കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമ്മാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പുതിയ പോസ്റ്റ്മോർട്ടം മുറിയിൽ ഒരു ആധുനിക പോസ്റ്റ്മോർട്ടം ടേബിളും ഒരു മാനുവൽ ടേബിളും ഉണ്ട്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി 7 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ സജ്ജീകരിച്ചത്. എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറിക്ക് ശേഷിയുണ്ട്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ പഴയ മോർച്ചറിക്ക് ശേഷിയുണ്ടായിരുന്നു. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് കൂളിംഗ് സംവിധാനങ്ങളും സ്ഥാപിച്ചു. ഇൻക്വസ്റ്റ് റൂം, ആംബുലൻസ് ഷെഡ്, പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുറി, മലിനജലം മലിനജല സംസ്കരണ പ്ലാന്റിലേക്ക് പുറന്തള്ളുന്നതിനുള്ള സംവിധാനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പി ആര് ഡി,…
Category: KERALA
കാട്ടുപന്നികളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തും: വനം വകുപ്പ് മന്ത്രി
മലപ്പുറം: പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമപഞ്ചായത്തുകളിൽ കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക പരിശോധന നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനായി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കും. മൊകേരി പഞ്ചായത്ത് ഹാളിൽ കെ പി മോഹനൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാനൂർ മുനിസിപ്പാലിറ്റി പ്രസിഡന്റ്, കൂത്തുപറമ്പ്-പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗം, വാർഡ് അംഗം, പോലീസ്, ഫോറസ്റ്റ് ഓഫീസർമാർ എന്നിവർ ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. ഇവരുടെ നേതൃത്വത്തിൽ കാട്ടുപന്നികൾക്കായുള്ള വ്യാപകമായ തിരച്ചിൽ നടത്തുകയും ആവശ്യമെങ്കിൽ അവയെ വെടിവയ്ക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് പുതുക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അവകാശമുണ്ടെന്നും ഈ പ്രവർത്തനത്തിൽ പൊതുജന…
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: റവന്യൂ മന്ത്രി
മുണ്ടക്കൈ-ചുരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മാർച്ച് 10, 11, 12 തീയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രഫിക്കൽ പരിശോധനകളും ഫീൽസ് വിസിറ്റും മണ്ണ് പരിശോധനയും പൂർത്തിയായി. ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളിൽ പരാതി നൽകാനുള്ള അവസരം മാർച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി…
ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ചിത്രവീഥിയില്‍ ഹാരിപോട്ടര്‍ കഥാപരമ്പര പുനര്‍ജനിച്ചു!; ജീവന്‍തുടിക്കുന്ന ചിത്രങ്ങളുമായി വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ്
തിരുവനന്തപുരം: വിസ്മയ വരകള്‍ കൊണ്ട് വിഖ്യാത നോവല്‍ ഹാരിപോട്ടര്‍ പുനരാവിഷ്കരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വീഥിയില്‍ ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ് എന്ന ചിത്രവീഥിയിലൂടെ ഹാരിപോട്ടര്‍ പരമ്പര ഇനി അനുഭവിച്ചറിയാം. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് ചിത്രവീഥി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രകലാവൈഭവം കണ്ടപ്പോള്‍ നിറങ്ങളില്‍ കുളിച്ച ഒരു പ്രതീതിയാണുണ്ടായതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോഴാണ് ഒരു സ്ഥാപനം സാംസ്കാരികമായും സര്‍ഗപരമായും മുന്നേറുന്നത്. സ്ഥാപനത്തിന്റെ അന്തസത്ത വെളിവാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. പ്രകൃതിയും കലയും സമ്മേളിക്കുന്ന അന്തരീക്ഷമാണ് ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നും മനോഹരമായ സൃഷ്ടികള്‍ ഉണ്ടായിവരുമെന്നും അദ്ദേഹം…
കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കി മാറ്റാൻ അനുവദിക്കില്ല; ഫ്രറ്റേണിറ്റി എസ്.പി.ഓഫീസ് മാർച്ചിൽ വ്യാപക അറസ്റ്റ്
മലപ്പുറം: വർദ്ധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് കേരളത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണ്, ഇത്തരം സമീപനങ്ങളോട് നിസ്സംഗത പുലർത്തുന്ന സർക്കാറുകളുടെ യുവജന വഞ്ചനക്ക് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി എസ്.പി.ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. നാടിൻ്റെ സമാധാനം തകർക്കാനാണ് ലഹരി മാഫിയ ശ്രമിക്കുന്നത്, അധികാരികളുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ നിയമപരമായ മാർഗത്തിലൂടെ ഇല്ലാതാക്കുന്നതിൽ പോലീസ് എക്സൈസ് സംവിധാനങ്ങൾ തീർത്തും പരാജയമാണ്. ഈ അവസ്ഥ തുടർന്നാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. വരും ദിവസങ്ങളിൽ നിയോജക മണ്ഡലം തലങ്ങളിൽ വ്യാപക പ്രതിഷേധത്തിന് പ്രവർത്തകർ നേതൃത്വം നൽകുമെന്നും അദേഹം പറഞ്ഞു. മലപ്പുറം ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച ഉപരോധ മാർച്ച് എസ്.പി ഓഫീസ്…
മതസൗഹാർദ്ദത്തിന്റെ മധുരം നുകർന്ന് ഇഫ്താർ വിരുന്ന്
കാസർഗോഡ്: മത മൈത്രിയും മത സൗഹാര്ദ്ദവവും കൈവിടാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമെന്ന് പേരുകേട്ട കേരളത്തില്‍ റംസാന് മാസമായതോടെ നോമ്പു തുറയും ഇഫ്താര്‍ വിരുന്നും പല സംഘടനകളും സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കാസര്‍ഗോഡ് നീലേശ്വരം, പള്ളിക്കര, കേണമംഗലം കഴകം, തൃക്കരിപ്പൂർ രാമവില്യം കഴകം എന്നിവിടങ്ങളിലാണ് മതമൈത്രിയുടെ സന്ദേശം ഉയർത്തി നോമ്പ് തുറ സംഘടിപ്പിച്ചത്. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ ഇഫ്താര്‍ നടന്നത്. ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര നടയിൽ ഒരുമിച്ചിരുന്നാണ് നോമ്പു തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. വൈകിട്ടോടെ മുസ്ലിം സഹോദരങ്ങൾ എത്തി തുടങ്ങി. ക്ഷേത്രം ഭാരവാഹികൾ സ്നേഹത്തോടെ സ്വീകരിച്ച് ഇരുത്തി. സൗഹൃദങ്ങൾ പങ്കിട്ട് കുശലാന്വേഷണം നടത്തി. ബാങ്ക് വിളി തുടങ്ങിയതോടെ ക്ഷേത്ര മുറ്റം പ്രാർഥനാ നിർഭരമായി. തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന ക്ഷേത്ര മുറ്റത്ത് മത…
വിദ്യാർഥികളിലെ അക്രമവാസന; സർക്കാർ നടപടിയെടുക്കണം: സി മുഹമ്മദ് ഫൈസി
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥികളുടെ മർദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതി കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദർശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം നീതിക്കായി എന്നും സുന്നി പ്രസ്ഥാനം കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകി. പരലോക ക്ഷേമത്തിനായി പ്രത്യേക പ്രാർഥനയും നടത്തി. സമപ്രായക്കാരുടെ കൂട്ടംചേർന്ന അക്രമത്തിൽ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. വിദ്യാർഥികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും ക്രിയാത്മക പരിഹാരം കാണുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്, എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല…
എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റ് ഹിന്ദുത്വ ഭരണകൂട വേട്ടയുടെ തുടർച്ച: സോളിഡാരിറ്റി
കോഴിക്കോട് : എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റ് ഹിന്ദുത്വഭരണകൂട വേട്ടയുടെ തുടർച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ എതിരാളികളെ അധികാര ദുർവിനിയോഗത്തിലൂടെ ഉൻമൂലനം ചെയ്യുന്ന ഫാസിസ്റ്റ് നടപടികളുടെ തുടർച്ചയാണിത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ തുടങ്ങിയവ ഉപയോഗിച്ച് ഭരണകൂട വിമർശനം ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിട്ടിട്ടും ബി.ജെ.പി നേതാക്കൾക്കെതിരെ ഇ.ഡി കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു. മുസ്ലിം പശ്ചാതലത്തിൽ നിന്നുള്ള സംഘടനകളെ വേട്ടയാടുമ്പോൾ പൊതു സമൂഹം പുലർത്തുന്ന നിശബ്ദത ഇസ്ലാമോഫോബിയയുടെ ഭാഗം തന്നെയാണ്. ഭരണകൂടവും രാജ്യവും രണ്ടാണെന്ന് തന്നെ തിരിച്ചറിഞ്ഞ് അവശേഷിക്കുന്ന വിയോജന സ്വരങ്ങളെ പോലും നിശ്ശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സെക്രട്ടറിരായ ശബീർ കൊടുവള്ളി, ഡോ. എ.കെ സഫീർ, വി.പി…
ലഹരി മാഫിയകള്‍ക്കു പിന്നില്‍ ഭീകരവാദപ്രസ്ഥാനങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര സംസ്ഥാന ഭരണസംവിധാനങ്ങള്‍ കാണിക്കേണ്ടതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ അനിഷ്ഠസംഭവങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പുതുതലമുറയെ മാത്രം പഴിചാരി ഒളിച്ചോടുന്നതില്‍ അര്‍ത്ഥമില്ല. ആഗോള ഭീകരവാദ ശക്തികൾ കേരളത്തിൻറെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിൻറെ വ്യക്തമായ തെളിവാണ് മറനീക്കി പുറത്തുവരുന്നത്. ഒരു തലമുറയെ ഒന്നാകെ നശിപ്പിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെയാണ് സമൂഹം തിരിച്ചറിയേണ്ടതും അധികാരികൾ കണ്ടെത്തേണ്ടതും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുമ്പോള്‍ സംസ്ഥാനഭരണസംവിധാനങ്ങള്‍ ഇക്കാലമത്രയും നോക്കുകുത്തികളായി അധഃപതിച്ചുവെന്നത് വ്യക്തമാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുക, യുവത്വത്തെയൊന്നാകെ മദ്യത്തിനും ലഹരിക്കും അടിമകളാക്കുക, ആത്മഹത്യകളും…
വർധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ സഹോദര്യത്തിലധിഷ്ടിതമായ സാമൂഹിക പ്രതിരോധമുയർത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
സമൂഹത്തിൽ നിരന്തരം വർധിച്ചു വരുന്ന ലഹരി ഉപയോഗ -അക്രമണ പ്രവണതകൾക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടവും ഹിംസാത്മക രാഷ്ട്രീയവുമാണ് പ്രധാന ഉത്തരവാദികളെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. വയലൻസ് എന്നത് ആളുകളുടെ സ്വഭാവ – സംസ്കാരത്തിലേക്ക് അരിച്ചിറങ്ങുകയും പരസ്പരം വലിയ രീതിയിലുള്ള പകപൊക്കലുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത് കേവലം പുതുതലമുറയുടെ വഴി തെറ്റൽ എന്നോ അരാഷ്ട്രീയത എന്നോ തീർപ്പു കൽപിക്കാതെ പൊതുസമൂഹം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ലഹരി മാഫിയകൾക്ക് എല്ലാ വിധ സംരക്ഷണവും ഒരുക്കുന്ന ഭരണകൂടവും അതിന് ഒത്താശ ചെയ്യുന്ന ഡാംസഫ് പോലെയുള്ള ലഹരി വിരുദ്ധ സ്പെഷ്യൽ പോലീസ് ഫോഴ്സും കാമ്പസുകളിൽ വയലൻസ് പ്രവർത്തന മാതൃകയായി സ്വീകരിച്ച വിദ്യാർത്ഥി സംഘടനകളുമെല്ലാം ഇതിന് പ്രധാന ഉത്തരവാദികളാണ്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനും കോട്ടയം നഴ്സിങ് കോളേജിലെ മനുഷ്യത്വ വിരുദ്ധമായ റാഗിങിനും പിന്നിൽ പ്രതിപ്പട്ടികയിലുള്ള എസ്.എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ കേവലം…
