ജില്ലാ പഞ്ചായത്തിലെ ഏജൻസി വർക്ക്: സമഗ്ര അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി

മലപ്പുറം : സ്വന്തമായി എഞ്ചിനീയറിംഗ് വിങ്ങ് ഉണ്ടായിട്ടും വർക്കുകൾ വ്യാപകമായി ഏജൻസികളെ ഏൽപ്പിച്ചത്മൂലം ജില്ലാ പഞ്ചായത്തിന് വന്ന അധിക ചിലവിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2022-23 വർഷത്തിൽ 130 കോടിയുടെ പ്രവൃത്തികൾ അക്രഡിറ്റഡ് ഏജൻസികൾക്ക് അധിക റേറ്റുകൾക്ക് നൽകിയത് വഴി 65 ലക്ഷം രൂപയുടെ നഷ്ടം ജില്ലാ പഞ്ചായത്തിനുണ്ടായെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം നീക്കത്തിലൂടെ നടക്കാൻ സാധ്യതയുള്ള അഴിമതിയേയും സ്വജനപക്ഷപാതിത്വത്തേയും കുറിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ട് വരണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര…

ആൾ കേരള മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

പരപ്പനങ്ങാടി: തീരദേശവുമായി ബന്ധപ്പെട്ട നിയമ ഭേദഗതികൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടർന്നു വരുന്നതെന്നും ഇതിന് മത്സ്യതൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണമെന്നും ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ (എഫ്ഐടിയു) സംസ്ഥാന സെക്രട്ടറി അഫ്സൽ നവാസ്. ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പരപ്പനങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സമീപകാലത്ത് നടപ്പിലാക്കിയ ഓഫ്ഷോർ ഏരിയാസ് മിനറൽ അമെന് മെൻ്റ് ആക്ട് , മത്സ്യബന്ധന നിയന്ത്രണനിയമംതുടങ്ങിയവയിൽ വരുത്തിയ ഭേദഗതികൾ പരമ്പരാഗത മത്സ്യമേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. നമ്മുടെ രാജ്യത്തിന് വിദേശ വരുമാനം നേടി തരുന്ന മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിന് അധികൃതർ മുഖം തിരിച്ചു കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എഫ് ഐ ടി യു ജില്ല പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു…

അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി

തിരുവനന്തപുരം/എടത്വ :അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ കേരള ഒളിമ്പിക് അസോസിസിയേഷൻ ജോ. സെക്രട്ടറിയായി നിയമിച്ചു. ഒരു പതിറ്റാണ്ടിൽ ഏറെ കാലം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരമായിരുന്നു ഇദ്ദേഹം.1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.ദേശീയ തലത്തിൽ 75 സ്വർണവും അന്താരാഷ്ട്ര തലത്തിൽ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. 1996 ൽ അറ്റ്ലാൻ്റയിലും 1990 മുതൽ തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യർ നിലവിൽ ഇന്ത്യൻ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറാണ്.ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആണ് തൻ്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. സെൻ്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ…

ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ വാർഷികം: ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി

കാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കത്തോലിക്കാ അല്തമായ സംഘടനയായ ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗി’ന്റെ അന്തർദേശീയ വാർഷിക സമ്മേളനം മാർച്ച് 2ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച് ബിഷപ്പ് മാർ റാഫേൽ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്തോലിക്…

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ പ്രഥമ പരിഗണന: മന്ത്രി

കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായത്തിന് മുൻഗണന നൽകാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു. മുളിയാർ മുതലപ്പാറയിൽ ‘സഹജീവനം സ്‌നേഹ ഗ്രാമം’ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഘട്ടം പൂർത്തിയാക്കിയത് സർക്കാരിന് അഭിമാന നിമിഷമാണെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിൽ വിജയിച്ച കുടുംബശ്രീ പദ്ധതിയുടെ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി സ്വയം സഹായ സംഘങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കൺസൾട്ടേഷനും ജലചികിത്സാ സൗകര്യങ്ങളും ക്ലിനിക്കൽ സൈക്കോളജി ബ്ലോക്കും ഉൾപ്പെടുന്നു, ഇത് എൻഡോസൾഫാൻ ഇരകളോടുള്ള സർക്കാരിൻ്റെ സജീവമായ സമീപനം പ്രകടമാക്കുന്നു. പുനരധിവാസ ഗ്രാമത്തിൻ്റെ വരാനിരിക്കുന്ന ഘട്ടങ്ങളുടെ പദ്ധതികളും ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഒരു സെൻസറി പാർക്ക് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.…

മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയയും പരത്തുന്ന പ്രേംകുമാറിനെതിരെ കേസെടുക്കുക: വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം തളിക്ഷേത്രത്തിലെ ഗോപുര വാതിൽ 2007 ൽ കത്തിനശിച്ചതിനെ പരമാർശിച്ച് മുസ്ലിം വിദ്വേഷവും ഇസ്ലാമോഫോബിയയും പരത്തുന്ന പ്രേംകുമാർ എന്ന പ്രച്ഛന്ന സംഘപരിവാർ വംശീയ വാദിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ പി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്വേഷവും കലാപാഹ്വാനവും നടത്തിയതിന് കേസെടുക്കാന്‍ സർക്കാർ തയ്യാറാവണം. പോലീസോ അന്വേഷണ സംഘമോ ക്ഷേത്ര കമ്മിറ്റിയോ പോലും ഉന്നയിക്കാത്ത ഇത്തരം വെറുപ്പ് കലർന്ന നുണകൾ സമൂഹത്തിലേക്ക് വിസർജിക്കുന്നവരെ കേരള ജനത കരുതിയിരിക്കണമന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. മണ്ഡലം ജനറൽ സെക്രട്ടറി സി എച് സലാം മാസ്റ്റർ, ട്രഷറർ അഷ്റഫ് കുറുവ, വൈസ് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, ജസീല കെ പി, ഡാനിഷ് മങ്കട, നസീമ സി എച്ച്, മുഖീമുദ്ദീൻ, സൈതാലി…

