ബസ്സുകളുണ്ട്, ഓടിക്കാൻ ജീവനക്കാരില്ല; കടുത്ത പ്രതിസന്ധിയിൽ മാള കെ.എസ്.ആർ.ടി.സി. ഡിപ്പോ; ഒൻപതു മാസമായി സർവീസുകൾ മുടങ്ങുന്നു

മാള: ആവശ്യത്തിന് ബസുകളുണ്ടായിട്ടും അവ ഓടിക്കാൻ ഡ്രൈവർമാരും കണ്ടക്ടർമാരുമില്ലാത്തത് മാള കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ജീവനക്കാരുടെ രൂക്ഷമായ ക്ഷാമത്തെത്തുടർന്ന് മാസങ്ങളായി നിരവധി ബസുകൾ ഡിപ്പോയിൽ വെറുതെ കിടക്കുകയാണ്. കഴിഞ്ഞ ഒൻപതുമാസത്തോളമായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്തതിനാൽ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പല പ്രധാന സർവീസുകളും റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. മാള ഡിപ്പോയിൽ നിലവിൽ 33 ബസുകളാണുള്ളത്. ഇവ ഉപയോഗിച്ച് പ്രതിദിനം 30 ഷെഡ്യൂളുകൾ നടത്താനുള്ള സൗകര്യമുണ്ടെങ്കിലും ജീവനക്കാരുടെ കുറവുമൂലം ശരാശരി 24 ഷെഡ്യൂളുകൾ മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. ചില ദിവസങ്ങളിൽ പരമാവധി 25 ബസുകൾ മാത്രമാണ് സർവീസിനിറങ്ങുന്നത്. ശേഷിക്കുന്ന ബസുകൾ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കാത്ത് ഡിപ്പോയിൽ നിർത്തിയിടേണ്ടിവരുന്നു. ബസുകളുടെ സാങ്കേതിക തകരാറുകളോ വാഹനങ്ങളുടെ ലഭ്യതക്കുറവോ അല്ല, മറിച്ച് ജീവനക്കാരുടെ അഭാവമാണ് സർവീസുകൾ മുടങ്ങാനുള്ള…

ജില്ലാ കലോത്സവ ലോഗോ: റജാ നൗറിന്റേത് അഭിമാന നേട്ടം

കാരന്തൂർ: നവംബർ 25 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ രൂപകല്പനയിൽ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥി സി. റജാ നൗറിൻ വരച്ച ലോഗോക്ക് ഒന്നാം സ്ഥാനം. ആദ്യമായാണ് ഭിന്നശേഷി വിദ്യാർഥിയുടെ ലോഗോ തിരെഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ്. അമൃത ലോഗോ പ്രകാശനം ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു ഇത്തവണ ലോഗോ രൂപകൽപന മത്സരം. സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി യായ റജാ നൗറിന് ജന്മനാ വലതു കൈയില്ല. ഇടതുകൈ കൊണ്ടാണ് ഈ കലാകാരി വിസ്മയ ലോഗോ വരച്ചത്. സ്‌കൂൾ സ്പെഷൽ എഡുക്കേറ്റർ കെ ജയശ്രീ, കലാ അധ്യാപിക കെ പ്രീത എന്നിവരാണ് കുട്ടിയുടെ സർഗശേഷി തിരിച്ചറിഞ്ഞ് പ്രോത്സാഹനവും മാർഗനിർദേശവും നൽകിയത്. ഭിന്നശേഷിക്കാരായ പതിനേഴോളം പേരുടെ എൻട്രികളിൽ നിന്നാണ് റജാ നൗറിൻ്റെ ലോഗോക്ക്…

മുണ്ടക്കൈ–ചൂരൽമല ദുരന്തം: ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് റവന്യു – ഭൂ പരിഷ്ക്കരണ വകുപ്പ് മന്ത്രി എപി അനിൽ കുമാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ നടന്ന വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ. ദുരിത ബാധിതരുടെ പുനരധിവാസം ഒരു സോഷ്യൽ പ്രോസസാണ്. അതിന്റെ ഭാഗമായി ശാസ്ത്രീയ പഠനം നടത്തി സമഗ്ര പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് വരും കാലത്ത് ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, ആവശ്യമായ മുൻകരുതലുകൾക്കും, ചരിത്ര രേഖയായി ഉപയോഗപ്പെടുത്താൻ പറ്റുന്ന വിധത്തിലാണ് ആർക്കൈവ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ സംഘടിപ്പിച്ച ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ…

”അകക്കനൽ”: കുഞ്ഞുമനസ്സിൻ്റെ വലിയ എഴുത്ത് പ്രകാശിതമായി

മഞ്ചേരി: പാപ്പിനിപ്പാറ സ്വദേശി നസ്നിൻ എന്ന പതിനഞ്ചുകാരി മുന്നൂറ് പേജുകളിലായി എഴുതിയ നോവൽ ”അകക്കനൽ” പാപ്പിനിപ്പാറ ഗ്രാമവാസികളുടെ നിറസാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. മാരിയാട് കേയത്ത് ഗാർഡൻ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ മുൻ എംപി ടി.കെ. ഹംസയാണ് പുസ്തകം പ്രകാശനം ചെയ്തത്. മോട്ടിവേറ്റർ പി.എം.എ ഗഫൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. മുഹമ്മദാലി എന്ന കുഞ്ഞാൻ അദ്ധ്യക്ഷനായിരുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാപ്പിനിപ്പാറയിലെ A.K.M.C. ട്രസ്റ്റാണ് പ്രകാശന ചടങ്ങ് സംഘടിച്ചത്. ചെറുപ്പം മുതൽ ഉമ്മ ശംശീറ വാങ്ങി നൽകിയിരുന്ന പുസ്തകങ്ങൾ വായിച്ചത് നസ്നിന് എഴുതാനുള്ള പ്രചോദനമായി. മഞ്ചേരി മുബാറക് സ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് നസ്നിൻ. പിതാവ് മണ്ണത്താൻ പറമ്പിൽ റസ്നാസ് വിദേശത്ത് KAAF Logistics ബിസ്നസ് ഗ്രൂപ്പ് അംഗമാണ്. അമൻ റോഹൻ സഹോദരനാണ്.  

അഴീക്കോട്–മുനമ്പം പാലം നിർമാണം അന്തിമഘട്ടത്തിൽ; 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി, സംസ്ഥാനത്ത് ആദ്യമായി അത്യാധുനിക സെഗ്‌മെന്റൽ ബോക്സ് ഗർഡർ സാങ്കേതികവിദ്യ

അഴീക്കോട്: തൃശ്ശൂർ, എറണാകുളം ജില്ലകളിലെ തീരദേശ ജനതയുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ഇരു ജില്ലകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പാലത്തിന്റെ 90 ശതമാനം നിർമാണപ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്യാധുനിക എൻജിനീയറിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അതിവേഗം പുരോഗമിക്കുന്ന പാലം നിർമാണം കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ശ്രദ്ധേയമായ നേട്ടമായി മാറുകയാണ്. തീരദേശമേഖലയുടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ പാലം യാഥാർഥ്യമാകുന്നതോടെ തൃശ്ശൂർ ജില്ലയിലെ അഴീക്കോടിനും എറണാകുളം ജില്ലയിലെ മുനമ്പത്തിനും ഇടയിലുള്ള യാത്ര കൂടുതൽ സുഗമമാകും. നിലവിൽ ഇരുകരകളിലേക്കും യാത്ര ചെയ്യുന്നതിന് നേരിടുന്ന ഗതാഗതപരമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നതിനൊപ്പം പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനും പാലം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. പരമ്പരാഗത പാലം നിർമാണരീതികളിൽനിന്ന് വ്യത്യസ്തമായി സെഗ്‌മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കേരളത്തിലെ…

ധനവകുപ്പിനെ നോക്കുകുത്തിയാക്കി കിഫ്ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; സാമ്പത്തിക ബാധ്യതയും ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകളും ഗുരുതരം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണ സംവിധാനങ്ങളെ മറികടന്ന് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) ഒരു സ്വതന്ത്ര സാമ്പത്തിക സാമ്രാജ്യം പോലെയാണ് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളതെന്നും സാമ്പത്തിക അച്ചടക്കലംഘനം, ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകൾ, അനാവശ്യമായ കടബാധ്യതകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക സംവിധാനത്തെ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കു പുറത്തുനിന്ന് വൻതോതിൽ വായ്പയെടുക്കുകയും അതിന്റെ തിരിച്ചടവ് ബാധ്യത പൊതുഖജനാവിലേക്ക് മാറ്റുകയും ചെയ്ത രീതിയാണ് കിഫ്ബി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാനത്തിന് വലിയ അധിക…

പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; സിഎംആർഎൽ–എക്‌സാലോജിക്ക് കേസിൽ അപ്പീൽ നൽകാൻ അനുമതിയില്ല, വിജിലൻസ് അന്വേഷണത്തിന് തടസ്സമില്ല

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് കേരള ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്താനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിന് പ്രത്യേക അനുമതി തേടി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഉപഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുന്നതിന് നിലവിൽ നിയമതടസ്സമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ചിന്റെ നിർദേശപ്രകാരം ഇതിനകം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനെ ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് നിയമപരവും ഭരണഘടനാപരവുമായ മാർഗങ്ങൾ ലഭ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രത്യേക അനുമതിയോടെ…

ടോമിൻ ജെ. തച്ചങ്കരിക്ക് ജാമ്യം; നാലുവർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി, 28 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനത്തിന് വഴിയൊരുങ്ങി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. തച്ചങ്കരിക്കെതിരെ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാലു വർഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധിക്കെതിരെ തച്ചങ്കരി സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇതോടെ 28 ദിവസമായി ജയിലിൽ കഴിയുന്ന തച്ചങ്കരിക്ക് പുറത്തിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഒരുങ്ങി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലു വർഷത്തെ തടവുശിക്ഷയും 30,84,892 രൂപ പിഴയുമാണ് വിധിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ വസ്തുതകൾക്കും തെളിവുകൾക്കും നിരക്കുന്നതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നുമായിരുന്നു അപ്പീലിലെ പ്രധാന വാദം. സെപ്റ്റംബർ 17 മുതൽ തച്ചങ്കരി ജയിലിൽ കഴിയുകയായിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത്…

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ഇഡി നീക്കം; സ്വത്ത് വിവരങ്ങളും പരിശോധിക്കും

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇരുവരുടെയും സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കമെന്നാണ് വിവരം. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇഡി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ പ്രധാന അന്വേഷണവിഷയം. എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ച പണം യഥാർത്ഥ സേവനങ്ങൾക്കുള്ള പ്രതിഫലമായിരുന്നോ, അതോ മറ്റ് സാമ്പത്തിക താൽപ്പര്യങ്ങളുടെ ഭാഗമായിരുന്നോ എന്നതാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്. എക്സാലോജിക്കിന് കൈമാറിയ തുക മുഖ്യമന്ത്രി…

നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്ത വാഹനാപകടം; പൊലീസ് വീഴ്ചയും ലഹരി ഉപയോഗവും അന്വേഷിക്കാൻ പ്രത്യേക സംഘം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). അപകടത്തിന് ഉത്തരവാദികളായ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊപ്പം കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായോ എന്നതും പരിശോധിക്കപ്പെടും. ആലുവ ഡിവൈ.എസ്.പി പി.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശനാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, വാഹനത്തിന്റെ അമിതവേഗം, പ്രതികളുടെ ലഹരി ഉപയോഗം, അപകടശേഷമുള്ള പൊലീസ് നടപടികൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ…