ബസ്സുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: സംസ്ഥാനത്തുടനീളം ബസ്സുകളിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സർക്കാർ ഉത്തരവിനെതിരെ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് തീരുമാനം. ക്യാമറകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടിയും ഉയർന്ന നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാൻ നൽകിയിരിക്കുന്ന സമയം നീട്ടണമെന്നും ആവശ്യപ്പെട്ട് സർക്കാർ നിർദ്ദേശത്തിനെതിരെ ബസുടമകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബസ്സുകൾക്കകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദ്ദേശിച്ചത്, പ്രത്യേകിച്ചും നിരവധി ബസ് അപകടങ്ങളുടെ വെളിച്ചത്തിൽ.

സുരേഷ് ഗോപിക്ക് പിന്തുണയുമായി ആരാധകവൃന്ദം നടക്കാവ് പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി; പ്രത്യേക റെക്കോഡിംഗ് ഉപകരണ സം‌വിധാനങ്ങളോടെ പോലീസിന്റെ ചോദ്യം ചെയ്യല്‍

കോഴിക്കോട് : മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വലിയൊരു ജനക്കൂട്ടം തന്നെ അദ്ദേഹത്തിന് പിന്തുണ നൽകാൻ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത് പോലീസിന് വെല്ലുവിളിയായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ വിട്ടയച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ അദ്ദേഹം അഭിസംബോധന ചെയ്തു, സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തിന്റെ ചെറിയ ചലനങ്ങളും മുഖഭാവങ്ങളും പോലും പകർത്താന്‍ പ്രത്യേക റെക്കോർഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. നടന് പിന്തുണയുമായി സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രൻ, തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം 27ന് സുരേഷ്…

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി ‘വേരുറച്ച വിശ്വാസം നേരുറച്ച വിദ്യാര്‍ത്ഥിത്വം’  എന്ന തലക്കെട്ടില്‍ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ നഹാസ് മാള നിർവ്വഹിച്ചു. പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളനം വിദ്യാർത്ഥി റാലി, പൊതു സമ്മേളനം എന്നിവയോടെ അവസാനിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്ത്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ പങ്കെടുത്തു.  

റുഖിയ ഇന്ന് രാവിലെ മരണപ്പെട്ടു

തെക്കേ അന്നാര സ്വദേശി കാവുങ്ങപറമ്പിൽ മജീദ് മൂപ്പന്റെ ഭാര്യയും പരേതനായ പിലാക്കൽ മുഹമ്മദ് ‌ മൂപ്പന്റെ മകളുമായ റുഖിയ ഇന്ന് (15/11/2023) രാവിലെ മരണപ്പെട്ടു.

ഉപാധിരഹിത ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശം: ജോസ് കെ മാണി

തിരുവനന്തപുരം: ഉടമസ്ഥാവകാശമുള്ള കർഷക ഭൂമിയിൽ പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മറ്റേതൊരു ഇന്ത്യൻ പൗരനെ പോലെയും ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനുള്ള ഭരണഘടനപരമായ അവകാശം കൃഷിക്കാർക്കുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം കൃഷിഭൂമിയും വനസമാനമാണെന്ന് കേന്ദ്രവനം സര്‍വ്വേ വ്യക്തമാക്കിയ സാഹചര്യത്തിലും 2023ലെ വന സംരക്ഷണ നിയമം ഭേദഗതിയുടെ അടിസ്ഥാനത്തിലും 1960 ന് ശേഷം ഏറ്റെടുത്ത മുഴുവന്‍ കൃഷിഭൂമിയും ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യണം. കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ഹില്‍സ്) 1971 നിയമവും 1971ലെ തന്നെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആക്ടും ഏറ്റെടുക്കുന്ന മുഴുവന്‍ കൃഷിഭൂമിയും കര്‍ഷകര്‍ക്കും ദൂരഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യാനാണെന്ന് നിയമം തന്നെ വ്യക്തമാക്കിയിരുന്നു. കൃഷി അനുബന്ധ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അഗ്രികള്‍ച്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും…

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം ലഭിച്ചു

തിരുവനന്തപുരം/കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് ലഭിച്ചു. രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇത്തവണ നേടിയത്. നവംബര്‍ 14 ശിശുദിനത്തില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി , നടന്‍ അലന്‍സിയര്‍ ലോപ്പസ് , ചെറിയാന്‍ ഫിലിപ്പ് കരമന ജയന്‍ പാലോട് രവി മാങ്കോട് രാധാകൃഷ്ണന്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് നിറഞ്ഞ സദസില്‍ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ മാസം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും സംഘടന നേടിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന…

85-കാരിയെക്കുറിച്ചുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ദേശാഭിമാനി മാപ്പു പറഞ്ഞു; നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് വൃദ്ധ

ഇടുക്കി: 85-കാരിയായ വയോധികയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സിപിഐ എം മുഖപത്രമായ ദേശാഭിമാനി പരസ്യമായി മാപ്പു പറഞ്ഞു. കേരള സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മറിയക്കുട്ടി എന്ന 85-കാരി നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ദേശാഭിമാനി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തെറ്റായ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞ് ഇന്ന് പത്രം പരസ്യമായി മാപ്പ് പറഞ്ഞു. നവംബർ എട്ടിന് ഇടുക്കി ജില്ലയിലെ അടിമാലി ടൗണിൽ പെൻഷൻ പ്രശ്നം ഉന്നയിച്ച് 85 കാരിയായ മറിയക്കുട്ടി പ്രതിഷേധ പ്രകടനം നടത്തിയതാണ് സംഭവത്തിന് തുടക്കമിട്ടത്. ഏക്കർ കണക്കിന് സ്ഥലവും രണ്ട് വീടും കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കാൻ മറിയക്കുട്ടിക്ക് അർഹതയില്ലെന്ന് നേരത്തെ പത്രം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, വ്യാജ വാർത്തയുടെ ചുവടു പിടിച്ച് സിപിഐ(എം) പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ മറിയക്കുട്ടിയെ അധിക്ഷേപിക്കുകയും അവരുടെ വീട് ആക്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മറിയക്കുട്ടി നവംബർ 13ന്…

ജീവനക്കാരിയെ ആക്രമിച്ച കേസിൽ വ്യാപാര സ്ഥാപന ഉടമയെ അറസ്റ്റു ചെയ്തു

കോഴിക്കോട്: പേരാമ്പ്രയിലെ തന്റെ സ്ഥാപനമായ റോയൽ മാർബിൾസിൽ ജോലി ചെയ്യുന്ന 34കാരിയായ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമ ജാഫറിനെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയെ ജാഫർ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് വഴക്കിന്റെ അടിസ്ഥാന കാരണമെന്ന് പോലീസ് പറയുന്നു. വാക്കു തർക്കമാണ് ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    

ഭീകരവാദത്തെ പാലൂട്ടുന്നവര്‍ വന്‍ അപകടം ക്ഷണിച്ചുവരുത്തും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്നവര്‍ ഭാവിയില്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജീവിതപ്രതിസന്ധിയില്‍  വഴിമുട്ടിനില്‍ക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂര്‍ത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോള്‍ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്‍കി കേരളത്തില്‍ വേരുറപ്പിക്കുവാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദികള്‍ തകര്‍ത്തെറിഞ്ഞ കാശ്മീരായി മാറുവാന്‍ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തില്‍ വിദ്വേഷവും…

എരുമേലിയിലും പ്രധാന ഇടത്താവളങ്ങളിലുമുള്ള ഹോട്ടലുകളിലെ വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജല്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ – റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. എരുമേലിയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കും. വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രം. നിശ്ചിത തുകയിലധികം ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വില വിവരപട്ടിക 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്‌സ് റൈസ് 70 രൂപ 2. ആന്ധ്രാ ഊണ് (പൊന്നിയരി) 70 രൂപ 3. കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) 35 രൂപ 4. ചായ (150 മി.ലി.) 12 രൂപ 5. മധുരമില്ലാത്ത ചായ (150 മി.ലി.) 10 രൂപ 6. കാപ്പി (150 മി.ലി.) 10 രൂപ 7. മധുരമില്ലാത്ത കാപ്പി…