സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മാതൃകയാകണം: ലയൺ വിന്നി ഫിലിപ്പ്

തലവടി: സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മാതൃകയാകണമെന്ന് ലയൺ വിന്നി ഫിലിപ്പ് പ്രസ്താവിച്ചു. വിട്ടുവീഴ്ചയോടു കൂടിയ പ്രവർത്തനങ്ങൾ പൊതുപ്രവർത്തകർ നിർവഹിക്കേണ്ടതെന്നും പുതുതലമുറയ്ക്ക് ഓണാഘോഷത്തിൻ്റെ സന്ദേശം നാം പകർന്നു നല്‍കണമെന്നും ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പറഞ്ഞു. തലവടി ലയൺസ് ക്ലബിൻ്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അദ്ധ്യക്ഷത വഹിച്ചു. ജി.ഇ.ടി. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ എം.ജി വേണുഗോപാൽ, എൽ സി.ഐ.എഫ് കോഓർഡിനേറ്റർ പി.സി. ചാക്കോ, സന്തോഷ് കുമാർ, ജയകുമാർ , ഷിഹാബുദീൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.  

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സഹതാപ തരംഗം ജെയ്ക് തോമസ് വോട്ടാക്കി മാറ്റുമെന്ന് വി എന്‍ വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സഹതാപ തരംഗത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് മുതലാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. മുമ്പ് രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയ ജയിക്കിന് വോട്ടര്‍മാര്‍ ഇത്തവണ വീണ്ടും അവസരം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും, അത് എൽഡിഎഫിന്റെ വിജയത്തിന് സാധ്യതയുണ്ടെന്നും വാസവൻ ഊന്നിപ്പറഞ്ഞു. കൂടാതെ, പുതുപ്പള്ളിയിലെ സഹതാപ തരംഗം എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ശ്രദ്ധേയമായ ജനപങ്കാളിത്തം അദ്ദേഹം എടുത്തുപറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിജയപ്രതീക്ഷയോടെ പുതുപ്പള്ളിയിൽ തങ്ങളുടെ മുന്നണികൾക്കു വേണ്ടി ശക്തമായ പ്രചാരണത്തിലാണ് ഉന്നത നേതാക്കൾ. കേന്ദ്ര മന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ബിജെപിക്ക് വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐഎമ്മിന് വേണ്ടിയും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർ കോൺഗ്രസിനെ പ്രതിനിധീകരിച്ചും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.

പിണറായി വിജയൻ കേരളത്തെ അവഗണിക്കുന്നു; കള്ളപ്പണം ഗള്‍ഫ് രാജ്യങ്ങളില്‍ ബിനാമി പേരില്‍ ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്നു: ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന്റെ ഗൾഫ് രാജ്യങ്ങളിലെ ബിനാമി ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ പണം ഒളിപ്പിച്ചാൽ പ്രധാനമന്ത്രി മോദി കണ്ടുപിടിക്കുമെന്ന് പിണറായി വിജയന് പേടിയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് വിദേശത്ത് ബിനാമി കമ്പനികൾ സ്ഥാപിക്കുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാരിനെ ഫലപ്രദമായി ചോദ്യം ചെയ്യാനുള്ള കഴിവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് അവർ കേരളത്തിലെ പ്രതിപക്ഷത്തിന്റെ ദുർബലമായ അവസ്ഥ എടുത്തുപറഞ്ഞു. പരമ്പരാഗത വ്യവസായങ്ങൾ തകർച്ചയും തൊഴിലില്ലായ്മ പ്രതിസന്ധിയും നേരിടുന്ന കേരള സർക്കാരിന്റെ അവഗണന മൂലം സംസ്ഥാനത്തെ വിവിധ മേഖലകൾ തകർന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. കേരളത്തിലെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദികൾ ഇടത് വലത് രാഷ്ട്രീയ മുന്നണികളാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ജീവൻ രക്ഷാ…

വിദ്യാര്‍ത്ഥിയായ കണ്ണനും കുടുംബത്തിനും ഓണ സമ്മാനമായി സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടത്തി

തൃപ്രയാര്‍: നാട്ടിക എസ്‌.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക്‌ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്‍ സുരേഷ്‌ ഗോപി ‘ഗോവിന്ദം’ എന്ന്‌ പേരിട്ടു നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ്‌ ഗോപി നിര്‍വഹിച്ചു. എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമാണ്‌ വീട് നിര്‍മ്മിച്ച് നല്‍കിയത്. പുതിയ വീട്ടിലേക്ക്‌ ഭഗവാന്‍ കൃഷ്ണന്റെ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ്ഗോപി നിലവിളക്ക്‌ കൊളുത്തി പാലുകാച്ചല്‍ ചടങ്ങ്‌ നടത്തി. പാല്‍പ്പായസം ഗണപതി ഭഗവാന് സമര്‍പ്പിച്ചു. വീടു പണിക്ക്‌ വന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണക്കോടി സമ്മാനിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ പി.എന്‍ ഉണ്ണിരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.എന്‍ ട്രസ്റ്റ് സ്കൂളിലെ എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ശലഭജ്യോതിഷ്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ.കെ.കെ അനീഷ്കുമാര്‍, ഭഗീഷ്‌ പൂരാടന്‍, രശ്മി ഷിജോ, ഗ്രീഷ്യ സുഖലേഷ്‌, സെന്തില്‍ കുമാര്‍, സുരേഷ്‌ ഇയ്യാനി, എസ്‌ എന്‍.ഡി.പി യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണന്‍…

ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലു ശ്രീനാരായണ ഗുരുദേവനാണ് നമ്മുടെ ഗുരു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്ത്‌ ഗുരുക്കന്മാര്‍ ഒരുപാടുണ്ടെങ്കിലും ഗുരു എന്നാല്‍ നമുക്ക്‌ ശ്രീനാരായണ ഗുരുദേവന്‍ മാത്രമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 169-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച്‌ ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിന്‌ മായ്ക്കാനാവാത്തതാണ്‌ ഗുരുവചനങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിന്‌ ശ്രീനാരായണഗുരുവിന്റെ ചരിത്രത്തില്‍ നിന്ന്‌ വേറിട്ട്‌ നിലനില്‍പ്പില്ല. എല്ലാം ഒന്നേയുള്ളൂ എന്ന മനുഷ്യത്വ സമീപനത്തിലൂടെ ഒരുജാതി, ഒരുമതം എന്ന്‌ പ്രഖ്യാപിച്ച മഹാമനീഷിയാണ്‌ ഗുരുദേവന്‍. അന്ധകാര നിബിഢമായിരുന്ന കേരളത്തെ അദ്ദേഹം വെളിച്ചത്തിലേക്ക്‌ നയിച്ചു. മാറ്റിനിറുത്തപ്പെട്ടവര്‍ക്ക്‌ മനുഷ്യത്വം നല്‍കി. അവര്‍ണര്‍ക്ക്‌ തൊട്ടുകൂടായയയ്ക്ക്‌ പുറമെ വലിയ നികുതിയും പേറേണ്ടിവന്നു. മഹാഭൂരിപക്ഷത്തിനും ജീവിതം അസമത്വം നിറഞ്ഞതായിരുന്നു. അതിനെയാണ്‌ ഗുരു മാറ്റിമറിച്ചത്‌. രാജ്യത്തിന്റെ പലഭാഗത്തും മതവിദ്വേഷവും വംശഹത്യയും തുടരുന്ന കാലമാണിത്‌. ജാതി ആക്രമണങ്ങള്‍ നടക്കുന്നു. വംശവിദ്വേഷത്തില്‍ സ്ത്രീകളെ ബലാത്സംഗം ചെയുന്നു, നഗ്നരാക്കി നടത്തുന്നു. ഇതൊക്കെ കേരളത്തില്‍ സംഭവിക്കാത്തതിന്‌ പിന്നില്‍ ശ്രീനാരായണ ഗുരുദേവന്‍ അടക്കമുള്ള നവോത്ഥാന…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എസി മൊയ്തീന് ഇഡിയുടെ പുതിയ സമൻസ്

കൊച്ചി: കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച (ഓഗസ്റ്റ് 31) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് മുൻ കേരള തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജൻസി വീണ്ടും സമൻസ് അയച്ചു. അദ്ദേഹത്തോട്, തിങ്കളാഴ്ച (സെപ്റ്റംബർ 4 ന്) കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി പത്തു വർഷത്തിലേറെ പഴക്കമുള്ള ആദായനികുതി റിട്ടേൺ രേഖകൾ ഹാജരാക്കാനും മൊയ്തീനോട് ഇ ഡി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്ന് (ആഗസ്റ്റ് 31) രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി മൊയ്തീന് കഴിഞ്ഞ വെള്ളിയാഴ്ച സമൻസ് അയച്ചിരുന്നുവെങ്കിലും തനിക്ക് കഴിയില്ലെന്ന് കാണിച്ച് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ…

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനാചരണം സെപ്റ്റംബർ 2ന്

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനാചരണം കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2ന് രാവിലെ 9മണിക്ക് നടക്കും. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ടുവളർത്തിയ വ്യക്ഷചുവട്ടിൽ പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേരും. സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ.വിനോദ് വർഗ്ഗിസ് സന്ദേശം നല്കും.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിക്കുമെന്ന് ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അറിയിച്ചു. നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടിട്ടുള്ളത്. 2010-ൽ…

പാലോളി അഴിമതിയുടെ നിഴൽ വീഴാത്ത നേതാവ്: ഡോ. സിദ്ദീഖ് അഹമ്മദ്

കോഴിക്കോട്: രണ്ട് തവണ മന്ത്രിയായിട്ടും അഴിമതിയുടെ നിഴൽ വീഴാത്ത ജനനായകനാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടിയെന്ന് പ്രമുഖ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകനായ അദ്ദേഹം ഇ എം എസ്, എ കെ ജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമിയാണെന്നും സിദ്ദീഖ് അഹമ്മദ് പറഞ്ഞു. തൻ്റെ ക്ഷണം സ്വീകരിച്ച് തന്റെ വീട്ടിൽ പാലോളി എത്തിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡോ. സിദ്ദീഖ് പാലോളിയുടെ കറ പുരളാത്ത പൊതുജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചത്. ജീവിതത്തി​ൻ്റെ മുഖ്യ ധാരയിൽ നിന്ന്​ ആട്ടിയകറ്റപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ വേദനയായിരുന്നു അദ്ദേഹത്തി​ന്റെ ആശങ്ക. അവർക്കു വേണ്ടി സമർപ്പിക്കുകയായിരുന്നു ആ ജീവിതം. സ്വന്തമായി ഒന്നും കൂട്ടിവെക്കാതെ മറ്റുള്ളവന്​ വേണ്ടി ഉരുകിത്തീരുന്ന ജീവിതത്തിന്​ ഇന്നും കത്തുന്ന വിളക്കി​ൻ്റെ തെളിച്ചമുണ്ട്​. മലപ്പുറത്ത്​ ഇടതു രാഷ്​ട്രീയം അപ്രാപ്യമായിരുന്ന കാലത്താണ്​ പാലോളി…

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം അതിരുകടന്ന നടപടി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിലും പോലീസ് സേനയെ വിന്യസിക്കുന്നതിലും അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ തീരുമാനം അതിരു കടന്നതാണെന്നും, പൊതുജനങ്ങൾക്ക് ഭാരവുമാണെന്നും അദ്ദേഹം വിലയിരുത്തി. ഓണം ആഘോഷിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറുന്ന തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ മുഖ്യമന്ത്രി കോടിക്കണക്കിന് രൂപ ഹെലികോപ്ടർ യാത്രയ്ക്കായി ചിലവഴിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. 25 മണിക്കൂർ പ്രതിമാസ ഫ്ലൈറ്റ് സമയത്തിന് 80 ലക്ഷം രൂപയും ഒരു മണിക്കൂറിൽ അധികമായി പറക്കുന്നതിന് 90,000 രൂപയും കൂടി നൽകണമെന്നാണ് കരാർ. ട്രഷറിയിൽ ചെക്കുകൾ പോലും മാറ്റിക്കിട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ഈ തീരുമാനം. ഇതിന് മുമ്പ് പിണറായി വിജയൻ തന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി 22 കോടി രൂപ ചെലവഴിച്ചുവെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും…

അടുത്ത മൂന്ന് മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് പ്രധാന ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. അടുത്ത മൂന്ന്‌ മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട ഉള്‍പ്പടെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 31.08.2023 (വ്യാഴം): തിരുവനന്തപുരം, പത്തനംതിട്ട, ഏറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു. 01.09.2023 (വെള്ളി): ആലപ്പുഴയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്‌. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലുകളില്‍ നിന്നും ജനലുകളില്‍ നിന്നും അകന്നു നില്‍ക്കുക. തീരപ്രദേശങ്ങളില്‍ ഇതുവരെ മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല,