സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള അവാര്‍ഡ് 2024’ വിശിഷ്ട വ്യക്തികള്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന അവാർഡായ കേരള അവാർഡുകൾ 2024 ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് അവാർഡുകൾ സമ്മാനിച്ചത്. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് പ്രൊഫ. എം.കെ. സാനുവിനു വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. ശാസ്ത്ര-എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള കേരള ജ്യോതി അവാർഡ് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള പ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാമേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി കെ ജയകുമാറിനും കലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവനവിഭാഗത്തിൽ…

കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തി ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നാടിന് ആപത്ത്: കെ വി സഫീർഷാ

അങ്ങാടിപ്പുറം: കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഇല്ലാതെയാക്കി ഇസ്ലാമോഫോബിയ വളർത്തി സം‌ഘ്‌പരിവാറിന്റെ ചിലവിൽ മൂന്നാം വട്ടം തുടർഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം സംസ്ഥാനത്തെ അപകടത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തിരൂർക്കാട് ഹമദ് ഐടിഐയിൽ സംഘടിപ്പിച്ച RISEUP 2k25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക ലാഭത്തിനു വേണ്ടി സിപിഎം നടത്തുന്ന നീക്കം കേരളത്തിൽ സംഘ്‌പരിവാറിന് മണ്ണൊരുക്കൽ പ്രക്രിയയ്ക്ക് കൂടുതൽ ശക്തി പകരുകയാണ് ചെയ്യുക എന്നും, ഇതിനെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം ശ്രീനിവാസൻ എടപ്പറ്റ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഖാദർ…

എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം മാർച്ച് 18ന്

എടത്വ: വേനൽ കടുത്ത് തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്നും കിഴിവിന്റെ പേരിൽ മില്ല് ഉടമകൾ തുടർച്ചയായി കർഷകരെ ദ്രോഹിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 18 ചൊവ്വാഴ്ച 10ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. കടുത്ത വേനലില്‍ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോരിറ്റി മുഖാന്തിരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്. നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ്ണമായും സജ്ജമാക്കണമെന്നും പൊതു മരാമത്ത് റോഡിലൂടെ പുതിയ വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും പഞ്ചായത്ത് വഴികളിൽ ഡിസ്ട്രിബ്യൂഷന്‍ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭരണ ഏജൻസികൾ കിഴിവിന്റെ പേരിൽ…

കൊച്ചി വിമാനത്താവള പുനരധിവാസത്തിന്റെ രണ്ടാം ഘട്ട പാക്കേജിന് അംഗീകാരം

കൊച്ചി: കൊച്ചി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തപ്പോൾ വീടും കൃഷിയിടവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മുൻ പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കായാണ് രണ്ടാം ഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ ഉപസമിതി ചെയർമാൻ കൂടിയായ മന്ത്രി പി രാജീവ് മുന്‍‌കൈയ്യെടുത്താണ് രണ്ടാം ഘട്ട പാക്കേജ് രൂപീകരിച്ചത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി ഒരു പുനരധിവാസ പാക്കേജ് ഇതിനകം നടപ്പിലാക്കിയിരുന്നു. സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലവസരങ്ങൾ, ടാക്സി പെർമിറ്റുകൾ, വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ച് ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി പുനരധിവാസ പാക്കേജ് നടപ്പിലാക്കി. അത്തരമൊരു വിന്യാസം നടപ്പിലാക്കിയപ്പോൾ, നിരവധി ആളുകൾക്ക് കുറഞ്ഞ വേതന കരാർ ജോലികളാണ് ലഭിച്ചത്. പാക്കേജിൽ മാറ്റങ്ങൾ വരുത്തണമെന്ന ദീർഘകാല ആവശ്യം സിയാൽ ഇപ്പോൾ പരിഗണിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഭാഗമായി, എയർ…

നാലാമത് ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് ‘വര്‍ണ്ണപ്പകിട്ട്’ തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിൽ അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ട്രാൻസ് സമൂഹത്തിന് മനുഷ്യരെപ്പോലെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാൻസ് സമൂഹത്തിന് അനീതിയും വിവേചനവും വേണ്ട. അവരുടെ സുരക്ഷിതവും സുഖകരവുമായ ജീവിതത്തിനായി സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. “ട്രാൻസ് സമൂഹം നിരവധി ആന്തരികവും മാനസികവുമായ സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപ്പെടേണ്ടി വരുന്ന സാഹചര്യങ്ങളിൽ സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ടെന്ന് ഈ അവസരത്തിൽ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, സാമൂഹിക നീതി വകുപ്പ് നിങ്ങളോടൊപ്പമുണ്ട് എന്ന ആശയം വകുപ്പ് ഉയർത്തിപ്പിടിക്കുന്നു,”…

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സംയോജിത മെഡിക്കൽ ഗവേഷണ വകുപ്പ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് വകുപ്പ് മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച (മാർച്ച് 15, 2025) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സമകാലിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹകരണ ഗവേഷണത്തിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ച രാധാകൃഷ്ണൻ ഊന്നിപ്പറഞ്ഞു. “പൊതുജനാരോഗ്യ പ്രതിസന്ധികൾക്ക് വേഗത്തിലുള്ളതും ഏകോപിതവും നൂതനവുമായ പ്രതികരണങ്ങളുടെ ആവശ്യകത ഈ മഹാമാരി അടിവരയിട്ടു. വിവിധ വിഷയങ്ങളിലെ സംയോജനം വളർത്തിയെടുക്കുന്നതിലൂടെ, വ്യക്തിഗത ചികിത്സകളുടെ വികസനം ത്വരിതപ്പെടുത്താനും രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്താനും പാർശ്വഫലങ്ങൾ കുറയ്ക്കാനും നമുക്ക് കഴിയും,” അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിൽ ഗവേഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾക്ക് അമലയിൽ നിന്നുള്ള 25 ഗവേഷകരെ ആദരിച്ചു. വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള വൈദഗ്ധ്യം സംയോജിപ്പിച്ച് സങ്കീർണ്ണമായ ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു ബഹുമുഖ സമീപനമാണ് സംയോജിത മെഡിക്കൽ ഗവേഷണം പ്രതിനിധീകരിക്കുന്നത്.…

കളമശ്ശേരി കഞ്ചാവ് വേട്ട – എസ്.എഫ്.ഐയും കെ.എസ്‌.യുവും വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം : ഫ്രറ്റേണിറ്റി

പാലക്കാട്: വർദ്ധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് ജില്ല കമ്മിറ്റി നൈറ്റ്‌ വിജിൽ സംഘടിപ്പിച്ചു. പാലക്കാട് പുതുപ്പള്ളിതെരുവിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാർച്ചോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉദ്ഘാടനം ചെയ്‌തു. കളമശ്ശേരി പോളിയിലെ എസ്.എഫ്.ഐ, കെ.എസ്‌.യു നേതാക്കളുടെയും പ്രവർത്തകരുടെയും കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത് ഗുരുതരമായ പ്രശ്നമാണെന്നും അവർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ബാസിത് താനൂർ പ്രസ്താവിച്ചു. സമൂഹത്തിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുന്ന മയക്കുമരുന്ന്, കഞ്ചാവ് ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കുക എന്നുള്ളത് മുഴുവൻ വിദ്യാർഥി സമൂഹത്തിന്റെയും ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു.…

നാടിന് ഭീഷണിയായി തീർന്ന ലഹരിക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചു

കണ്ണൂർ: നാടിനെ ഒന്നാകെ നാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചു. 2025 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം കെ.വി.സുമേഷ് എം എൽ എ, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സംഘടന രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളും ലഹരിക്കെതിരെ രംഗത്തിറങ്ങി ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും നാഷണൽ യൂത്ത് ലീഗിന്റെ ഈ കാമ്പയിൻ ലഹരിക്കെതിരെയുള്ള വലിയ പോരാട്ടം ആയി തീരട്ടെ എന്ന് കെ.വി.സുമേഷ് എം എൽ എ പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജങ്ങൾക്ക് കരുത്തായി പാർട്ടിയും ഒപ്പം ഉണ്ടാവുമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്…

ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍ തിങ്കളാഴ്ച

നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താറിന് 25,000 പേരെത്തും നോളജ് സിറ്റി : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ ഗ്രാന്‍ഡ് ഇഫ്താര്‍ നാളെ (തിങ്കളാഴ്ച). മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനോടനുബന്ധിച്ചാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകര്‍. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ…

മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ സമരാഹ്വാനമായി സോളിഡാരിറ്റി ഐക്യദാർഢ്യ ഇഫ്താർ

മലപ്പുറം: മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്തു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ ഇഫ്താർ. വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. ജനാധിപത്യത്തിന്റെ തൂണുകൾ സർവ്വതും ഹിന്ദുത്വ ഫാസിസം പിടിമുറുക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയോടെ നാം നിലകൊള്ളണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ഹൈദരാബാദ് സർവ്വകലാശാല ഗവേഷക വിദ്യാർത്ഥി താഹിർ ജമാൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് റമദാൻ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ്‌ സാബിഖ് വെട്ടം അധ്യക്ഷ വഹിച്ചു. മുജീബ് കാടേരി (ചെയർമാൻ, മലപ്പുറം നഗരസഭ), ശരീഫ് കുറ്റൂർ (യൂത്ത് ലീഗ്), മുസ്ഫർ (ഐഎസ്എം ഈസ്റ്റ്), ബാസിത്ത് താനൂർ, വി ടി എസ് ഉമർ തങ്ങൾ, അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി), ഫൈസൽ ബാബു, ഫിറോസ് ബാബു (ഐ.എസ്.എം വെസ്റ്റ്), ഇല്യാസ് മോങ്ങം…