ഡോ. സിറിയക് തോമസ് @80: അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് ദൈവം ദാനമായ നല്‍കിയ എണ്‍പതാം വര്‍ഷത്തിന്റെ പടികള്‍ ചവിട്ടുമ്പോള്‍ എല്ലാം ദൈവത്തിന്റെ കരുണയും അനുഗ്രഹവുമെന്ന് തുറന്നുപറഞ്ഞ് നന്ദിയോടെ ആശ്വസിക്കുകയാണദ്ദേഹം. 1943 ഒക്ടോബര്‍ 24ന് സ്വാതന്ത്ര്യ സമരസേനാനിയും, തിരു-കൊച്ചി നിയമസഭാധ്യക്ഷനുമായിരുന്ന ആര്‍.വി.തോമസിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഏലിക്കുട്ടി തോമസിന്റെയും മകനായി ജനിച്ച ഡോ.സിറിയക് തോമസ് 31 വര്‍ഷം പാലാ സെന്റ്…

ചെറിയാന്‍ കെ. ചെറിയാന്‍ – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്‍സണ്‍

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന്‍ കെ. ചെറിയാന്‌ ഒക്ടോബര്‍ 24-ന്‌ തൊണ്ണുറ്റിരണ്ട്‌ വയസ്സ്‌ തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.എന്‍ പാലൂര്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, അവര്‍ക്ക്‌ തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്‌. പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന്‍ കെ. ചെറിയാനിലെ കവിക്ക്‌ ജീവന്‍ വയ്ക്കുന്നതും ചിറകുകള്‍ വിടര്‍ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്‍, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്‌കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ…

“സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ, ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവർ”: റവ. ടി കെ ജോൺ

ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും, ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും , ഒക്ലഹോമ മാർത്തോമാ ചർച്ച് മുൻ വികാരിയുമായിരുന്ന റവ. ടി കെ ജോൺ അച്ഛൻ അഭിപ്രായപ്പെട്ടു. ഒക്ടോബർ 22ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കുടുംബ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുകയായിരുന്നു അച്ഛൻ. ലൂക്കോസ് സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മാർത്തയുടെയും, മറിയയുടെയും ഭവനത്തിൽ പ്രവേശിച്ച യേശുവിനെ സഹോദരിമാരായിരുന്നവർ എപ്രകാരമാണോ സ്വീകരിച്ചത് അപ്രകാരം ആയിരിക്കണം നമ്മുടെ ഭവനങ്ങളിലും യേശുവിനെ സ്വീകരിക്കുവാനും, ആരാധിക്കുവാനും എന്ന് അച്ഛൻ ഉത്ബോധിപ്പിച്ചു. യേശുവിൻറെ കാൽക്കൽ ഇരുന്ന് യേശുവിനെ ശുശ്രൂഷിക്കുവാനും , യേശുവിൽ നിന്നുള്ള വചനങ്ങൾ കേൾക്കുവാനും, മാർത്തയും മറിയയും ശ്രമിച്ചു. അപ്രകാരം നമ്മുടെ ഭവനങ്ങൾ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുവാനും, ദൈവിക ശുശ്രൂഷയിൽ ഏർപ്പെടുകയും…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ Annual Gala ഡിസംബര്‍ 2-ന്; ഷിക്കാഗോ മേയറും മറ്റു പ്രമുഖരും പങ്കെടുക്കും

ഷിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയേഴ്സിന്റെ മാതൃസംഘടനയായ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) വാര്‍ഷിക ഘോഷം (Annual Gala) ഡിസംബര്‍ 2 ഓക്‌ബ്രൂക്ക് മാരിയറ്റ് (Oakbrook Marriott) ഗ്രാന്റ് ബാള്‍ റൂമില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍ ബ്രാന്റണ്‍ ജോണ്‍സണ്‍, ഇല്ലിനോയി ഗവര്‍ണ്ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ (JB Pritzker), അമേരിക്കയിലെ പ്രശസ്ത പെര്‍ഡ്യൂ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ഷില്‍പ്പി പോളിന്‍റെ ഗാനമേളയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്യങ്ങളും ഈ സമ്മേളനത്തിനു മാറ്റ് കൂട്ടും. സ്റ്റാര്‍ട്ട്-അപ് കമ്പനികളുടെ Financing നും Mentorship നുമായി ‘Shark Invest’…

