സോളിഡാരിറ്റി: സാബിക് വെട്ടം പ്രസിഡൻ്റ്, അൻഫാൽ ജാൻ ജന. സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി യൂത്ത് യൂത്ത് മൂവ്മെൻറ് 2025-26 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡൻ്റായി സാബിക്ക് വെട്ടത്തെയും ജനറൽ സെക്രട്ടറിയായി അൻഫാൽ ജാനെയും തെരഞ്ഞെടുത്തു. യാസിർ കെ എം,സൽമാൻ ഫാരിസ്, അമീൻ വേങ്ങര, അനസ് മൻസൂർ എം ഐ, ജംഷീദ് കെ, സമീറുള്ള കെ, ഷബീർ കെ. എന്നിവരെ ജില്ലാ സെക്രട്ടറിമാരയും തിരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് അംഗങ്ങൾ: തഹ്‌സീൻ മമ്പാട്, ബാസിത് താനൂർ, സൽമാൻ മുണ്ടുമുഴി. മലപ്പുറം മലബാർ ഹൗസിൽ നടന്ന തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാടും സംസ്ഥാന സെക്രട്ടറി ഡോ. സഫീർ എ കെയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡോ. അബ്ദുൽ ബാസിത് പി പി അജ്മൽ കെ എൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ കെ പി സമാപനം നിർവഹിച്ചു.

ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തു

മലപ്പുറം: ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം എളങ്കൂരിലാണ് വിഷ്ണുജ എന്ന യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. കാര്യങ്ങൾ വളരെ ധൈര്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷ്ണുജ ഇങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്ന് അവരുടെ സുഹൃത്തുക്കൾ പോലും വിശ്വസിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഭർത്താവ് പ്രബിൻ വിഷ്ണുജയെ അമിതമായി ശാരീരിക പീഡനം നടത്താറുണ്ടെന്ന് സുഹൃത്ത് പറയുന്നു. വിഷ്ണുജയുടെ വാട്ട്‌സ്ആപ്പ് പ്രബിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണിലൂടെ പോലും തന്റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ വിഷ്ണുജക്ക് സാധിക്കുമായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. അതേസമയം, കേസിൽ ഭർതൃവീട്ടുകാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കുടുംബം നൽകിയ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങളുണ്ട്. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന്…

ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയത്തിൽ മാറ്റം വരുത്തി; അഴിമതി ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് മദ്യനയം മാറ്റിയതെന്നും മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ ഫാക്ടറി നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം ഒയാസിസ് കമ്പനി മദ്യ ഫാക്ടറി ആരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കമ്പനിക്ക് വേണ്ടി സർക്കാർ മദ്യനയം മാറ്റി. സർക്കാർ കമ്പനിയെ ക്ഷണിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഐ.ഒ.സി. അനുമതി ലഭിച്ചിരുന്നില്ല. 2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി.…

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ജയരാജനെ തിരഞ്ഞെടുത്തത്. ജയരാജന്‍ മൂന്നാം തവണയാണ് സെക്രട്ടറിയാകുന്നത്. 50 അംഗ ജില്ലാ കമ്മിറ്റിയിലെ പതിനൊന്ന് അംഗങ്ങൾ പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും എം.വി. നികേഷ് കുമാറും ജില്ലാ കമ്മിറ്റിയിൽ ചേർന്നു. നികേഷ് കുമാർ മുമ്പ് ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പി. ജയരാജൻ രാജിവച്ചപ്പോൾ എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിയായി. 2021 ലെ ജില്ലാ സമ്മേളനത്തിൽ അദ്ദേഹം വീണ്ടും സെക്രട്ടറിയായി. എം വി ജയരാജന്‍, എം പ്രകാശന്‍, എം സുരേന്ദ്രന്‍, കാരായി രാജന്‍, ടികെ ഗോവിന്ദന്‍, പിവി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്‍, എന്‍ സുകന്യ, സി സത്യപാലന്‍, കെവി സുമേഷ്, ടിഐ മധുസൂദനന്‍,…

സിജി ലോജിക് ഒളിമ്പ്യാഡ് 2025: കെ എ നാജിദ് സംസ്ഥാന ജേതാവ്

കുട്ടികളിലെ മത്സരക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെ സിജി, സെന്റർ ഫോർ എക്സലൻസ് ഇൻ എജുക്കേഷന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സിജി ലോജിക് ഒളിമ്പ്യാഡ് 2025 ന്റെ സംസ്ഥാനതല മത്സരം കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 84 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു. ആഗോളതല ഒളിമ്പ്യാഡ് മാതൃകയിൽ വിവിധ ടെസ്റ്റുകൾ ഉൾപ്പെടുത്തി യായിരുന്നു സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ഈ വർഷത്തെ സംസ്ഥാന ജേതാവായി മലപ്പുറം സ്വദേശി കെ എ നാജിദി നെ തിരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികളെയും ആദരിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രമുഖ ആക്ച്വറി സയൻസ് വിദഗ്ധൻ മുർഷിദ് എ കുട്ടിഹസ്സൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ജെയഫറലി ആലിചെത്ത് അധ്യക്ഷനായ ചടങ്ങിൽ, സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി,ജനറൽ സെക്രട്ടറി…

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു

മലപ്പുറം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്., വയനാട് മാനന്തവാടി മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് വലിയ പരിശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആകെ 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തി വരുന്നു. 12 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ്…

പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എസ് എഫ് മാർച്ച് നടത്തി

കോഴിക്കോട് : എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. “ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്‌ നടത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സാദിഖ്‌ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു. ശുഐബ് സിവി കുണ്ടുങ്ങൽ, യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം സംസാരിച്ചു. തുടർന്ന്, സൈബർ കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം…

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി. ശനിയാഴ്‌ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.

മരുന്ന് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും : വെൽഫെയർ പാർട്ടി

കൊച്ചി: മെഡിക്കൽ കോളേജുകളിലും മറ്റു ഗവൺമെൻറ് ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഗുരുതര രോഗങ്ങളുമായി വരുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്. കാരുണ്യ ഫാർമസി വഴി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകളും ഇപ്പോൾ നിലച്ചിരിക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. കാരുണ്യ ഫാർമസിയിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ കമ്പനികൾക്ക് തിരിച്ചു നൽകി പകരം മരുന്ന് ലഭ്യമാക്കിക്കൊണ്ടെങ്കിലും താൽക്കാലികമായ പരിഹാരം കാണേണ്ടതാണ്. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കുള്ള കത്ത് ജനറൽ ആശുപത്രി ലേ സെക്രട്ടറിക്ക് കൈമാറി. ജില്ലാ…

വര്‍ദ്ധിക്കുന്ന കൗമാര ആത്മഹത്യകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഇടപെടല്‍ വേണം: എഫ്.ഡി.സി.എ.

തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൗമാര പ്രായത്തിലെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ശ്രദ്ധ വേണ്ടതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫസര്‍ കെ അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍ കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രവണതയെന്നും അദ്ദേഹം നിരീക്ഷിച്ചു. വിദ്യാലയ പരിസരത്തുണ്ടാവുന്ന ബുള്ളിയിംഗ് പോലുള്ളവ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന വിധത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയത്ത് ഇടപെടുകയോ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നതും കാണേണ്ടതാണ്. അതിനാല്‍…