കോഴിക്കോട്: വിദ്യാർത്ഥികളിൽ ദേശവിരുദ്ധത പ്രചരിപ്പിക്കലും ഇന്ത്യാ വിരുദ്ധ വികാരം വളർത്തലുമാണ് എസ്എഫ്ഐയുടെ മുഖ്യ അജണ്ടയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐയുടെ വിവാദ പോസ്റ്ററിനെതിരെ ഇന്ത്യൻ ഭൂപടത്തെ അവഹേളിച്ചതിൽ ആശങ്ക പ്രകടിപ്പിച്ചാണ് ശ്രീഹരിയുടെ പ്രസ്താവന. എസ്‌എഫ്‌ഐയുടെ ക്യാമ്പസ് അജണ്ട ദേശവിരുദ്ധത വളർത്തുക മാത്രമല്ല, വിദ്യാർഥികൾക്കിടയിൽ ഇന്ത്യയ്‌ക്കെതിരായ വികാരം വളർത്തുകയും ചെയ്യുന്നുവെന്നും ശ്രീഹരി ആരോപിച്ചു. കുറച്ചുകാലമായി കാമ്പസിൽ ദേശവിരുദ്ധതയുടെയും അസ്ഥിരതയുടെയും അന്തരീക്ഷം എസ്എഫ്ഐ സജീവമായി വളർത്തിയെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാലയിൽ അടുത്തിടെ നടന്ന സംഭവവും ഈ പ്രവണതയുടെ തുടർച്ചയാണെന്ന് തോന്നുന്നു. കൂടാതെ, പാലക്കാട് വിക്ടോറിയ കാമ്പസിൽ പുതിയ ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി ഒരു എസ്എഫ്‌ഐ പോസ്റ്റർ പ്രദർശിപ്പിച്ചപ്പോഴും സമാനമായ സമീപനം നിരീക്ഷിക്കപ്പെട്ടു. ദേശീയതയോട് അനാദരവ് കാണിക്കുന്ന തരത്തിൽ കേരളവർമ്മ കാമ്പസിനുള്ളിൽ എസ്എഫ്‌ഐ ഒരു ബോർഡ് സ്ഥാപിച്ചു. ദേശീയ ചിഹ്നങ്ങളായ…
Category: KERALA
ലോക അഗതി ദിനത്തിൽ ക്ഷേത്ര മുഖ്യ തന്ത്രി അഗതി മന്ദിരമായ സ്നേഹഭവനിലെത്തി
എടത്വ: അഗതികളുടെ അമ്മ മദർ തെരേസയുടെ 113-ാം ജന്മദിനം അഗതികളോടൊപ്പം പങ്കിടുവാൻ ക്ഷേത്ര മുഖ്യതന്ത്രി ‘സ്നേഹ ഭവനി’ലെത്തി. തലവടി തിരുപ്പനയനൂർ കാവ് ദേവീ ക്ഷേത്ര മുഖ്യ തന്ത്രിയും ഓൾ കേരള ബ്രാഹ്മിൺ ഫെഡറേഷൻ വൈസ് പ്രസിഡൻ്റുമായ ബ്രഹ്മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമനയാണ് പ്രത്യേക ദിനത്തിൽ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കാൻ എത്തിയത്. അശരണരുടെ അമ്മയായിരുന്ന മദർ തെരേസ്സയുടെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്നും അർഹരെ സഹായിക്കുന്നത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്നേഹഭവനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ക്ഷേത്ര ഭാരവാഹികളായ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം എന്നിവരെ ഡയറക്ടർ ജോണിക്കുട്ടി തുരുത്തേൽ സ്വീകരിച്ചു. കഴിഞ്ഞ 17 വർഷമായി തലവടി തിരുപ്പനയനൂർ കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം സ്നേഹഭവനിലേക്ക് അന്നദാനം നല്‍കി…
പുതിയ ബാറുകൾ തുറക്കാനുള്ള നടപടി ആത്മഹത്യാപരം: വെൽഫെയർ പാർട്ടി
കൊച്ചി: പുതിയ ബാറുകളും പൂട്ടിയ ബിവറേജുകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ നടപടി ആത്മഹത്യാപരമാണെന്ന് വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത്. സംസ്ഥാന ഭരണകൂടത്തിന്റെ വികലമായ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യ വില്പനയിലൂടെ ലഭിക്കുന്ന നികുതിയേക്കാൾ വലിയ തുക അതിന്റെ ഉപഭോഗത്തിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും ജനങ്ങളും ചിലവഴിക്കേണ്ടി വരുന്നു എന്നുള്ളത് ഇതിൻ്റെ ബുദ്ധിശൂന്യതയെയാണ് കാണിക്കുന്നത് എന്നും, തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്നാണ് ഇതിലൂടെ വെളിവാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യത്തിന്റെ വരുമാനത്തിലൂടെ വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ച ഒരു ഭരണകൂടവും വിജയിച്ചിട്ടില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ എ കെ പുതുശ്ശേരി പറഞ്ഞു. മദ്യലഭ്യത കുറക്കുന്നതിലൂടെ മാത്രമേ…
84 കാരി വയോധികയെ അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പാലക്കാട് : ആള്‍മാറാട്ടം നടത്തിയെന്ന് പോലീസ് വിധിയെഴുതി അറസ്റ്റു ചെയ്ത 84 കാരി വയോധികയ്ക്ക് നീതിയുടെ കരസ്പര്‍ശം. അന്നത്തെ ആ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതാണ് സുപ്രധാന വഴിത്തിരിവായിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ സമഗ്രമായ അവലോകനത്തിനും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിക്കുള്ള ശുപാർശകൾക്കും വഴിവെച്ചിരിക്കുന്നത്. 1998 ൽ നടന്ന ഒരു അതിക്രമക്കേസിൽ പോലീസ് പിടിയിലായ മറ്റൊരു സ്ത്രീ തന്റെ വിലാസം പൊലീസിനു നൽകി രക്ഷപ്പെട്ടതാണ് കുനിശേരി സ്വദേശി ഭാരതിയമ്മയെ കുടുക്കിയത്. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയായ സ്ത്രീയെ പിടികൂടാന്‍ കഴിയാതെ വന്നപ്പോള്‍ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെയാണ്. എന്നാല്‍, താനല്ല പോലീസ് അന്വേഷിക്കുന്ന പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മയ്ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത് നാലു വർഷവും. കേസെടുത്ത് കാൽ നൂറ്റാണ്ടു കഴിഞ്ഞപ്പോഴാണ് പഴയ…
വീണാ വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലൻസ് കോടതി തള്ളി; കോടതിയുടെ നിരീക്ഷണം ജനങ്ങളുടെ നീതിബോധത്തെ ചോദ്യം ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ
മൂവാറ്റുപുഴ: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സലോജിക്കും യാതൊരു സേവനവും നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണം അന്വേഷിക്കണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. സിഎംആർഎൽ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പണം നല്‍കിയതെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, ഹർജിക്കാരനായ സാമൂഹിക പ്രവർത്തകന്‍ ഗിരീഷ് ബാബു സമർപ്പിച്ച ഹര്‍ജിയില്‍ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് കോടതി പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഗിരീഷ് ബാബു തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, വീണാ വിജയൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിം എന്നിവരുൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണ് ഗിരീഷ്…
കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ടീസർ റിലീസായി
ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസർ ഇന്ന് മഞ്ജു വാര്യരുടെയും മമ്‌താ മോഹൻദാസിന്റെയും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടൈനറാണ്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശൻ ഫുട്ബോൾ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടൻ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…
പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ നേപ്പാളിലേക്ക് രക്ഷപ്പെട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി
കാസർകോട്: പോക്‌സോ കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങി രാജ്യം വിട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ സ്വദേശി ആന്റോ ചാക്കോച്ചനെയാണ് (28) മുംബൈയിൽ നിന്ന് ചിറ്റാരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആദ്യം ജയിലിൽ കിടന്ന പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതി പക്ഷേ പിന്നീട് ഒളിവിൽ പോകുകയും നേപ്പാളിലേക്ക് കടക്കുകയും ചെയ്തു. അവിടെ അനൂപ് മേനോൻ എന്ന അപരനാമത്തിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങുകയും ചെയ്തു. എന്നാൽ, വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് കബളിപ്പിച്ച് പാസ്‌പോർട്ട് സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ നേപ്പാളിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ആന്റോ ചാക്കോച്ചനെ പിടികൂടിയത്. ഇയാളുടെ പേരില്‍ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്.
പുതുപ്പള്ളി പിടിച്ചെടുക്കാന്‍ രണ്ടും കല്പിച്ച് ബിജെപി; ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ മണ്ഡലത്തിലെത്തി
കോട്ടയം; പുതുപ്പള്ളിയിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ കവലകളിലെ ഓരോ കടകളിലും കയറിയായിരുന്നു ഇന്നത്തെ പ്രചാരണം. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ബിനു, വിദ്യാ സുദീപ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ മോഹൻ, മണർകാട് പഞ്ചായത്തംഗം സിന്ധു അനിൽകുമാർ, വിവിധ മണ്ഡലം സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ എന്നിവർ അനുഗമിച്ചു. വരും ദിവസങ്ങളിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ കവലകളിലും പ്രചാരണം നടത്താനാണ് പദ്ധതി. രാധാമോഹൻ ദാസ് അഗർവാൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായതിന് ശേഷം പുതുപ്പള്ളിയിലെത്തിയ അദ്ദേഹം കഴിഞ്ഞ പത്ത് ദിവസമായി പാർട്ടിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ദേശീയ തലത്തിലെ ബിജെപി യുടെ മുൻ നിര നേതാക്കളിൽ ഒരാൾ, ഏതെങ്കിലും ഒരു…
തലപ്പുഴയിലെ ജീപ്പകടം: ബ്രേക്ക് നഷ്ടമായതാണ് കാരണമെന്ന് ഡ്രൈവര്‍
വയനാട്: തലപ്പുഴയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ നിർണായക വിവരങ്ങളുമായി ഡ്രൈവര്‍. ബ്രേക്ക് കിട്ടാത്തതിരുന്നതുകൊണ്ടാണ് കേരളത്തെ നടുക്കിയ ദുരന്തത്തിന് കാരണമെന്ന് ഡ്രൈവറുടെ മൊഴി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ മണിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. കണ്ണോത്തുമലയിൽ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് കിട്ടിയില്ല. ഇതോടെ വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഇത് പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണികണ്ഠൻ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി…
മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗായി ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പു കോർക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസ് അന്വേഷണത്തിലേക്കുള്ള യാത്രയാണ് ‘വേല’ ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ‘വേല’യുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ…
