യു എസ് ടി സൈറ്റ് ടെക്നിക്കൽ എക്സ്പോയിൽ മത്സരിച്ച് ദക്ഷിണേന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 500-ലധികം ടീമുകൾ

സമൂഹ നന്മയ്ക്കായുള്ള പുത്തൻ സാങ്കേതിക ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി തിരുവനന്തപുരം, മാർച്ച് 28, 2024: മികവോടെ മാനുഷിക പരിവർത്തനം സാധ്യമാക്കുന്ന സുസ്ഥിര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അതിന്റെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാൻസ്ഫർമേഷൻ (സൈറ്റ്) സാങ്കേതിക പരിപാടിയിൽ ദക്ഷിണേന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള അഞ്ഞൂറിലധികം അവസാന വർഷ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ടീമുകൾ പങ്കെടുത്തു. ദക്ഷിണേന്ത്യയിലുടനീളമുള്ള കോളേജുകളിൽ നിന്നായി 500-ലധികം ടീമുകളിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് യു എസ് ടിക്ക് ലഭിച്ചത്. ‘സോഷ്യൽ ഇന്നൊവേഷൻ’ എന്നതായിരുന്നു എക്‌സ്‌പോയുടെ പ്രമേയം. സാമൂഹിക നവീകരണ സാധ്യതകൾ തുറന്നു കൊടുക്കുന്ന അക്കാദമിക പ്രോജക്ടുകൾ സമ്മാനങ്ങൾക്കായി പരസ്പരം മത്സരിക്കുന്നതാണ് പരിപാടിയിൽ കാണാനായത്. യുഎസ്‌ ടിയുടെ കളേഴ്സ് എന്ന ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായ കളർ…

പോരാട്ടത്തിന്റെ രാത്തെരുവ് ശനിയാഴ്ച

മലപ്പുറം : CAA നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി നയിക്കുന്ന പോരാട്ടത്തിന്റെ *രാത്തെരുവ്* 30 മാർച്ച് 2024 ശനിയാഴ്ച മലപ്പുറത്ത് നടക്കും. മലപ്പുറം കിഴക്കെതലയിൽ നിന്ന് രാത്രി 9.30ന് ആരംഭിക്കുന്ന നൈറ്റ്‌ മാർച്ച് കുന്നുമ്മലിൽ സമാപിക്കും. പൗരത്വ പ്രക്ഷോഭ സമര നായിക ആയിഷ റന്ന, വെൽഫെയർ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. എ ആർ റഹ്മാൻ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ ഗായിക മീര പോരാട്ടത്തിന്റെ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിക്കും.

രാജ്യത്തെ ശിഥിലപ്പെടുത്തുന്ന സിഎഎ നിയമം ഉടൻ പിൻവലിക്കണം: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് അമദ് ഐ ടി ഐയിൽ വച്ച് നേതൃസംഗമം സംഘടിപ്പിച്ചു. നേതൃസംഗമം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. തിരുവായ്ക്ക് എതിർവായില്ലാത്ത രാജ്യഭരണം സ്വപ്നം കാണുന്ന സംഘപരിവാർ ഇന്ത്യ മഹാരാജ്യത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടാവണം സമാധാനപൂർണമായ ജീവിതം സാധ്യമാക്കുന്നതിന് ബിജെപി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് മുന്നണിക്കെതിരായ നിലപാട് സ്വീകരിക്കണമെന്നും. ഇന്ത്യാ രാജ്യത്തെ 20 കോടിയിലേറെ വരുന്ന മുസ്ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിയാണ് സി എ എ യിലൂടെ ബിജെപി നടപ്പിൽ വരുത്തുന്നതെന്നും രാജ്യത്തെ ശിഥിലപ്പെടുത്തുന്ന ഈ നിയമം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി അദ്ധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ജമാൽ കൂട്ടിൽ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ്…

പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു

പത്തനാപുരം/ഡാളസ്: പാസ്റ്റർ ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മിണി  സാറാമ്മ തോമസ് അന്തരിച്ചു . പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ  ഡോ. തോമസ് കെ ഐയ്പ്പിന്റെ സഹധർമ്മണിയാണ് പരേത. ചെങ്ങന്നൂർ കല്ലിശ്ശേരി ഡോ. കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന സാറാമ്മ മാർച്ച്‌ 26 ചൊവ്വാഴ്ച്ചയാണ് അന്തരിച്ചത്. മക്കൾ : ഷൈൻ ഐയ്പ്പ്, ഷാൻസൺ ഐയ്പ്പ് (ഇരുവരും ഡാളസ് ഫെയ്ത്ത് റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡു , സഭയിലെ അംഗങ്ങൾ),  ഷൈലു ഐയ്പ്പ് (ഓസ്ട്രേലിയ).. സംസ്കാര ശുശ്രൂഷ പിന്നീട്.

പതിനായിരങ്ങള്‍ പങ്കെടുത്ത നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താര്‍

നോളജ് സിറ്റി (കോഴിക്കോട്): ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താറില്‍ പതിനായിരങ്ങള്‍ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനെത്തിയവരാണ് ജാമിഉല്‍ ഫുതൂഹ് ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദിലും പരിസരത്തുമായി നോമ്പ് തുറന്നത്. ജനകീയ സമാഹരണത്തിലൂടെയാണ് ആട് മുതല്‍ എല്ലാ വിഭവങ്ങളും സമാഹരിച്ചത്. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി…

ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ് (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി.സി. ചെറിയാൻറെ മകളാണ്. മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക്), ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ ജോസഫ് (ആസ്‌ട്രേലിയ). എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്. സംസ്കാരം പിന്നീട്.

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ നടി അരുന്ധതി നായരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കുടുംബവും സുഹൃത്തുക്കളും പാടുപെടുന്നു

തിരുവനന്തപുരം: മാർച്ച് 15ന് കോവളത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടി അരുന്ധതി നായരുടെ നില അതീവഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ ചികിൽസാച്ചെലവുകൾക്കായി കുടുംബവും സുഹൃത്തുക്കളും ബുദ്ധിമുട്ടുകയാണ്. അരുന്ധതിയുടെ ചികിത്സാച്ചെലവുകൾക്കായി ഇതിനകം 10 ലക്ഷം രൂപ ചിലവഴിച്ച കുടുംബം അടിയന്തര ധനസഹായം തേടുകയാണ്. നടിയുടെ ചികിൽസയ്ക്കായി എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ഒരു പിടിയുമില്ലാതെ കഴിയുകയാണ് കുടുംബം. സെക്യൂരിറ്റി ജീവനക്കാരനായ മുരളീധരൻ നായരുടെയും അനിതയുടെയും മൂത്ത മകളാണ് അരുന്ധതി നായർ. തിരുവനന്തപുരം പാപ്പനംകോട് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. നടി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) അംഗമല്ലാത്തതിനാൽ സംഘടനയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല. മാർച്ച് 15 ന് രാത്രി തിരുവനന്തപുരം കോവളത്ത് ബന്ധു ഓടിച്ച ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ ഇടിച്ച ബൈക്ക് മറിഞ്ഞ് റോഡില്‍…

പിണറായി വിജയൻ എപ്പോഴെങ്കിലും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചിട്ടുണ്ടോ?: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: മലപ്പുറത്ത് ‘ഭാരത് മാതാ കീ ജയ്’ എന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ബിജെപി കേരള സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) റാലിയെ അഭിസംബോധന ചെയ്യവെ പിണറായി വിജയൻ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ഒരു മുസ്ലീമാണെന്ന് പരാമർശിക്കുകയും ബിജെപി ഇത് നിരോധിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. പിണറായി വിജയൻ്റെ പ്രകോപനപരമായ പരാമർശങ്ങൾക്ക് മറുപടിയായി ഭാരതത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും കടമയാണെന്നും സന്ദീപ് വാചസ്പതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. രാജ്യത്തെ ആരു പുകഴ്ത്തിയാലും അവരെ ബിജെപി ബഹുമാനിക്കുമെന്നും അദ്ദേഹം കുറിച്ചു. മതനിരപേക്ഷതയോടുള്ള ബിജെപി സർക്കാരിൻ്റെ സമീപനത്തെ കുറിച്ച് പിണറായി വിജയൻ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം…

തലവടി ടൗൺ ബോട്ട് ക്ലബ്ബിന് പുതിയ സാരഥികള്‍

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബ് വാർഷികവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഷിനു എസ് പിള്ള (പ്രസിഡൻ്റ്), റിക്സൺ ഉമ്മൻ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ (ട്രഷറർ ), ജോമോൻ ചക്കാലയിൽ, (വർക്കിംഗ്‌ പ്രസിഡന്റ്‌), കെ.ആർ ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ (വൈസ്പ്രസിഡൻ്റ്മാർ), ബിനോയി തോമസ് (ജോ. സെക്രട്ടറി), അജിത്ത് പിഷാരത്ത്, ഡോ. ജോൺസൺ വി ഇടിക്കുള (മീഡിയ കോ-ഓഡിനേറ്റർമാര്‍), ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺട്രോളർ ), പി.ഡി രമേശ്കുമാർ, സിറിൽ സഖറിയ, റിച്ചു മാത്യൂ (ഫിനാൻസ് കൺട്രോളർ അസോസിയേറ്റ്സ്) എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗ ത്തിൽ പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ജെ വയലപ്പള്ളി,ട്രഷറർ പ്രിൻസ് പാലത്തിങ്കൽ എന്നിവർ വാർഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസാദ് തലവടി രചിച്ച തല ചുണ്ടൻ വഞ്ചിപ്പാട്ട്…

തെരഞ്ഞെടുപ്പ് ബോധവത്ക്കരണം സമ്പൂര്‍ണ്ണ വിജയം; വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവ വോട്ടര്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഇത് 2,88,533 ആയി. മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. പുതിയ കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേർ…