ലോക അഗതി ദിനത്തിൽ ക്ഷേത്ര മുഖ്യ തന്ത്രി അഗതി മന്ദിരമായ സ്നേഹഭവനിലെത്തി

എടത്വ: അഗതികളുടെ അമ്മ മദർ തെരേസയുടെ 113-ാം ജന്മദിനം അഗതികളോടൊപ്പം പങ്കിടുവാൻ ക്ഷേത്ര മുഖ്യതന്ത്രി ‘സ്നേഹ ഭവനി’ലെത്തി. തലവടി തിരുപ്പനയനൂർ കാവ് ദേവീ ക്ഷേത്ര മുഖ്യ തന്ത്രിയും ഓൾ കേരള ബ്രാഹ്മിൺ ഫെഡറേഷൻ വൈസ് പ്രസിഡൻ്റുമായ ബ്രഹ്മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമനയാണ് പ്രത്യേക ദിനത്തിൽ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കാൻ എത്തിയത്. അശരണരുടെ അമ്മയായിരുന്ന മദർ തെരേസ്സയുടെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്നും അർഹരെ സഹായിക്കുന്നത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹഭവനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ക്ഷേത്ര ഭാരവാഹികളായ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം എന്നിവരെ ഡയറക്ടർ ജോണിക്കുട്ടി തുരുത്തേൽ സ്വീകരിച്ചു.

കഴിഞ്ഞ 17 വർഷമായി തലവടി തിരുപ്പനയനൂർ കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം സ്നേഹഭവനിലേക്ക് അന്നദാനം നല്‍കി വരുന്നു. യു.ആർ.എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ച ഏറ്റവും ഉയരം കൂടിയ കൃഷ്ണശില ധ്വജം ഈ ക്ഷേത്രത്തിലാണ്.

കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ. വി. വേണു സെപ്റ്റംബർ മൂന്നാം തിയ്യതി രാവിലെ 10.30ന് ഈ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News