വാഷിംഗ്ടണ്‍: അമേരിക്കൻ നീതിന്യായ വകുപ്പിലെ പൗരാവകാശങ്ങൾക്കായുള്ള അസിസ്റ്റൻ്റ് അറ്റോർണി ജനറലായി ഇന്ത്യൻ-അമേരിക്കൻ ഹർമീത് കെ.ധില്ലനെ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ട്രംപ് ധില്ലൻ്റെ നാമനിർദ്ദേശം പ്രഖ്യാപിക്കുന്നതിൽ സന്തോഷം പങ്കുവെച്ചു, “യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിലെ സിവിൽ റൈറ്റ്സ് അസിസ്റ്റൻ്റ് അറ്റോർണി ജനറലായി ഹർമീത് കെ. ധില്ലനെ നാമനിർദ്ദേശം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” അവരുടെ കരിയറിൽ ഉടനീളം പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധില്ലൻ്റെ പ്രതിബദ്ധത ട്രംപ് എടുത്തുപറഞ്ഞു, സ്വതന്ത്ര സംഭാഷണത്തിൽ ബിഗ് ടെക്കിനെ വെല്ലുവിളിക്കുക, COVID-19 പാൻഡെമിക് സമയത്ത് ക്രിസ്ത്യാനികൾക്കായി നിലകൊള്ളുക, തങ്ങളുടെ ജീവനക്കാരോട് വിവേചനം കാണിക്കാൻ ഉണർന്നിരിക്കുന്ന നയങ്ങൾ ഉപയോഗിക്കുന്ന കോർപ്പറേഷനുകൾക്കെതിരെ കേസെടുക്കുക എന്നിവയിലെ ധില്ലന്റെ ശ്രമങ്ങൾ ചൂണ്ടിക്കാട്ടി. “എല്ലാവരുടെയും മാത്രം, നിയമപരമായ വോട്ടുകളും എണ്ണപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പോരാടുന്ന രാജ്യത്തെ മികച്ച…
Category: AMERICA
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ പുതിയ റെക്കോർഡ് സ്ഥാപിച്ചു
വാഷിംഗ്ടൺ: ഒരു വ്യക്തിക്ക് ഏത് പ്രായത്തിലും വാത്സല്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രാധാന്യം അനുഭവിക്കാൻ കഴിയുമെന്ന സത്യമാണ് ഫിലഡൽഫിയയിൽ നിന്നുള്ള ദമ്പതികളായ ബെർണാഡ് ലിറ്റ്മാന്റെയും മാർജോറി ഫട്ടർമാന്റെയും കഥ. ഈ ദമ്പതികളുടെ ആകെ പ്രായം 202 വർഷം 271 ദിവസവുമാണ്. അതിൽ ബെര്ണാഡിന് 100 വയസ്സും മാര്‍ജോറിക്ക് 102 വയസ്സുമാണ് പ്രായം. ഈ ദമ്പതികൾ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല. ഏകദേശം 9 വർഷം മുമ്പ് ഒരു കോസ്റ്റ്യൂം പാർട്ടിക്കിടെയാണ് അവർ കണ്ടുമുട്ടിയത്. ഒരു പ്രണയകഥ അവിടെ തുടങ്ങുകയായിരുന്നു. 60 വർഷമായി തൻ്റെ പങ്കാളികൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ച ഇരുവരും, പങ്കാളികളുടെ മരണശേഷം ഒരു വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു. ബെർണാഡിൻ്റെയും മർജോറിയുടെയും വിവാഹത്തിൽ അവരുടെ കുടുംബങ്ങളിൽ പലരും പങ്കെടുത്തിരുന്നു, അത് അവർക്ക് കൂടുതൽ സന്തോഷം നൽകി. ഇത്തരം വാർത്തകൾ ആളുകളിൽ സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് അദ്ദേഹത്തിൻ്റെ…
ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുമെന്ന്; മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന് ഓഹരി വിൽക്കാൻ സമയം അനുവദിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് പിന്നാലെ, പ്രശസ്ത ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ TikTok അമേരിക്കയിലും നിരോധിക്കാൻ പോകുന്നു. TikTok-ന് അതിൻ്റെ മാതൃ കമ്പനിയായ ByteDance-മായി ബന്ധം വിച്ഛേദിക്കാനോ ജനുവരി 19-നകം നിരോധിക്കാനോ ഉള്ള ഓപ്ഷൻ കോടതി നൽകിയിട്ടുണ്ട്. വാസ്തവത്തിൽ, ‘സ്വകാര്യത’യുമായി ബന്ധപ്പെട്ട ടിക് ടോക്കിൻ്റെ അപ്പീൽ യുഎസ് ഫെഡറൽ കോടതി നിരസിച്ചു. ByteDance ൻ്റെ ആരോപണങ്ങൾ നിരസിച്ച ജഡ്ജിമാർ, ഒരു അമേരിക്കൻ നിയമവും ‘സ്വാതന്ത്ര്യത്തെ’ തടയുന്നില്ലെന്ന് പറഞ്ഞു. ടിക് ടോക്ക് ഉപഭോക്താവിൻ്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ടിക് ടോക്ക് നിരോധിക്കാൻ നിയമം കൊണ്ടുവന്നിരുന്നു. യുഎസ് പാർലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റും ഇത് 79-18 വോട്ടുകൾക്ക് പാസാക്കി, ഏപ്രിൽ 24 ന് ബൈഡൻ അതിൽ ഒപ്പിടുകയും 9 മാസത്തിനുള്ളിൽ അതിൻ്റെ ഓഹരി വിൽക്കാൻ ബൈറ്റ്ഡാൻസിനോട് ഉത്തരവിടുകയും ചെയ്തു. ടിക് ടോക്ക് സിഇഒ ഷാ ജി ച്യൂവും…
എഡ്മിന്റനിലെ “നമഹ” യ്ക്കു പുതിയ ഭാരവാഹികൾ
എഡ്മിന്റൻ : കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൻ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024-ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ദിനേശ് രാജൻ (പ്രസിഡന്റ് ), സിദ്ധാർത്ഥ് ബാലൻ (വൈസ്പ്രസിഡന്റ്) , അജയ് കുമാർ കെ (സെക്രട്ടറി), പ്രജീഷ് നാരായണൻ (ജോയിന്റ് സെക്രട്ടറി), ഡാക്സ് വിജയഭാനു (ട്രെഷറർ) ആയും തിരെഞ്ഞെടുത്തു, കൂടാതെ വിബിൻകുമാർ നെല്ലിശ്ശേരി, അരുൺ രാമചന്ദ്രൻ, റിമ പ്രകാശ്, നീതു ഡാക്സ് എന്നിവരെ ബോർഡ് അംഗങ്ങളായും തിരെഞ്ഞെടുത്തു. മാതൃസമിതി കോറിഡേറ്റർ ആയി ജോത്സ്ന സിദ്ധർത്തിനേയും , മാതൃസമിതി വൈസ് കോഓർഡിനേറ്റർ ആയി സുഷമ ദിനേശിനേയും തിരെഞ്ഞെടുത്തു. കാനഡ ഫെഡറൽ ഗവൺമെന്റ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി നമാഹായേ അംഗീകരിച്ചതിനു ശേഷമുള്ള പൊതുയോഗത്തിൽ 2024-ൽ കൈവരിച്ച പ്രധാന നേട്ടങ്ങളേയും , പ്രവർത്തനങ്ങളേയും വിലയിരുത്തി . ഒപ്പം 2024 വർഷത്തെ സാമ്പത്തിക കണക്കുകളും അവതരിപ്പിക്കപ്പെട്ടു…
രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു,ആഡംബര മക്ലാരൻ സ്പോർട്സ് കാർ രണ്ടായി പിളർന്ന് രണ്ടു മരണം
ഡാലസ് – ഡാളസ്സിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.സ്പോർട്സ് മക്ലാരൻ കാർ രണ്ടായി പിളർന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു . ലേക്ക് ഹൈലാൻഡ്സിലെ അബ്രാംസ് റോഡിൻ്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:10 ഓടെയാണ് അപകടം .ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്തിയതായി പോലീസ് പറഞ്ഞു. ഡിഎഫ്ആർ പ്രകാരം, മക്ലാരൻ ഒരു മരത്തിൽ ഇടിച്ചു, അകത്ത് രണ്ടുപേരും കൊല്ലപ്പെടുകയും കാർ രണ്ടായി പിളരുകയും ചെയ്തു. അപകടത്തിന് ശേഷം, മരിച്ച രണ്ട് പേർക്കും പ്രഥമ ചികിത്സ നല്കാൻ കഴിഞ്ഞില്ലെന്നു , ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു.മറ്റൊരു കാറിൽ നിന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നോ അപകടത്തിൽപ്പെട്ട മറ്റ് ഡ്രൈവറുടെ അവസ്ഥയെക്കുറിച്ചോ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.
കൂട്ടായ്മയുടെ മധുരം നുകർന്ന് കോട്ടയം ക്ലബ്ബിന്റെ ഫാമിലി നൈറ്റ്
ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടികള്‍ സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തെരേസ ജെയിംസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഫാമിലി നൈറ്റില്‍ കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോന് ഇടയാടി സ്വാഗതമാശംസിച്ചു. അമേരിക്കയില്‍ ജീവിക്കുമ്പോഴും ജന്മ നാടിനെയും കേരള സംസ്കാരത്തെയും നെഞ്ചോടു ചേര്‍ത്ത് വയ്ക്കുകയും നമ്മുടെ പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം ക്ലബിന്റെ ഈ കൂട്ടായ്മയെന്ന് മേയര്‍ കെന്‍ മാത്യു പറഞ്ഞു. മാത്രമല്ല, കോട്ടയം ക്ലബിന്റെ ത്വരിത വളര്‍ച്ചയാണ് ഈ വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും…
ശ്രീ ഭൂത നാഥാ നമോ! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
മഹിഷീ മർദ്ദനമാടുവാൻകലിതൻ കാഠിന്യമാറ്റീടുവാൻ മഹിയിൽ ജന്മമെടുത്ത ഭഗവാൻ ശ്രീ ഭൂത നാഥാ നമോ! അർപ്പിപ്പൂ മമ ജന്മമാകെയടിയൻ തൃപ്പാദ പദ്മങ്ങളിൽ, അർത്ഥിപ്പൂ,സുഖസൗഖ്യമാർക്കുമരുളും നിൻ ഹൃദ്യമന്ദസ്മിതം! വർഷിപ്പൂ ജനകോടി നിന്റെ നടയിൽ പാദാരവിന്ദങ്ങളിൽ, വർഷം തോറു മുദാരമായി മുറപോൽ നെയ്യും നിവേദ്യങ്ങളും! വർണ്ണിപ്പൂ, കവിശ്രേഷ്ഠർ നിന്നെ മിഴിവിൽ വൈവിദ്ധ്യ ഭാവങ്ങളിൽ, വാഴ്ത്തുന്നു ജഗമാകെ നിന്റെ കൃപയും നിൻ സൃഷ്ടി മാഹാത്മ്യവും! സകലരാധിത ദേവനായി മലയിൽ സമ്പൂർണ്ണ തേജസ്വിയായ്, മകരജ്യോതിയുമേറ്റി വച്ചു വിലസും സർവ്വാത്മ ചൈതന്യമേ, വർത്തിക്കേണമീപ്പതിനെട്ടു പടികൾ സന്മാർഗ്ഗ സോപാനമായ്, വർദ്ധിക്കേണമിഹത്തിലാകെ മേന്മേൽ ആനന്ദ മൈശ്വര്യവും!
