മലപ്പുറം: “വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാമ്പസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. നാളെ(07/10/2023). വിത്യസ്ത സെക്ഷനിൽ ഗ്രോ വാസു, സിദ്ധീഖ് കാപ്പൻ, ഫ്രറ്റേണിറ്റി മുൻ ദേശിയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം, ചിത്ര നിലമ്പൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ,വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്റഫ്, ബാസിത് താനൂർ, നുഹ മറിയം തുടങ്ങിയവർ പങ്കെടുക്കും
Category: KERALA
കേരളത്തില്‍ എല്ലാ തരത്തിലുമുള്ള ആധുനിക സിനിമകള്‍ നിര്‍മ്മിക്കാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കോഴിക്കോട് ജില്ലയിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആന്റ് കോൺഫറൻസ് റൂം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ സിനിമ നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രകൃതിരമണിയതയുടെ പത്ത് ശതമാനം പോലും സിനിമാ നിർമ്മാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. അതിന്റെ ആദ്യ ഘട്ട നിർമ്മാണം ആരംഭിച്ചു. കേരളത്തിൽ നിർമ്മിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യാനുള്ള തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ…
ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യങ്ങൾ തള്ളി
വലമ്പൂർ: മങ്കട പട്ടിക്കാട് റോട്ടിൽ വലമ്പൂർ ടൗണിൽ നിന്ന് 400 മീറ്റർ അകലെ ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ അർദ്ധരാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായി കാണപ്പെട്ടിരിക്കുന്നു ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വെള്ളത്തിലൂടെ ഈ പ്രദേശത്തേ കിണറുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ഇത് കാരണം രോഗങ്ങൾ പടരാൻ കാരണമാകും എന്നും നാട്ടുകാർ പറയുന്നു. ഈ ഹീനമായ പ്രവർത്തി ആര് ചെയ്താലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ സജി ഫിലിപ്പ്, സെയ്താലി വലമ്പൂർ തുടങ്ങിയവർ മങ്കട പോലീസിൽ പരാതി നൽകുകയും ചെയ്തു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല കര്‍ഷക രക്ഷാവാരത്തിന് ആരംഭം കുറിച്ചു; മനുഷ്യരെ സംരക്ഷിക്കാത്ത വന്യജീവി സംരക്ഷണം കൊടും ക്രൂരത: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: വന്യജീവികള്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങി ജനവാസമേഖലയില്‍ മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുമ്പോഴും മുതലക്കണ്ണീര് പൊഴിച്ച് ഒളിച്ചോട്ടം നടത്തുന്ന ഭരണനേതൃത്വങ്ങള്‍ മനുഷ്യമൃഗങ്ങള്‍ക്ക് തുല്യരെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളെ സംരക്ഷിക്കുവാന്‍ ജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന വനംവകുപ്പിന്റെ വന്യജീവി വാരാഘോഷം തട്ടിപ്പാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുമായി കേരളത്തിലെ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ നേതാക്കളും വനംവകുപ്പു സംവിധാനങ്ങളും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്ത സര്‍ക്കാരിന്റെ കര്‍ഷക സ്നേഹം കാപട്യമാണ്. ഭരണനേതൃത്വങ്ങളുടെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും ഈ…
സ്കൂൾ പരിസരങ്ങളിലെ വിവിധ കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; നിരവധി കടകള്‍ അടച്ചുപൂട്ടിച്ചു
സ്കൂൾ പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകകളില്‍ സുരക്ഷിതമായ ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്കൂൾ പരിസരങ്ങളിൽ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എൻഫോഴ്സ്മെന്റ് ഡ്രൈവിൽ സ്കൂൾ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളിൽ പരിശോധനകൾ പൂർത്തിയാക്കി. വിവിധ കാരണങ്ങളാൽ 81 കടകൾക്കെതിരെ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 138 കടകൾക്ക് നോട്ടീസ് നൽകി. 124 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 110 കടകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ പരിസരത്ത് വിൽക്കപ്പെടുന്ന ഭക്ഷണങ്ങളുടെ…
നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ വിചാരണ ചെയ്യാന്‍ മതകോടതി രൂപീകരിച്ചു; ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മതകോടതി എന്ന് വൈദികന്
കോഴിക്കോട്: വൈദികനെ വിചാരണ ചെയ്യാൻ മതകോടതിയുമായി താമരശ്ശേരി രൂപത. നേതൃത്വത്തെ വിമർശിച്ച വൈദികനെ പ്രോസിക്യൂട്ട് ചെയ്യാനാണ് താമരശ്ശേരി രൂപതയുടെ വിചിത്രമായ നടപടി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയിലാണ് മതബോധന കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്. ഫാദർ അജി പുതിയാപറമ്പിലാണ് നേതൃത്വത്തെ വിമർശിച്ചത്. ഇതിന് പിന്നാലെ അജി പുതിയാപറമ്പിലിനെതിരെ താമരശ്ശേരി രൂപത നടപടി സ്വീകരിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തുഎന്നിങ്ങനെയാണ് ചുമത്തിയ കുറ്റങ്ങൾ. ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്ന് ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. സഭയ്ക്കുള്ളിലെ അഴിമതിയും അപചയവും തുറന്നുകാട്ടിയതിനാണ് നടപടി. സഭയുടെ റിയൽ…
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; അഖിൽ സജീവ് അറസ്റ്റിൽ
തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഉടനെ അഖിലിനെ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമനത്തട്ടിപ്പ് നടത്തിയെന്ന കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. അഖിലിന് പുറമെ ലെനിൻ, റഹീസ് എന്നിവരും…
കോളേജ് കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്നു പറയാന്‍ നീയൊക്കെ ആരാ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എല്ലാറ്റിന്റേയും ഷെയ്പ്പ് ഞാന്‍ മാറ്റും; എസ്എഫ്ഐക്കാരെ വിരട്ടിയോടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍.
തിരുവനന്തപുരം: നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പലും എസ്എഫ്ഐക്കാരും തമ്മില്‍ വാക്കേറ്റം. കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് എസ്എഫ്ഐക്കാരോട് പ്രിൻസിപ്പാൾ വിശദീകരിച്ചു. പ്രിന്‍സിപ്പാളിന്റെ വിശദീകരണത്തില്‍ അതൃപ്തരായ എസ്എഫ്ഐക്കാർ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്. “ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കേണ്ട ആവശ്യമെന്ത്? എന്റെ കാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്നോട് നിര്‍ദ്ദേശിക്കാന്‍ നീയൊക്കെ ആരാ? നാല് പൊണ്ണത്തടിയന്മാൻ കയറി വന്ന് എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍…
മറുനാടന്‍ മലയാളി ചാനലിന്റെ ഉപകരണങ്ങള്‍ എന്തിന് പിടിച്ചെടുത്തു? പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും കോടതി
കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. ചാനലിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മോണിറ്ററുകളും കമ്പ്യൂട്ടറുകളും ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് കോടതി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ? മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും…
വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല
കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന് വൈകുന്നേരമാണ് സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ് തീപിടിത്തമുണ്ടായത്. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യുണിറ്റാണ് അണച്ചത്. തീപിടിത്തം കണ്ട് തൊഴിലാളികള്‍ മില്ലില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