അറ്റ്‌ലാന്റയിൽ വൈവിധ്യമാർന്ന കലാപരിപാടികളുമായി ക്നാനായ മാമാങ്കം വര്ണോജിതമായി

അറ്റ്‌ലാന്റ: അമേരിക്കയിൽ സഭയും സമുദായവും ഒന്നിച്ചു പോകുവാൻ സാധിക്കുമെന്ന് കാണിച്ചു കൊടുത്ത KCAG യുടെ 24-ാം വാർഷികവും, ക്നാനായ നൈറ്റും, അവാർഡ് നൈറ്റും ഒക്ടോബർ 14 ന് KCAG യുടെ 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികൾ അണിനിരത്തികൊണ്ടു വര്‍ണ്ണോജ്ജ്വലമായി നടത്തിയെന്ന് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറ,, സെക്രട്ടറി ബിജു വെള്ളപ്പള്ളിക്കുഴി എന്നിവര്‍ അറിയിച്ചു. ഒക്ടോബർ 14 ശനിയാഴ്ച വൈകുന്നേരം ക്നായിത്തൊമ്മൻ ഹാളിൽ 6 മണി മുതൽ ചെണ്ട മേളത്തോടും, മുത്തുകുടകളോടും, താലപൊലികളോടും ആരംഭിച്ച ചടങ്ങിൽ, മുഖ്യ അതിഥിയായി KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട് സന്നിഹിതനായിരുന്നു. വാൾട്ടൻ കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർ ചെയർമാൻ, ഡേവിഡ് തോംസൺ, പുതിയതായി ചാർജ് എടുത്ത ഹോളി ഫാമിലി ക്നാനായ ഇടവക വികാരി, ഫാദർ ജോസഫ് തോമസ് ചിറപ്പുറത്തു, കഴിഞ്ഞ 24 വർഷമായി അറ്റ്ലാന്റാ…

ദക്ഷിണ കൊറിയയും ജപ്പാനും യുഎസുമായി സംയുക്ത വ്യോമാഭ്യാസം നടത്തി

സിയോൾ/വാഷിംഗ്ടണ്‍: ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ചേർന്ന് ഞായറാഴ്ച കൊറിയൻ ഉപദ്വീപിന് സമീപം സംയുക്ത വ്യോമാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം. ഇത് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ സഹകരണത്തെ അടയാളപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ, മിസൈൽ ഭീഷണികൾക്കെതിരെ രാജ്യങ്ങളുടെ പ്രതികരണ ശേഷി വിപുലപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ കൊറിയൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ബി-52 സ്ട്രാറ്റജിക് ബോംബറും മൂന്ന് രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടതായിരുന്നു അഭ്യാസം. ഓഗസ്റ്റിൽ നടന്ന ക്യാമ്പ് ഡേവിഡ് ഉച്ചകോടിയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ നേതാക്കൾ വാർഷിക, മൾട്ടി-ഡൊമെയ്ൻ ത്രിരാഷ്ട്ര അഭ്യാസങ്ങൾ നടത്താനും പ്രതിസന്ധി ആശയവിനിമയത്തിനായി ഒരു ഹോട്ട് ലൈൻ സ്ഥാപിക്കാനും സമ്മതിച്ചിരുന്നു. വടക്കൻ കൊറിയയുമായുള്ള പിരിമുറുക്കവും മേഖലയിൽ ചൈനയുടെ സ്വാധീനവും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഷിംഗ്ടണും അതിന്റെ രണ്ട് ഏഷ്യൻ സഖ്യകക്ഷികളും ചേർന്ന് നടത്തുന്ന ഏറ്റവും…

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ – ജഡ്ജ് മാർഗരറ്റ് ഓ ബ്രയാൻ ഉത്ഘാടനം ചെയ്തു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ ഉദ്ഘാടനം നിർവഹിച്ചു . ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5:30 ന് ഗാർലൻഡിലെ കേരള അസോസിയേഷൻ മന്ദിരത്തിൽ ഫ്രാൻസിസ് തടത്തിലിന്റെ സ്മരണകൾ നിലനിർത്തുന്നതിന് അദ്ദേഹത്തിന്റെ പേർ നാമകരണം ചെയ്യപ്പെട്ട ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരുന്നത്. കേരളത്തിലും അമേരിക്കയിലും ഒരേപോലെ മാധ്യമരംഗത്തു വിലയേറിയ സംഭാവനകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞ, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തനങ്ങൾക്കു പ്രചോദനമായിരുന്ന ഫ്രാൻസിസ് തടത്തിലിന്റെ കുറിച്ചുള്ള സ്മരണകൾ സണ്ണി മാളിയേക്കൽ പങ്കിടുകയും ആ പാവന സ്മരണക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സെമിനാറിൽ ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രസിഡന്റ് സിജു വി. ജോർജ്ജ് അധ്യക്ഷത വഹികുകയും ആമുഖപ്രസംഗം…

ഇൻഡോ-കനേഡിയൻ പ്രഥമ പെന്തക്കോസ്ത്‌ കോൺഫറൻസ് 2024 ഓഗസ്റ്റിൽ ടോറോന്റോയിൽ

ടോറോന്റോ: പെന്തക്കോസ്ത്‌ ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽ നിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് *2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി)* തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ്‌ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. *കൺവീനർ പാസ്റ്റർ ജോൺ തോമസ്‌(ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട)* എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും പ്രതിനിധീകരിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പബ്ലിസിറ്റി കൺവീനർസ് പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ…

19 വയസ്സുകാരനുൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ പ്രതിക്കു 60 വർഷം തടവ്

ഹൂസ്റ്റൺ –  2019-ൽ മാസങ്ങൾ നീണ്ട കുറ്റകൃത്യങ്ങളിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയലൂയിസ് മാലിക് സാന്റീ (25) യെ 60 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച യാണ് കോടതി വിധി  പ്രഖ്യാപിച്ചത് കൊലപാതക വിചാരണ ആരംഭിക്കുന്നതിന് മുമ്പ് കുറ്റസമ്മതം നടത്തിയ മൂന്ന് കൊലപാതക കേസുകളിൽ ഒരേസമയം മൂന്ന് 60 വർഷത്തെ തടവ് സാന്റി അനുഭവിക്കും. “ഈ മനുഷ്യന് മനുഷ്യജീവനോട് യാതൊരു ബഹുമാനവുമില്ലെന്നും സമൂഹത്തിന് അപകടമാണെന്നും ജില്ലാ അറ്റോർണി കിം ഓഗ് പറഞ്ഞു,  “60 വർഷത്തെ ജയിൽ ശിക്ഷയുടെ എല്ലാ ദിവസവും അദ്ദേഹം അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.” ആദ്യ കേസിൽ, സംഘടിത ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് സാന്റി കുറ്റസമ്മതം നടത്തി. 19 കാരനായ റയാൻ മക്‌ഗോവനെ കൊലപ്പെടുത്താൻ സഹായിച്ചതിന് അദ്ദേഹത്തിന് 60 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2019 സെപ്തംബർ 6 ന് കാറിന്റെ പിൻസീറ്റിലിരുന്ന  മക്ഗോവൻ വെടിയേറ്റു…

തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌. മക്കൾ : ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ) പരേതനായ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ – ടെസ്സി സെബാസ്റ്റ്യൻ (ഹൂസ്റ്റൺ) ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ) റോസമ്മ വിൻസെന്റ് – വിൻസെന്റ് പാണ്ടിശ്ശേരിൽ (ഹൂസ്റ്റൺ) സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ് കേരള കിച്ചൻ – സ്റ്റാഫോഡ്) പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിക്ക് – സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489) ശുശ്രൂഷകൾക്ക് ശേഷം…