എടത്വ: ജലമേളകളിൽ പുതിയ ചരിത്രം രചിക്കുവാൻ തലവടിയിൽ നിന്നുമുള്ള ‘നെപ്പോളിയൻ’ വെപ്പ് എ ഗ്രേഡ് കളിവള്ളത്തിൻ്റെ ഉളികുത്തു ചടങ്ങ് നടന്നു. കളിവള്ളങ്ങളുടെ രാജശില്പി സാബു നാരായണൻ ആചാരി ഉളികുത്ത് ചടങ്ങ് നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുര്യൻ തോമസ് അമ്പ്രയിൽ,ജേക്കബ് ഏബ്രഹാം പുരയ്ക്കൽ എന്നിവർ കളിവള്ള ശില്പികൾക്ക് ദക്ഷിണ നല്‍കി. ഫാ. ഏബ്രഹാം തോമസ്, ഫാ.ർ റോബിൻ വർഗ്ഗീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, വൈസ് പ്രസിഡൻ്റുമാരായ അജിത്ത് പിഷാരത്ത്, പി.ഡി.രമേശ് കുമാർ, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ,ഡോ.ജോൺസൺ വി. ഇടിക്കുള,ടീം കോർഡിനേറ്റർ ജോമോൻ ചക്കാലയിൽ,സിറിൾ സഖറിയ ഇടയത്ര, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് കനീഷ് കുമാർ, സെക്രട്ടറി ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ,…
Category: KERALA
നവകേരള സദസിൽ പരാതികളുമായി എത്തിയവരുടെ തള്ളിക്കയറ്റം
കാസര്‍ഗോഡ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയായ നവകേരള സദസില്‍ പരാതികളുമായി എത്തിയവരുടെ വന്‍ തിരക്ക്. കാസർഗോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി പതിനായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. നായനാർമൂല ചെങ്കള പഞ്ചായത്ത് സ്റ്റേഡിയത്തിൽ നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച പരാതി കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്ന് 3450 പരാതികൾ ലഭിച്ചു. രാവിലെ 8 മണിമുതല്‍ പരാതികളുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പരാതി നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വേദിക്ക് സമീപം 22 പരാതി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക റോഡ് വികസനം, ലൈഫ് ഭവന പദ്ധതി, വിവിധ ക്ഷേമ പദ്ധതികൾക്കുള്ള അപേക്ഷകൾ, ഭൂപ്രശ്നങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ പരാതികൾ ലഭിച്ചു. പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പരാതികള്‍ തീര്‍പ്പാക്കും. പരാതി കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം ഈ…
വ്യാജ വോട്ടർ ഐഡി ഹാജരാക്കിയ സംഭവം; എട്ടംഗ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസിനെ കേന്ദ്രീകരിച്ച് സമഗ്രാന്വേഷണം തുടങ്ങി. ഇത്തരം കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള സൈബർ വിദഗ്ധർ ഉൾപ്പെടുന്ന തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ വ്യാജ കാർഡുകളുടെ നിർമ്മാണത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാമിന് പങ്കുണ്ടെന്ന ആരോപണവും സംഘം പരിശോധിക്കും. സൈബർ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്വേഷണ സംഘം പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സഹകരണത്തോടെയാണ് വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതെന്നാണ് സൂചന. കേന്ദ്രമന്ത്രി വി മുരളീധരൻ കോൺഗ്രസ് നേതൃത്വത്തെ തുറന്ന് വിമർശിച്ചത് വിഷയത്തിൽ പ്രതികരണമില്ലായ്മയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ കേസിന്റെ ചുരുളഴിയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചു.
ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും: സമരാഹ്വാനം നടത്തി വെൽഫെയർ പാർട്ടി സമര സംഗമം
കൊച്ചി: ജാതി സെൻസസും ആനുപാതിക പ്രാതിനിധ്യവും നടപ്പിലാക്കാൻ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി സമര സംഗമം. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നവംബർ – ഡിസംബർ മാസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എറണാകുളം ആശിർഭവനിൽ സംഘടിപ്പിച്ച സാമൂഹ്യനീതിയുടെ പോരാളികളുടെ ഒത്തുചേരൽ പരിപാടിയിലാണ് സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള സമരാഹ്വാനമുയർന്നത്. മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർ, മുൻ എംഎൽഎ കുട്ടി അഹമ്മദ് കുട്ടി, Prof. അബ്ദുൽ റഷീദ്, എസ്. സുവർണകുമാർ, ഹാജി മുഹമ്മദ് മാവോടി, സജി കൊല്ലം, ബഷീർ മദനി, രാജു CN, ശിഹാബ് പൂക്കോട്ടൂർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, ട്രഷറർ സജീദ് ഖാലിദ്, സെക്രട്ടറി…
കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം: ഹമീദ് വാണിയമ്പലം
മലപ്പുറം : കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വേൽഫയർ പാർട്ടി പ്രക്ഷോഭം നടത്തുമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പാക്കുക എന്നത്. ഭരണഘടനയുടെ സൂക്ഷ്മമായ പ്രയോഗത്തിനും സാമൂഹിക വിതരണത്തിലും ഭരണകൂട നടപടികളിലും സാമൂഹിക നീതി ഉറപ്പാക്കാനും ജാതി സെൻസസ് അനിവാര്യമാണ്. ജാതിരഹിത കേരളം എന്ന് മേനിനടിക്കുന്നവർ ജാതി സെൻസസിന് തെയ്യാറാവാതിരിക്കുകയും ചെയ്യുന്നത് വഴി ഇടത്പക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. ദേശീയതലത്തിൽ കോൺഗ്രസ്സും സി പി എമ്മുമടക്കം അംഗങ്ങളായ ഇന്ത്യ മുന്നണി തന്നെ ഈ ആവിശ്യം ഉന്നയിക്കുമ്പോൾ കേരളത്തിൽ ഈ പാർട്ടികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക…
പിടി കൊടുക്കാതെ റോബിന്‍ ബസ്സും പിടിവിടാതെ എം വി ഡിയും; രണ്ടാം ദിവസവും ബസ് തടഞ്ഞ് 7,500 രൂപ പിഴ ചുമത്തി
ഇടുക്കി: തുടർച്ചയായ രണ്ടാം ദിവസവും റോബിൻ ബസിനെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞു നിര്‍ത്തി. തൊടുപുഴ കരിംകുന്നത്തിന് സമീപമാണ് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തുകയും പെർമിറ്റ് ലംഘിച്ചുവെന്നാരോപിച്ച് 7500 രൂപ പിഴ ഈടാക്കുകയും ചെയ്തത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും, പിഴ ചുമത്തിയാലും സർവീസ് തുടരുമെന്ന് ഉറപ്പിച്ച് ബസ് ഉടമ ഗിരീഷ് ഉറച്ചുനിൽക്കുന്നു. സമാന്തര വികസനമെന്ന നിലയിൽ, റോബിൻ ബസ് ഓടുന്ന അതേ റൂട്ടിൽ തന്നെ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് സർവീസുകൾ ആരംഭിച്ചു. കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് പത്തനംതിട്ടയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. റോബിൻ ബസ്സിന്റെ അതേ റൂട്ടിൽ അര മണിക്കൂർ മുമ്പ് പുറപ്പെടുകയും ചെയ്തു. അഖിലേന്ത്യാ പെർമിറ്റോടെ സർവീസ് നടത്തിയ റോബിൻ ബസിനു കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്നലെ ഒരു ലക്ഷം രൂപയോളമാണ് പിഴയൊടുകേണ്ടി വന്നത്. സർവീസ്…
അദാനി ഫൗണ്ടേഷന്‍റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്‍റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