ബില്ലുകള്‍ തടഞ്ഞു വെച്ച സംഭവം: ഗവർണറുടെ നടപടി സർക്കാരിനെ ഞെട്ടിച്ചു

കൊച്ചി: കേരള നിയമസഭ പാസാക്കിയ മൂന്ന് ബില്ലുകളുടെ അംഗീകാരം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അംഗീകാരം തടഞ്ഞുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ റിപ്പോർട്ട് പരസ്യമാക്കിയ നടപടി സർക്കാരിനെ ഞെട്ടിച്ചു. കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി നമ്പർ 2) ബിൽ 2022, യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, 2022, യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, 2021 എന്നിവയുടെ അംഗീകാരം രാഷ്ട്രപതി തടഞ്ഞുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ൽ രാജ്ഭവൻ പത്രക്കുറിപ്പ് അറിയിച്ചു. 2023 നവംബറിൽ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു, ഒരു ബില്ലിന് മാത്രം അംഗീകാരം നൽകി, കേരള ലോക് ആയുക്ത ഭേദഗതി ബിൽ, 2022, മറ്റ് മൂന്നെണ്ണത്തിൽ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഗവർണറുടെ നടപടി ബിൽ പാസാക്കിയ നിയമസഭയെ അവഹേളിക്കുന്നതായി സംസ്ഥാന നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച സർക്കാരിനെ തീരുമാനം അറിയിക്കേണ്ടതായിരുന്നു.…

താനൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ യുവതി അറസ്റ്റിൽ

മലപ്പുറം: താനൂർ ഒട്ടുമ്പുറത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 26 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ജുമൈലത്ത് കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ കുഞ്ഞിനെ ബക്കറ്റിൽ വെള്ളത്തിലിട്ട് മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവിഹിതമായി ജനിച്ച കുഞ്ഞിൻ്റെ ജനനം മറച്ചുവെക്കാനാണ് യുവതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു കുട്ടികളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് ക്രൂര കൃത്യം നടത്തിയത്. അജ്ഞാത പരാതിയെ തുടർന്നാണ് ജുമൈലത്തിനെ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി അവർ പറഞ്ഞു. തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈഎസ്പി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ…

കേരള യൂണിവേഴ്‌സിറ്റി കാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശ്ശേരി സ്വദേശിയായ 39 കാരൻ്റെ ഡ്രൈവിംഗ് ലൈസൻസ് വ്യാഴാഴ്ച കഴക്കൂട്ടം പോലീസ് കണ്ടെടുത്തു. മരിച്ചയാളുടെ ഐഡൻ്റിറ്റി കണ്ടെത്താനായിട്ടില്ലെങ്കിലും ലൈസൻസ് അവിനാഷ് ആനന്ദിൻ്റെതാണ്. പ്രാഥമിക അന്വേഷണത്തിൽ അവിനാഷിൻ്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിലേക്ക് താമസം മാറിയതായി കണ്ടെത്തി. 2017ൽ അവിനാഷിനെ കാണാതായതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചെന്നൈയിലെ ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലും ഇയാൾ ജോലി ചെയ്തിരുന്നതായി കരുതുന്നു. ഇയാളുടെ പിതാവ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്ന് പോലീസ് അറിയിച്ചു. ഈ മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കാണാതായവരുടെ കേസുകളുടെ സൂക്ഷ്മ പരിശോധന തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്കിൽ പമ്പ് ഓപ്പറേറ്ററാണ് അസ്ഥികൂടത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയ…

ഹാപ്പി എക്സാം വർക്ക്‌ഷോപ്പ്

കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾക്ക് പൊതുപരീക്ഷ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതിനായി ഹാപ്പി എക്‌സാം ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ കെ ഷമീം വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹ്സിനലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ഡോ. മുഹമ്മദലി മാടായി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹമീദ് കെ വയനാടിന് വിദ്യാർഥികളും അധ്യാപകരും യാത്രയയപ്പ് നൽകി. അധ്യാപകാരായ മുഹമ്മദ് അബ്ദുറഹ്‌മാൻ പെരുമണ്ണ, അബ്ദുറഹീം ഓണത്ത്, കലാം മാവൂർ, ജ്യോതിഷ് കെ വി, നജ്‌മുദ്ദീൻ പി എ, സുഹൈൽ നൂറാനി എന്നിവർ സംബന്ധിച്ചു. സൗഹൃദ ക്ലബ് കൺവീനർ മുഈനുദ്ദീൻ വയനാട് സ്വാഗതവും ക്ലാസ് ലീഡർ ഹാദി കണ്ണൂർ നന്ദിയും പറഞ്ഞു.