വിദ്യാര്‍ത്ഥിയായ കണ്ണനും കുടുംബത്തിനും ഓണ സമ്മാനമായി സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടത്തി

തൃപ്രയാര്‍: നാട്ടിക എസ്‌.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക്‌ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്‍ സുരേഷ്‌ ഗോപി ‘ഗോവിന്ദം’ എന്ന്‌ പേരിട്ടു നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ്‌ ഗോപി നിര്‍വഹിച്ചു.

എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമാണ്‌ വീട് നിര്‍മ്മിച്ച് നല്‍കിയത്. പുതിയ വീട്ടിലേക്ക്‌ ഭഗവാന്‍ കൃഷ്ണന്റെ വിഗ്രഹവുമായി പ്രവേശിച്ച സുരേഷ്ഗോപി നിലവിളക്ക്‌ കൊളുത്തി പാലുകാച്ചല്‍ ചടങ്ങ്‌ നടത്തി. പാല്‍പ്പായസം ഗണപതി ഭഗവാന് സമര്‍പ്പിച്ചു.

വീടു പണിക്ക്‌ വന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഓണക്കോടി സമ്മാനിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ പി.എന്‍ ഉണ്ണിരാജന്‍
അദ്ധ്യക്ഷത വഹിച്ചു. എസ്‌.എന്‍ ട്രസ്റ്റ് സ്കൂളിലെ എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ശലഭജ്യോതിഷ്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ അഡ്വ.കെ.കെ അനീഷ്കുമാര്‍, ഭഗീഷ്‌ പൂരാടന്‍, രശ്മി ഷിജോ, ഗ്രീഷ്യ സുഖലേഷ്‌, സെന്തില്‍ കുമാര്‍, സുരേഷ്‌ ഇയ്യാനി, എസ്‌ എന്‍.ഡി.പി യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്ത്‌, ഇ.പി ഹരീഷ്‌ മാസ്റ്റര്‍, സേവിയന്‍ പള്ളത്ത്‌, എ.കെ ചന്ദ്രശേഖരന്‍, ലാല്‍ ഈണുങ്ങല്‍, ഗോകുല്‍ കരിപ്പിള്ളി, ബേബി പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News