പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിയമസഭയിൽ പെരും നുണ പറഞ്ഞ് മലപ്പുറത്തെയും മലബാറിലെയും ജനങ്ങളെ വഞ്ചിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. സർക്കാർ കണക്കനുസരിച്ച് 32239 വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്ന ഗുരുതരമായ അവസ്ഥയിൽ തന്നെ ഉത്തരവാദിത്തപ്പെട്ട മന്ത്രി പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് ക്രൂരമായ നടപടി ആണെന്നും മന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അർഹത ഇല്ലെന്നും കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡണ്ട് വി ടി എസ് ഉമർ തങ്ങൾ സെക്രട്ടറിമാരായ ഫായിസ് എലാങ്കോട്,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജസീം കൊളത്തൂർ,മുബീൻ മലപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി.
Category: KERALA
എല്‍ഡിഎഫ് സര്‍ക്കാര്‍ മോദിയെപ്പോലെ; കൂടിയാലോചനകളില്ലാതെ നിയമം നടപ്പിലാക്കുന്നു: പ്രതിപക്ഷം
തിരുവനന്തപുരം: നിയമനിർമ്മാണത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മോദി മാതൃകയിലുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രതിപക്ഷം ചൊവ്വാഴ്ച നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്ലേബുക്കിൽ നിന്ന് സർക്കാർ ഒരു പേജ് കടമെടുത്തതാണെന്നും ആലോചനയോ സംവാദമോ കൂടാതെ പാർലമെൻ്റിലൂടെ തന്ത്രപ്രധാനമായ നിയമനിർമ്മാണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ അതിർത്തി നിർണയിക്കുന്ന രണ്ട് ബില്ലുകൾ സെലക്ട്, സബ്ജക്ട് കമ്മിറ്റികൾ പരിശോധിക്കാതെ നേരിട്ട് ചർച്ച ചെയ്യാനും വോട്ടു ചെയ്യാനും എൽഡിഎഫ് അയച്ചത് സഭയിലെ തങ്ങളുടെ അംഗ ബലം ഉപയോഗിച്ചാണെന്ന് സതീശൻ പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന് നടപടിക്രമങ്ങൾ മറികടന്ന് സ്പീക്കർ എ എൻ ഷംസീർ അനുമതി നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് നിർദേശിച്ച ഭേദഗതികളിൽ രാജേഷ് കാര്യമാക്കുകയോ…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: കുടുംബത്തിനും അഭിഭാഷകനുമെതിരായ ആരോപണങ്ങൾ നിഷേധിച്ച് യുവതിയുടെ പിതാവ്
കൊച്ചി: ഭർത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ മകൾ സമ്മർദ്ദം ചെലുത്തുകയാണെന്ന് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ പിതാവ്. ജൂൺ 11 ന് വടക്കൻ പറവൂരിലെ വീട്ടിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, മകളെ “നഷ്ടപ്പെടുമെന്ന” സാധ്യതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്കെതിരായ അവളുടെ ആരോപണങ്ങൾ കേൾക്കുന്നത് വളരെയധികം വേദനിപ്പിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു. ഭർത്താവ് രാഹുൽ പി. ഗോപാലിനും കുടുംബത്തിനുമെതിരെ സ്വന്തം വീട്ടുകാരുടെയും അവരുടെ അഭിഭാഷകൻ്റെയും നിർബന്ധത്തിന് വഴങ്ങിയാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ജൂൺ 10-ന് രണ്ട് വീഡിയോ പോസ്റ്റുകളിൽ പരാതിക്കാരി അവകാശപ്പെട്ടിരുന്നു. ജൂൺ മൂന്നിന് തിരുവനന്തപുരത്ത് വീണ്ടും ഡ്യൂട്ടിക്ക് പോയ മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. മകളുടെ നാടകീയമായ വീഡിയോ സന്ദേശങ്ങൾ തൻ്റെ പരാതിയെ തുരങ്കം വയ്ക്കാൻ ഭര്‍ത്താവിന്റെ കസ്റ്റഡിയിൽ നിർബന്ധിതമായി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. മകളെ…
മലപ്പുറം സിജിയിൽ കരിയർ ഗൈഡൻസ് സേവനങ്ങൾ എല്ലാ ദിവസവും
മലപ്പുറം: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ മലപ്പുറം ജില്ലാ കേന്ദ്രത്തിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും സൗജന്യ കരിയർ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമായിരിക്കും. സിജി ചീഫ് കരിയർ കൗൺസിലർ റംലാ ബീവി നേത്യത്വത്തിലായിരിക്കും കൗൺസിലിംഗ് സംഘടിപ്പിക്കുക വിദ്യാഭ്യാസ അവസരങ്ങൾ, കോഴ്സുകൾ, സ്ഥാപനങ്ങൾ, തൊഴിൽ ആസൂത്രണം,നൈപുണ്യ വികസനം തുടങ്ങി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും പ്രൊഫഷണലുകൾക്കും ആവശ്യമായ വ്യക്തിഗത മാർഗനിർദേശം സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി www.booking.cigi.org എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടാതെ എല്ലാ ദിവസവും അഭിരുചി പരീക്ഷയും (CDAT) അത് പ്രകാരമുള്ള കൗൺസലിഗും ജില്ലയിലും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7736652542 എന്ന നമ്പറിൽ ബന്ധപ്പെടുക
മതസൗഹാർദ്ദം വിളിച്ചോതി പരിസ്ഥിതി ഞായർ ആചരണം; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് ഹരിത വിപ്ലവ നായകർ എഎം നിസ്സാറും ജി. രാധാകൃഷ്ണനും
എടത്വ : സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിലെ പരിസ്ഥിതി ഞായർ ആചരണത്തിൽ മുഖ്യാതികളായി എത്തിയ ഇരുവരെയും ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രസ്റ്റി റെന്നി തോമസ് ,അജോയ് കെ വർഗീസ് എന്നിവർ ചേർന്ന് ദൈവാലയത്തിലേക്ക് സ്വീകരിച്ചു. കേന്ദ്ര കേരള സംസ്ഥാന വന മിത്ര അവാർഡ് ജേതാവും ഗ്രീൻ കമ്മ്യൂണിറ്റി ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് ജി രാധാകൃഷ്ണന്‍. രണ്ടര പതിറ്റാണ്ടായി അധ്യാപന രംഗത്ത് നിലകൊള്ളുന്ന ഇദ്ദേഹ ത്തെ ഓർത്തഡോക്‌സ് സഭ മഹാകവി സി. പി. ചാണ്ടി പുരസ്ക്കാരം നല്കി. ജില്ലയിൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവ നിറസാന്നിദ്ധ്യമായ മാധ്യമ പ്രവർത്തകാനാണ് വീയപുരം സ്വദേശിയായ എ. എം നിസ്സാർ. പരിസ്ഥിതി സംരക്ഷണ സമിതി ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ് എ എം നിസ്സാർ. ഇരുവവരെയും ഇടവക വികാരി ഫാദർ മർക്കോസ്…
തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ പോലീസ് കമ്മീഷ്ണര്‍ക്ക് സ്ഥാനചലനം; പകരം ഒന്നും നല്‍കിയിട്ടില്ല
തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് വിജയം സമ്മാനിക്കുന്ന തരത്തിൽ തൃശൂർ പൂരം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെട്ട സിറ്റി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ സ്ഥലം മാറ്റിയത്. എന്നാല്‍, പകരം തസ്തിക നൽകിയിട്ടില്ല. എങ്ങോട്ടാണെന്നും തസ്തിക എന്താണെന്നും പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് ടെക്‌നിക്കൽ ഇൻ്റലിജൻസ് എസ്പി ആർ.ഇളങ്കോയാണ് തൃശൂരിലെ പുതിയ പോലീസ് കമ്മീഷണര്‍. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ശ്വാസം മുട്ടിച്ചെന്ന കേസിൽ ആരോപണവിധേയനായ കോഴിക്കോട് മുൻ ഡിസിപി കെ ഇ ബൈജുവിനെ കേരള പോലീസ് അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടറായി സ്ഥലം മാറ്റി. ബൈജുവിനെ എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായാണ് സ്ഥലം മാറ്റിയത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തെ…
സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും മോദി മന്ത്രി സഭയിൽ സഹമന്ത്രിമാര്‍; അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പതിനെട്ടാം മന്ത്രിസഭയില്‍ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയെയും ദീർഘകാല ബിജെപി പ്രവർത്തകൻ ജോർജ്ജ് കുര്യനെയും കേന്ദ്ര മന്ത്രിമാരായി ഉൾപ്പെടുത്തിയതിലൂടെ, 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണും നട്ട് ബിജെപി തന്ത്രങ്ങൾ മെനയുന്നതായി റിപ്പോര്‍ട്ട്. പ്രാരംഭ അനിശ്ചിതത്വങ്ങൾക്കിടയിലും, സംസ്ഥാനത്ത് നിന്ന് ലോക്സഭയിലേക്കുള്ള ബിജെപിയുടെ ആദ്യ എംപിയായി ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപി ഞായറാഴ്ച കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 66-കാരനായ നടനും രാഷ്ട്രീയക്കാരനും 2016 മുതൽ 2022 വരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു അദ്ദേഹം. 2019-ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും 2021 ലെ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. മുൻനിര നായർ സമുദായത്തിൽപ്പെട്ട സുരേഷ് ഗോപി തങ്കശ്ശേരിയിലെ ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊല്ലം…
ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം; തീരുമാനം പുനഃപരിശോധിക്കണം : ടീച്ചേഴ്സ് മൂവ്മെന്റ്
മലപ്പുറം : ശനിയാഴ്ചകൾ ആറാം പ്രവൃത്തി ദിവസമാകുന്നത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും അധ്യാപക ചട്ടങ്ങൾക്കും എതിരാണെന്നും അധ്യാപകരുടെയും കുട്ടികളുടെയും മേൽ അമിതഭാരം കെട്ടിയേൽപിക്കുകയാണെന്നും തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി പിന്മാറണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ 16 ശനിയാഴ്ചകൾ അധികമായി ആറാം പ്രവൃത്തി ദിവസമാക്കുന്നത് നീതീകരിക്കാനാവില്ല. അവധി ദിവസങ്ങളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികളും പഠനാസൂത്രണ പ്രവർത്തനങ്ങളിൽ അധ്യാപകരും ഏർപ്പെടുന്നത് ഇല്ലാതാക്കുന്നത് പഠനനിലവാരം കുറയ്ക്കുവാനേ കാരണമാവൂ എന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആയതിനാൽ നിലവിലുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രവൃത്തി ദിവസങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും ടീച്ചേഴ്സ് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. എ. ജുനൈദ്, മാമ്പ്ര ഉസ്മാൻ , പി. നഷീദ , നാസർ മങ്കട, ഷൗക്കത്തലി…
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പരിസ്ഥിതി ഞായർ ദിനാചരണം നടത്തി
നിരണം :സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തില്‍ പ്രകൃതി സ്നേഹിയും ആത്മീയ ആചാര്യനും ഭാഗ്യസ്മരണിയനുമായ മോറാൻ മാര്‍ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുസ്മരണവും പരിസ്ഥിതി ഞായർ ദിനാചരണവും നടത്തി. രാവിലെ 9ന് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കേന്ദ്ര – സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി. രാധാകൃഷ്ണന്‍ പരിസ്ഥിതി ഞായർ ദിനാചരണം ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ദൈവാലയ പരിസരത്ത് വിശ്വാസികൾ ചേർന്ന് 74 ഫല വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി ആദ്യ ഫലവ്യക്ഷതൈ ഇടവകയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി റോഷൻ റെന്നിക്ക് പരിസ്ഥിതി സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ ചെയർമാൻ എഎം നിസാർ കൈമാറിയ വൃക്ഷതൈ വിശ്വാസികൾ ചേർന്ന് നട്ടു.…
ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം രൂപീകരിക്കും: എക്സൈസ് മന്ത്രി എം ബി രാജേഷ്
തൃശ്ശൂര്‍: സംസ്ഥാനത്ത് ലഹരി വിരുദ്ധ പോരാട്ടത്തിന് ജനകീയ പ്രതിരോധം തീർക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശനിയാഴ്ച ഒമ്പത് വനിതാ ഓഫീസർമാർ ഉൾപ്പെടെ 144 സിവിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് ഈ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. “സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള കടകളിൽ മയക്കുമരുന്നോ ലഹരിവസ്തുക്കളോ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. ഇത്തരം മാഫിയകളെ നിരീക്ഷിക്കാൻ നെറ്റ്‌വർക്കുകൾ ഉണ്ടാകും. പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത പ്രവർത്തനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് മാഫിയ ഉയർത്തുന്ന വെല്ലുവിളികളെ സംസ്ഥാനം കാര്യക്ഷമമായി നേരിടും. ഇത്തരം ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് അയക്കുന്ന സ്രോതസ്സുകൾ കണ്ടെത്തുന്നതിന് എക്സൈസ് വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഈ മയക്കുമരുന്ന് ശൃംഖലകളെ വേരോടെ…
