൽ (3219 ,4th st NW…

മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം: കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച്‌ 10

ഡാളസ് : അമേരിക്കയിൽ മലയാള ഭാഷ സ്നേഹികളുടെ മൗലിക സൃഷ്ടികളിലൂടെ സർഗവാസനയുള്ള കവികളെ പ്രോൽസാഹിപ്പിക്കുവാനായി ഡാലസ്സിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എൽ എസ്സ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ ശ്രീ.മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം വാർഷിക അവാർഡ്‌ നൽകപ്പെടുന്ന കവിതാ പുരസ്കാരത്തിനു കവിതകൾ അയയ്ക്കാനുള്ള തീയതി മാർച്ച്‌ 10 വരെ നീട്ടിയിരിക്കുന്നു. മനയിൽ ചിറ്റാർ കുടുംബമാണ്‌ ഈ വിശിഷ്ട അവാർഡ്‌ സ്പൊൺസർ ചെയ്യുന്നത്‌. വിജയിയ്ക്കു ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും ഫലകവും പ്രശസ്തിപത്രവും ഏപ്രിൽ മാസത്തിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുതെന്ന് പൊതു നിബന്ധനകളുണ്ട് . മലയാളപദ്യ- ഗദ്യകവിതകൾ ആണു പരിഗണിക്കപ്പെടുന്നത്‌. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ഒരു വർഷം അയച്ചു…

ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യൂണിറ്റി” ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത് മുന്നേറുന്നു

ന്യൂയോർക്ക്: മലയാളീ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024-2026 ദ്വൈവാർഷിക കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ചുറുചുറുക്കും, യുവത്വവും, പ്രവർത്തി പരിചയവും, അഖണ്ഡതയും, നിശ്ചയദാർഡ്ഡ്യവുമുള്ള യുവ നേതാക്കളെ അണിനിരത്തി ഹ്യൂസ്റ്റണിലെ അഭിമാന പ്രതീകമായ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ “ടീം യൂണിറ്റി” ഏവരുടെയും പിന്തുണ ഏറ്റുവാങ്ങി മുന്നേറുന്നു. ബേബി മണക്കുന്നേൽ – ഫോമാ പ്രസിഡൻറ് സ്ഥാനാർഥി മലയാളീ അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ (MAGH) പ്രസിഡൻറ്, ക്‌നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻറ്, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമ്മേർഴ്സ് പ്രസിഡൻറ്, ഹ്യൂസ്റ്റൺ ക്‌നാനായ ഹോംസ് പ്രസിഡൻറ്, ഹൂസ്റ്റണിലെ വിവിധ മലയാളീ അസ്സോസ്സിയേഷനുകളിലെ അംഗം, ഫോമായുടെ തുടക്ക കാലം മുതലുള്ള സജീവ പ്രവർത്തകൻ, ഹിൽട്ടൺ ഓഫ് അമേരിക്കയിൽ നടന്ന ഫോമായുടെ 2008-ലെ ആദ്യത്തെ കൺവെൻഷൻ ചെയർമാൻ എന്നിങ്ങനെ…

നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു

കാൽഗറി : ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ് മക്കൾ – മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ് അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്‌സി . കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്, ജോയലി എന്നിവരാണ് . സംസ്കാര ശുശ്രൂഷ മാർച്ച് ആറിന് ബുധനാഴ്ച്ച12 .30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് ശവസംസ്കാരം കൊല്ലം , ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ് . വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ , ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു .

“സൂപ്പർ ചൊവ്വാഴ്ച മാർച്ച് 5” 2024-ലെ സുപ്രധാന പ്രസിഡൻഷ്യൽ പ്രൈമറി

ടെക്സാസ് : 2024 മാർച്ച് 5-ന് “സൂപ്പർ ചൊവ്വാഴ്ച “മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രസിഡൻഷ്യൽ പ്രൈമറികളും കോക്കസുകളും നടത്തുന്ന തീയതി.ഈ സാഹചര്യത്തിലാണ്സൂപ്പർ ചൊവ്വാഴ്ചയ്ക്ക് അതിൻ്റെ വിളിപ്പേര് ലഭിച്ചത്.15 സംസ്ഥാനങ്ങളും ഒരു യു.എസ്. പ്രദേശവും – 2024 മാർച്ച് 5-ന് തിരഞ്ഞെടുപ്പ് നടത്തും. റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപാണ് മുൻനിരയിലുള്ളത്, അദ്ദേഹത്തിൻ്റെ എതിരാളിയായ മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയെക്കാൾ ഇരട്ട അക്കത്തിൽ പോളിംഗ് നടത്തിയതായി ഒന്നിലധികം സർവേകൾ പറയുന്നു. എന്നാൽ സ്വന്തം സംസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷവും, മത്സരത്തിൽ തുടരുമെന്ന് ഹേലി പ്രതിജ്ഞയെടുത്തു, രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രതിജ്ഞയെടുക്കുന്ന മുൻ പ്രസിഡൻ്റിനെതിരെ സൂപ്പർ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമായിരിക്കും. ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി ബൈഡനും  .റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിലായിരിക്കുമോ  മത്സരം എന്ന് അവസാനമായി തീരുമാനിക്കപ്പെടു തിയ്യതിയായിരിക്കും മാർച്ച് 5 “സൂപ്പർ…

പോർട്ട്ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു

പോര്‍ട്ട്‌ചെസ്റ്റര്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിനായി ഒരുങ്ങുന്നു. മാത്യു ജോഷ്വാ (കോണ്‍ഫറന്‍സ് ട്രഷറര്‍), സജി എം. പോത്തന്‍ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), ഫിലിപ്പ് തങ്കച്ചന്‍, ഷിബു തരകന്‍, ഷെറിന്‍ എബ്രഹാം (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരടങ്ങിയ ഫാമിലി,യൂത്ത് കോണ്‍ഫറന്‍സ് ടീമിന് 2024 ഫെബ്രുവരി 25 ഞായറാഴ്ച സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവക ഊഷ്മളമായ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് കോശിയുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ഡോ. പോള്‍ ചെറിയാന്‍ വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കി. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി ആയും ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ ആയും സഭാ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയുമൊക്കെ സേവനം ചെയ്ത അന്തരിച്ച ഡോ. ഫിലിപ്പ് ജോര്‍ജിന്റെ…

ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ കൗണ്ടി റിപ്പബ്ലിക്കൻ കൗണ്ടി കമ്മിറ്റി ഹേസ്റ്റിംങ്‌ ഓൺ ഹഡ്‌സണിൽ ഉള്ള വെസ്റ്റ്ചെസ്റ്റർ മാനറിൽ ഫെബ്രുവരി 28 ആം തിയതി ഡഗ്ഗ് കോളറ്റിയുടെ (Doug Colety, Westchester Gop-Chairman) അദ്ധ്യക്ഷതയിൽ കൂടിയ Gop മീറ്റിങ്ങിൽ പാര്‍ട്ടിയുടെ യോങ്കേഴ്‌സ് ചെയര്‍മാന്‍ റോബര്‍ട്ട് മോഫിറ്റു ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി പേര് നിർദ്ദേശിക്കുകയും അത് പാർട്ടി ഒന്നടങ്കം സപ്പോർട്ട് ചെയ്യുകയും ഉണ്ടായി. അങ്ങനെ പ്രൈമറി ഇല്ലാതെതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്ത ചരിത്ര നിമിഷമാണ് ഉണ്ടായത് . ആ സ്ഥാനാർത്ഥിത്വത്തെ ജോണ്‍ ഐസക്ക് സ്വീകരിച്ചതോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അദ്ദേഹത്തെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ചുകൊണ്ട് സംസാരിച്ച ജോണ്‍ ഐസക്ക് ന്യൂ യോർക്ക് സ്റ്റേറ്റിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. അമേരിക്കയിലെ മലയാളീ…

44 വര്‍ഷത്തെ ജയില്‍‌വാസത്തിനു ശേഷം ഫിലഡല്‍‌ഫിയയില്‍ നിന്നുള്ള വില്യം ഫ്രാങ്ക്ലിന്‍ നിരപരാധിയാണെന്ന് കോടതി

ഫിലാഡൽഫിയ: കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നാല് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം, ഫിലാഡൽഫിയക്കാരനായ വില്യം ഫ്രാങ്ക്ലിൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി ഫെബ്രു 28 ബുധനാഴ്ച വിധിച്ചു. പോലീസ് അഴിമതി നടപടികളുടെ ഇരയാണ് വില്യം. വില്യം ഫ്രാങ്ക്ലിൻ തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി തന്നെ വിധിച്ചു. വില്യം ഫ്രാങ്ക്ലിൻ മോചിതനായതിനെക്കുറിച്ച് കുടുംബം പ്രതികരിച്ചു ഞാൻ ഞെട്ടലിലാണ്,” അദ്ദേഹത്തിൻ്റെ മകൾ ലിസ ജസ്റ്റിസ് പറഞ്ഞു. “എനിക്ക് ഭയമുണ്ട്. എനിക്ക് അത് ശരിക്കും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. 1980-ൽ, ഫിലാഡൽഫിയയിലെ കൊലപാതകത്തിന് ഫ്രാങ്ക്ലിൻ ശിക്ഷിക്കപ്പെട്ടു, എന്നാൽ ബുധനാഴ്ച ഒരു ജഡ്ജി അദ്ദേഹത്തിൻ്റെ ശിക്ഷാവിധി ഒഴിവാക്കി.ഇതിനർത്ഥം ഫ്രാങ്ക്ലിൻ ഒരു നിരപരാധിയായി കണക്കാക്കുകയും വീട്ടിലേക്ക് വരുകയും ചെയ്യും എന്നാണ്. 44 വർഷം മുമ്പ് ജയിലിൽ പോകുമ്പോൾ അദ്ദേഹത്തിൻ്റെ പെൺമക്കൾ വെറും കുട്ടികളായിരുന്നു. ഇപ്പോൾ, അവരെല്ലാം വളർന്നു, പ്രാർത്ഥനയാണ് തങ്ങളെ…

ഫോമ അന്തർദേശീയ കൺവൻഷൻ: രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു; വെബ്‌സൈറ്റും പ്രവർത്തനസജ്ജമായി

ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് അന്തർദേശീയ കൺവൻഷന്റെ ഭാഗമായുള്ള രജിസ്‌ട്രേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം തന്നെ കൺവെൻഷന്റെ ഭാഗമായുള്ള വെബ്‌സൈറ്റും പ്രവർത്തനസജ്ജമായതായും ഭാരവാഹികൾ വ്യക്തമാക്കി. സജൻ മൂലപ്ലാക്കൽ ചെയർമാൻ മംക മലയാളി അസോസിയേഷൻ ഒഫ് നോർത്തേൺ കാലിഫോർണിയ, കുര്യാക്കോസ് വർഗീസ് ഡബ്യുള്യു എം. എ, ഷീജ അജിത്ത് ഫ്‌ളോറിഡ, രാജേഷ് കുട്ടി മിഷിഗൺ, ലിജോ ജോർജ്   പെൻസിൽവാനിയ ഫിലാഡൽഫിയ എന്നിവരാണ് രജിസ്‌ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 8  മുതൽ 11  വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ‘ഓൾ ഇൻക്ലൂസീവ്’ ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവെൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ…

“ഫ്ലോറിഡയിൽ പ്രായപൂർത്തിയാകാത്തവർക്കു സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ഗവർണർ വീറ്റോ ചെയ്തു

തലഹാസി(ഫ്ലോറിഡ) – ഫ്ലോറിഡയിലെ പ്രായപൂർത്തിയാകാത്തവർക്കായി കർശനമായ സോഷ്യൽ മീഡിയ വിലക്കുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം ഗവർണർ റോൺ ഡിസാൻ്റിസ് വെള്ളിയാഴ്ച വീറ്റോ ചെയ്തു. 14-ഉം 15-ഉം വയസ്സുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ സമ്മതം നൽകുന്നില്ലെങ്കിൽ അവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നൽകുന്നതിൽ നിന്ന് സോഷ്യൽ മീഡിയ കമ്പനികളെ നിരോധിക്കും. ഈ വ്യവസ്ഥ യഥാർത്ഥ നയത്തിൽ നിന്നുള്ള കാര്യമായ വ്യതിയാനത്തെ അടയാളപ്പെടുത്തുന്നു, ഇത് ഡിസാൻ്റിസും റെന്നറും തമ്മിലുള്ള ചർച്ചകളുടെ ഫലമായിരുന്നു റിപ്പബ്ലിക്കൻ ഗവർണറുടെ ആശങ്കകളെ നീക്കുമെന്ന പ്രതീക്ഷയിൽ നിയമനിർമ്മാതാക്കൾ നിരവധി മാറ്റങ്ങൾ വരുത്തിയപ്പോഴും ഡിസാൻ്റിസ് താൻ നിയമനിർമ്മാണത്തിൽ പൂർണ്ണമായും ഉൾപ്പെട്ടിട്ടില്ലെന്ന് സൂചന നൽകി, നിർദ്ദേശം തടയാൻ തീരുമാനിച്ചു. ഈ നീക്കത്തിന് വേണ്ടിയുള്ള സെനറ്റർമാർ, ഗവർണറുമായി ഒരു കരാറിലെത്തിയതിന് ശേഷം നിയമനിർമ്മാതാക്കൾക്ക് വീണ്ടും നിർദ്ദേശം മാറ്റാനുള്ള ഒരു പാത തുറന്നുകൊടുത്തു.