2024 ഡിസംബര്‍ 10: ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍@80 ജീവസമൃദ്ധിയുടെയും സമര്‍പ്പണത്തിന്റെയും എണ്പതു വര്‍ഷങ്ങള്‍
ജീവന്റെ സമൃദ്ധിയിലൂടെ ഒരു ജനതയെ കൈപിടിച്ചുയര്‍ത്തി കത്തോലിക്കാസഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് 2024 ഡിസംബര്‍ 10ന് 80ന്റെ നിറവില്‍. ‘ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും’ (യോഹ. 10.10) എന്ന വിശുദ്ധ ബൈബിള്‍ വചനം മേല്പ്പട്ട ശുശ്രൂഷയിലെ ആപ്തവാക്യമായി സ്വീകരിച്ച് 19 വര്‍ഷക്കാലം രൂപതയെ നയിച്ചതിനോടൊപ്പം ആഗോള കത്തോലിക്കാ സഭയുടെയും ഭാരതത്തിന്റെയും വിവിധങ്ങളായ തലങ്ങളില്‍ അവിസ്മരണീയവും അമൂല്യവുമായ സംഭാവനകള്‍ നല്കിയ അതുല്യവ്യക്തിത്വം വിശ്രമജീവിതത്തിനിടയിലും സജീവസാന്നിധ്യമാണ്. ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കി. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ അനന്തസാധ്യത കണ്ടെത്തുവാനും അംഗീകരിക്കുവാനും ഈ ഇടയശ്രേഷ്ഠനുള്ള കഴിവും വിശാലമനസ്സും വാക്കുകളിലോ വരകളിലോ ഒതുങ്ങുന്നതല്ല. ജീവിത നാള്‍വഴികള്‍ 1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയക്കല്…
നെവാർക്കിൽ കാർ പൊട്ടിത്തെറിച്ചു ഹഡ്സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്നൈറ്റ് ഉൾപ്പെടെ ആറുപേർക്ക് ദാരുണന്ത്യം
നോവർക് ( ന്യൂജേഴ്സി): നെവാർക്കിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ കാർ പൊട്ടിത്തെറിച്ചു തീ ആളിപടർന്നു ആറുപേർക്ക് ദാരുണന്ത്യം..മരിച്ച ആറ് പേരിൽ രണ്ട് ഹൈസ്കൂൾ ഫുട്ബോൾ പരിശീലകരും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഹഡ്സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്നൈറ്റ്, അസിസ്റ്റൻ്റ് കോച്ച് ബ്രാഡ് കണ്ണിംഗ്ഹാം എന്നിവരാണ് തിരിച്ചറിഞ്ഞത്. രാത്രി 11 മണിക്ക് മുമ്പായിരുന്നു വാഹനാപകടം. വെള്ളിയാഴ്ച റെയ്മണ്ട് ബൊളിവാർഡിൽ. പുലാസ്കി ഹൈവേയിലെ റൂട്ട് 1-9 ഓവർപാസ് റാംപിലേക്ക് കാർ സഞ്ചരിക്കുകയായിരുന്നു അത് തെറിച്ച് വായുവിലേക്ക് ഉയരുകയും പിന്നീട് ഒരു സപ്പോർട്ട് കോളത്തിൽ ഇടിക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ് പ്രസ്താവന ഇറക്കി. “നമ്മുടെ യുവജനങ്ങളോടുള്ള സമർപ്പണത്തിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച രണ്ട് പ്രിയപ്പെട്ട ഹഡ്സൺ കാത്തലിക് പരിശീലകർ ഉൾപ്പെടെ ആറ്…
ന്യൂയോർക്ക് കേരളാ സമാജം കുടുംബസംഗമം അവിസ്മരണീയമായി
ന്യൂയോർക്ക്: അര നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന ന്യൂയോർക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിരണ്ടാമത് കുടുംബ സംഗമവും വാർഷിക ഡിന്നറും അതി വിപുലമായി നടത്തിയത് ഏവർക്കും അവിസ്മരണീയമായി. പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്റെ മഹനീയ സാന്നിധ്യം പങ്കെടുത്ത ഏവർക്കും സന്തോഷകരമായി. സമാജം കുടുംബാംഗങ്ങളുടെ സംഗമം എല്ലാവർക്കും മുൻകാല സ്മരണകൾ പങ്കിടുവാനുള്ള വേദിയായി മാറുകയും ചെയ്തു. സമാജത്തിൻറെ അൻപത്തിരണ്ടാമതു പ്രസിഡന്റായ സിബി ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക യോഗത്തിൽ സെക്രട്ടറി സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സണ്ണി പണിക്കർ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസി സഖറിയ, മുഖ്യ അതിഥി മലയാള സാഹിത്യത്തിലെ ആനുകാലിക എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ എന്നിവർ വേദി പങ്കിട്ടു. കുടുംബ സംഗമത്തിന് എത്തിച്ചേർന്ന…