പരിസ്ഥിതിയുടേയും ജൈവ വൈവിധ്യത്തിന്‍റേയും നിരണായക മേഖലകള്‍ പുനരുദ്ധരിക്കുന്നു തിരുവനന്തപുരം: വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ദേശീയ വ്യാപകമായുള്ള ശുചിത്വ യത്നം. വൈവിധ്യമാര്‍ന്ന ഈ ഭുപ്രദേശങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ഹൃദയ ഭാഗത്തുള്ള ശുദ്ധജല തടാകമായ വെള്ളായണി തടാകം പരിസ്ഥിതിയുടെ കാര്യത്തിലും പ്രാദേശിക സമൂഹത്തിന്‍റെ കാര്യത്തിലും നിര്‍ണായകമായ നൈസര്‍ഗിക ആസ്തിയായാണ് കണക്കാക്കപ്പെടുന്നത്. ഈ നൈസര്‍ഗിക സ്രോതസിന്‍റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന്‍ 2020 മുതല്‍ വെള്ളായണി തടാകത്തിന്‍റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്‍റെഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ളോട്ടിംഗ് ബാര്‍ജ് (ഹിറ്റാച്ചി) ഉപയോഗിച്ചുള്ളതാണ് ഈ രീതി. കേരളത്തിലെ ഏറ്റവും വലിയ മൂന്നു ശുദ്ധജല തടാകങ്ങളില്‍ ഒന്നായ വെള്ളായണി തടാകം തിരുവനന്തപുരം നഗരത്തിന്‍റെ വടക്ക് തെക്കായാണ് സ്ഥിതി ചെയ്യുന്നത്. ഈ തടാകം കൊണ്ടുള്ള നിരവധി നേട്ടങ്ങള്‍ അതിനെ സമീപ…
മർകസ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കല്ലിടുക്കിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാടിന് സമർപ്പിച്ചു. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ 25 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനും അഡ്വ. പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. മർകസ് സി എ ഒ വിഎം റശീദ് സഖാഫി പദ്ധതി വിശദീകരിച്ചു. ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. വയനാട് ജില്ലയിലെ കൽപറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂർ, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ്…
അവകാശങ്ങൾ തടഞ്ഞു വെച്ച് സർക്കാർ നടത്തുന്ന ആഢംബരയാത്ര തൊഴിലാളികളോടുള്ള വെല്ലുവിളി: ഉസ്മാൻ മുല്ലക്കര
മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ക്യാമ്പയിൻന്റെ ഭാഗമായി ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ്ഐടിയു) മലപ്പുറം ജില്ലാ കമ്മിറ്റി നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പരിപാടി എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. ഇടതു സർക്കാർ നടത്തുന്ന നവകേരളയാത്ര തൊഴിലാളികൾ സർക്കാരിലേക്ക് നൽകിയ പണവും കൂടി ഉപയോഗിച്ചാണ് നടത്തുന്നതെന്നും ക്ഷേമനിധി ആനുകൂല്യങ്ങളടക്കം തടഞ്ഞുവെച്ച് നടത്തുന്ന ആഢംബര യാത്ര തൊഴിലാളികളോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു. ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജില്ലാ ജനറൽ സെക്രട്ടറി…
ആഡംബര ബസ്സില്‍ മുഖ്യമന്ത്രിക്കിരിക്കാന്‍ ചൈനയില്‍ നിര്‍മ്മിച്ച കറങ്ങുന്ന കസേരയും ലിഫ്റ്റ് സംവിധാനവും
തിരുവനന്തപുരം: നവകേരള സദസ്സിനായി കേരളത്തിലെത്തിച്ച ആഡംബര ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ചൈനയിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത കറങ്ങുന്ന കസേര. പടികൾ കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കെഎൽ 15 എ 2689 ആണ് ബസിന്റെ നമ്പർ. കഴിഞ്ഞ മാസം ഏഴിനാണ് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. പിന്നീട് തിരികെ കൊണ്ടുപോയി ബസിന് ചോക്ലേറ്റ് ബ്രൗൺ പെയിന്റ് നൽകി. ചിത്രങ്ങളടക്കമുള്ള സ്റ്റിക്കറുകൾ പ്രിന്റ് ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഈ ആശയം മാറ്റി. നിലവിൽ കേരള സർക്കാരിന്റെ ലോഗോ മാത്രമാണ് ബസിൽ പതിച്ചിരിക്കുന്നത്. ആഡംബ ബസിൽ മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ക്യാബിൻ ഒരുക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കറങ്ങുന്ന കസേരമതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കസേര ചൈനയിൽ നിന്നും എത്തിച്ചത്. എല്ലാ പണികളും പൂർത്തിയാക്കി കഴിഞ്ഞ മാസം ആദ്യ…
