മലപ്പുറം: രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് പഠനം നടത്തിയ യു.ജി.സി കമ്മീഷൻ റിപ്പോർട്ട് പ്രകാരം സുപ്രീം കോടതി പാസാക്കിയ യു.ജി.സി ഇക്വിറ്റി ആക്ട് സവർണ്ണ ലോബികളുടെ എതിർപ്പുകളെ തുടർന്ന് റദ്ദാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു. ദളിത്-പട്ടികജാതി- ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ക്രൂരമായ വിവേചനങ്ങൾക്ക് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വിദേയമായിക്കൊണ്ടിരിക്കുകയാണ്. കലാലയങ്ങളിലെ ജാതി – വംശ വിവേചനങ്ങൾ ചെറുക്കുക, രോഹിത് ആക്ട് നടപ്പിലാക്കുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കും. സഹോദര്യരാഷ്ട്രീയ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ റിയാസ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ടി. എസ് ഉമർ തങ്ങൾ ആധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, ജില്ലാ പ്രസിഡന്റ് അഡ്വ:അൻഷിദ്, വെൽഫെയർ പാർട്ടി ജില്ലാ…
Category: KERALA
യുഎൻഎ സംസ്ഥാന വ്യാപകമായി നടത്തുന്ന നഴ്സുമാരുടെ സമരം സ്വകാര്യ ആശുപത്രി സേവനങ്ങളെ തടസ്സപ്പെടുത്തി
കോഴിക്കോട്: മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അംഗങ്ങൾ നടത്തുന്ന പണിമുടക്കിനെത്തുടർന്ന് തിങ്കളാഴ്ച (മാർച്ച് 9) കോഴിക്കോട്ടെ പ്രധാന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. അടിസ്ഥാന പ്രതിമാസ ശമ്പളം ₹40,000 ആവശ്യപ്പെട്ടാണ് സമരം. യുഎൻഎ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ് പണിമുടക്ക്. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള ഘടന കേരള സർക്കാർ അടുത്തിടെ പരിഷ്കരിച്ചിരുന്നെങ്കിലും , ചില ആശുപത്രികൾ അത് നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്ന് യുഎൻഎ അവകാശപ്പെട്ടു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബിഎംഎച്ച്) പോലുള്ള പ്രധാന ആശുപത്രികളിലെ സേവനങ്ങളെ പണിമുടക്ക് ബാധിച്ചു. നിരവധി നഴ്സുമാര്‍ ജോലിയിൽ നിന്ന് വിട്ടുനിന്നു. യുഎൻഎ പ്രവർത്തകരെ മാനേജ്മെന്റ് പ്രതിനിധികൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഒരു വിഭാഗം നഴ്സിംഗ് ജീവനക്കാർ ബിഎംഎച്ചിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. അടുത്തിടെ ചേർന്ന നഴ്സിംഗ്…
എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണം: എടത്വ വികസന സമിതി ശില്പശാല
എടത്വ:എടത്വയുടെയും സമീപ പ്രദേശങ്ങയുടെയും സമഗ്ര വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപികരിക്കണമെന്ന് എടത്വ വികസന സമിതി ശില്പശാല ആവശ്യപ്പെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു മോഡറേറ്റർ ആയിരുന്നു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. ജയചന്ദ്രന്, ജീമോൻ ജോസഫ്, മനോജ് മാത്യൂ, വിനീത ജോസഫ്, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, സമിതി രക്ഷാധികാരി ഷാജി മാധവൻ,വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുര, പിഡി.രമേശ്കുമാർ, ഷാജി തോട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർമാരായ പി. സി. ജോസഫ്, ബിനോമോന്‍ പഴയമഠം, ജോ.…
യുകെ വിസ തട്ടിപ്പ് കേസ്: നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും
കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും സമർപ്പിച്ച പരാതികളിലാണ് കോടതിയുടെ നടപടി. 2011-ൽ യുകെ വിസ വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് ഗഡുക്കളായി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍, വിസ നൽകാൻ കഴിയാതെ വന്നപ്പോൾ 2012-ൽ റീഫണ്ടിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകി. എന്നാൽ, ചെക്ക് മടങ്ങിയതോടെ രാജേഷ് മാത്യു പരാതി നൽകി. വഞ്ചിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് നിരീക്ഷിച്ച കോടതി, രണ്ട് വർഷം തടവിന് ശിക്ഷിച്ചു. ഈ കേസിൽ 50 ലക്ഷം രൂപ പിഴ അടയ്ക്കണം. തെളിവുകളുടെ അഭാവത്തിൽ…
സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ത്രികോണ മത്സരത്തിന് ഒരുങ്ങി വട്ടിയൂര്‍കാവ്
തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാണ്. കോർപ്പറേഷനിലെ 24 വാർഡുകൾ ഉൾപ്പെടുന്നതാണ് വട്ടിയൂർക്കാവ് മണ്ഡലം. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ കെ. മുരളീധരനെ അനുകൂലിക്കുന്ന ചുവരെഴുത്തുകൾ മണ്ഡലത്തിൽ ആരംഭിച്ചു കഴിഞ്ഞു. കോൺഗ്രസ് വാർഡ് കമ്മിറ്റികളെ സജീവമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മുരളീധരൻ തന്നെയാണ് വാർഡ് കമ്മിറ്റികൾ വിളിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ യു.ഡി.എഫ് എന്ന നിലയിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കൂ. നേരത്തെ വിജയിച്ച മണ്ഡലത്തിൽ മുരളീധരന് വലിയ ജനപ്രീതിയുണ്ട്. മാത്രമല്ല, നഗരസഭയിലെ യു.ഡി.എഫിന്റെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പൂർണ ഉത്തരവാദിത്തം മുരളീധരൻ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കൗൺസിലിലെ യു.ഡി.എഫിന്റെ അംഗസംഖ്യ 10 ൽ നിന്ന് 20 ആയി ഉയർത്തുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തുടരും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, എല്ലാ ഇടതുപക്ഷ…
കണക്റ്റിംഗ് ഖുർആൻ; സോളിഡാരിറ്റി ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മക്കരപ്പറമ്പ് : സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കണക്റ്റിംഗ് ഖുർആൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമിതിയംഗം എൻ.കെ ശബീർ വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സമിതിയംഗം ടി ശഹീർ ‘അറിവുണർത്ത്’ ക്വിസ്സ് മൽസരത്തിന് നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് സി.പി കുഞ്ഞാലൻകുട്ടി സമാപനം നിർവഹിച്ചു. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് സെക്രട്ടറി അൻഫാൽ ഖിറാഅത്ത് നടത്തി.
വനിതാ ദിനത്തില്‍ വനിതാ ഫുട്ബോള്‍ ടീമിന് തുടക്കം കുറിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍
തിരുവനന്തപുരം: കാല്‍പ്പന്തുകളിയില്‍ വിസ്മയം തീര്‍ക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ വനിതാ ഭിന്നശേഷിക്കാര്‍ ഒരുങ്ങുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സെന്ററിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ ടീമിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയൊരു ചുവടുവയ്പിലേക്ക് സെന്റര്‍ കടക്കുന്നത്. ആദ്യ വനിതാ ടീമിന്റെ പരിശീലനത്തിന് ജി.വി രാജാ അവാര്‍ഡ് ജേതാവും ഫുട്ബോള്‍ താരവുമായ എസ്. ലളിത കിക് ഓഫ് ചെയ്ത് തുടക്കം കുറിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ടര്‍ഫില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് ഫുട്ബോളിന്റെ അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞു കൊടുക്കുവാനും അവര്‍ മറന്നില്ല. തുടര്‍ന്ന് നടന്ന വനിതാ ദിനാഘോഷം അവര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികള്‍ക്ക് കായികപരവും കലാപരവുമായ കഴിവുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ പൂര്‍ണമായും ആ കടമ നിര്‍വഹിച്ചുവരികയാണെന്നും അവര്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്ററിലെ പുരുഷവിഭാഗത്തിന് നിലവില്‍ ഫുട്ബോള്‍ പരിശീലനം നല്കി വരികയാണ്.…
രാഹുൽ മാങ്കൂട്ടത്തിലിനെ ജാമ്യം നിയമവിരുദ്ധമാണെന്ന് ആദ്യം ബലാത്സംഗ കേസ് ഫയല്‍ ചെയ്ത പരാതിക്കാരി സുപ്രീം കോടതിയില്‍
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഫയല്‍ ചെയ്ത പരാതിക്കാരി സുപ്രീം കോടതിയിൽ ഹർജി നൽകി. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. രാഹുൽ ഒരു മനോരോഗിയാണെന്നും ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും അവർ ഹർജിയിൽ പറയുന്നു. തന്റെ സമ്മതമില്ലാതെ നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും താന്‍ സമ്മതം നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷയ്ക്കിടെ ഹൈക്കോടതി നടത്തിയ മിനി വിചാരണ നിയമവിരുദ്ധമായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഗർഭഛിദ്രത്തിന് താൻ തയ്യാറായിരുന്നില്ല എന്നും ഭീഷണിപ്പെടുത്തി നിർബന്ധിച്ച് സമ്മതിപ്പിച്ചതാണെന്ന് പരാതിക്കാരി പറയുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ പത്ത് സ്ത്രീകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. രാഹുൽ ഒരു മനോരോഗിയാണ്. സാമൂഹ്യ വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുണ്ട്. ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ…
ഇറാൻ ആക്രമണം – ഇന്ത്യ അമേരിക്കൻ വിധേയത്വം അവസാനിപ്പിക്കുക: ഹമീദ് വാണിയമ്പലം
മലപ്പുറം: ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ടിൽ ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തെ പിന്തുണക്കുന്ന ഇന്ത്യൻ നിലപാട് അമേരിക്കയോടുള്ള വിധേയത്വം ആണെന്നും അത് അവസാനിപ്പിക്കണം എന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യരാവ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ എന്നും ഇന്ത്യയോട് സൗഹൃദം പുലർത്തിയ രാജ്യമാണ്.പ്രതിസന്ധിഘട്ടത്തിൽ ആ രാജ്യത്തെ അക്രമിക്കുന്നവരോട് ഒപ്പം ചേരുക എന്നത് ഇന്ത്യ ഇതുവരെ പുലർത്തിപ്പോന്ന ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ല.അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്നത് ഭീകരാക്രമണമാണ്.ഒരു രാജ്യത്തിൻ്റെ പരമാധികാരത്തിന്മേൽ കടന്നു കയറി അക്രമം അഴിച്ചു വിടുക എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും പതിവ് രീതി ആയിരിക്കുന്നു .ഇത് ഇറാനിൽ അവസാനിക്കാൻ പോകുന്നില്ല എന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.ഈ ഭീകര രാഷ്ട്രങ്ങളുടെ അന്യായമായ അതിക്രമങ്ങൾക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട് എന്നും അദ്ദേഹം…
ലിറ്റിൽ കൈറ്റ്സ് അവാർഡ്: കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസിന് ഒന്നാംസ്ഥാനം
കുന്ദമംഗലം: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല അവാർഡിൽ കുന്ദമംഗലം ഉപജില്ലയിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടലിന്റെ ഭാഗമായി വ്യാവസായിക സന്ദർശനം, രക്ഷിതാക്കൾക്കുള്ള വിവരസാങ്കേതിക പരിശീലനം തുടങ്ങിയ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പദ്ധതികളും സ്കൂൾ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങിയ 16 മേഖലകളിലെ പ്രവർത്തനങ്ങളും പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ ഷാക്കിറ പികെ, നുസ്രത്ത് ബീവി, ലൈല പാറപ്പുറത്ത്, പ്രീത എന്നീ അധ്യാപികമാരാണ് ലിറ്റിൽ കൈറ്റ് വിദ്യാർഥിനികളെ സജ്ജരാക്കിയത്.
